രാജ്യദ്രോഹ കേസിൽ ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താനയെ വീണ്ടും ചോദ്യം ചെയ്യുന്നു. കവരത്തി പൊലീസ് സംഘം കൊച്ചി കാക്കനാട്ടെ ഫ്ലാറ്റിൽ എത്തി. മുൻകൂട്ടി അറിയിക്കാതെ, നോട്ടിസ് നൽകാതെയാണ് സംഘം കൊച്ചിയിലെത്തിയത്. ലക്ഷദ്വീപിലെ കൊവിഡ് വ്യാപനത്തിന് കാരണം കേന്ദ്ര സര്‍ക്കാരിന്‍റെ ബയോവെപ്പണാണെന്ന് ചാനൽ ചര്‍ച്ചയിൽ ഐഷ പറഞ്ഞെന്നാണ് കേസ്. ഇതിനിടെ ഐഷാ സുൽത്താനയ്‌ക്കെതിരായ രാജ്യദ്രോഹക്കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന ഐഷാ സുൽത്താനയുടെ ആവശ്യം കോടതി തള്ളുകയായിരുന്നു. അതേസമയം, അന്വേഷണത്തിന് ഇനിയും സമയം കൊടുക്കേണ്ടി വരുമെന്നായിരുന്നു […]
Tag: Aisha Sultana
രാജ്യദ്രോഹക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഐഷാ സുൽത്താന ഹൈക്കോടതിയിൽ ഹർജി നൽകി
രാജ്യദ്രോഹക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ചലച്ചിത്ര പ്രവർത്തക ഐഷാ സുൽത്താന ഹൈക്കോടതിയിൽ ഹർജി നൽകി. കവരത്തി പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറും കേസിന്മേലുള്ള തുടർ നടപടികളും റദ്ദാക്കണമെന്നുമാവശ്യപ്പെട്ടാണ് ഹർജി. സർക്കാരിനെതിരായ വിമർശനങ്ങളിൽ രാജ്യദ്രോഹ വകുപ്പ് ചുമത്തി കേസെടുക്കുന്നത് നിയമത്തിന്റെ ദുരുപയോഗമാണെന്ന് ഹർജിയിൽ പറയുന്നു. തന്റെ വിമർശനങ്ങൾ ഏതെങ്കിലും തരത്തിൽ കലാപങ്ങൾക്കോ മറ്റോ വഴിവച്ചിട്ടില്ല. ഈ സാഹചര്യത്തിൽ രാജ്യദ്രോഹ വകുപ്പ് ചുമത്തി കേസെടുത്തത് നിലനിൽക്കില്ലെന്നും ഹർജിക്കാരി ചൂണ്ടിക്കാട്ടുന്നുണ്ട്. ഹർജി ജസ്റ്റിസ് അശോക് മേനോന്റെ സിംഗിൾ ബഞ്ച് ഇന്ന് പരിഗണിക്കും. കേസിൽ ഐഷാ […]
രാജ്യദ്രോഹക്കേസിൽ ഐഷ സുൽത്താനക്ക് മുൻകൂർ ജാമ്യം
രാജ്യദ്രോഹക്കേസിൽ ഐഷ സുൽത്താനക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ചാനൽ ചർച്ചയിലെ പരാമർശത്തിൽ കവരത്തി പൊലീസാണ് ഐഷക്കെതിരെ കേസെടുത്തത്. നേരത്തെ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ച ഐഷ സുൽത്താനക്ക് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാവാനും, അറസ്റ്റ് രേഖപ്പെടുത്തിയാൽ ജാമ്യത്തിൽ വിടണമെന്നായിരുന്നു കോടതി നിർദേശിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി മണിക്കൂറുകളോളമാണ് കവരത്തി പൊലീസ് ഐഷ സുൽത്താനയെ ചോദ്യം ചെയ്തത്. മീഡിയവൺ ചാനൽ ചർച്ചക്കിടെ നടന്ന പരാമർശത്തെ തുടർന്നാണ് ഐഷ സുൽത്താനക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയത്. […]
ഐഷ സുൽത്താനയുടെ ജാമ്യാപേക്ഷ; ഇന്ന് അന്തിമ വിധി
രാജ്യദ്രോഹക്കേസിൽ ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താനയുടെ മുൻകൂർ ജാമ്യാപേക്ഷയിന്മേൽ ഹൈക്കോടതി ഇന്ന് അന്തിമ വിധി പറയും.കേസിൽ മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷം കവരത്തി പോലീസ് ഇന്നലെ ഐഷയെ വിട്ടയച്ചിരുന്നു. ഇവർ നാളെ കൊച്ചിയിലേക്കു മടങ്ങിയേക്കും. ചാനൽ ചർച്ചയ്ക്കിടെ അബദ്ധത്തിൽ ബയോ വെപ്പൺ പരാമർശം നടത്തിയെന്നാണ് ജാമ്യാപേക്ഷ പരിഗണിച്ച വേളയിൽ ഐഷ ഹൈക്കോടതിയെ അറിയിച്ചത്. എന്നാൽ ഹർജിക്കാരി കൃത്യമായ ബോധ്യത്തോടെ കേന്ദ്ര സർക്കാരിനെതിരെ രാജ്യദ്രോഹപരാമർശം നടത്തുകയായിരുന്നുവെന്നാണ് ലക്ഷദ്വീപ് ഭരണകൂടത്തിന്റെ വാദം. ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നായിരുന്നു ഐഷ സുൽത്താന […]
ആയിഷ സുൽത്താനക്കെതിരെ ലക്ഷദ്വീപ് ഭാരണകൂടം
ആയിഷ സുൽത്താനക്കെതിരെ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി ലക്ഷദ്വീപ് ഭരണകൂടം. ക്വാറന്റീൻ നിയമങ്ങൾ ലംഘിച്ചതായി ലക്ഷദ്വീപ് ഭരണകൂടം ഹൈക്കോടതിയെ അറിയിച്ചു. ‘ദുരന്തനിവാരണ അതോറിറ്റിയുടെ നിർദേശങ്ങൾ ആയിഷ സുൽത്താന പാലിച്ചില്ല. കോടതി അനുവദിച്ച ഇളവുകൾ ദുരുപയോഗം ചെയ്‌തെന്നും’ ലക്ഷദ്വീപ് ഭരണകൂടം ഹൈക്കോടതിയിൽ വ്യക്തമാക്കി. അതേസമയം, രാജ്യദ്രോഹ കേസിൽ ആയിഷ സുൽത്താനയെ ഇന്ന് വീണ്ടും കവരത്തി പോലീസ് ചോദ്യം ചെയ്യുന്നു. ഇത് മൂന്നാം ദിവസമാണ് രാജ്യദ്രോഹ കേസിൽ ആയിഷ സുൽത്താനയെ ചോദ്യം ചെയ്യുന്നത്.
