എം.ജി.യൂണിവേഴ്‌സിറ്റിയിൽ നടന്ന എസ്എഫ്ഐ അക്രമത്തിൽ തന്നെ ആക്രമിച്ചവരിൽ മന്ത്രിയുടെ സ്റ്റാഫ് അംഗം അരുണും ഉണ്ടെന്ന് ഇരയായ എഐഎസ്എഫ് വനിത നേതാവ്. ആദ്യമൊഴിയിൽ വിട്ടുപോയ പേരാണ് പൊലീസ് ഇന്ന് രേഖപ്പെടുത്തിയത്. നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും തനിക്ക് പാർട്ടി സംരക്ഷണമുണ്ടെന്നും പരാതിക്കാരി പറഞ്ഞു. വനിതാ നേതാവിന്റെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തി. ആദ്യ മൊഴിയിൽ രേഖപെടുത്താത്ത വിദ്യാഭ്യാസ മന്ത്രിയുടെ സ്റ്റാഫ് അംഗം കെ എം അരുണിനെ കുറിച്ച് വനിത നേതാവ് ആവർത്തിച്ച് മൊഴിനൽകി. കൂടാതെ എസ് എഫ് ഐ എറണാകുളം […]