ഇടുക്കിയിൽ അഞ്ച് പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരികരിച്ചു. വാഴത്തോപ്പ് , കഞ്ഞിക്കുഴി, കൊന്നത്തടി, പെരുവന്താനം, വണ്ടൻമേട് പഞ്ചായത്തുകളിലാണ് പന്നിപ്പനി സ്ഥിരികരിച്ചത്. അഞ്ഞൂറോളം പന്നികളെ ദയാവധത്തിന് വിധേയമാക്കും. നാല് പഞ്ചായത്തുകളിൽ മുമ്പ് പന്നിപ്പനി റിപ്പോർട്ട് ചെയ്തിരുന്നു. ഇടുക്കിയിൽ പനി ബാധിക്കുന്ന പന്നികളുടെ എണ്ണം ദിവസവും കൂടിവരികയാണ്. ഫാമിൽ അസുഖ ലക്ഷണമുള്ള പന്നികളെ കണ്ടാൽ സമീപത്തെ മൃഗാശുപത്രിയിൽ റിപ്പോർട്ട് ചെയ്താൽ മറ്റ് പന്നികളിലേക്ക് അസുഖം ബാധിക്കാതെ നോക്കാം. പലപ്പോഴും ആളുകൾ റിപ്പോർട്ട് ചെയ്യാത്ത പ്രശ്നങ്ങളുണ്ട്. രോഗം ബാധിച്ച പന്നികളെ വിൽക്കുകയോ […]
Tag: african swine flu
ഇടുക്കിയിൽ ആഫ്രിക്കൻ പന്നിപ്പനി; 69 പന്നികളെ കൊന്നു
ഇടുക്കിയിൽ ആഫ്രിക്കൻ പന്നിപ്പനി ബാധിച്ച കരിമണ്ണൂർ വണ്ണപ്പുറം കഞ്ഞിക്കുഴി പഞ്ചായത്തുകളിലെ 69 പന്നികളെ കൊന്നു. ഇന്നലെയും ഇന്നുമായാണ് 69 പന്നികളെ കൊന്നത്. വാഴത്തോപ്പ് പഞ്ചായത്തിലെ കൊക്കരക്കുളത്തുള്ള പന്നിഫാമിൽ 25 പന്നികൾ ഇന്നലെ ചത്തിരുന്നു.ആഫ്രിക്കൻ പന്നിപ്പനി എന്ന് സംശയമുണ്ട്. സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ഇടുക്കിയിൽ പനി ബാധിക്കുന്ന പന്നികളുടെ എണ്ണം ദിവസവും കൂടിവരികയാണ്. ഫാമിൽ അസുഖ ലക്ഷണമുള്ള പന്നികളെ കണ്ടാൽ സമീപത്തെ മൃഗാശുപത്രിയിൽ റിപ്പോർട്ട് ചെയ്താൽ മറ്റ് പന്നികളിലേക്ക് അസുഖം ബാധിക്കാതെ നോക്കാം. പലപ്പോഴും ആളുകൾ റിപ്പോർട്ട് ചെയ്യാത്ത […]
ഇടുക്കിയിൽ ആഫ്രിക്കൻ പന്നിപ്പനി; രോഗം സ്ഥിരീകരിച്ച മേഖലകളിൽ മൃഗസംരക്ഷണ വകുപ്പ് ഇന്ന് സന്ദർശനം നടത്തും
ഇടുക്കി ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതോടെ ജില്ലാ ഭരണകൂടം പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി. രോഗം റിപ്പോർട്ട് ചെയ്ത തൊടുപുഴ കരിമണ്ണൂർ ചാലാശ്ശേരിയിൽ, മൃഗസംരക്ഷണ വകുപ്പ് ഇന്ന് സന്ദർശനം നടത്തും. രോഗം സ്ഥിരീകരിച്ച ഫാമിലേയും ഫാമിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള രോഗബാധിത പ്രദേശങ്ങളിലെയും പന്നികളെ ദയാവധത്തിന് വിധേയമാക്കും. കർഷകർക്ക് നഷ്ടപരിഹാരവും നൽകും. രോഗ വ്യാപനം തടയാൻ പത്ത് കി.മീ ചുറ്റളവിൽ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ ഇവിടേക്ക് പന്നികളെ കൊണ്ടുവരുന്നതും കൊണ്ടുപോകുന്നതിനും നിയന്ത്രണമുണ്ട്. രോഗം മനുഷ്യരിലേക്ക് […]
കണ്ണൂരിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു
കണ്ണൂർ ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. കണിച്ചാർ പഞ്ചായത്തിലെ കൊളക്കാടുള്ള ഫാമിലാണ് രോഗം കണ്ടെത്തിയത്. 14 പന്നികൾ ഫാമിൽ ഇതുവരെ രോഗം ബാധിച്ച് ചത്തു. സ്ഥിതി വിലയിരുത്താൻ കളക്ടറുടെ നേതൃത്വത്തിൽ യോഗം ചേരും. മാനന്തവാടിയിലെ ഫാമിലാണ് രോഗബാധ ആദ്യമായി സ്ഥിരീകരിച്ചത്. ഭോപ്പാലിൽ അയച്ച സാമ്പിളിലാണ് രോഗബാധ സ്ഥിരീകരിച്ചത്.ഫാമിലെ പന്നികൾ കൂട്ടത്തോടെ ചത്തിരുന്നു. തുടർന്ന് സാമ്പിളുകൾ പരിശോധനയ്ക്ക് അയക്കുകയായിരുന്നു. രോഗം സ്ഥിരീകരിച്ച ഫാമിലെ മുഴുവൻ പന്നികളെ കൊന്നൊടുക്കിയിരുന്നു. മനുഷ്യരിലേക്ക് പകരുന്ന വൈറസല്ല ഇതെന്നും എന്നാൽ ജാഗ്രത വേണമെന്നും ആരോഗ്യ […]
സംസ്ഥാനത്ത് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. മാനന്തവാടിയിലെ ഫാമിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ഭോപ്പാലിൽ അയച്ച സാമ്പിളിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ഫാമിലെ പന്നികൾ കൂട്ടത്തോടെ ചത്തിരുന്നു. തുടർന്ന് സാമ്പിളുകൾ പരിശോധനയ്ക്ക് അയക്കുകയായിരുന്നു. രോഗം സ്ഥിരീകരിച്ച ഫാമിലെ മുഴുവൻ പന്നികളെ കൊന്നൊടുക്കാനാണ് നലിവലെ തീരുമാനം. മനുഷ്യരിലേക്ക് പകരുന്ന വൈറസല്ല ഇതെന്നും എന്നാൽ ജാഗ്രത വേണമെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി. രോഗം സ്ഥിരീകരിച്ചതോടെ ചെക്ക്‌പോസ്റ്റുകളിൽ കർശന പരിശോധന ഏർപ്പെടുത്തി. നേരത്തെ തന്നെ അന്യ സംസ്ഥാനങ്ങളിൽ നിന്ന് പന്നികളേയും പന്നിയിറച്ചിയും കൊണ്ടുവരുന്നതിന് വിലക്കേർപ്പെടുത്തിയിരുന്നു.