ഐശ്വര്യയുടെ കുഞ്ഞിന്റെ മൃതദേഹം കുടുംബത്തെ അറിയിക്കാതെ സംസ്‌ക്കരിച്ചു എന്ന് പറയുന്നത് ശരിയല്ലെന്നെന്ന് തങ്കം അശുപത്രിയുടെ വിശദീകരണം. മൃതദേഹം ബന്ധുവായ രേഷ്മക്ക് കൈമാറുകയാണ് ചെയ്തത്. കിട്ടി ബോധിച്ചതിന് അവരുടെ ഒപ്പും വാങ്ങിയിരുന്നുവെന്ന് ആശുപത്രി അധികൃതർ ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കുടുംബത്തിന്റെ ആവശ്യപ്രകാരം കുഞ്ഞിനെ സംസ്‌ക്കരിക്കാനുള്ള സൗകര്യം ചെയ്ത് കൊടുക്കുകയാണ് ചെയ്തതെന്ന് ഇവർ വ്യ്ക്തമാക്കി. രക്തസ്രാവം ഉണ്ടായതിനെതുടർന്ന് ഐശ്വര്യക്ക് ബ്ലഡ് കയറ്റണമെന്ന് ബന്ധുക്കളെ അറിയിച്ചിരുന്നു. ഇതിനായി ബന്ധുക്കളുടെ അനുമതി വാങ്ങി, ഹോസ്പിറ്റൽ ആംബുലൻസിൽ ബ്ലഡ് എത്തിക്കാനുള്ള ഏർപ്പാടുകളും […]