ഡൽഹിയിലെ വായുനിലവാര സൂചികയിൽ നേരിയ പുരോഗതി. വായുനിലവാര സൂചിക 326 രേഖപ്പെടുത്തി. ഡൽഹി പരിസ്ഥിതി മന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം നടക്കും. അടച്ചിട്ട പ്രൈമറി സ്കൂളുകൾ തുറക്കുന്നത് ഉൾപ്പെടെ ചർച്ചയാകും. അന്തരീക്ഷ മലിനീകരണത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടരും. ഇന്നലെ ചേർന്ന ഉന്നതതല യോഗമാണ് സ്റ്റേജ് ഫോർ വിഭാഗത്തിൽപെട്ട നിയന്ത്രണങ്ങൾ തുടരാൻ തീരുമാനിച്ചത്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഞായറാഴ്ച ഡൽഹിയിലെ അന്തരീക്ഷ വായു മലിനീകരണ തോതിൽ നേരിയ കുറവുണ്ടായിരുന്നു. നിലവിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കാരണമാണ് […]
Tag: AIR POLLUTION
ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം; പ്രൈമറി സ്കൂളുകൾ നാളെ മുതൽ അടച്ചിടും, കായിക മത്സരങ്ങൾ അനുവദിക്കില്ല
വായു മലീനികരണത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ പ്രൈമറി സ്‌കൂളുകള്‍ നാളെ മുതല്‍ അടച്ചിടുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. അഞ്ചാം ക്ലാസ് മുതല്‍ ക്ലാസ് മുറിക്ക് പുറത്തുള്ള പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കും. കായിക മത്സരങ്ങൾ അനുവദിക്കില്ല. പ്രൈമറി ക്ലാസുകള്‍ ഓണ്‍ലൈനായിട്ടാകും നടത്തുക. അഞ്ചാം ക്ലാസ് മുതല്‍ ക്ലാസ് മുറിക്ക് പുറത്തുള്ള പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കിയതായും വാഹനങ്ങള്‍ക്ക് ക്രമീകരണം നടത്തുന്ന കാര്യങ്ങള്‍ ആലോചനയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡല്‍ഹി എന്‍സിആര്‍ മേഖലയിലെ പലയിടങ്ങളിലും വായുഗുണനിലവാര സൂചിക 500ലധികമായ സാഹചര്യത്തിലാണ് നടപടി. വായു മലിനീകരണം […]
പച്ച സിഗ്നലിനായി കാത്തിരിക്കുമ്പോൾ ഡൽഹിയിൽ യാത്രക്കാർ വാഹനങ്ങൾ ഓഫ് ചെയ്യണം; ‘റെഡ് ലൈറ്റ് ഓൺ, ഗാഡി ഓഫ്’ ക്യാമ്പയിൻ…
വാഹനങ്ങളിൽ നിന്നുള്ള പുക വലിയ തോതിൽ വായു മലിനീകരണത്തിന് കാരണമാകുന്നുണ്ട്. ഗ്രീൻ ലൈറ്റ് കാത്ത് നിൽക്കുന്ന സമയത്ത് എല്ലാ എഞ്ചിനുകളും ഓഫ് ചെയ്താൽ വാഹനങ്ങളിൽ നിന്നുള്ള മലിനീകരണം 15-20 ശതമാനം വരെ കുറയ്ക്കാമെന്നും പഠനങ്ങളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് വായുമലിനീകരണം കുറയ്ക്കാൻ ലക്ഷ്യമിട്ടുകൊണ്ടുള്ള ഡൽഹി സർക്കാരിന്റെ കാമ്പെയ്‌ൻ ആണ് ‘റെഡ് ലൈറ്റ് ഓൺ, ഗാഡി ഓഫ്’. എന്താണ് ‘റെഡ് ലൈറ്റ് ഓൺ, ഗാഡി ഓഫ്’? പേര് സൂചിപ്പിക്കുന്നത് പോലെ, ട്രാഫിക് ലൈറ്റ് ചുവപ്പിൽ നിന്ന് പച്ചയായി മാറുന്നത് […]
