Kerala

AKG Centre attack: എകെജി സെന്റര്‍ ആക്രമണം ആസൂത്രിതം; പ്രതിയെ പിടികൂടുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി

എകെജി സെന്റര്‍ ആക്രമണം ആസൂത്രിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പെട്ടന്നുണ്ടായ ആക്രമണമല്ല, ആസൂത്രിതമാണ്. സിസിടിവി ദൃശ്യങ്ങളില്‍ വാഹനം ആദ്യം വന്നുപോകുന്നത് കാണാം. തിരിച്ചെത്തിയാണ് ബോംബ് എറിഞ്ഞത്. പൊലീസുള്ള സ്ഥലം മനസിലാക്കാനായിരുന്നു ആദ്യ വരവ്. ഇക്കാര്യത്തില്‍ പൊലീസിന് വീഴ്ച ഉണ്ടായോ എന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. അടിയന്തര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. പ്രതിയെ പിടികൂടുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട. പ്രതിയെ സംഭവം ആസൂത്രണം ചെയ്തവര്‍ മറച്ചുപിടിക്കുകയാണ്. ഏതെങ്കിലും ഒരാളെ പിടിക്കാനല്ല ഉദ്ദേശിക്കുന്നത്. വിശദമായ പരിശോധനയാണ് […]

Kerala

മുഖ്യമന്ത്രി എകെജി സെന്ററിലെത്തി

മുഖ്യമന്ത്രി പിണറായി വിജയൻ എകെജി സെൻ്ററിലെത്തി. ആക്രമണം ഉണ്ടായതിനു ശേഷം ഇത് ആദ്യമായാണ് മുഖ്യമന്ത്രി എകെജി സെൻ്ററിലെത്തുന്നത്. മന്ത്രിമാരായ ജിആർ അനിൽ, മുഹമ്മദ് റിയാസ്, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാകേഷ്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾ എന്നിവരൊക്കെ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. രാത്രി 11.30 ഓടെയാണ് സംഭവമുണ്ടായത്. എകെജി സെന്ററിന് മുന്നിലെ റോഡിലാണ് സ്ഫോടക വസ്തു വീണത്. വലിയ ശബ്ദം കേട്ട പ്രവർത്തകർ പുറത്തേക്ക് ഓടിയെത്തുകയായിരുന്നു. കന്റോൺമെന്റ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. എകെജി സെന്റർ ആക്രമണത്തിന് പിന്നിൽ എൽ.ഡി.എഫിനെതിരായ […]

Kerala

‘മുഖ്യമന്ത്രിയും സംഘവും ചെയ്തത് 5 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം’: പി സി തോമസ് പരാതി നല്‍കി

മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തില്‍ ഇന്നലെ കേക്ക് മുറിച്ച് വിജയാഹ്ളാദം പങ്കിട്ടത് നിയമലംഘനമെന്ന് കേരള കോണ്‍ഗ്രസ് നേതാവ് പി സി തോമസ്. അഞ്ച് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് മുഖ്യമന്ത്രിയും മറ്റ് നേതാക്കളും ചെയ്തതെന്ന് പി സി തോമസ് ആരോപിച്ചു. അദ്ദേഹം പൊലീസില്‍ പരാതി നല്‍കി. “തിരുവനന്തപുരത്ത് എകെജി സെന്‍ററില്‍ വെച്ച് ഇന്നലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ യോഗം കൂടുകയുണ്ടായി. മുഖ്യമന്ത്രി പിണറായി വിജയനും ഏതാനും മന്ത്രിമാരും എംഎല്‍എമാരും ഉള്‍പ്പെടെ വിവിധ കക്ഷികളുടെ നേതാക്കളെല്ലാം കൂടി […]