Gulf

അബുദാബി കടൽത്തീരത്ത് പാമ്പുകൾ വർധിക്കുന്നു; ജാഗ്രതാ മുന്നറിയിപ്പുമായി അധികൃതർ

അബുദാബി കടൽത്തീരത്ത് കടൽപാമ്പുകൾ വർധിക്കുന്നു എന്ന് അധികൃതർ. അബുദാബി കാലാവസ്ഥാ ഏജൻസിയാണ് ബീച്ചിൽ പോകുനവർ ജാഗരൂകരാവണമെന്നറിയിച്ചത്. ശൈത്യകാലത്ത് ബീച്ചുകളിൽ കടൽപാമ്പുകൾ ഒരുപാടുണ്ടെന്നും ആളുകൾ ശ്രദ്ധിക്കണമെന്നും അബുദാബി കാലാവസ്ഥാ ഏജൻസി (ഇഎഡി) അറിയിച്ചു. ശൈത്യകാലത്ത് കടൽപാമ്പുകൾ പ്രജനനത്തിനായി തീരത്തേക്ക് വരാറുണ്ട്. ബീച്ചുകളിലും പവിഴപ്പുറ്റുകളിലുമാണ് ഇവ പ്രജനനം നടത്താറുള്ളത്. 22 ഡിഗ്രി സെൽഷ്യസിനു താഴെ ഊഷ്‌മാവെത്തുമ്പോഴാണ് പാമ്പുകൾ തീരത്തേക്ക് എത്താറുള്ളത്. ഈ ആഴ്ച അബുദാബിയിലെ കാലാവസ്ഥ 21 ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നിരുന്നു. കടൽപാമ്പിനെ തൊടരുതെന്നും ചത്ത പാമ്പുകളാണെന്ന് തോന്നിയാലും കയ്യിലെടുക്കരുതെന്നും […]

Gulf

107 കിലോ ഹാഷിഷും ക്രിസ്റ്റൽ മെത്തുമായി അബുദാബിയിൽ ആറംഗ സംഘം പിടിയിൽ

107 കിലോ മയക്കുമരുന്നുമായി അബുദാബിയിൽ ആറംഗ സംഘം പിടിയിൽ. ഹാഷിസും ക്രിസ്റ്റൽ മെത്തും കൈവശം വക്കുകയും കടത്താൻ ശ്രമിക്കുകയും ചെയ്ത സംഘമാണ് അബുദാബി പൊലീസിൻ്റെ പിടിയിലായത്. പിടിയിലായത് അറബ്, ഏഷ്യൻ വംശജരാണെന്ന് പൊലീസ് പറയുന്നു. ‘സീക്രട്ട് ഹൈഡിങ്ങ്സ്’ എന്ന ഓപ്പറേഷൻ വിജയമായിരുന്നു. വിവിധ ഇടങ്ങളിലായാണ് സംഘാംഗങ്ങൾ മയക്കുമരുന്നുകൾ സൂക്ഷിച്ചിരുന്നത്. മയക്കുമരുന്നുകൾ കുഴിയിലാക്കി മൂടുന്നതിനിടെയാണ് ഇവർ പിടിയിലായത്.”- അബുദാബി പൊലീസിൻ്റെ ആൻ്റി നാർക്കോട്ടിക്സ് വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ താഹെർ ഗരീബ് അൽ ദഹേരി പറഞ്ഞു. മയക്കുമരുന്ന് കടത്താൻ വ്യത്യസ്തമായ […]