ഡൽഹിയിൽ ഡീസൽ ഉപയോഗം അടുത്തവർഷം ആദ്യം മുതൽ നിരോധിക്കും
ഡൽഹിയിൽ ഡീസൽ ഉപയോഗം അടുത്തവർഷം ആദ്യം മുതൽ നിരോധിക്കും. 2023 ജനുവരി ഒന്ന് മുതലാണ് നിരോധിക്കുക. ( delhi bans diesel next year ) വ്യാവസായിക ഉപയോഗം അടക്കം പൂർണമായാണ് ഡീസൽ ഉപയോഗം തടയുക. രാജ്യ തലസ്ഥാനത്തെ അന്തരീക്ഷ ഗുണനിലവാരം സംരക്ഷിക്കാൻ നിയോഗിച്ച സമിതിയുടേതാണ് തീരുമാനം. ഡൽഹിയിലെ അന്തരീക്ഷ മാലിന്യ വിഷയം അതീവ രൂക്ഷം ആകാതിരിക്കാൻ ഡീസൽ നിരോധനം അനിവാര്യമെന്ന് സമിതി വിലയിരുത്തി. ഡൽഹിയിലേതിന് സമാനമായി പത്ത് വർഷത്തിലധികം പഴക്കമുള്ള ഡീസൽ വാഹനങ്ങൾ നിരോധിച്ച ഛണ്ഡീഗഡ്‌ന്റെ […]
ആഗോള മലിനീകരണ തലസ്ഥാനമായി ഡൽഹി
ലോകത്തിലെ ഏറ്റവും മലിനമായ രാജ്യതലസ്ഥാനമായി വീണ്ടും ഡൽഹി. ഇത് നാലാം തവണയാണ് വായു മലിനീകരണത്തിൽ ഡൽഹി മറ്റ് നഗരങ്ങളെ പിന്നിലാക്കുന്നത്. ഏറ്റവും കൂടുതൽ അന്തരീക്ഷ മലിനീകരണമുളള 35 നഗരങ്ങൾ ഇന്ത്യയിൽ ആണെന്നും റിപ്പോർട്ട്. സ്വിസ് സ്ഥാപനമായ IQAir പുറത്തിറക്കിയ ആഗോള വായു ഗുണനിലവാര റിപ്പോർട്ടിണ് കണ്ടെത്തൽ. പിഎം-2.5 അളവ് ഏറ്റവും കൂടുതൽ ഡൽഹിയിലാണ്. മലിനീകരണത്തിന്റെ തോത് അളക്കുന്നതിനുള്ള യൂണിറ്റാണ് ‘പിഎം-2.5’. 32 ദശലക്ഷം ആളുകൾ വസിക്കുന്ന നഗരത്തിൽ പിഎം-2.5ൻ്റെ അളവ് ലോകാരോഗ്യ സംഘടനയുടെ സുരക്ഷിത പരിധിയുടെ 20 […]
ഡൽഹിയിലെ വായു മലിനീകരണം; സുപ്രിംകോടതി ഇന്ന് പരിഗണിക്കും
ഡൽഹിയിലെ വായു മലിനീകരണ പ്രശ്‌നം സുപ്രിംകോടതി ഇന്ന് പരിഗണിക്കും. വിദ്യാർത്ഥിയായ ആദിത്യ ദുബേ സമർപ്പിച്ച പൊതുതാൽപര്യ ഹർജി, ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്. വായു മലിനീകരണം കുറയ്ക്കാൻ കേന്ദ്രസർക്കാരും, ഡൽഹി, ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളും സ്വീകരിച്ച നടപടികൾ കോടതി പരിശോധിക്കും. വായു ഗുണനിലവാര കമ്മീഷന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന അടിയന്തര ദൗത്യ സേനയുടെ പ്രവർത്തനവും കോടതി വിലയിരുത്തും. കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളും കോടതിയുടെ പരിഗണനയ്ക്ക് വരും.