രാജ്യദ്രോഹക്കേസ്; ആയിഷ സുല്‍ത്താന നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയില്‍
രാജ്യദ്രോഹക്കേസില്‍ സംവിധായക ആയിഷ സുല്‍ത്താന നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തന്റെപരാമര്‍ശങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചാണ് കവരത്തി പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയിരിക്കുന്നതെന്നാണ് ആയിഷ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്. ടിവി ചര്‍ച്ചയില്‍ നടത്തിയ പരാമര്‍ശങ്ങള്‍ രാജ്യത്തിനെതിരെയോ സര്‍ക്കാരിനെതിരെയോ ആയിരുന്നില്ല. പരമാര്‍ശം വിവാദമായതോടെ സമൂഹമാധ്യമങ്ങളിലൂടെ മാപ്പ് പറഞ്ഞതായും ആയിഷ സുല്‍ത്താന മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍വ്യക്തമാക്കിയിട്ടുണ്ട്. ഇതുകൂടാതെ ലക്ഷദ്വീപില്‍ ലോക്ക് ഡൗണ്‍ കഴിയുന്നതുവരെ ഭക്ഷ്യധാന്യം ഉറപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയും ദ്വീപിലെ ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് നേതാവ് കെ. പി. നൗഷാദലി നല്‍കിയ ഹര്‍ജിയും കോടതി […]
‘ബിജെപി നേതാവ് ജനിച്ച മണ്ണിനെ ഒറ്റി കൊടുക്കുമ്പോൾ ഞാൻ ജനിച്ച മണ്ണിന് വേണ്ടി പൊരുതി കൊണ്ടിരിക്കും’; രാജ്യദ്രോഹ കേസില്‍ ഐഷ സുല്‍ത്താന
ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് നടത്തിയ പരാമര്‍ശത്തിന്‍റെ പേരില്‍ രാജ്യദ്രോഹ കേസ് ചുമത്തിയതില്‍ പ്രതികരണവുമായി ചലച്ചിത്ര പ്രവര്‍ത്തക ഐഷ സുല്‍ത്താന. താന്‍ ജനിച്ച മണ്ണിന് വേണ്ടി പോരാടി കൊണ്ടിരിക്കുമ്പോള്‍ തനിക്കെതിരെ പരാതി നല്‍കിയ ബി.ജെ.പി നേതാവ് ജനിച്ച മണ്ണിനെ ഒറ്റി കൊടുക്കുന്ന നടപടിയാണ് ചെയ്യുന്നതെന്നും നാളെ ഒറ്റപെടാൻ പോവുന്നത് ദ്വീപിനെ ഒറ്റി കൊടുത്ത ഒറ്റുക്കാര്‍ ആയിരിക്കുമെന്നും ഐഷ സുല്‍ത്താന പറഞ്ഞു. തളർത്തിയാൽ തളരാൻ വേണ്ടിയല്ലാ നാടിന് വേണ്ടി ശബ്ദം ഉയർത്തിയതെന്നും തൻ്റെ ശബ്ദം ഇനിയാണ് ഉച്ചത്തിൽ ഉയരാൻ പോവുന്നതെന്നും […]
ബയോ വെപ്പണ്‍ പരാമര്‍ശം: ഐഷ സുല്‍ത്താനയ്ക്ക് എതിരെ രാജ്യദ്രോഹക്കേസ് ചുമത്തി
ചലച്ചിത്ര പ്രവർത്തക ഐഷാ സുൽത്താനക്കെതിരെ രാജ്യദ്രോഹക്കേസ് ചുമത്തി ലക്ഷദ്വീപ് പോലീസ്. കേന്ദ്രം ദ്വീപിൽ ബയോ വെപ്പൺ പ്രയോഗിക്കുകയാണെന്ന ചാനൽ ചർച്ചയിലെ പരാമർശത്തിനെതിരെയാണ് കേസ്. ബിജെപി ലക്ഷദ്വീപ് നേതാവ് അബ്ദുൽ ഖാദർ നൽകിയ പരാതിയിന്മേൽ കവരത്തി പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. 124 A , 153 B വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഐഷക്കെതിരെ ചുമത്തിയ രാജ്യദ്രോഹക്കുറ്റം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധം ഉയർന്നു. ആയിഷയെ ഒറ്റപ്പെടുത്താനുള്ള നീക്കത്തിനെതിരെ രംഗത്ത് വന്ന ലക്ഷദ്വീപ് സാഹിത്യ പ്രവർത്തക […]