സംസ്ഥാനത്തെ പ്ലസ് വൺ വിദ്യാർഥികളുടെ പ്രവേശന നടപടികൾ ഇന്ന് ആരംഭിക്കും. ഒക്ടോബർ ഒന്ന് വരെയാണ് പ്രവേശനം. പ്ലസ് വൺ ആദ്യ അലോട്ട്മെന്റ് ഇന്നലെ പ്രസിദ്ധീകരിച്ചു, അലോട്ട്മെന്റ് പട്ടിക ഓൺലൈനിൽ ലോഗിൻ ചെയ്യാൻ തടസം നേരിട്ടതായും വിദ്യാർഥികൾ അറിയിച്ചു. ഹയർ സെക്കൻഡറി പ്രവേശനം ഇന്ന് രാവിലെ 9നും വി.എച്ച്.എസ്.ഇ പ്രവേശനം 10നും തുടങ്ങും. ആകെ 2,71,136 മെറിറ്റ് സീറ്റിലേക്ക് 4,65,219 പേര് അപേക്ഷിച്ചിരുന്നു. ഇതില്‍ 2,18,413 പേര്‍ക്കാണ് അലോട്ട്മെന്റ് ലഭിച്ചത്. ശേഷിക്കുന്നത് 52,718 സീറ്റാണ്. എയ്ഡഡ് സ്കൂളുകളിലെ മാനേജ്മെന്റ്, […]
Tag: Admission
പ്ലസ് വണ്‍ പ്രവേശനത്തിനുളള ആദ്യ അലോട്ട്മെന്റ് ഇന്ന്; പ്രവേശന നടപടികൾ നാളെ ആരംഭിക്കും
സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുളള ആദ്യ അലോട്ട്മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും. നാളെ മുതല്‍ ഒക്ടോബര്‍ ഒന്ന് വരെ സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ടെത്തി പ്രവേശനം നേടാം. പ്രവേശന നടപടികളില്‍ കൊറോണ മാനദണ്ഡം കൃത്യമായി പാലിക്കണമെന്നാണ് നിര്‍ദേശം. ഒരു വിദ്യാര്‍ത്ഥിയുടെ പ്രവേശന നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനായി 15 മിനിറ്റാണ് അനുവദിച്ചിട്ടുള്ളത്. ഒന്നാമത്തെ ഓപ്ഷന്‍ ലഭിച്ചവര്‍ ഫീസടച്ച് സ്ഥിര പ്രവേശനം നേടണം. മറ്റ് ഓപ്ഷനുകള്‍ ലഭിക്കുന്നവര്‍ക്ക് താല്‍ക്കാലിക പ്രവേശനമോ സ്ഥിര പ്രവേശനമോ നേടാം. ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റിനായി ആകെ ഉണ്ടായിരുന്ന 44,281 ഒഴിവുകളില്‍ ലഭിച്ച […]
പ്ലസ് വണ്‍ പ്രവേശന നടപടികള്‍ ഈ മാസം 16 മുതല്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി
പ്ലസ് വണ്‍ പ്രവേശന നടപടികള്‍ ഈ മാസം 16 മുതല്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വിദ്യാലയങ്ങള്‍ തുറക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിലപാടെടുക്കാം എന്നായിരുന്നു കേന്ദ്രത്തിന്റെ നിര്‍ദേശം. കേന്ദ്രാനുമതി കിട്ടിയാല്‍ സംസ്ഥാനത്ത് ഘട്ടംഘട്ടമായി സ്‌കൂള്‍ തുറക്കുമെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി ഇന്നലെ നിയമസഭയില്‍ പറഞ്ഞത്. ഓണ്‍ലൈന്‍ വിദ്യാഭ്യാസം കാരണം കുട്ടികളിലെ മാനസിക സംഘര്‍ഷം ഒഴിവാക്കാന്‍ നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു.കൊവിഡ് സാഹചര്യത്തില്‍ അടഞ്ഞു കിടക്കുന്ന സംസ്ഥാനത്തെ സ്‌കൂളുകള്‍ സാധാരണ നിലയിലേക്ക് എത്തിക്കുന്നതുമായി ബന്ധപ്പെട്ട നീക്കങ്ങള്‍ പുരോഗമിക്കുകയാണ് എന്ന് വിദ്യാഭ്യാസ […]
ഇഗ്നുവിൽ പ്രവേശന നടപടികൾ ആരംഭിച്ചു; അപേക്ഷിക്കാനുള്ള വിവരങ്ങള്‍ അറിയാം
ഈ വർഷം ആരംഭിക്കുന്ന ക്ലാസുകളിലേക്കുള്ള പ്രവേശന നടപടികളിലേക്ക് ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി ( ഇഗ്നോ, IGNOU ) കടന്നു. ഇഗ്നോവിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ വിദ്യാർത്ഥികൾക്ക് വിവിധ കോഴ്‌സുകൾക്ക് അപേക്ഷിക്കാനാകും. ഇന്ന് മുതൽ ആരംഭിച്ച രജിസ്‌ട്രേഷന്റെ അവസാന തീയതി ജൂലൈ 15 ആണ്. ഓപ്പൺ-വിദൂര, ഓൺലൈൻ കോഴ്‌സുകൾക്കും ഇഗ്നുവിന്‍റെ വെബ്‌സൈറ്റ് വഴി അപേക്ഷിക്കാനാകും. എസ്.സി/എസ്.ടി വിഭാഗത്തിൽ പെട്ട വിദ്യാർഥികൾക്ക് ഒരു കോഴ്‌സിനു മാത്രം ഫീസ് ഇളവിന് അർഹതയുണ്ട്. രണ്ട് കോഴ്‌സിന് ഫീസ് ഇളവിന് അപേക്ഷിച്ചാൽ അപേക്ഷ തള്ളും. […]