Kerala

മരയ്ക്കാറും ആറാട്ടും തീയറ്റർ റിലീസിന്

മോഹൻലാൽ ചിത്രങ്ങളായ മരയ്ക്കാറും ആറാട്ടും തീയറ്ററിൽ റിലീസ് ചെയ്യും. തീയറ്റർ ഉടമകളുടെ സംഘടനകൾ നടത്തിയ ചർച്ചയിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. മരയ്ക്കാർ മുൻപ് തീയറ്റർ റിലീസ് തീരുമാനിച്ചിരുന്നെങ്കിലും മാറ്റുകയായിരുന്നു. സിനിമ തീയറ്ററുകൾ ഇരുപത്തിയഞ്ചാം തീയതി തുറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. തീയറ്റർ ഉടമകളുടെ യോഗത്തിൽ ഇക്കാര്യത്തിലും തീരുമാനമായി. മൾട്ടിപ്ലക്‌സ് ഉൾപ്പെടെയുള്ള എല്ലാ സിനിമാ തീയറ്ററുകളും ഒരേ സമയത്ത് തന്നെ തുറക്കും. നികുതി കുറയ്ക്കണമെന്നത് ഉൾപ്പെടെ വിവിധ ആവശ്യങ്ങളിൽ പരിഹാരം കാണുന്നതിന് വെള്ളിയാഴ്ച സാംസ്‌കാരിക മന്ത്രി സജി ചെറിയാനുമായി സംഘടന പ്രതിനിധികൾ കൂടിക്കാഴ്ച […]