അഗ്നിപഥ് പദ്ധതിയെ ചോദ്യം ചെയ്തുള്ള ഹർജികൾ ഡൽഹി ഹൈക്കോടതി തള്ളി. ഹർജിയിൽ കഴമ്പില്ലെന്ന് നിരീക്ഷിച്ചതിനെ തുടർന്നായിരുന്നു നടപടി. അഗ്നിപഥ് ദേശീയ താൽപ്പര്യം മുൻനിർത്തിയുള്ള പദ്ധതിയാണെന്നും കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മ, ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസിൽ വിധി പറഞ്ഞത്. പ്രതിരോധവുമായി ബന്ധപ്പെട്ട വിഷയത്തിൽ കോടതിയ്ക്ക് ഇടപെടാൻ കഴിയില്ല. നമ്മുടെ സൈന്യം മികച്ചതാണെന്ന് ഉറപ്പുവരുത്തേണ്ടത് പ്രധാനപ്പെട്ട ഉത്തരവാദിത്വമാണെന്നും കോടതി അഭിപ്രായപ്പെട്ടു. നേരത്തെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പദ്ധതിക്കെതിരെ ഫയൽ ചെയ്യപ്പെട്ട ഹർജികൾ […]
Tag: Agneepath scheme
അഗ്നിവീരന്മാർ ബിജെപി പ്രവർത്തകരെന്ന് മമത ബാനർജി
അഗ്നിപഥിൽ തുടർ വിമർശനവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജി. സേനയിൽ നാല് വർഷം പൂർത്തിയാക്കുന്ന അഗ്നിവീരർക്ക് ജോലി നൽകാൻ സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെടുന്നു. ബിജെപി പ്രവർത്തകർക്ക് ജോലി നൽകണമെന്നാണ് മോദി സർക്കാരിന്റെ ആഗ്രഹമെന്നും മമത പറഞ്ഞു. താനൊരിക്കലും ബിജെപി പ്രവർത്തകർക്ക് ജോലി നൽകില്ല. നമ്മുടെ യുവാക്കൾക്ക് പ്രഥമ പരിഗണന നൽകും, സംസ്ഥാനത്തെ യുവാക്കൾക്ക് ആദ്യം ജോലി ഉറപ്പാക്കും. ബിജെപിയുടെ പാപം സംസ്ഥാനങ്ങൾ എന്തിന് ഏറ്റെടുക്കുമെന്നും മമത ചോദിച്ചു. “പദ്ധതിക്കെതിരെ രാജ്യത്തെ പല […]
അഗ്നിപഥ് പദ്ധതി; ബീഹാറിൽ ഭാരത് ബന്ദ് ശക്തം
അഗ്നിപഥ് പദ്ധതിക്കെതിരായ ഭാരത് ബന്ദ് ബീഹാറിൽ ശാന്തം. ബംഗാളിലും ഒഡീഷയിലും പ്രതിഷേധം ശക്തമാകുന്നു. ദാനപൂർ റെയിൽവേ സ്റ്റേഷൻ ആക്രമണത്തിൽ, കോച്ചിങ് സെന്റർ ഉടമ ഗുരു റഹ്മാനായി പൊലീസ് തെരച്ചിൽ ആരംഭിച്ചു. പദ്ധതിയിലൂടെ സ്വന്തം സായുധ കേഡർ അടിത്തറ ഉണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. അഗ്നിപഥ് പദ്ധതിക്കെതിരെ അക്രമസക്തമായ പ്രതിഷേധങ്ങൾ നടന്ന ബീഹാറിൽ സ്ഥിതിഗതികൾ പൂർണ്ണമായും ശാന്തമായി എന്നാണ് പൊലീസിന്റെ റിപ്പോർട്ട്. കഴിഞ്ഞ ദിവസം ഒരു അക്രമസംഭവം പോലും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല […]
യുവാക്കളുടെ ശബ്ദം കേന്ദ്രം അവഗണിക്കുന്നു; അഗ്നിപഥിനെതിരെ സോണിയ ഗാന്ധി
