കേരളത്തിൽ സ്വകാര്യ വ്യക്തികൾ പരിധി ലംഘിച്ച് ഭൂമി വാങ്ങിക്കൂട്ടുന്നുണ്ടെന്നും ഭൂപരിഷ്കരണ നിയമം അട്ടിമറിക്കപ്പെടുകയാണെന്നും എ.ജിയുടെ റിപ്പോർട്ട്. കോട്ടയം, പാലക്കാട്, മലപ്പുറം, വയനാട്, കോസർഗോഡ് ജില്ലകളിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. പരിധിയിൽ കവിഞ്ഞ 212 ഭൂമി രജിസ്ട്രേഷനുകളാണ് അനധികൃതമായി നടന്നതെന്ന് വ്യക്തമാക്കി സംസ്ഥാന സർക്കാരിന് അഡ്വക്കേറ്റ് ജനറൽ റിപ്പോർട്ട് നൽകി. തണ്ടപ്പേരിലും രജിസ്ട്രാർ ഓഫീസിലുമുള്ള വിശദാംശങ്ങളാണ് റിപ്പോർട്ടിലുള്ളതെന്ന് എ.ജി വ്യക്തമാക്കി. 212 പേരുടെയും എല്ലാ വിവരങ്ങളും അവർ വാങ്ങിക്കൂട്ടിയ ഭൂമിയുടെ അളവുമെല്ലാം റിപ്പോർട്ടിൽ വ്യക്തമായി പറയുന്നുണ്ട്. ഓൺലൈനിലേക്ക് […]
Tag: Advocate General
ശബ്ദരേഖ സ്വപ്ന സുരേഷിന്‍റേത് ആണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് ജയിൽവകുപ്പ്
സ്വർണക്കടത്ത് കേസിൽ പുറത്തുവന്ന ശബ്ദരേഖ സ്വപ്ന സുരേഷിന്‍റേത് ആണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് ജയിൽവകുപ്പ്. ശബ്ദം തന്‍റേതാണെന്ന് സ്വപ്ന പൂർണമായും സമ്മതിച്ചിട്ടില്ല. ജയിൽ മേധാവിക്ക് ഡി.ഐ.ജി കൈമാറിയ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. വിശദമായ അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ ശിപാർശയുണ്ട്. അതേസമയം ശബ്ദരേഖ പുറത്ത് വന്നതില്‍ കേസ് എടുക്കണമോയെന്ന കാര്യത്തില്‍ പൊലീസിനുള്ളില്‍ ആശയക്കുഴപ്പം തുടരുകയാണ്. ജയില്‍ ഡിജിപിയുടെ പരാതിയില്‍ കേസ് എടുക്കണമോയെന്ന് തീരുമാനിക്കാന്‍ അഡ്വക്കറ്റ് ജനറലിനോട് പോലീസ് നിയമോപദേശം തേടിയിട്ടുണ്ട്. ഇന്ന് മറുപടി ലഭിക്കുമെന്നാണ് പൊലീസിന്‍റെ പ്രതീക്ഷ. തന്‍റെ ശബ്ദമാണെന്ന് സ്വപ്ന സ്ഥിരീകരിച്ചതോടെ […]