കോൺഗ്രസ് പ്രവർത്തക സമിതി യോഗം ഇന്ന് ഡൽഹിയിൽ ചേരും. രാവിലെ പത്ത് മണിക്ക് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ എഐസിസി ആസ്ഥാനത്താണ് യോഗം. സംഘടന തെരഞ്ഞെടുപ്പ് തീയതി നിശ്ചയിക്കുന്നതടക്കം നിർണ്ണായകമാണ് ഇന്നത്തെ യോഗം. പാർട്ടിക്ക് മുഴുവൻ സമയ അധ്യക്ഷനെ വേണമെന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിക്കാൻ അടിയന്തരമായി പ്രവർത്തക സമിതി വിളിക്കണമെന്ന ഗ്രൂപ്പ് 23 നേതാക്കളുടെ സമ്മർദ്ദത്തെ തുടർന്നാണ് യോഗം വിളിച്ചിരിക്കുന്നത്. ലഖിംപുർ ഖേരി കൂട്ടക്കൊലയ്ക്കു ശേഷം പഞ്ചാബിൽ സ്ഥിതി മാറിയതും പ്രവർത്തകസമിതിയിൽ നേതൃത്വത്തിന് മേൽക്കൈ നല്കും. എന്നാൽ […]
Tag: AICC
എഐസിസിയില്‍ ഒരു പദവിയും ആവശ്യപ്പെട്ടിട്ടില്ല, ഇക്കാര്യത്തിൽ ചർച്ചയും നടന്നിട്ടില്ല; രമേശ് ചെന്നിത്തല
എഐസിസിയില്‍ താൻ ഒരു പദവിയും ആവശ്യപ്പെട്ടിട്ടില്ലെന്ന് രമേശ് ചെന്നിത്തല. പാർട്ടിയിൽ പ്രവർത്തിക്കാൻ പദവിയുടെ ആവശ്യമില്ല. അതിനാൽ ഒരു പദവിയും ആവശ്യപ്പെട്ടിട്ടില്ലെന്നും ഇക്കാര്യത്തിൽ ഒരു ചർച്ചയും നടന്നിട്ടില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാന്‍ സ്ഥാനം വേണ്ടെന്നും പ്രവര്‍ത്തിക്കാന്‍ ഒരു ബുദ്ധിമുട്ടുമില്ലെന്നും ചെന്നിത്തല പറഞ്ഞു. കേരളത്തിലെ കോണ്‍ഗ്രസില്‍ ഇപ്പോള്‍ പ്രശ്നങ്ങളില്ല. സ്ഥാനം കിട്ടാന്‍ പോകുന്നുവെന്ന വാര്‍ത്ത നല്‍കി അപമാനിക്കരുതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. അതേസമയം, നിയമസഭാ കയ്യാങ്കളി കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എന്ന ആവശ്യവുമായി മുന്നോട്ട് പോകുമെന്ന് രമേശ് […]
രമേശ് ചെന്നിത്തല എഐസിസിയിലേക്ക്; പഞ്ചാബിന്റെ ചുമതല?
രമേശ് ചെന്നിത്തല കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തിലേക്ക്. എഐസിസി ജനറല്‍ സെക്രട്ടറി ആകും. ചെന്നിത്തലയ്ക്ക് പഞ്ചാബിനെ ചുമതല നല്‍കിയേക്കുമെന്നാണ് വിവരം. പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. നവജ്യോത് സിംഗ് സിന്ധുവിനെ പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനായി പ്രഖ്യാപിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് നടപടി. ഉത്തരാഖണ്ഡില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ തന്നെ ഒഴിവാക്കണമെന്ന് നിലവിലുള്ള ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്ത് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ സംസ്ഥാന സര്‍ക്കാരിലെ പ്രതിപക്ഷ നേതാവായിരുന്നു രമേശ് ചെന്നിത്തല. രണ്ടാം പിണറായി സര്‍ക്കാരിലെ പ്രതിപക്ഷ നേതൃസ്ഥാനത്തിനും ശ്രമിച്ചിരുന്നു. വി ഡി […]
എന്തുകൊണ്ട് തോറ്റു? എഐസിസിയുടെ വിലയിരുത്തല്‍ ഇങ്ങനെ..
