HEAD LINES Kerala

പറയാനുള്ളത് കോടതിയിൽ പറയും, മുഖ്യമന്ത്രി നേരിട്ടെത്തിയാൽ മാത്രമേ ബില്ലുകളിൽ തീരുമാനമെടുക്കൂ; ഗവർണർ

സർക്കാരിനെതിരായ വിമർശനം കടുപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രി നേരിട്ടെത്തിയാൽ മാത്രമേ ബില്ലുകളിൽ തീരുമാനമെടുക്കൂവെന്ന് ഗവർണർ പറഞ്ഞു. തൻ്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകിയാൽ ബില്ലുകളിൽ തീരുമാനമെടുക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അതിന് സുപ്രിം കോടതി വിധി വരെ കാത്ത് നിൽക്കേണ്ട കാര്യമില്ല. സുപ്രിം കോടതിയുടേത് നിരീക്ഷണമാണ്, വിധിയല്ലെന്നും അതിനാൽ പ്രതികരിക്കാനില്ലെന്നും ഗവർണർ കൂട്ടിച്ചേർത്തു. പറയാനുള്ളത് കോടതിയിൽ പറയും. അധികാര പരിധി കടന്ന് സർക്കാർ ഗവർണറെ ഇരുട്ടിൽ നിർത്തുകയാണ്. ലോട്ടറിയും മദ്യവുമാണ് സർക്കാരിൻറെ പ്രധാന വരുമാന മാർഗം. […]

Kerala

മകനെ ഫോണിൽ വിളിച്ച് ആശംസ അറിയിച്ചു; വി.എസിന് പിറന്നാൾ ആശംസകൾ നേർന്ന് ഗവർണർ

നൂറാം വയസിലേക്ക് കടക്കുന്ന മുൻ മുഖ്യമന്ത്രി ശ്രീ വി എസ് അച്ചുതാനന്ദന് ഗവർണർ ശ്രീ ആരിഫ് മുഹമ്മദ് ഖാൻ പിറന്നാൾ ആശംസകൾ നേർന്നു. വി എസിന്റെ മകൻ അരുൺ കുമാറിനെ ഫോണിൽ വിളിച്ച് ആശംസ അറിയിച്ചു. ‘നൂറാം വയസ്സിലേക്ക് കടക്കുന്ന വി എസ്സിന് കേരളത്തിലെ ജനങ്ങൾക്കൊപ്പം ഞാനും ആരോഗ്യവും സന്തോഷവും നേരുന്നു’: ഗവർണർ ആശംസ ട്വിറ്ററിൽ കുറിച്ചു. അതേസമയം വി.എസിന് മുഖ്യമന്ത്രി പിണറായി വിജയൻ ആശംസ നേർന്നു. തൊണ്ണൂറ്റിയൊൻപതാം ജന്മദിനം ആഘോഷിക്കുന്ന പ്രിയസഖാവ് വി.എസ്സിന് ഹൃദയം നിറഞ്ഞ […]

Kerala

‘ഇതാണ് ആ രേഖ’; ശങ്കരാടിയുമായി ഗവർണറെ ഉപമിച്ച് വി ശിവന്‍കുട്ടി; വിഡിയോ

കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തില്‍ മുഖ്യമന്ത്രി ഇടപെട്ടെന്ന ഗവര്‍ണറുടെ ആരോപണത്തിന് പിന്നാലെ, പരിഹാസവുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഗവർണർക്കെതിരെ ഫേസ്ബുക്ക് വിഡിയോയോയുമായാണ് ശിവൻകുട്ടി രംഗത്തെത്തിയത്. ശിവൻകുട്ടി പറയുന്നത് ഇങ്ങനെ ‘വിയറ്റ്നാം കോളനി എന്നേ സിനിമയിൽ ശങ്കരാടി ഒരു രേഖ പുറത്തുവിടുമെന്ന് പറഞ്ഞത് പോലെയാണ് ഈ ഗവർണറുടെ ഇന്നത്തെ പ്രഖ്യാപനം’. അതേസമയം ഇപ്പോഴത്തെ വിസിയെ നിലനിര്‍ത്താന്‍ മുഖ്യമന്ത്രി നേരിട്ടെത്തിയെന്നാണ് ഗവർണറുടെ ആരോപണം. തന്റെ നാട്ടുകാരനാണ് വി.സി എന്ന് മുഖ്യമന്ത്രി പറഞ്ഞെു.ലോകായുക്ത, സര്‍വ്വകലാശാല നിയമഭേദഗതി ബില്ലുകളില്‍ ഒപ്പിടില്ലെന്ന് […]

National

‘കുടുംബത്തിന് നീതി ലഭ്യമാക്കാൻ ശ്രമിക്കും’; അട്ടപ്പാടിയിലെ മധുവിന്റെ വീട് സന്ദർശിച്ച് ഗവർണർ

അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സന്ദർശിച്ചു. സങ്കടകരമായ സാഹചര്യമാണ് മധുവിന്റെ കുടുംബത്തിന്റെതെന്നും നീതി ലഭ്യമാക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.മധുവിൻറെ അമ്മയും സഹോദരിയും അനുഭവിച്ച വേദനയ്ക്ക് ഒപ്പം ചേരുന്നുവെന്നും ഗവർണർ പറഞ്ഞു. ചിണ്ടക്കയിലെ വീട്ടിലെത്തിയാണ് ഗവർണർ മധുവിന്റെ അമ്മയെയും സഹോദരിയെയും കണ്ടത്. കുടുംബം ചില കാര്യങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്, അവ രേഖാമൂലം തരാൻ നിർദേശിച്ചുവെന്നും ആരിഫ് മുഹമ്മദ്‌ ഖാൻ പ്രതികരിച്ചു. നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിന് ഗവർണറുടെ സന്ദർശനം ഊർജം നൽകുന്നുവെന്ന് സഹോദരി സരസു മാധ്യമങ്ങളോട് […]

Kerala

ഫെഡറൽ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിൽ തടസം ഗവർണർ; ഡോ വി ശിവദാസൻ എം പി

ഫെഡറൽ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിൽ തടസം ഗവർണറെന്ന് ഡോ വി ശിവദാസൻ എം പി. ഗവർണർ പദവിയെ കുറിച്ച് രാജ്യത്ത് വലിയ ചർച്ച ഉയർന്നുവരണം. ഗവർണർ നിയമനത്തിൽ ഉയർന്ന് നിൽക്കേണ്ടത് സംസ്ഥാന താത്പര്യമെന്ന് ഡോ വി ശിവദാസൻ എം പി രാജ്യസഭയില്‍ വ്യക്തമാക്കി. ഗവര്‍ണര്‍മാരുടെ നിയമനങ്ങളിലും നീക്കം ചെയ്യലിലും ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടുള്ള സ്വകാര്യ ബില്ല് വി ശിവദാസന്‍ എംപി രാജ്യസഭയില്‍ അവതരിപ്പിച്ചു. ഗവര്‍ണമാരുടെ നിയമനം ജനപ്രതിനിധികളുടെ വോട്ട് അനുസരിച്ച് തീരുമാനിക്കണമെന്നാണ് ബില്ലില്‍ ആവശ്യപ്പെടുന്നത്. നിയമസഭ വഴി ഗവര്‍ണര്‍മാരെ […]