World

വടക്കൻ അഫ്ഗാനിസ്താനിൽ സ്ഫോടനം; 7 മരണം, 6 പേർക്ക് പരുക്ക്

വടക്കൻ അഫ്ഗാനിസ്ഥാനിൽ തൊഴിലാളികൾ സഞ്ചരിച്ച വാഹനത്തിൽ ഉണ്ടായ സ്ഫോടനത്തിൽ 7 പേർ കൊല്ലപ്പെട്ടു. രാവിലെ 7 മണിയോടെ ബാൽഖിലിലാണ് സ്ഫോടനം ഉണ്ടായത്. റോഡരികിൽ നിർത്തിയിട്ടിരുന്ന വാഹനത്തിൽ സ്ഥാപിച്ച നിലയിലായിരുന്നു ബോംബ്. തൊഴിലാളികൾ സഞ്ചരിച്ച ബസ് വരുന്നതിനിടെ ഇത് പൊട്ടിത്തെറിക്കുകയായിരുന്നു. ബാൽഖ് പ്രവിശ്യ ഉസ്ബെക്കിസ്താന്റെ അതിർത്തിക്കടുത്തുള്ള ഹൈരാതൻ പട്ടണത്തിൽ അഫ്ഗാനിസ്താനിലെ പ്രധാന ഡ്രൈ പോർട്ടുകളിലൊന്നാണ്. ബസിലെ ജീവനക്കാർ ജോലി ചെയുന്ന സ്ഥലത്തെപ്പറ്റി ഇതുവരെ വ്യക്തത വന്നിട്ടില്ല.

Sports

റാഷിദിന്റെ പോരാട്ടം പാഴായി, അഫ്ഗാനെ നാല് റൺസിന് പരാജയപ്പെടുത്തി ഓസ്‌ട്രേലിയ; അയർലൻഡിനെ വീഴ്ത്തി ന്യൂസീലൻഡ് സെമിയിൽ

ടി20 ലോകകപ്പ് സൂപ്പര്‍ 12 പോരാട്ടത്തില്‍ ഓസ്‌ട്രേലിയ്‌ക്കെതിരെ വിജയത്തോളം പോന്ന തോൽവിയുമായി അഫ്ഗാനിസ്താൻ. 169 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ അഫ്ഗാൻ പോരാട്ടം 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സില്‍ അവസാനിച്ചു. സൂപ്പർ 12 റൗണ്ടിലെ അവസാന പോരാട്ടത്തിൽ അയർലൻഡിനെ കീഴടക്കി ന്യൂസീലൻഡ് സെമി ഫൈനലിലെത്തി. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സാണ് നേടിയത്. ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ അഫ്ഗാന്‍ അനായാസം വിജയിക്കുമോ എന്ന് തോന്നിപ്പിക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. രണ്ട് […]

National

അഫ്ഗാനിസ്ഥാൻ ഇന്ത്യയുടെ പ്രധാന പങ്കാളി: അജിത് ഡോവൽ

ഭീകരവാദം നേരിടാൻ അഫ്ഗാനിസ്ഥാനെ സഹായിക്കണമെന്ന് ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. തീവ്രവാദ ഗ്രൂപ്പുകൾ സുരക്ഷയ്ക്കും സമാധാനത്തിനും ഭീഷണിയാണ്. എല്ലാ രാജ്യങ്ങളും അഫ്ഗാനെ സഹായിക്കണമെന്നും താജിക്കിസ്ഥാൻ തലസ്ഥാനമായ ദുഷാൻബെയിൽ നടന്ന നാലാമത്തെ പ്രാദേശിക സുരക്ഷാ സംഭാഷണത്തിൽ ഡോവൽ പറഞ്ഞു. ഇന്ത്യ കാബൂളിന്റെ പ്രധാന പങ്കാളിയാണ്, ഭാവിയിലും ഇത് തുടരും. അഫ്ഗാൻ ജനതയുമായി ഇന്ത്യയ്ക്ക് നൂറ്റാണ്ടുകളുടെ ബന്ധമുണ്ടെന്നും, സാഹചര്യങ്ങൾ എന്തായാലും ഇന്ത്യയുടെ കാഴ്ചപ്പാട് മാറില്ലെന്നും ഡോവൽ കൂട്ടിച്ചേർത്തു. ദശകങ്ങളായി അഫ്ഗാനിൽ അടിസ്ഥാന സൗകര്യ വികസനം, കണക്റ്റിവിറ്റി, മാനുഷിക […]

