തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനിക്ക്. എയർപോർട്ട് അതോറിട്ടിയും അദാനിയും ഇത് സംബന്ധിച്ചുള്ള കരാറില്‍ ഒപ്പിട്ടു. 50 വർഷത്തേക്കാണ് കരാർ. വിമാനത്താവളം ജൂലൈയിൽ ഏറ്റെടുക്കും. കരാര്‍ ഒപ്പിട്ടത് വ്യക്തമാക്കി എയര്‍പോര്‍ട്ട് അതോറിട്ടി ഓഫ് ഇന്ത്യ ട്വീറ്റ് ചെയ്തു. ജയ്പൂര്‍, ഗുവാഹത്തി എന്നീ വിമാനത്താവളങ്ങളുടെ കരാറും തിരുവനന്തപുരത്തിന് പുറമേ ഒപ്പുവെച്ചിട്ടുണ്ട്. കരാര്‍ പ്രകാരം വരുന്ന 50 വര്‍ഷത്തേക്ക് ഈ മൂന്ന് വിമാനത്താവളങ്ങളുടെയും നടത്തിപ്പ് ചുമതല, ഓപ്പറേഷൻസ്, വികസനം എന്നിവ അദാനി എയർപോർട്ട്സ് ലിമിറ്റഡിനായിരിക്കും. തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് […]
Tag: adani group
തറക്കല്ലിട്ടിട്ട് 5 വര്‍ഷം; വിഴിഞ്ഞത്ത് എന്ന് കപ്പൽ അടുക്കും?
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിക്ക് തറക്കല്ലിട്ടിട്ട് ഇന്ന് 5 വർഷം പൂർത്തിയായി. ആയിരം ദിവസം കൊണ്ടു പൂർത്തിയാക്കുമെന്ന് അദാനി അവകാശപ്പെട്ട പദ്ധതിയിൽ പകുതി നിർമ്മാണമാണ് ഇതുവരെ നടന്നത്. ഏറ്റവും പ്രധാനപ്പെട്ട പുലിമുട്ടിന്‍റെ 23 ശതമാനം മാത്രമാണ് പൂർത്തിയായത്. ഓഖി ചുഴലിക്കാറ്റ് വീശിയതും പാറക്ഷാമവും കാരണമാണ് പദ്ധതി വൈകാൻ കാരണമെന്നാണ് അദാനി ഗ്രൂപ്പ് അറിയിക്കുന്നത്. ഇപ്പോൾ പാറ ലഭിക്കുന്നതു കാരണം പദ്ധതി വേഗത്തിൽ പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷ. പ്രതിദിനം 7000 മെട്രിക് ടൺ പാറ വിഴിഞ്ഞത്തെത്തുന്നുണ്ട്. എന്നാലും 3.1 കിലോമീറ്റർ […]
പ്രതിഷേധം ക്രീസിൽ: ഇന്ത്യ – ആസ്ത്രേലിയ മത്സരത്തിനിടെ നാടകീയ രംഗങ്ങൾ
ഇന്ത്യ – ആസ്ത്രേലിയ ഏകദിന മത്സരത്തിനിടെ ഗ്രൗണ്ടിൽ അതിക്രമിച്ച് കയറി പ്രതിഷേധം. പരമ്പരയിലെ ആദ്യ മത്സരം പുരോഗമിക്കുന്നതിനിടെയാണ് സുരക്ഷാ ഉദ്യോഗസ്ഥരെ മറികടന്ന് രണ്ട് യുവാക്കൾ പ്ലക്കാർഡുമായി ഫീൽഡിലിറങ്ങിയത്. അദാനി ഗ്രൂപ്പിന്റെ ആസ്ത്രേലിയയിലുള്ള കൽക്കരി പദ്ധതിക്കെതിരായ പ്രതിഷേധമായിരുന്നു ക്രിക്കറ്റ് ഗ്രൗണ്ടിലേക്കും നീങ്ങിയത്. അസ്ത്രേലിയക്കെതിരെ ഇന്ത്യയുടെ ആറാം ഓവർ എറിയാനായി നവ്‍ദീപ് സെെനി തയ്യാറെടുക്കുന്നതിനിടെയായിരുന്നു പ്രതിഷേധം. ‘നോ വൺ ബില്യൺ ഡോളർ അദാനി ലോൺ’ എന്ന പ്ലക്കാർഡുമായാണ് പ്രതിഷേധക്കാർ ഗ്രൗണ്ടിലിറങ്ങിയത്. ആസ്‌ട്രേലിയയില്‍ കല്‍ക്കരി ഖനി തുടങ്ങാന്‍ അദാനിക്ക് എസ്.ബി.ഐ 5,000 […]
തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്ക്കരണം: സര്‍ക്കാര്‍ നല്‍കിയ ഹരജി ഹൈക്കോടതി തള്ളി
തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് നല്‍കാനുള്ള തീരുമാനം ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹരജി ഹൈക്കോടതി തള്ളി. ടെൻഡർ നടപടിയുമായി സഹകരിച്ചതിന് ശേഷം പിന്നീട് തെറ്റാണെന്ന് പറയുന്ന സര്‍ക്കാര്‍ വാദം അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. വിമാനത്താവളം ഏറ്റെടുക്കാന്‍ തയ്യാറാണെന്നും സംസ്ഥാന സർക്കാറിന് പ്രത്യേക പരിഗണന നൽകണമെന്നുമായിരുന്നു സര്‍ക്കാര്‍ വാദം. തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിന്‍റെ ഭാഗമായി അദാനി ഗ്രൂപ്പിന് കൈമാറാനുള്ള നീക്കം ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാരും കെഎസ്ഐഡിസിയുമടക്കം നല്കിയ ഏഴോളം ഹരജികളാണ് ജസ്റ്റിസ് കെ. വിനോദ് […]
ദേശസുരക്ഷ ക്ലിയറൻസ് ലഭിച്ചാൽ 45 ദിവസത്തിനകം തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറുമെന്ന് കേന്ദ്രം
ഇതു സംബന്ധിച്ച് കരാർ ഒപ്പു വെക്കുമെന്നും കേന്ദ്ര സർക്കാർ ഹൈകോടതിയെ അറിയിച്ചു. സ്വകാര്യ വൽക്കരണത്തിനെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹരജിയിലാണ് വിശദീകരണം തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറുമെന്ന് കേന്ദ്ര സർക്കാർ. ഇതു സംബന്ധിച്ച് കരാർ ഒപ്പു വെക്കുമെന്നും കേന്ദ്ര സർക്കാർ ഹൈകോടതിയെ അറിയിച്ചു. സ്വകാര്യ വൽക്കരണത്തിനെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹരജിയിലാണ് വിശദീകരണം. വിമാനത്താവളം കൈമാറുന്നതുമായി ബന്ധപ്പെട്ട് കൂടുതൽ ഇളവനുവദിക്കുന്നത് ലേല നടപടികളെ ബാധിക്കുമെന്നും കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു. നിലവിൽ വിമാനത്താവള നടത്തിപ്പ് […]
തിരുവനന്തപുരം വിമാനത്താവളം: കേരളം ലേലം ഏൽപ്പിച്ചത് അദാനിയുടെ ബന്ധുവിനെ; ഫീസായി നല്‍കിയത് അരക്കോടിയിലേറെ രൂപ