കേന്ദ്ര സർക്കാർ യുവാക്കളുടെ ശബ്ദം അവഗണിക്കുകയാണെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. പുതിയ റിക്രൂട്ട്‌മെന്റ് പദ്ധതി തീർത്തും ദിശാബോധമില്ലാത്തതാണ്. അക്രമരഹിതമായും സമാധാനപരമായും പ്രതിഷേധിക്കണമെന്ന് സോണിയാ ഗാന്ധി യുവാക്കളോട് അഭ്യർത്ഥിച്ചു. അതേസമയം സർ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ച സോണിയ ഗാന്ധിയുടെ ആരോഗ്യ നിലയിൽ പുരോഗതി. കോൺഗ്രസ് യുവാക്കൾക്കൊപ്പമുണ്ട്. ദിശാബോധമില്ലാത്ത പദ്ധതിയാണ് അഗ്നിപഥ്. സ്കീം ഉടൻ പിൻവലിക്കണമെന്നും കോൺഗ്രസ് അധ്യക്ഷ ആവശ്യപ്പെട്ടു. ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകൾ നേരിടുന്ന സോണിയയുടെ ശ്വാസനാളിയിലെ അണുബാധ കുറഞ്ഞുവരികയാണ്. മൂക്കില്‍ നിന്നുള്ള രക്തസ്രാവം മാറി. നിലവിൽ […]
അഗ്നിപഥ് സമരം മോദി വിരുദ്ധരുടെ സ്ഥിരം കലാപരിപാടി: കെ സുരേന്ദ്രൻ
അഗ്നിപഥിനെതിരായ സമരം നടത്തുന്നത് നരേന്ദ്രമോദി സർക്കാരിനെ കണ്ണടച്ച് എതിർക്കുന്നവരാണെന്നും, സ്ഥിരം കലാപരിപാടിയാണെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. അഗ്നിപഥ് പദ്ധതി രാജ്യത്തെ യുവാക്കളുടെ പ്രതീക്ഷയാണ്. ഇടത്-ജിഹാദി-അർബൻ നക്സൽ ഗ്യാംങ്ങിന്റെ നേതൃത്വത്തിലുള്ള സമരമാണ് ഇപ്പോൾ നടക്കുന്നത്. ഇവർ ബ്രേക്ക് ഇന്ത്യാ ബ്രിഗേഡ് ടീം ആണെന്നും കെ സുരേന്ദ്രൻ. തിടുക്കപ്പെട്ടാണ് അഗ്നിപഥ് നടപ്പാക്കിയതെന്ന പ്രചരണം ശരിയല്ല. കഴിഞ്ഞ രണ്ട് വർഷത്തെ ചർച്ചകൾക്ക് ശേഷമാണ് പദ്ധതി നടപ്പിലാക്കിയത്. സമരക്കാരോട് കേന്ദ്ര സർക്കാരിന് തുറന്ന സമീപനമാണ് ഉള്ളത്. സംസ്ഥാന ഫോഴ്സുകളിലും അർദ്ധ സൈനിക […]
കേന്ദ്രം അയയുന്നു: അഗ്നിപഥിൽ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു
പ്രതിഷേധങ്ങൾക്കിടെ അഗ്നിപഥ് സേവനം പൂർത്തിയാക്കുന്നവർക്ക് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. പ്രായപരിധിയിൽ ആദ്യ ബാച്ചിന് 5 വർഷത്തെ ഇളവു നൽകും. അടുത്ത വർഷം മുതൽ മൂന്നുവർഷത്തെ ഇളവുണ്ടാകും. അസം റൈഫിള്‍സിലും സിഎപിഎഫുകളിലും (സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സസ്) പത്തുശതമാനം സംവരണം നല്‍കാനും ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. അഗ്നിപഥ് സ്കീമിനെതിരായ പ്രതിഷേധം എട്ടു സംസ്ഥാനങ്ങളിലേക്ക് പടർന്നപ്പോഴാണ് ആനുകൂല്യങ്ങളുമായി കേന്ദ്രം രംഗത്തെത്തിയത്. ശക്തമായ പ്രതിഷേധത്തിനിടെയും റിക്രൂട്ട്മെൻറുമായി മുന്നോട്ടു പോകാനാണ് സർക്കാർ തീരുമാനം. നടപടികളുമായി മുന്നോട്ട് പോകാൻ സായുധ സേനകൾക്ക് കേന്ദ്ര […]