Kerala

മഹാകവി അക്കിത്തത്തിന്റെ ഓർമയിൽ സാഹിത്യലോകം

ഇന്നു മഹാകവി അക്കിത്തത്തിന്റെ ഓർമദിനമാണ്. മലയാള കവിതയിലേക്ക് ആധുനികത കൊണ്ടുവന്നവരിൽ മുൻനിരക്കാരൻ എന്ന നിലയിലാകും അക്കിത്തം എക്കാലവും ഓർമിക്കപ്പെടുന്നത്. ജ്ഞാനപീഠമേറിയ ആ കാവ്യ ജീവിതത്തിലേക്ക്. “ഒരു പുഞ്ചിരി ഞാൻ മറ്റുള്ളവർക്കായ് ചെലവാക്കവേ ഹൃദയത്തിലുലാവുന്നു നിത്യ നിർമല പൗർണമി….ഒരു കണ്ണീർക്കണം മറ്റുള്ളവർക്കായ് ഞാൻ പൊഴിക്കവേ ഉദിക്കയാണെന്നാത്മാവിലായിരം സൗരമണ്ഡലം….” ചിരിയും കണ്ണീരും മറ്റുള്ളവർക്കായി പൊഴിക്കണമെന്നു പഠിപ്പിച്ച കവിയാണ് അക്കിത്തം. എന്റെയല്ലെന്റെയല്ലീക്കൊമ്പനാനകളെന്നും എൻറെയല്ലീ മഹാക്ഷേത്രവുമെന്നു പാടി ഒന്നും സ്വന്തമല്ലെന്നോർമിപ്പിച്ചയാൾ. അരിവെപ്പോന്റെ തീയിൽച്ചെ-ന്നീയാംപാറ്റ പതിക്കയാൽപിറ്റേന്നിടവഴിക്കുണ്ടിൽ-കാണ്മൂ ശിശു ശവങ്ങളെകരഞ്ഞു ചൊന്നേൻ ഞാനന്ന്ഭാവി പൗരനോടിങ്ങനെ;വെളിച്ചം ദുഖമാണുണ്ണിതമസ്സല്ലോ […]