അഭയ കേസില്‍ ജാമ്യം കിട്ടിയത് ദൈവം തന്ന അവസരമായി കണക്കാക്കുന്നുവെന്ന്ജയില്‍മോചിതനായഫാദര്‍തോമസ് കോട്ടൂര്‍. കുറ്റബോധം ഇല്ലെന്ന് സിസ്റ്റര്‍ സെഫിയും പ്രതികരിച്ചു. ജാമ്യ വ്യവസ്ഥയുടെ ഭാഗമായി ഒപ്പിടുന്നതിനാണ് ഇരുവരും കൊച്ചി സിബിഐ ഓഫീസില്‍ എത്തിയത്. എന്നാല്‍ ഒപ്പിടുന്നത് സംബന്ധിച്ച് വ്യക്തതയായിട്ടില്ലെന്നും കോടതിയെ സമീപിക്കുമെന്നും അഭിഭാഷകന്‍ അറിയിച്ചു. അഭയ കേസിലെ ജാമ്യ വ്യവസ്ഥയുടെ ഭാഗമായാണ് ഫാദര്‍ തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും കൊച്ചി സിബിഐ ഓഫീസില്‍ എത്തിയത്.താന്‍ കര്‍ത്താവിന്റെ ഇടയനാണെന്നും ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്നുമായിരുന്നു ഫാദര്‍ തോമസ് കോട്ടൂരിന്റെ പ്രതികരണം. കുറ്റബോധം […]
Tag: abhaya case
അഭയ കേസ് പ്രതികൾക്ക് ജാമ്യം; ഫാ. തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും പുറത്തേക്ക്
അഭയ കേസ് പ്രതികൾക്ക് ജാമ്യം. ജീവപര്യന്തം തടവുശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്ന പ്രതികളുടെ ഹർജിയിലാണ് വിധി. സിസ്റ്റർ സെഫി, ഫാദർ തോമസ് കോട്ടൂർ എന്നിവർക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. അഞ്ച് ലക്ഷം രൂപ ഇരുവരും കെട്ടി വയ്ക്കണം, സംസ്ഥാനം വിടരുത്, ജാമ്യകാലയളവിൽ മറ്റ് കുറ്റകൃത്യങ്ങളിൽ പങ്കാളികളാകരുത് എന്നിവയാണ് ജാമ്യവ്യവസ്ഥകൾ. അപ്പീൽ കാലയളവിൽ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സിസ്റ്റർ സെഫി, ഫാദർ തോമസ് കോട്ടൂർ എന്നിവരാണ് ഹർജി സമർപ്പിച്ചത്. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി വിധിക്കെതിരെ സമർപ്പിച്ച അപ്പീലുകളും […]
അഭയ കേസ് പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചതില്‍ ഇടപെട്ട് ഹൈക്കോടതി; ആഭ്യന്തര വകുപ്പിനടക്കം നോട്ടീസ്
അഭയ കേസ് പ്രതികള്‍ക്ക് നിയമവിരുദ്ധ പരോള്‍ അനുവദിച്ച സര്‍ക്കാര്‍ നടപടിയില്‍ ഇടപെട്ട് ഹൈക്കോടതി. ആഭ്യന്തര വകുപ്പ്, ജയില്‍ ഡിജിപി, പ്രതികള്‍, സിബിഐ എന്നിവര്‍ക്ക് ഇതുസംബന്ധിച്ച് കോടതി നോട്ടീസ് നല്‍കി. പരോള്‍ അനുവദിച്ചതിനെതിരെ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നല്‍കിയ ഹര്‍ജിയിന്മേലാണ് കോടതി ഇടപെടല്‍. ജയില്‍ ഹൈപവര്‍ കമ്മിറ്റിയുടെ അനുമതിയില്ലാതെ സംസ്ഥാന സര്‍ക്കാര്‍ നിയമവിരുദ്ധമായാണ് അഭയകേസ് പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചതെന്നായിരുന്നു ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ചൂണ്ടിക്കാട്ടിയത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ പത്തുവര്‍ഷത്തില്‍ താഴെ മാത്രം ശിക്ഷ ലഭിച്ചവര്‍ക്ക് പരോള്‍ നല്‍കാന്‍ സുപ്രിംകോടതി നിര്‍ദേശം നല്‍കിയിരുന്നു. […]