കേരളത്തില്‍ നേതാക്കൾക്കിടയിലെ അനൈക്യം നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് കാരണമായെന്ന് എഐസിസി വിലയിരുത്തൽ. കേരളത്തിന്റെ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി താരിഖ് അൻവർ ഹൈക്കമാന്റിന് റിപ്പോർട്ട് നൽകി. പ്രവ൪ത്തക സമിതി നിയോഗിച്ച വസ്തുതാന്വേഷണ സമിതിയുടെ റിപ്പോ൪ട്ട് പരിഗണിച്ച ശേഷമേ നേതൃമാറ്റം സംബന്ധിച്ച് തീരുമാനമെടുക്കൂവെന്നും സൂചന. വിശദമായ പരിശോധനക്കും കൂടിക്കാഴ്ചകൾക്കും ശേഷമാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ പാ൪ട്ടിക്കുണ്ടായ തിരിച്ചടി സംബന്ധിച്ച് കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി താരിഖ് അൻവ൪ എഐസിസിക്ക് റിപ്പോ൪ട്ട് നൽകിയത്. സംസ്ഥാനത്ത് നേതാക്കന്മാ൪ക്കിടയിലെ അനൈക്യമാണ് തെരഞ്ഞെടുപ്പ് പരാജയത്തിന് പ്രധാന […]
വ്യാജവോട്ട്; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി കോണ്‍ഗ്രസ്
വ്യാജവോട്ടിനെതിരെ എ.ഐ.സി.സി നേതൃത്വം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി. വ്യാജവോട്ടിനെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തണമെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാലെ പറഞ്ഞു. ഇടത് പക്ഷം സംസ്ഥാന തെരഞ്ഞെടുപ്പ് സംവിധാനത്തെ തകർക്കുന്നു. ഒരു വോട്ടർക്ക് പല മണ്ഡലങ്ങളിൽ വോട്ട്. പേരും ഫോട്ടോയും അച്ഛന്റെ പേരും ഒന്ന്. പക്ഷെ പല മണ്ഡലങ്ങളിൽ വോട്ട്. ഒരേ ഫോട്ടോക്ക് പല പേരുകൾ. ജയപരാജയങ്ങൾ ചെറിയ വോട്ടിനായിരിക്കും എന്നതിനാൽ കള്ള വോട്ട് ഗൗരവമുള്ളതാണ്. സുര്‍ജെവാലെ പറഞ്ഞു വോട്ടർ പട്ടിക ഒരാഴ്ചക്കുള്ളിൽ ശരിയാക്കാണാം. […]
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ ആരൊക്കെ: അശോക് ഗെഹ് ലോട്ടിന്‍റെ നേതൃത്വത്തിലുള്ള ഹൈക്കമാൻഡ് സംഘം നാളെ കേരളത്തില്‍
വിവാദങ്ങളും ചർച്ചകളും ഒരു ഭാഗത്ത് കൊഴുക്കുമ്പോൾ കോൺഗ്രസും തെരഞ്ഞെടുപ്പ് ചർച്ചകളിലേക്ക് കടക്കുന്നു. സ്ഥാനാർഥി നിർണയ മാനദണ്ഡമടക്കമുള്ള ചർച്ചകൾക്കായി എഐസിസി നിരീക്ഷകരുടെ സംഘം നാളെ കേരളത്തിലെത്തും. ഘടകകക്ഷി നേതാക്കളുൾപ്പടെയുള്ളവരുമായി സംഘം ചർച്ച നടത്തും. ഡൽഹി കേന്ദ്രീകരിച്ച ചർച്ചകൾക്കും പുതിയ മാറ്റങ്ങൾക്കും ശേഷമാണ് കോൺഗ്രസ് തെരഞ്ഞെടുപ്പ് ചർച്ചകളിലേക്ക് കടക്കുന്നത്. എല്ലാം ഹൈക്കമാൻഡ് നേതൃത്വത്തിലാകും നടക്കുക എന്ന് സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന് സൂചന നൽകി കഴിഞ്ഞു. മുതിർന്ന കോൺഗ്രസ് നേതാവും രാജസ്ഥാൻ മുഖ്യമന്ത്രിയുമായ അശോക് ഗെഹ് ലോട്ടിന്‍റെ നേതൃത്വത്തിലുള്ള 5 അംഗ […]
നിയമസഭ തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസിന്റെ നിര്‍ണായക യോഗം ഇന്ന് ഡല്‍ഹിയില്‍
നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസിന്റെ നിര്‍ണായക യോഗം ഇന്ന് ഡല്‍ഹിയില്‍ നടക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉമ്മന്‍ ചാണ്ടി എന്നിവര്‍ ഹൈക്കമാന്റുമായി ചര്‍ച്ച നടത്തും. ഡി.സി.സികളിലെ അഴിച്ചു പണി പ്രശ്‌നം കൂടുതല്‍ വഷളാക്കുമെന്ന നിലപാട് എ, ഐ ഗ്രൂപ്പുകള്‍ ഹൈക്കമാന്റിനെ അറിയിക്കും. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം സംസ്ഥാന ചുമതലയുളള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ സമര്‍പ്പിച്ചിരിക്കുന്ന റിപ്പോര്‍ട്ട് പ്രകാരം ഡി.സി.സികളില്‍ അഴിച്ചു പണി […]
അസംതൃപ്തിയാണ് മാറ്റത്തിന് വഴിവെക്കുക: പി ചിദംബരം
കോൺഗ്രസിന് സ്ഥിരം അധ്യക്ഷനെ ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തെഴുതിയ നേതാക്കളുടെ അതൃപ്തി തുടരുന്നു. പ്രവർത്തക സമിതി യോഗ ശേഷം ഗുലാം നബി ആസാദിന്റെ വസതിയില്‍ നേതാക്കള്‍ കൂടിക്കാഴ്ച നടത്തി. അസംതൃപ്തിയാണ് മാറ്റത്തിന് വഴിവെക്കുന്നത് എന്നായിരുന്നു പി ചിദംബരത്തിന്റെ പ്രസ്താവന. സ്ഥിരം അധ്യക്ഷനെ ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തെഴുതിയ 23 നേതാക്കള്‍ ബിജെപിയെ സഹായിക്കുന്ന നടപടി സ്വീകരിച്ചെന്ന പ്രസ്താവന രാഹുല്‍ ഗാന്ധി നടത്തിയിട്ടില്ലെന്നാണ് നേതൃത്വം വിശദീകരിക്കുന്നത്. പ്രവർത്തക സമിതി യോഗത്തില്‍ അതൃപ്തി അറിയിച്ച ഗുലാം നബി ആസാദും വിശദീകരണം […]