India National

നാല് വിദേശ ഫണ്ടുകളുടെ അക്കൗണ്ടുകൾ മരവിപ്പിച്ചു: അദാനി ഗ്രൂപ്പിന്റെ ഓഹരികൾ ഇടിഞ്ഞു

അദാനി ഗ്രൂപ്പ് കമ്പനികളില്‍ ഓഹരികളുള്ള നാല് വിദേശ ഫണ്ടുകളുടെ അക്കൗണ്ടുകള്‍ നാഷണല്‍ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി(എൻ.എസ്.ഡി.എൽ) മരവിപ്പിച്ചു. അല്‍ബുല ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്, ക്രെസ്റ്റ ഫണ്ട്, എപിഎംഎസ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് എന്നീ നാല് വിദേശ ഫണ്ടുകളാണ് മരവിപ്പിച്ചത്. ഇവക്ക് അദാനി ഗ്രൂപ്പിന്റെ കമ്പനികളിലായി 43,500 കോടിയുടെ ഓഹരികളുണ്ട്. കള്ളപ്പണം തടയല്‍ നിയമം(പിഎംഎല്‍എ) അനുസരിച്ച് ഉടമസ്ഥാവകാശം സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്താത്തത്തിനെ തുടര്‍ന്നാണ് അക്കൗണ്ടുകള്‍ മരവിപ്പിച്ചതെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കുന്നു. അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതിന് മുമ്പ് ഈ വിദേശഫണ്ടുകള്‍ക്ക് അറിയിപ്പ് നല്‍കിയിരുന്നെങ്കിലും വ്യക്തമായ മറുപടി ലഭിച്ചിരുന്നില്ല. […]

India

മോദി സ്‌റ്റേഡിയത്തിൽ ഒരു ഭാഗത്ത് അദാനി, മറുഭാഗത്ത് റിലയൻസ്; മൈതാനത്തിന്റെ പ്രത്യേകതകൾ ഇങ്ങനെ

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് മൈതാനമായ അഹമ്മദാബാദ് മൊട്ടേര സ്‌റ്റേഡിയത്തിന് ബുധനാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേര് നൽകിയത്. സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ പേര് വെട്ടിമാറ്റിയാണ് സ്‌റ്റേഡിയത്തിന് നരേന്ദ്രമോദിയുടെ പേര് നൽകിയത്. ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നതിന്റെ തൊട്ടുമുമ്പ് തീർത്തും അപ്രതീക്ഷിതമായാണ് സ്റ്റേഡിയത്തിന്റെ പേരുമാറ്റൽ ചടങ്ങ് നടന്നത്. പുതുക്കിപ്പണിത സ്റ്റേഡിയം രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കായിക മന്ത്രി കിരൺ റിജ്ജു എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. സ്റ്റേഡിയം സമുച്ചയത്തിൽ സർദാൽ […]

Kerala

‘അതിശയകരം, അഭിനന്ദനങ്ങള്‍’; ആര്യ രാജേന്ദ്രനെ അഭിനന്ദിച്ച് അദാനി

തിരുവനന്തപുരം മേയറായി അധികാരമേറ്റ ആര്യാ രാജേന്ദ്രന് അഭിനന്ദനവുമായി അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി. അദാനിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ആര്യക്ക് ആശംസകള്‍ അറിയിച്ചത്. തികച്ചും അതിശയകരമാണ് ആര്യയുടെ നേട്ടമെന്നും അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായും അദാനി പറഞ്ഞു. യുവ രാഷ്ട്രീയ നേതാക്കള്‍ അവരുടെതായ വഴി തുറക്കുന്നതും മറ്റുള്ളവരെ പിന്തുടരാന്‍ പ്രേരിപ്പിക്കുകയും ഇങ്ങനെയാണെന്ന് അദാനി ട്വിറ്റ് ചെയ്തു. ഇരുപത്തിയൊന്നുകാരിയായ ആര്യ രാജേന്ദ്രൻ മുടവൻമുഗൾ വാർഡിൽ നിന്നുമാണ്‌ വിജയിച്ചത്‌. ബിഎസ്‌സി രണ്ടാം വർഷഗണിത വിദ്യാർഥിനിയായ‌ ആര്യ 549 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്‌ വിജയിച്ചത്‌. […]