നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി. കേസിലെ തുടരന്വേഷണ റിപ്പോർട്ട് തള്ളണമെന്നാവശ്യപ്പെട്ട് കേസിലെ എട്ടാം പ്രതി ദിലീപും കൂട്ട് പ്രതി ശരത്തും നൽകിയ ഹർജി കോടതി തള്ളി. തുടരന്വേഷണ റിപ്പോർട്ട് അംഗീകരിച്ച കോടതി, ദിലീപിനും ശരത്തിനും എതിരായ കുറ്റങ്ങൾ നിലനിൽക്കുമെന്ന് അറിയിച്ചു. സെഷൻസ് ജഡ്ജ് ഹണി എം.വർഗീസാണ് ഹർജി വിധി പറഞ്ഞത്. കുറ്റപത്രം വായിച്ച് കേൾപ്പിക്കാൻ ദിലീപും ശരത്തും ഈമാസം 31 ന് ഹാജറാകണമെന്നും കോടതി നിര്‍ദ്ദേശിച്ചു. വിചാരണ നവംബർ 10 ന് തുടങ്ങും. നടിയെ ആക്രമിച്ചതിന്റെ […]
Tag: actress attacked in kochi
നടിയെ ആക്രമിച്ച കേസ്; ബാലചന്ദ്രകുമാര്‍ കൈമാറിയ ശബ്ദസന്ദേശം ദിലീപിന്റേത് തന്നെ
നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നല്‍കിയ ശബ്ദസംഭാഷണം ദിലീപിന്റേത് തന്നെയെന്ന് ഫൊറന്‍സിക് പരിശോധനാ ഫലം. കേസില്‍ എട്ടാം പ്രതിയായ ദിലീപിന്റെയും സഹോദരന്‍ അനൂപ്, സുരാജ്, അപ്പു, ശരത് എന്നിവരുടേത് തന്നെയാണ് സംഭാഷണത്തിലുള്ള ശബ്ദമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നാല്‍പതോളം ശബ്ദരേഖകളാണ് ബാലചന്ദ്രകുമാര്‍ അന്വേഷണ സംഘത്തിന് കൈമാറിയത്. റിപ്പോര്‍ട്ട് അന്വേഷണ സംഘം വിചാരണ കോടതിക്ക് കൈമാറി. ശബ്ദരേഖ വ്യാജമല്ലെന്നും കൃത്രിമം നടന്നിട്ടില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. ബാലചന്ദ്രകുമാര്‍ നല്‍കിയ ശബ്ദസന്ദേശം വ്യാജമെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.
നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹര്‍ജിയില്‍ ഹൈക്കോടതി നിര്‍ണായക വിധി ഇന്ന്
നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റമാവശ്യപ്പെട്ട് അതിജീവിത സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതിയുടെ നിര്‍ണായക വിധി ഇന്ന്. ജസ്റ്റിസ് എ.എ. സിയാദ് റഹ്‌മാന്റെ ബെഞ്ചാണ് വിധി പറയുന്നത്.രാവിലെ 10.15ന് ഒന്നാമത്തെ കേസായിട്ടാണ് ഹര്‍ജി പരിഗണിക്കുന്നത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നിന്ന് വിചാരണ മാറ്റണമെന്നാണ് അതിജീവിതയുടെ ആവശ്യം. വിചാരണ സ്റ്റേ ചെയ്യണമെന്ന ഇടക്കാല ആവശ്യവും അതിജീവിത ഉന്നയിച്ചിരുന്നു. എന്നാല്‍, ഇടക്കാല ഉത്തരവില്ലെന്നും, അന്തിമ ഉത്തരവ് തന്നെ ഇന്ന് പറയാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഹര്‍ജിയെ നടന്‍ ദിലീപ് ശക്തമായി എതിര്‍ത്തിരുന്നു. […]
കേസ് അട്ടിമറിക്കുന്നു; നടിയെ ആക്രമിച്ച കേസിൽ അതിജീവിത നൽകിയ ഹർജി ഇന്ന് ഹൈക്കോടതിയിൽ
നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് അതിജീവിത നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. തന്നെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിലെ ഹാഷ് വാല്യൂ മാറിയ സംഭവത്തിൽ കോടതി അന്വേഷണം തടഞ്ഞെന്നും നടി ആരോപിക്കുന്നു. വിചാരണ കോടതി ജഡ്‍ജി പക്ഷപാതപരമായി പെരുമാറുന്നുവെന്നും അതിജീവിത ആരോപിക്കുന്നു. എന്നാൽ വിചാരണ കോടതി ജഡ്‍ജിക്കെതിരെ എന്തടിസ്ഥാനത്തിലാണ് ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് കേസ് പരിഗണിക്കവേ ഹൈക്കോടതി ചോദിച്ചിരുന്നു. ജസ്റ്റിസ് സിയാദ് റഹ്മാനാണ് ഹർജിയിൽ വാദം കേൾക്കുന്നത്. കേസിന്‍റെ വിചാരണ എറണാകുളം പ്രിൻസിപ്പൽ […]
നടിയെ ആക്രമിച്ച കേസ്: വിധി പറയാന്‍ കൂടൂതല്‍ സമയം ആവശ്യപ്പെട്ടുള്ള അപേക്ഷ സുപ്രിംകോടതി ഇന്ന് പരിഗണിക്കും
നടിയെ ആക്രമിച്ച കേസിലെ വിചാരണ പൂര്‍ത്തിയാക്കി വിധി പ്രസ്താവിക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് വിചാരണ കോടതി ജഡ്ജി ഹണി എം. വര്‍ഗീസ് സമര്‍പ്പിച്ച അപേക്ഷ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ആറ് മാസം കൂടി സമയം അനുവദിക്കണമെന്നാണ് വിചാരണ കോടതി ജഡ്ജി ആവശ്യപ്പെട്ടിരിക്കുന്നത്. കേസിലെ വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ വിചാരണ കോടതിക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ അപേക്ഷയും സുപ്രിംകോടതിയ്ക്ക് മുന്നിലെത്തും. കേസില്‍ ഒരിക്കല്‍ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കാന്‍ അനുവദിക്കരുതെന്ന് എന്നാണ് ദിലീപിന്റെ ആവശ്യം.അന്വേഷണ ഉദ്യോഗസ്ഥര്‍, പ്രോസിക്യൂഷന്‍, […]
നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡ് തുറന്നു പരിശോധിച്ചവരെ കണ്ടെത്തണമെന്ന് കോടതി
നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡ് തുറന്നു പരിശോധിച്ചവരെ കണ്ടെത്തണമെന്ന് വിചാരണ കോടതി. മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയതിൽ ആരെയെങ്കിലും സംശയത്തിന്റെ നിഴലിൽ നിർത്തുന്നത് ശരിയല്ല. നടി ആക്രമിക്കപ്പെട്ട കേസിലെ തുടരന്വേഷണം പൂർത്തിയാക്കാൻ അന്വേഷണ സംഘത്തിന് ഉദ്ദേശമുണ്ടോ എന്നും വിചാരണ കോടതിയുടെ പരാമർശിച്ചു. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയാൽ ജിയോ സിം ഉള്ള വിവോ ഫോണിൽ മെമ്മറി കാർഡ് ഉപയോഗിച്ചവരെ കണ്ടെത്താം . ഇതിനായി അന്വേഷണം നടത്തണം. പ്രോസിക്യൂഷനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും മാത്രമാണ് മെമ്മറി […]
നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡ് പരിശോധിക്കണമെന്ന ആവശ്യം കോടതി ഇന്ന് പരിഗണിക്കും
നടി ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് പരിശോധിക്കണമെന്ന ക്രൈംബ്രാഞ്ചിന്റെ ഹര്‍ജിയില്‍ ഇന്നും വാദം തുടരും. ദൃശ്യങ്ങള്‍ ചോര്‍ത്തിയത് ആരാണെന്ന് അറിയണമെന്ന് ആവശ്യപ്പെട്ട് അതിജീവിത സമര്‍പ്പിച്ച ഹര്‍ജിയും ഇന്ന് പരിഗണിക്കും. മെമ്മറി കാര്‍ഡില്‍ നിന്ന് ദൃശ്യം ചോര്‍ന്നിട്ടില്ലെന്നും ആശങ്ക വേണ്ടെന്നും കോടതി മുന്‍പ് അതിജീവിതയോട് പറഞ്ഞിരുന്നു. ഈ ഫോറന്‍സിക് റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കിയത് നിങ്ങള്‍ തന്നെയല്ലേയെന്ന് സര്‍ക്കാരിനോട് കോടതി ആരാഞ്ഞു. മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയെന്നും ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. വിചാരണ വൈകിപ്പിക്കാനാണോ […]
നടിയെ ആക്രമിച്ച കേസ്; മെമ്മറി കാര്‍ഡ് പരിശോധിക്കണമെന്ന ഹര്‍ജി ഹൈക്കോടതിയില്‍
നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് പരിശോധിക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നല്‍കിയ ഹര്‍ജിയിലും കേസ് അട്ടിമറിയാരോപണം ഉന്നയിച്ച് അതിജീവിത നല്‍കിയ ഹര്‍ജിയിലും ഹൈക്കോടതി ഇന്ന് വീണ്ടും വാദം കേള്‍ക്കും. ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് കേന്ദ്ര ലാബില്‍ പരിശോധിച്ചുകൂടെയെന്ന് കഴിഞ്ഞ തവണ ഹര്‍ജികളില്‍ വാദം കേള്‍ക്കവെ കോടതി പ്രോസിക്യൂഷനോട് ആരാഞ്ഞിരുന്നു. കേന്ദ്ര ലാബില്‍ മെമ്മറി കാര്‍ഡ് പരിശോധിക്കരുതെന്നാണ് അതിജീവിതയും പ്രോസിക്യൂഷനും വാക്കാല്‍ കോടതിയിലെടുത്ത നിലപാട്. മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂവില്‍ മാറ്റമുണ്ടെങ്കിലും ദൃശ്യങ്ങളുടെ ഹാഷ് വാല്യു മാറിയിട്ടില്ലെന്ന് കോടതിയും ചൂണ്ടിക്കാട്ടിയിരുന്നു. […]
കോടതിയിലുള്ളത് തന്‍റെ ദൃശ്യം, ചോർത്തിയത് ആരെന്നറിയണം; അതിജീവിത ഹൈക്കോടതിയിൽ
കോടതിയിലുണ്ടായിരുന്ന മെമ്മറി കാർഡിൽ നിന്നും തന്റെ ദൃശ്യങ്ങൾ ചോർത്തിയത് ആരാണെന്ന് അറിയണമെന്ന് അതിജീവിത ഹൈക്കോടതിയിൽ. കോടതിയിലെ മെമ്മറി കാർഡിലുള്ളത് തന്‍റെ ദൃശ്യമാണ്. അത് പുറത്ത് പോയാൽ തന്‍റെ ഭാവിയെ ബാധിക്കുമെന്നും അതിജീവിത കോടതിയെ അറിയിച്ചു. കോടതിയുടെ കസ്റ്റഡിയിലിരിക്കെ ആരോ ദൃശ്യങ്ങൾ പരിശോധിച്ചു. ഇക്കാര്യത്തിൽ അന്വേഷണം വേണെമെന്നും അതിജീവിത ആവശ്യപ്പെട്ടു. എന്നാൽ മെമ്മറി കാർഡിൽ നിന്ന് ദൃശ്യം ചോർന്നിട്ടില്ലെന്നും ആശങ്ക വേണ്ടെന്നും കോടതി മറുപടി നൽകി. ഈ ഫോറൻസിക് റിപ്പോർട്ട് കോടതിയിൽ നൽകിയത് നിങ്ങൾ തന്നെയല്ലേയെന്ന് സർക്കാരിനോട് കോടതി […]
നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് പുനപരിശോധിക്കണം; ക്രൈംബ്രാഞ്ച് ഹര്‍ജി കോടതിയില്‍
നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് പരിശോധിക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പ്രതിഭാഗത്തിന്റെ വാദം കൂടി കേള്‍ക്കേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. മെമ്മറി കാര്‍ഡ് ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. വിചാരണ കോടതിക്കും സര്‍ക്കാരിനുമെതിരെ നടി നല്‍കിയ ഹര്‍ജിയും കോടതി ഇന്ന് പരിഗണിക്കും. നടിയെ അക്രമിച്ച കേസ് അട്ടിമറിയ്ക്കുന്നുവെന് ആരോപിച്ചാണ് അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ അതിജീവത ആവശ്യപ്പെട്ട പ്രകാരം കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തുന്നതിന് സമ്മതമാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിച്ചു.അതിജീവതയുടെ […]