കുതിരാൻ തുരങ്കത്തിലെ ലൈറ്റുകൾ തകർത്ത ടോറസ് ലോറി പിടികൂടി. ഡ്രൈവർ ചുവന്നമണ്ണ് കുന്നുമ്മേൽ ജിനേഷിനെ (38) പൊലീസ് അറസ്റ്റ് ചെയ്തു. വാണിയമ്പാറ കണ്ടത്തിൽ സജിയുടെ ഉടമസ്ഥതയിലുള്ളതാണ് ലോറി. മണ്ണിറക്കിയതിനു ശേഷം ബക്കറ്റ് താഴ്ത്താൻ മറന്നുപോയതാണെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. കുതിരാന്‍ ഒന്നാം തുരങ്കത്തിലെ ലൈറ്റുകളാണ് ലോറി ഇടിച്ച് തകർത്തത്. ടോറസിന് പുറകിലെ ബക്കറ്റ് ഉയര്‍ത്തിവെച്ച് വാഹനം ഓടിച്ചതാണ് മുകളില്‍ സ്ഥാപിച്ചിരുന്ന ലൈറ്റുകള്‍ തകരാന്‍ കാരണം. 10 ലക്ഷം രൂപയിലധികം നഷ്ടമുണ്ടാതായാണ് ഇലക്ട്രിക്കല്‍ വിഭാഗം അറിയിച്ചു. സിസിടിവി ദൃശ്യങ്ങളുടെ […]