India National

ചൈനീസ് കമ്പനിയുടെ നടപടിയുണ്ടാക്കിയ സുരക്ഷാ ഭീഷണി പഠിക്കാനൊരുങ്ങി കേന്ദ്ര സ൪ക്കാ൪

പ്രധാനമന്ത്രിയും രാഷ്ട്രപതിയുമടക്കം രാജ്യത്തെ പ്രമുഖരായ പതിനായിരം പേരുടെ വിവരം ശേഖരിക്കുന്ന ചൈനീസ് കമ്പനിയുടെ നടപടിയുണ്ടാക്കിയ സുരക്ഷാ ഭീഷണി പഠിക്കാനൊരുങ്ങി കേന്ദ്ര സ൪ക്കാ൪. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിനെ ഇതിനായി ചുമതലപ്പെടുത്തി. തന്ത്രപ്രധാന മേഖലയിലുള്ളവരെ നിരന്തരമായി നിരീക്ഷിച്ചത് ഗൌരവുമുള്ള വിഷയമാണെന്നാണ് കേന്ദ്രസര്‍ക്കാരിന്‍റെ വിലയിരുത്തല്‍. ഇന്ത്യയിലെ പ്രമുഖരെ പിന്തുടർന്നത് ചൈനീസ് കമ്പനി എത്രത്തോളം വിവരങ്ങൾ ശേഖരിച്ചുവെന്നാണ് കേന്ദ്രം പരിശോധിക്കുക. വലിയ അളവിൽ വിവരങ്ങൾ ചോ൪ന്നിട്ടുണ്ടോ? ഇത് ദേശസുരക്ഷക്ക് ഭീഷണി സൃഷ്ടിക്കുന്ന തരത്തിലുള്ളതാണോ? എന്നിവയെല്ലാമാണ് കേന്ദ്രം പഠിക്കുക. സൈബ൪ സുരക്ഷ […]