World

ഏറ്റവും താമസയോഗ്യമായ സ്ഥലം; ആദ്യ രണ്ടു സ്ഥാനങ്ങൾ ഗൾഫിലെ ഈ നഗരങ്ങൾക്ക്

മധ്യപൂർവദേശ, ആഫ്രിക്കൻ മേഖലയിൽ താമസത്തിനു ഏറ്റവും അനുയോജ്യ നഗരങ്ങളുടെ പട്ടികയിൽഅബുദാബിയും ദുബായും മുന്നിൽ. ഇക്കോണമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ് (ഇഐയു) റിപ്പോർട്ടിലാണ് ഈ നഗരങ്ങൾ ഒന്നും രണ്ടും സ്ഥാനത്തെത്തിയത്. കുവൈത്ത് സിറ്റി, ടെൽ അവീവ്, ബഹ്‌റൈൻ എന്നിവയാണ് മേഖലയിൽനിന്ന് പട്ടികയിൽ ഇടംപിടിച്ച മറ്റു നഗരങ്ങൾ. കൊവിഡ് നിയന്ത്രണങ്ങൾ മാറ്റിയതോടെ വ്യവസായ മേഖലയും ശക്തിപ്പെട്ടു. കൊ കൊവിഡിനുശേഷം ആദ്യം തുറന്ന നഗരങ്ങളിൽ ഒന്നാണ് ദുബായ്. ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ 71.2 ലക്ഷം പേരും […]

Gulf World

ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഇടംപിടിച്ച് ഷെയ്ഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദ്

ലോകത്തെ ഏറ്റവും മികച്ച ടൂറിസം കേന്ദ്രങ്ങളെ തെരഞ്ഞെടുക്കുന്ന 2022ലെ ട്രിപ്പ് അഡൈ്വസര്‍ റേറ്റിങ്ങിൽ അബുദാബിയിലെ പ്രശസ്തമായ ഷെയ്ഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദും ഇടം പിടിച്ചു. യാത്രക്കാരുടെ അഭിപ്രായവും അവര്‍ നല്‍കുന്ന റേറ്റിങ്ങും വിനോദകേന്ദ്രത്തിന്റെ അടിസ്ഥാനസൗകര്യങ്ങളും വിലയിരുത്തിയാണ് ട്രിപ്പ്അഡ്വൈസര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നത്. ‘ട്രാവലേഴ്സ് ചോയ്സ് അവാര്‍ഡ്‌സ്: ദി ബെസ്റ്റ് ഓഫ് ദി ബെസ്റ്റ് ഡെസ്റ്റിനേഷന്‍സ്’ എന്ന വിഭാഗത്തില്‍ മേഖലയില്‍ ഒന്നാമതും ആഗോളതലത്തില്‍ നാലാം സ്ഥാനവുമാണ് ഗ്രാന്‍ഡ് മസ്ജിദ് നേടിയത്. സാംസ്‌കാരിക&ചരിത്രകേന്ദ്രങ്ങള്‍’ എന്ന വിഭാഗത്തില്‍ ആഗോളതലത്തില്‍ ഗ്രാന്‍ഡ് മസ്ജിദ് ഒമ്പതാം […]

Gulf

നിയമം അറിയില്ലെന്ന് പറയരുത്; അബുദബിയില്‍ തൊഴില്‍ നിയമങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി

തൊഴില്‍ നിയമങ്ങള്‍ പാലിക്കാത്ത തൊഴിലുടമകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അബുദബി തൊഴില്‍ കോടതി. സ്വകാര്യ മേഖലാ സ്ഥാപന മേധാവികള്‍ക്കായി നടത്തിയ വെര്‍ച്വല്‍ നിയമ സാക്ഷരതാ സെക്ഷനിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. യുഎഇയില്‍ തൊഴില്‍ തര്‍ക്ക കേസുകള്‍ വര്‍ധിച്ചതിനെ തുടര്‍ന്നാണ് നടപടി. അബുദബി ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രിയും അബുദബി ജുഡീഷ്യല്‍ വകുപ്പും സംയുക്തമായാണ് നിയമസാക്ഷരതാ സെക്ഷന്‍ നടത്തിയത്. രാജ്യത്ത് നടപ്പാക്കിയ പുതിയ തൊഴില്‍ നിയമങ്ങള്‍ എല്ലാവരും കര്‍ശനമായി പാലിക്കണമെന്ന് എമിറേറ്റിലെ സ്വകാര്യ സ്ഥാപന മേധാവികള്‍ക്ക്കോടതി നിര്‍ദേശം […]

