Kerala

കെഎസ്ഇബിയിലെ തര്‍ക്കപരിഹാരത്തിന് സിപിഐഎം ഇടപെടുന്നു; വൈദ്യുതി മന്ത്രിയുമായി എ കെ ബാലന്‍ ചര്‍ച്ച നടത്തും

കെഎസ്ഇബി ചെയര്‍മാനും ഇടത് അനുകൂല സര്‍വീസ് സംഘടനയും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ സിപിഐഎം ഇടപെടുന്നു. എ കെ ബാലന്‍ വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിയുമായി ചര്‍ച്ച നടത്തും. വൈകിട്ട് അഞ്ചിന് പാലക്കാട് വച്ചാണ് ഇരുവരും കൂടിക്കാഴ്ച നടത്തുന്നത്. സമരക്കാരുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് ചെയര്‍മാന്‍ ബി അശോക് പറഞ്ഞിരുന്നു. എന്നാല്‍ മുന്‍പ് ചര്‍ച്ച നടത്തിയിട്ടും പ്രശ്‌നം പരിഹരിക്കപ്പെടാത്തതിനാല്‍ വീണ്ടുമൊരു ചര്‍ച്ചയ്ക്കില്ലെന്നാണ് സംഘടന അറിയിച്ചത്. ചീഫ് ഓഫിസിന് മുന്‍പില്‍ ഓഫിസേഴ്‌സ് അസോസിയേഷന്റെ അനിശ്ചിത കാല സത്യാഗ്രഹം ആരംഭിച്ചു. സംഘടനാ […]

Kerala

വിഡി സതീശന്റെ പ്രസ്താവന കോൺഗ്രസിൽ ആശയക്കുഴപ്പം ഉണ്ടാക്കും; എകെ ബാലൻ

വിവാദ പ്രസ്താവനയിൽ പ്രതിപക്ഷ നേതാവിനെതിരെ മുൻമന്ത്രി എകെ ബാലൻ. നാളിതുവരെ ഐ.എൻ.ടി.യു.സി കോൺഗ്രസ് പോഷക സംഘടനയാണ്. കെപിസിസി മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനാണ് ഐ.എൻ.ടി.യു.സിയെ പോഷക സംഘടനയായി പ്രഖ്യാപിച്ചതെന്നും എ കെ ബാലൻ പറഞ്ഞു. വിഡി സതീശന്റെ വാക്കുകൾ കോൺഗ്രസിൽ ആശയക്കുഴപ്പം ഉണ്ടാക്കും. കോൺഗ്രസ് നിലപാട് മാറ്റിയോ എന്ന് വ്യക്തമാക്കണമെന്നും ബാലൻ ആവശ്യപ്പെട്ടു. അതേസമയം ഐ.എൻ.ടി.യു.സിയുമായി ബന്ധപ്പെട്ട വിവാദം അവസാനിച്ചതാണെന്ന് വിഡി സതീശനും വ്യക്തമാക്കി. വിഷയത്തിൽ ഇനി പ്രതികരിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പണിമുടക്കിലെ അക്രമം സംബന്ധിച്ച് നേരത്തെ […]

Kerala

ഭാര്യയുടെ സ്ഥാനാർഥിത്വത്തിന്‍റെ പേരിൽ തന്നെ വേട്ടയാടിയെന്ന് എ.കെ ബാലന്‍

ഭാര്യയുടെ സ്ഥാനാർഥിത്വത്തിന്‍റെ പേരിൽ തന്നെ വേട്ടയാടിയെന്ന് മന്ത്രി എ.കെ ബാലന്‍. പാലക്കാട് ജില്ലയിലെ തന്‍റെ സ്വാധീനം ഇല്ലാതാക്കാൻ ഒരു കേന്ദ്രത്തിൽ നിന്നാണ് വാർത്തകൾ പടച്ചുവിട്ടത്. പ്രതിഷേധക്കാർ പാഠം പഠിക്കുമെന്നും ബാലൻ കൂട്ടിച്ചേർത്തു. ഭാര്യ ഡോ.പി.കെ ജമീലയെ മത്സരിപ്പിക്കണമെന്ന് എന്‍റെ മനസിലുണ്ടായിരുന്നില്ല. തന്‍റെ സ്വാധീനം ഇല്ലാതാക്കാൻ ആര് വിചാരിച്ചാലും നടക്കില്ല. പത്രക്കാരെ ഭയന്ന് പിൻമാറുന്നവരല്ല കമ്മ്യൂണിസ്റ്റുകാർ. പാലക്കാട് ജില്ലയിലെ എല്ലാ എല്‍.ഡി.എഫ് സ്ഥാനാർഥികളും വിജയിക്കും. പാലക്കാട് സ്ഥാനാര്‍ഥി നിർണ്ണയവുമായി ബന്ധപ്പെട്ട അസംബന്ധമാണ് വാർത്തകളായി വന്നതെന്നും മന്ത്രി പറഞ്ഞു.