ഈ ലേലത്തിലാണ് തിരുവനന്തപുരം വിമാനത്താവളത്തിലെ ഒരു യാത്രക്കാരന് അദാനി ഗ്രൂപ്പ് 168 രൂപയും, കേരളം 135 രൂപയും വാഗ്ദാനം ചെയ്തത്. തിരുവനന്തപുരം വിമാനത്താവളത്തിനുള്ള ലേലനടപടികളില്‍ കേരളം വിദഗ്ധോപദേശം തേടിയത് കരണ്‍ അദാനിയുടെ ഭാര്യാ പിതാവിന്‍റെ കമ്പനിയുമായി. സിറില്‍ അമർ ചന്ദ് മംഗൽദാസ് എന്ന സ്ഥാപനത്തിന് കള്‍സള്‍ട്ടന്‍സി ഇനത്തില്‍ സംസ്ഥാനം നൽകിയതാകട്ടെ 55 ലക്ഷം രൂപയിലേറെയും. കെഎസ്ഐഡിസി നല്‍കിയ വിവരാവകാശ രേഖയിലാണ് ഇക്കാര്യം വ്യക്തമായത്. കേരള സര്‍ക്കാര്‍ തോറ്റുപോയ ലേലത്തില്‍ പങ്കെടുക്കാന്‍ കെഎസ്ഐഡിസിക്ക് പിന്‍ബലം മുഴുവല്‍ നല്‍കിയത് രണ്ട് […]
തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറിയതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചേക്കും
എജിയുടെ ഉപദേശം ലഭിച്ച ശേഷമായിരിക്കും അന്തിമ തീരുമാനമുണ്ടാകുക. ഹൈക്കോടതിയിലെ കേസ് തീര്‍പ്പാക്കാതെ സ്വകാര്യ കമ്പനിക്ക് വിമാനത്താവളം കൈമാറിയത് ചോദ്യം ചെയ്തായിരിക്കും ഉപ ഹരജി. തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറിയതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഉപഹരജി നല്‍കിയേക്കും. എജിയുടെ ഉപദേശം ലഭിച്ച ശേഷമായിരിക്കും അന്തിമ തീരുമാനമുണ്ടാകുക. ഹൈക്കോടതിയിലെ കേസ് തീര്‍പ്പാക്കാതെ സ്വകാര്യ കമ്പനിക്ക് വിമാനത്താവളം കൈമാറിയത് ചോദ്യം ചെയ്തായിരിക്കും ഉപ ഹരജി. അതിനിടെ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മുഖ്യമന്ത്രി വീണ്ടും പ്രധാനമന്ത്രിക്ക് കത്തയച്ചു. സര്‍വകക്ഷിയോഗത്തില്‍ ഉയര്‍ന്ന അഭിപ്രായങ്ങള്‍ കത്തില്‍ […]
തിരുവനന്തപുരം വിമാനത്താവളം; കേരളം നിയമയുദ്ധത്തിലേക്ക്
കേസ് നിലനിൽക്കെ അദാനിയ്ക്ക് അനുകൂലമായി തീരുമാനമെടുത്തത് നിയമവിരുദ്ധമാണെന്ന വാദം കോടതിയിൽ എത്തിക്കാനാണ് സർക്കാർ ശ്രമം തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിനെ ഏൽപിച്ച തീരുമാനത്തിനെതിരെ പൊരുതാനുറച്ചാണ് സംസ്ഥാന സർക്കാർ. കോടതിയിൽ ചോദ്യം ചെയ്യും. കേസ് നിലനിൽക്കെ അദാനിയ്ക്ക് അനുകൂലമായി തീരുമാനമെടുത്തത് നിയമവിരുദ്ധമാണെന്ന വാദം കോടതിയിൽ എത്തിക്കാനാണ് സർക്കാർ ശ്രമം. വിമാനത്താവള സ്വകാര്യവൽക്കരണത്തിനെതിരെ സംസ്ഥാനസർക്കാർ നൽകിയ ഹരജി ഹൈക്കോടതി തളളിയെങ്കിലും കേസ് തുടരാൻ സുപ്രീം കോടതി അനുമതി നൽകിയിരുന്നു. കേസ് ഹൈക്കോടതി വീണ്ടും പരിഗണിക്കണമെന്നായിരുന്നു സുപ്രീം കോടതി ഉത്തരവ്. […]