Kerala

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ കോടതി സാധൂകരിക്കുന്നു; വനിതാ കമ്മീഷൻ

സ്ത്രീകൾക്കെതിരായ ഹീനമായ അതിക്രമങ്ങൾ സാധൂകരിക്കുന്ന കോടതി നിലപാട് ആശങ്കയുണർത്തുന്നതായി വനിതാ കമ്മീഷൻ. വസ്ത്രധാരണം പോലെ വൈയക്തികമായ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് അതിക്രമങ്ങൾ സാധൂകരിക്കുന്നത്. പീഡനക്കേസിൽ സിവിക് ചന്ദ്രന് ജാമ്യം അനുവദിച്ച കോടതി ഉത്തരവ് നിർഭാഗ്യകരമാണെന്നും അധ്യക്ഷ പി സതീദേവി പറഞ്ഞു. “പരാതിക്കാരിയായ യുവതി ലൈംഗികപരമായി പ്രകോപനം ഉണ്ടാക്കുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചിരുന്നതായി ജാമ്യാപേക്ഷയ്‌ക്കൊപ്പം പ്രതി ഹാജരാക്കിയ ചിത്രങ്ങളിൽ നിന്നും വ്യക്തമായിട്ടുണ്ട്. ഈ സാഹചര്യത്തിൽ സെക്ഷൻ 354 എ പ്രഥമദൃഷ്ട്യാ നിലനിൽക്കില്ല” എന്നാണ് ഉത്തരവിൽ പറയുന്നത്. ജാമ്യം നൽകുന്ന വേളയിൽ […]

Kerala

സ്ത്രീസുരക്ഷയിൽ മാധ്യമങ്ങൾക്ക് വലിയ ഉത്തരവാദിത്തമുണ്ട്: പി സതീദേവി

മാധ്യമ ചർച്ചകളിൽ സ്ത്രീ വിരുദ്ധ പരാമർശം കൂടി വരുന്നതായി വനിതാ കമ്മിഷൻ അധ്യക്ഷ പി സതീദേവി. വാർത്ത ചാനലുകളിലെ ചർച്ചകളിൽ സ്ത്രീവിരുദ്ധ പരാമർശ രീതികൾ തുടരുന്നത് നിർത്തണമെന്ന് പി സതീദേവി ആവശ്യപ്പെട്ടു.ഇക്കാര്യത്തിൽ മാധ്യമങ്ങളുമായി ചർച്ച നടത്തി മാർഗരേഖ ഉണ്ടാക്കുന്ന കാര്യം ആലോചിക്കും. സ്ത്രീസംരക്ഷണത്തിൽ മാധ്യമങ്ങൾക്ക് വലിയ ഉത്തരവാദിത്തമുണ്ട്. കഴിഞ്ഞ ദിവസം നടന്ന ചില സംഭവങ്ങൾ ശ്രദ്ധയിൽ പെട്ടതായും പി സതീദേവി പ്രതികരിച്ചു. ഏഷ്യാനെറ്റ് ന്യൂസിലെ ‘ന്യൂസ് അവർ’ ചർച്ചയ്ക്കിടെ ഉണ്ടായ സ്ത്രീ വിരുദ്ധ പരാമർശത്തിൽ നടപടിയെടുക്കുമെന്ന് പി […]

Kerala

അതിക്രമത്തിന് ശേഷം പ്രണയമാണെന്ന് പറയാൻ സമൂഹം തയാറാകരുത്; വനിതാ കമ്മിഷൻ അധ്യക്ഷ അഡ്വ. പി സതീദേവി

പാലാ സെന്റ് തോമസ് കോളജിലെ നിതിനയുടെ കൊലപാതകത്തിൽ പ്രതികരിച്ച് വനിതാ കമ്മിഷൻ അധ്യക്ഷ അഡ്വ. പി സതീദേവി. പെണ്കുട്ടികൾക്കെതിരായ അക്രമ സംഭവങ്ങൾ ഗൗരവതരമെന്ന് പി സതീദേവി അഭിപ്രായപ്പെട്ടു. യുവാക്കളിൽ ഇത്തരം മാനസികാവസ്ഥ എന്തുകൊണ്ടാണ് ഉണ്ടാകുന്നത് ഗൗരവതരമായി പഠിക്കണം. അതിക്രമത്തിന് ശേഷം പ്രണയമാണെന്ന് പറയാൻ സമൂഹം തയാറാകരുതെന്നും ലോക്‌ഡൗൺ കാലയളവിൽ യുവാക്കളിൽ സ്വാർത്ഥബോധം ശക്തിപ്പെടുന്നുവെന്നും പി സതീദേവി ട്വൻറി ഫോറിനോട് പറഞ്ഞു . ട്വൻറി ഫോർ ‘എൻകൗണ്ടറി’ൽ ആയിരുന്നു വനിതാ കമ്മിഷൻ അധ്യക്ഷയുടെ പ്രതികരണം. ഇതിനിടെ നിതിന മറ്റുള്ളവരുമായി […]