Gulf

അസർബയ്ജാനിലേക്ക് എയർ അറേബ്യ നേരിട്ട് വിമാനസർവീസ് ആരംഭിക്കുന്നു

എയർഅറേബ്യ അബുദാബിയിൽനിന്ന് അസർബയ്ജാനിലേക്ക് നേരിട്ട് വിമാനസർവീസ് ആരംഭിക്കുന്നു. ജൂൺ 28 മുതലാണ് അസർബയ്ജാനിലെ ബാക്കുവിലേക്ക് സർവീസ് തുടങ്ങുന്നത്. എയർഅറേബ്യയുടെ അബുദാബി ഹബിൽ നിന്നുള്ള സർവീസ് ആണ് പുതുതായി ആരംഭിക്കുന്നത്. അവധിയാഘോഷത്തിന്റെ ഭാഗമായി യു.എ.ഇ.യിൽനിന്ന് അസർബയ്ജാനിലേക്ക് പോകുന്ന മലയാളികളടക്കമുള്ള വിനോദ സഞ്ചാരികൾക്ക് പുതിയ സർവീസ് കൂടുതൽ സൗകര്യമായിരിക്കും. കൊവിഡ്കാലത്ത് 2020 ജൂലായിൽ അബുദാബി അന്താരാഷ്ട്ര വിമാനത്താവളം കേന്ദ്രമായി ആരംഭിച്ചതാണ് ബജറ്റ് എയർലൈൻ. ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ 24 സെക്ടറുകളിലേക്കാണ് സർവീസ് നടത്തുന്നത്. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, ചെന്നൈ, […]

Gulf

റംസാൻ; തിരക്കേറുന്ന സമയങ്ങളിൽ ഹെവി ട്രക്കുകൾക്കും വലിയ ബസുകൾക്കും വിലക്ക്

അബുദാബിയിലെയും അൽ ഐനിലെയും പ്രധാനനിരത്തുകളിൽ ഹെവി ട്രക്കുകൾക്കും വലിയ ബസുകൾക്കും വിലക്കേർപ്പെടുത്തി. റംസാനിലെ ഗതാഗതത്തിരക്കും അപകടങ്ങളും ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് നിയന്ത്രണങ്ങൾ. രാവിലെ എട്ടുമണിമുതൽ പത്തുമണിവരെയാണ് ബസുകൾക്കും ട്രക്കുകൾക്കും വിലക്കേർപ്പെടുത്തിയത്. അബുദാബിപൊലീസ് ഗതാഗതവകുപ്പാണ് ഇക്കാര്യം അറിയിച്ചത്. അമ്പതിലധികം തൊഴിലാളികളെ ഉൾക്കൊള്ളുന്ന ബസുകൾക്കാണ് വിലക്ക്. എന്നാൽ അൽ ഐനിൽ ട്രക്കുകൾക്ക് മാത്രമായിരിക്കും വിലക്ക്. ഉച്ചയ്ക്ക് രണ്ടുമണിമുതൽ നാലുമണിവരെ അബുദാബിയിലും അൽ ഐനിലും ട്രക്കുകൾക്ക് വിലക്കുണ്ടാകും. നിയമലംഘനങ്ങൾ നിരീക്ഷിക്കുന്നതിന് സമഗ്രമായ റഡാർ സംവിധാനങ്ങളാണ് നിരത്തുകളിൽ ഉള്ളതെന്നും പൊലീസ് അറിയിച്ചു.

UAE

വിദേശത്ത് നിന്ന് എത്തുന്നവർക്ക് അബൂദബിയിൽ പ്രവേശിക്കാൻ നിയന്ത്രണം

സന്ദർശക വിസയിൽ എത്തുന്നവരെ പ്രവേശിപ്പിക്കുന്നില്ല നാട്ടിൽ നിന്ന് യു.എ.ഇയിലെത്തുന്നവർക്ക് അബൂദബിയിലേക്ക് പ്രവേശിക്കാൻ നിയന്ത്രണം കർശനമാവുന്നു. മറ്റ് രാജ്യങ്ങളിൽ നിന്ന് എത്തുന്നവർ അബൂദബിയിൽ പ്രവേശിച്ചാൽ അവരെ 14 ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷനല്‍ ക്വാറന്‍റൈനിലേക്ക് മാറ്റുകയാണ്. സന്ദർശക വിസയിൽ എത്തിയ പല യാത്രക്കാർക്കും ഇന്ന് അബൂദബിയിലേക്ക് പ്രവേശിക്കാൻ കഴിഞ്ഞിട്ടില്ല.