Technology

എയർട്ടെലും 5ജിയിലേക്ക് കടന്നു; 8 നഗരങ്ങളിൽ ലഭ്യം

എയർട്ടെലും 5ജി സേവനം ലഭ്യമാക്കി. ആദ്യ ഘട്ടത്തിൽ എട്ട് നഗരങ്ങളിലാണ് സേവനം ലഭിച്ചത്. ഇന്നലെ മുതൽ ഡൽഹി, മുംബൈ, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, സിലിഗുരി, നാഗ്പൂർ, വാരണാസി എന്നീ നഗരങ്ങളിൽ 5ജി സേവനം നിലവിൽ വന്നു. 4ജി സേവനത്തിന്റെ നിരക്കിൽ തന്നെ 5ജി സേവനവും ഇനി ഉപഭോക്താക്കൾക്ക് ലഭിക്കും. ( airtel begins 5g service ) ‘കഴിഞ്ഞ 27 വർഷമായി ഇന്ത്യൻ ടെലികോം വിപ്ലവത്തിന്റെ മുൻനിരയിൽ നിന്ന് പ്രവർത്തിച്ച സ്ഥാപനമാണ് എയർടെൽ. ഉപഭോക്താക്കൾക്ക് വേണ്ടി ഏറ്റവും […]

India

മൊബൈൽ സേവനങ്ങളുടെ നിരക്ക് കുത്തനെ വർധിപ്പിച്ച് ടെലികോം കമ്പനികൾ

മൊബൈൽ സേവനങ്ങളുടെ നിരക്ക് കുത്തനെ വർധിപ്പിച്ച് ടെലികോം കമ്പനികൾ. എയർടെൽ, വി കമ്പനികളാണ് നിരക്ക് വർദ്ധിപ്പിച്ചത്. വോഡഫോൺ ഐഡിയയുടെ നിരക്ക് വർധന മറ്റന്നാൾ മുതലും എയർടെലിന്റെ നിരക്ക് വർധന ഈ മാസം 26 മുതലും പ്രാബല്യത്തിൽ വരും. പുതിയ നിരക്ക് പ്രകാരം പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്ക് 20 മുതൽ 25 ശതമാനം വരെ വർധിക്കും. വോയ്‌സ് പ്ലാനുകൾ, അൺലിമിറ്റഡ് വോയ്‌സ് പ്ലാനുകൾ, ഡേറ്റാ പ്ലാനുകൾ എന്നിവയ്‌ക്കെല്ലാം നിരക്ക് വർധന ബാധകമാകും. എയർടെൽ ഉപഭോക്താക്കൾക്ക് 79 രൂപയുടെ വോയ്‌സ് […]

India

സിനിമ ഡൗൺലോഡ് ചെയ്യാൻ സെക്കന്റുകൾ മാത്രം; രാജ്യത്തെ എയർടെലിന്റെ 5ജി പരീക്ഷണം വിജയകരം

ഇന്ത്യയിൽ ആദ്യമായി 5ജി സേവനം വിജയകരമായി പരീക്ഷിക്കുന്ന ആദ്യത്തെ ടെലികോം കമ്പനിയായി എയർടെൽ മാറി 5ജി സ്‌പെക്ട്രം ലേലം പോലും നടന്നിട്ടില്ല, എന്നിട്ടും എയർടെലിന് എങ്ങനെ രാജ്യത്ത് 5ജി പരീക്ഷിക്കാൻ സാധിച്ചു എന്ന് ചിന്തിക്കുന്നവരുണ്ടാവും. അതുപോലെ എയർടെൽ ഏത് ഫ്രീക്വൽസി ബാൻഡാണ് ഉപയോഗിച്ചതെന്നും സംശയമുന്നയിച്ചേക്കാം. എന്നാൽ, എല്ലാത്തിനും എയർടെൽ ഉത്തരം നൽകിയത് ഒരു വാർത്താകുറിപ്പിലൂടെയാണ്. ‘1800 മെഗാഹെർട്‌സ് ബാൻഡിൽ സ്പെക്ട്രം ബ്ലോക്ക് ഉപയോഗിച്ചതായി എയർടെൽ വെളിപ്പെടുത്തി. ഹൈദരാബാദിൽ ഒരേ സ്‌പെക്ട്രം ബ്ലോക്കിനുള്ളിൽ ഒരേസമയം 5ജി, 4ജി പരിധിയില്ലാതെ […]