World

അഫ്ഗാനിസ്ഥാനിൽ നാലിടത്ത് സ്ഫോടനം, 14 പേർ കൊല്ലപ്പെട്ടു

അഫ്ഗാൻ തലസ്ഥാനമായ കാബൂളിലും, വടക്കൻ നഗരമായ മസാർ-ഇ-ഷെരീഫിലും വൻ സ്ഫോടനം. നാലിടങ്ങളിൽ ഉണ്ടായ സ്ഫോടനത്തിൽ 14 പേർ കൊല്ലപ്പെടുകയും, 32 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. മസാർ-ഇ-ഷെരീഫിലാണ് ആദ്യ മൂന്ന് സ്ഫോടനങ്ങൾ നടന്നത്. കാബൂൾ പള്ളിയിലാണ് നാലാം സ്ഫോടനം. PD 10, PD 5 പ്രദേശങ്ങളിൽ ബസിലും വാനിലുമാണ് ആക്രമണം ഉണ്ടായത്. ബാൽഖ് പ്രവിശ്യയുടെ തലസ്ഥാനമായ വടക്കൻ നഗരത്തിൽ വൈകുന്നേരം യാത്രക്കാരെ കയറ്റിക്കൊണ്ടു പോകുകയായിരുന്നു ലക്ഷ്യമിട്ട ബസുകൾ. സംഭവത്തിൽ ഒമ്പത് യാത്രക്കാർ കൊല്ലപ്പെടുകയും, 15 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. […]

World

സ്ത്രീകൾക്ക് ഇസ്ലാമിക അവകാശങ്ങൾ നൽകണം; താലിബാൻ നേതാവ്

സ്ത്രീകളുടെ വിദ്യാഭ്യാസ അവകാശങ്ങളെ പിന്തുണച്ച് താലിബാന്റെ മുതിർന്ന നേതാവ് ഷേർ മുഹമ്മദ് അബ്ബാസ് സ്റ്റാനിക്‌സായി. രാജ്യത്തെ സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. അഫ്ഗാൻ സംസ്‌കാരത്തിലും ഇസ്ലാമിക മൂല്യങ്ങളിലും അധിഷ്ഠിതമായ അവകാശങ്ങൾ അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു. മുൻ ഇസ്ലാമിക് എമിറേറ്റ് നേതാവ് മുല്ല അക്തർ മുഹമ്മദ് മൻസൂറിന്റെ ചരമവാർഷിക ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ സംസാരിക്കവെയാണ് മുഹമ്മദ് അബ്ബാസ് സ്റ്റാനിക്‌സായി നിലപാട് അറിയിച്ചത്. “അഫ്ഗാനിസ്ഥാനിലെ ജനസംഖ്യയുടെ പകുതിയും സ്ത്രീകളാണ്. ഇവർക്ക് വിദ്യാഭ്യാസത്തിനുള്ള അവകാശം നിഷേധിക്കപ്പെടുന്നു, ശരീഅത്തിന്റെ പാഠങ്ങൾ എവിടെ […]

