പ്രതീഷ് വിശ്വനാഥിനെതിരായ കേസുകളിലെ അന്വേഷണത്തില്‍ പൊലീസ് വീഴ്ച വരുത്തുന്നതായാണ് ആക്ഷേപം. കഴിഞ്ഞ ഡിസംബര്‍ മാസം പ്രതീഷ് വിശ്വനാഥ് എഎച്ച്പിയില്‍ നിന്ന് രാജിവെച്ചിരുന്നു. മിന്നല്‍ മുരളി സിനിമയുടെ സെറ്റ് പൊളിച്ചതിന്റെ ഉത്തരവാദിത്തം അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് ഏറ്റെടുത്ത് കഴിഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെ വിദ്വേഷ പ്രചരണങ്ങള്‍ നടത്തിയതടക്കം നിരവധി കേസുകളാണ് എഎച്ച്പി നേതാക്കള്‍ക്കെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ കാലങ്ങളില്‍ രജിസ്റ്റര്‍ ചെയ്തത്. എഎച്ച്പിയും പോഷക സംഘടനയായ രാഷ്ട്രീയ ബജ്റംഗദളും നിരവധി ആക്രമണങ്ങളാണ് കഴിഞ്ഞ കാലങ്ങളില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ […]