ഓഡിഷനെത്തിയപ്പോൾ തനിക്ക് അനുഭവിക്കേണ്ടി വന്ന കാസ്റ്റിംഗ് കൗച്ച് ദുരനുഭവം തുറന്ന് പറഞ്ഞ് യുവനടി മാളവിക ശ്രീനാഥ്. ട്വന്റിഫോറിന്റെ ഹാപ്പി ടു മീറ്റ് യു അഭിമുഖ പരിപാടിയിലായിരുന്നു മാളവികയുടെ വെളിപ്പെടുത്തൽ. ”അര മണിക്കൂർ ഓഡിഷൻ കഴിഞ്ഞ ശേഷം എന്റെ മുടി പാറിയിട്ടുണ്ട്, അത് ഡ്രസിംങ് റൂമിൽ പോയി ശരിയാക്കിയിട്ട് വരൂ എന്ന് പറഞ്ഞു, ഞാൻ ഡ്രസിംങ് റൂമിൽ പോയ ഉടൻ ഇയാൾ പിന്നാലെ വന്ന് എന്നെ പുറകിൽ നിന്ന് കടന്നു പിടിക്കുകയായിരുന്നു. എത്ര തട്ടി മാറ്റിയിട്ടും അയാൾ പോകുന്നുണ്ടായിരുന്നില്ല. […]
Tag: ACTRESS ATTACK
നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണത്തിന് കൂടുതൽ സമയം ആവശ്യപ്പെട്ടുകൊണ്ട് ക്രൈംബ്രാഞ്ച് നൽകിയ ഹർജി ഇന്ന് പരിഗണിക്കും
നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് കൂടുതൽ സമയം ആവശ്യപ്പെട്ടുകൊണ്ട് ക്രൈം ബ്രാഞ്ച് നൽകിയഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. നടി ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയതിൽ അന്വേഷണം വേണമെന്ന് ഹർജിയിൽ പരാമർശമുണ്ട്. ആർ ശ്രീലേഖയുടെ പരാമർശത്തിൽ വിശദമായ പരിശോധന വേണമെന്നും അന്വേഷണ സംഘം ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, മെമ്മറി കാർഡിന്റെ ഫോറൻസിക് പരിശോധനാഫലം ഇന്നലെ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. കേസിൽ തുടരന്വേഷണത്തിനുള്ള സമയപരിധി നാളെ അവസാനിക്കാനിരിക്കവേയാണ് കൂടുതൽ സമയം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയിൽ […]
‘സമ്മത പ്രകാരമുള്ള ബന്ധം ബലാത്സംഗമാക്കുന്നതില്‍ ജാഗ്രത വേണം’;വിജയ് ബാബു കേസില്‍ ഹൈക്കോടതി പരാമര്‍ശം
യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത് വിജയ് ബാബുവും പരാതിക്കാരിയും തമ്മില്‍ അടുത്ത ബന്ധമായിരുന്നെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍. ഇരുവരും തമ്മില്‍ അടുത്ത ബന്ധം ഉണ്ടായിരുന്നെന്ന് സന്ദേശങ്ങളില്‍ നിന്നും പ്രഥമ ദൃഷ്ട്യാ വ്യക്തമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഹര്‍ജിയില്‍ ഉന്നയിച്ച വാദങ്ങള്‍ ഓരോന്നായി പരിശോധിച്ച് കൊണ്ടായിരുന്നു ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ഉത്തരവ്. തെളിവുകളുടെ സൂക്ഷമ പരിശോധന നടത്തേണ്ട ആവശ്യമില്ലെങ്കിലും ഉഭയ സമ്മത പ്രകാരമുള്ള ബന്ധത്തെ ബലാത്സംഗമായി മാറ്റുന്നതിനെതിരെ ജാഗ്രത ആവശ്യമാണെന്ന് […]
‘അന്വേഷണത്തിന് കൂടുതൽ സമയം അനുവദിക്കരുത്’; നടിയെ ആക്രമിച്ച ദൃശ്യങ്ങൾ കൈവശമില്ലെന്ന് ദിലീപ്
നടിയെ ആക്രമിച്ച കേസിൽ അന്വേഷണത്തിന് കൂടുതൽ സമയം അനുവദിക്കരുതെന്ന് ദിലീപ്. ദൃശ്യങ്ങൾ കൈവശം ഉണ്ടെന്ന ആരോപണം തെറ്റെന്ന് ദിലീപ് ഹൈക്കോടതിയെ അറിയിച്ചു. അന്വേഷണത്തിന് കൂടുതൽ സമയം അനുവദിക്കരുതെന്ന് കോടതിയോട് ആവശ്യപ്പെട്ട ദിലീപ് ഫോണുകള്‍ പിടിച്ചെടുക്കാനുള്ള നീക്കം തടയണമെന്നും ഹൈക്കോടതിയോട് ആവശ്യപ്പെട്ടു. ഡിജിറ്റൽ തെളിവുകളുടെ പരിശോധനാഫലം മൂന്ന് മാസം മുമ്പ് ക്രൈംബ്രാഞ്ചിന് ലഭിച്ചതാണ്. ഫോണുകൾ പിടിച്ചെടുക്കേണ്ട ആവശ്യമില്ലെന്ന് ദിലീപ് ഹൈക്കോടതിയെ അറിയിച്ചു. വിവരങ്ങള്‍ മുഴുവന്‍ മുംബൈയിലെ ലാബില്‍ നിന്ന് ലഭിച്ചതാണെന്നും ദിലീപ് പറയുന്നു. ദൃശ്യങ്ങൾ ദിലീപിന്റെ കൈവശമുണ്ടെന്നും ആ […]
നടിയുടെ പരാതിയിൽ ദുരൂഹത; തൃക്കാക്കരയിൽ ബിജെപി-യുഡിഎഫ് അവിശുദ്ധ കൂട്ടുകെട്ടിന് ശ്രമിക്കുന്നുണ്ടെന്ന് കോടിയേരി ബാലകൃഷ്ണൻ
നടിയെ ആക്രമിച്ച കേസിൽ, അതിജീവിതയുടെ പരാതിയിൽ ദുരൂഹതയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേസ് അട്ടിമറിക്കാൻ ഏതുതരം ഇടപെടലാണ് സർക്കാർ നടത്തിയതെന്ന് വ്യക്തമാക്കണം. ഈ സന്ദർഭത്തിൽ ഹർജി വന്നത് ദുരൂഹമെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. പരാതി ഉണ്ടെങ്കിൽ അതിജീവിത നേരെത്തെ കോടതിയെ അറിയിക്കേണ്ടതല്ലേ. കേസിൽ അതിജീവിതയുടെ താത്പര്യം ആണ് സർക്കാരിൻറെ താത്പര്യം. പ്രോസിക്യൂട്ടറെ പോലും അതിജീവിതയുടെ താത്പര്യം കണക്കിലെടുത്താണ് നിയമിച്ചത്. വനിതാ ജഡ്ജിയെ വച്ചത് നടിയുടെ താത്പര്യം നോക്കിയാണ്. ഏത് കാര്യത്തിൽ ആണ് അതിജീവിതയുടെ താത്പര്യത്തിന് […]
ഇ.പി ജയരാജൻ അതിജീവിതയെ അപമാനിച്ചു: കേസ് വഴിതിരിച്ചു വിടാനുള്ള ശ്രമമുണ്ടായെന്നും വി.ഡി സതീശൻ
നടി ആക്രമിക്കപ്പെട്ട കേസില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ അതിജീവിതയെ അപമാനിച്ചു. കേസ് വഴിതിരിച്ചു വിടാനുള്ള ശ്രമമുണ്ടായെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സംസ്ഥാന സർക്കാരിനും വിചാരണക്കോടതി ജഡ്ജിക്കുമെതിരെ ആരോപണമുന്നയിച്ച് ആക്രമിക്കപ്പെട്ട നടി നൽകിയ ഹർജിക്ക് പിന്നിൽ ബാഹ്യ ഇടപെടലുകൾ എന്ന ഇ.പിയുടെ സംശയത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് കാലത്ത് ഹർജി നൽകരുത് എന്നില്ലല്ലോയെന്നും കടകംപള്ളിക്ക് മറുപടിയില്ലെന്നും അദ്ദേഹം പറഞ്ഞു. നടിയെ ആക്രമിച്ച കേസിലെ പ്രതി […]
അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജഡ്ജി പിൻമാറി; കേസ് നാളെ മറ്റൊരു ബെഞ്ച് പരിഗണിക്കും
താൻ ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണം അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി അതിജീവിത ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജഡ്ജി പിൻമാറി. ജസ്റ്റിസ് കൗസര്‍ എടപ്പഗത്താണ് പിൻമാറിയത്. കേസ് നാളെ മറ്റൊരു ബെഞ്ച് പരിഗണിക്കും. ബെഞ്ച് മാറ്റം ആവശ്യപ്പെട്ട് അതിജീവിത അപേക്ഷ നൽകിയിരുന്നുവെങ്കിലും ഹൈക്കോടതി തീരുമാനമെടുത്തിരുന്നില്ല. ഇന്ന് രാവിലെ കേസ് നമ്പര്‍ വിളിച്ച ശേഷമാണ് കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്‍മാറുകയാണെന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് അറിയിച്ചത്. ജഡ്ജി ഇന്ന് സ്വയം പിന്മാറിയില്ലെങ്കിൽ കേസിൽ വാദം കേൾക്കുന്നതിൽ നിന്ന് […]
ദിലീപ് തെളിവ് നശിപ്പിച്ചു; ഫോണില്‍ കൃത്രിമം നടത്തി; ക്രൈംബ്രാഞ്ച്
അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്റെ ഫോണിലെ വിവരങ്ങൾ നശിപ്പിക്കപ്പെട്ടെന്ന് ഫോറൻസിക് റിപ്പോർട്ട്. മൂബൈയിലെ ലാബിലെത്തിച്ചാണ് തെളിവുകൾ നശിപ്പിച്ചത്. ജനുവരി 29, 30 തീയതികളിലായാണ് തെളിവുകൾ നശിപ്പിച്ചതെന്നും ഫോറൻസിക് റിപ്പോർട്ട് വ്യക്തമാകുന്നു. ഇത് സംബന്ധിച്ച നിർണായക റിപ്പോർട്ട് ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ചു. ഫോണുകള്‍ കൈമാറാന്‍ കോടതി ഉത്തരവിട്ടത് ജനുവരി 29 നാണ്. മുംബൈയ്ക്ക് അയച്ച നാല് ഫോണുകളിലെയും വിവരങ്ങള്‍ നീക്കം ചെയ്തു. ഫോറന്‍സിക് ഫോറന്‍സിക് റിപ്പോര്‍ട്ട് ട്വന്റിഫോറിന് ലഭിച്ചു. ലാബിന്റെ ജീവനക്കാരെയും ഡയറക്ടറേയും […]
നടിയെ ആക്രമിച്ച കേസ്; വിവിധ ഹർജികളും അപേക്ഷകളും വിചാരണാ കോടതി ഇന്ന് പരിഗണിക്കും
നടിയെ ആക്രമിച്ച കേസിൽ വിവിധ ഹർജികളും അപേക്ഷകളും വിചാരണാ കോടതി ഇന്ന് പരിഗണിക്കും. നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസിന്റെ പക്കൽ ഉണ്ടെന്നും അത് കോടതിയിൽ സമർപ്പിക്കാൻ നിർദ്ദേശിക്കണമെന്നുമുള്ള ദിലീപിന്റെ ഹർജിയാണ് അതിലൊന്ന്. ( actress attack case petitions ) ദൃശ്യങ്ങൾ ദുരുപയോഗം ചെയ്യപ്പെടുമെന്നാണ് ദിലീപിന്റെ പ്രധാന വാദം. അതേസമയം ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിൽ ജയിലിലുള്ള പൾസർ സുനിയെ ചോദ്യം ചെയ്യാൻ അനുവദിക്കണമെന്ന പ്രോസിക്യൂഷൻ അപേക്ഷയാണ് വിചാരണ കോടതി പരിഗണിക്കുന്ന മറ്റൊരു […]
നടിയെ ആക്രമിച്ച കേസ് : നിർണയക പൊലീസ് യോഗം കൊച്ചിയിൽ
kochi actress attack police meetingകൊച്ചിയിൽ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നിർണയക പൊലീസ് യോഗം അൽപസമയത്തിനകം കൊച്ചിയിൽ. എഡിജിപി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിൽ പൊലീസ് ക്ലബിലാണ് യോഗം ചേരുക. പ്രതി ദിലീപിന് എതിരായ പുതിയ തെളിവുകളിലെ അന്വേഷണം വിലയിരുത്താനാണ് യോഗം. തുടരന്വേഷണം ശക്തമായി മുന്നോട്ട് കൊണ്ടുപോകാനുള്ള സർക്കാർ നിർദേശത്തെ തുടർന്നാണ് യോഗം. ക്രൈം ബ്രാഞ്ച് ഐജി എസ്. ഫിലിപ്പ്, എസ്പിമാരായ കെ.എസ്. സുദർശനൻ, സോജൻ തുടങ്ങിവർ പങ്കെടുക്കും. ( kochi actress attack police meeting […]