ഡൽഹിയിലെ വായു മലിനീകരണം സുപ്രിംകോടതി ഇന്ന് പരിഗണിക്കും
ഡൽഹിയിലെ വായു മലിനീകരണം സുപ്രിംകോടതി ഇന്ന് പരിഗണിക്കും. വിദ്യാർത്ഥിയായ ആദിത്യ ദുബേ സമർപ്പിച്ച പൊതുതാൽപര്യഹർജിയാണ് ചീഫ് ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുന്നത്. വായു മലിനീകരണം കുറച്ചുകൊണ്ടു വരാൻ കേന്ദ്രസർക്കാരും, ഡൽഹി അടക്കം നാല് സംസ്ഥാനങ്ങളും സ്വീകരിച്ച നടപടികളുടെ പുരോഗതി കോടതി വിലയിരുത്തും. കേന്ദ്രത്തിന് പുറമേ ഡൽഹി, ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളുടെ വാദം കേട്ട ശേഷം കോടതിയെടുക്കുന്ന നിലപാട് നിർണായകമാകും. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അടിയന്തര യോഗത്തിലെടുത്ത തീരുമാനങ്ങൾ നടപ്പിലാക്കണമെന്ന് ചീഫ് ജസ്റ്റിസ് എൻവി രമണ […]
വായു മലിനീകരണം; നവംബർ 21 വരെ വർക്ക് ഫ്രം ഹോം; അടിയന്തര നടപടികൾ പ്രഖ്യാപിച്ച് പരിസ്ഥിതി മന്ത്രി
രാജ്യതലസ്ഥാനത്തെ വായു മലിനീകരണ പ്രശ്നത്തിൽ അടിയന്തര നടപടികൾ പ്രഖ്യാപിച്ച് ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായ്. മുഴുവൻ സർക്കാർ ജീവനക്കാർക്കും നവംബർ 21 വരെ വർക്ക് ഫ്രം ഹോം (WFH) മാത്രമായിരിക്കുമെന്ന് ഗോപാൽ റായ് പറഞ്ഞു. ഡൽഹിയിൽ നവംബർ 21 വരെ നിർമ്മാണ, പൊളിക്കൽ ജോലികൾ നിരോധിച്ചിട്ടുണ്ട്. കൂടുതൽ ഉത്തരവുകൾ ഉണ്ടാകുന്നതുവരെ സ്കൂളുകളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞുകിടക്കുമെന്നും റായ് അറിയിച്ചു. കമ്മീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്‌മെന്റ് (സിഎക്യുഎം) നിർദ്ദേശങ്ങൾ കർശനമായി നടപ്പാക്കുന്നതിനുള്ള ഉന്നതതല യോഗത്തിന് […]
ഡല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷം; ഗുണനിലവാര സൂചിക 533ല്‍ എത്തി
രൂക്ഷമായ വായു മലിനീകരണത്തില്‍ ഡല്‍ഹി നഗരം. ഡല്‍ഹിയിലെ വായു ഗുണനിലവാര സൂചിക 533ല്‍ എത്തി. ദീപാവലി ആഘോഷങ്ങള്‍ക്കുശേഷമാണ് സ്ഥിതി കൂടുതല്‍ മോശമായത്. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ശ്വാസതടസം നേരിട്ടു. മൂടല്‍ മഞ്ഞിന് സമാനമായ പുകമഞ്ഞാണ് ജനങ്ങളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നത്. നിലവിലെ സാഹചര്യം അടുത്ത രണ്ടുമാസം കൂടി സമാനമായി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പുനല്‍കുന്നു. എത്രയും വേഗം വായു മലിനീകരണം നിയന്ത്രിക്കപ്പെട്ടില്ലെങ്കില്‍ ഗുരുതരമായി ജനജീവിതത്തെ ബാധിക്കുമെന്ന് എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ വ്യക്തമാക്കി. ദീപാവലി ആഘോഷങ്ങള്‍ക്കിടയില്‍ ഡല്‍ഹിയില്‍ […]
തണുപ്പുകാലവും ദീപാവലിയും; ആശങ്ക ഉയർത്തി ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം രൂക്ഷമാകുന്നു
കൊവിഡിന് പിന്നാലെ അന്തരീക്ഷ മലിനീകരണവും രൂക്ഷമായതോടെ ഡൽഹിയിൽ രൂക്ഷമായതോടെ രോഗികളുടെ എണ്ണവും മരണ സംഖ്യയും ഉയർന്നേക്കാമെന്ന് ആരോഗ്യ വിദഗ്ധർ. തണുപ്പുകാലവും ദീപാവലിയും വലിയ ആശങ്കയാകുമെന്ന് എയിംസിലെ ഡോക്ടർ പ്രവീൺ പ്രദീപ് പറഞ്ഞു. പ്രതിദിന കൊവിഡ് കേസുകൾ 3000ത്തിലധികം റിപ്പോർട്ട് ചെയ്യുന്ന രാജ്യ തലസ്ഥാനത്ത് തണുപ്പുകാലം കൂടി എത്തുന്നതോടെ ആരോഗ്യ പ്രശ്‌നങ്ങൾ ഇരട്ടിയാകുമെന്നാണ് വിലയിരുത്തൽ. അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിനുള്ള നടപടിയെടുക്കാൻ സുപ്രിംകോടതി ജസ്റ്റിസ് മദൻ വി ലോകൂർ അധ്യക്ഷനായ ഏകാംഗ സമിതിയെ നിയമിചച്തിലും ആരോഗ്യ പ്രവർത്തകർക്ക് വ്യത്യസ്ത അഭിപ്രായമാണുള്ളത്. […]