World

അഫ്ഗാൻ കുട്ടികൾക്കെതിരായ അതിക്രമങ്ങളിൽ ആശങ്ക; യുനിസെഫ്

അഫ്ഗാനിസ്ഥാനിൽ കുട്ടികൾക്കെതിരായ അതിക്രമങ്ങളിൽ ആശങ്ക രേഖപ്പെടുത്തി യുണിസെഫ്(UNICEF). ഒരാഴ്ചയ്ക്കിടെ മാത്രം അഫ്ഗാനിലെ സ്‌ഫോടനങ്ങളിൽ 50-ലധികം കുട്ടികൾക്ക് ജീവൻ നഷ്ടപ്പെട്ടു. രാജ്യത്ത് സംഭവിക്കുന്നത് ഹീനമായ അവകാശ ലംഘനമാണെന്നും യുനിസെഫ് ഡയറക്ടർ ആരോപിച്ചു. പെൺകുട്ടികൾക്ക് പഠനം നിഷേധിക്കുന്ന അഫ്ഗാൻ നിലപാടിനേയും യുഎൻ ഏജൻസി കുറ്റപ്പെടുത്തി. താലിബാൻ ഭരണകൂടം പഠന വിലക്ക് ഏർപ്പെടുത്തിയിട്ട് ഒരുമാസം പിന്നിടുന്നു. ആറാം ക്ലാസിന് മുകളിലുള്ള കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നു. പഠനം അവരുടെ അവകാശമാണ്. തുടർന്നും ഇത് നോക്കിനിൽക്കാൻ കഴിയില്ലെന്ന് യുനിസെഫ് വ്യക്തമാക്കി. അഫ്ഗാനിസ്ഥാനിലെ മുഴുവൻ കുട്ടികൾക്കും […]

World

അഫ്ഗാനില്‍ ഐഎസ്‌ഐഎസ് വേഗത്തില്‍ വളരുന്നു; യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് മേധാവി

അഫ്ഗാനിസ്ഥാനില്‍ ഐഎസ്‌ഐഎസ് അനിയന്ത്രിതമായി വളരുകയാണെന്ന് അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് മേധാവി. ഐഎസ്‌ഐഎസിന്റെ വളര്‍ച്ച തടയുന്നതിന് താലിബാന്‍ ഗവണ്‍മെന്റ് നടപടികള്‍ സ്വീകരിക്കുമെന്നാണ് അമേരിക്ക കരുതുന്നതെന്നും യുഎസ് സെന്റര്‍ കമാന്‍ഡ് മേധാവി ജനറല്‍ കെനത്ത് മകെന്‍സി പറഞ്ഞു. ‘തങ്ങളുടെ കേഡര്‍ വികസിപ്പിക്കുന്നതിന് ഐഎസ്‌ഐഎസ് നിരവധി പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഐഎസ്‌ഐഎസിനെ താലിബാന്‍ എങ്ങനെ നേരിടും എന്നത് കാത്തിരുന്ന് കാണണം. താലിബാന് ഒരു വലിയ കടമ്പയാണുള്ളത്’. മകെന്‍സി കൂട്ടിച്ചേര്‍ത്തു. മുന്‍പുണ്ടായിരുന്ന ഐഎസ്‌ഐഎസ് അല്ല ഇപ്പോള്‍ ഉള്ളതെന്നും അവര്‍ കൂടുതല്‍ റിക്രൂട്ട്‌മെന്റുകള്‍ നടത്തി […]

International

അഫ്ഗാൻ വിഷയം; പാകിസ്താന് പിന്നാലെ ചൈനയും യോഗത്തിൽ പങ്കെടുക്കില്ല

അഫ്ഗാൻ വിഷയം ചർച്ച ചെയ്യുന്ന കാര്യത്തിൽ പാകിസ്താന്റെ പാത പിന്തുടർന്ന് ചൈനയും. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ചർച്ചയിൽ പങ്കെടുക്കാനുള്ള ക്ഷണം സ്വീകരിക്കാനാവില്ലെന്ന നിലപാട് ചൈനയും സ്വീകരിച്ചു. അതേസമയം മേഖലാ സുരക്ഷാ യോഗം മുൻ നിശ്ചയിച്ചപ്രകാരം നാളെ തന്നെ തുടങ്ങുമെന്ന് ഇന്ത്യ വ്യക്തമാക്കി. അഫ്ഗാനെ സംബന്ധിച്ച മേഖലാ സുരക്ഷാ യോഗം നാളെയാണ് ഡൽഹിയിൽ ആരംഭിക്കുന്നത്. 2018 സെപ്റ്റംബർ ആരംഭിച്ച ചർച്ച 2019 നവംബറിലും ഇറാനിൽ വെച്ച് നടന്നു. കൊവിഡ് മൂലം 2020ൽ ഇന്ത്യ ആതിഥേയത്വം വഹിക്കേണ്ട ചർച്ച മാറ്റിവെച്ചു. […]

India

താലിബാന്‍ സര്‍ക്കാരിനെ ഇന്ത്യ ഉടന്‍ അംഗീകരിക്കില്ല

താലിബാന്‍ സര്‍ക്കാരിനെ ഉടന്‍ ഔദ്യോഗികമായി അംഗീകരിക്കേണ്ടെന്ന് തീരുമാനിച്ച് ഇന്ത്യ.പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അഫ്ഗാന്‍ വിഷയത്തിലെ ഉന്നതാധികാര സമിതിയുടെതാണ് തീരുമാനം. കാബൂളിലെ ഇന്ത്യന്‍ എംബസി തുറക്കാനുള്ള താലിബാന്‍ അഭ്യര്‍ത്ഥന ഇന്ത്യ നിരസിച്ചു. കാബൂളിലെ ഇന്ത്യന്‍ എംബസി ഉടന്‍ തുറക്കേണ്ടതില്ലെന്നാണ് തീരുമാനം. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയുടെ ബന്ധം അഫ്ഗാനിസ്താനിലെ പൗര്‍ന്മാരുമായി മാത്രമായിരിക്കും. ഇക്കാര്യങ്ങള്‍ ഉള്‍പ്പെടെ ഉന്നതാധികാര സമിതി ചര്‍ച്ച ചെയ്ത് തീരുമാനമെടുത്തു. അഫ്ഗാനിസ്താനില്‍ നിന്ന് അടിയന്തരമായി മടക്കികൊണ്ടുവരേണ്ടത് 150 ഇന്ത്യക്കാരെ എന്നാണ് വിലയിരുത്തല്‍. അന്താരാഷ്ട്ര വിമാന സര്‍വീസ് പുനഃരാരംഭിക്കുമ്പോള്‍ അഫ്ഗാനികള്‍ക്ക് […]

World

അഫ്ഗാൻ പ്രശ്നങ്ങളിൽ ഇന്ത്യ- റഷ്യ ചർച്ച

താലിബാൻ പിടിമുറിക്കിയ അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികൾ ഇന്ത്യയും റഷ്യയും ചർച്ച ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിനുമായി 45 മിനിറ്റ് സമയം ടെലിഫോണിൽ ചർച്ച നടത്തിയതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. അഫ്ഗാൻ വിഷയത്തോടൊപ്പം കൊവിഡ് പ്രതിരോധത്തിലെ ഇന്ത്യ – റഷ്യ സഹകരണവും ചർച്ചയായി. സുപ്രധാന വിഷയങ്ങളിൽ ചർച്ച തുടരാനും ഇരു രാജ്യങ്ങളും തമ്മിൽ ധാരണയായിട്ടുണ്ടെന്നും പ്രധാനമന്ത്രി ഓദ്യോഗികമായി ട്വീറ്റ് ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ച, ജർമ്മൻ ചാൻസിലർ ആഞ്ചല മെർക്കലുമായി നരേന്ദ്രമോദി സംസാരിച്ചിരുന്നു. അഫ്ഗാനിസ്ഥാനിലെ […]