India National

പഞ്ചാബിൽ ഭഗവന്ത് മൻ സർക്കാർ അധികാരമേൽക്കും, 100 ഏക്കറിൽ വിപുലമായ ഒരുക്കങ്ങൾ

പഞ്ചാബിന്റെ 25-ാമത് മുഖ്യമന്ത്രിയായി ഭഗവന്ത് മാൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഇതിഹാസ സ്വാതന്ത്ര്യ സമര സേനാനി ഭഗത് സിംഗിന്റെ ജന്മസ്ഥലമായ ഖത്കർ കാലനിലാണ് സ്ഥാനാരോഹണ ചടങ്ങുകൾ. ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കാണ് സത്യപ്രതിജ്ഞ. അഞ്ച് ലക്ഷത്തിലേറെ ആളുകൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. “എനിക്കൊപ്പം പഞ്ചാബിലെ മൂന്ന് കോടി ജനങ്ങളും മുഖ്യമന്ത്രിയാകും. ഇത് നിങ്ങളുടെ സ്വന്തം സർക്കാരായിരിക്കും. മാർച്ച് 16 ന് നിങ്ങളുടെ സഹോദരനെ പിന്തുണയ്ക്കുന്നതിനായി ഖത്കർ കാലനിൽ നടക്കുന്ന ചടങ്ങിൽ എല്ലാവരും സന്നിഹിതരായിരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു” – നിയുക്ത മുഖ്യമന്ത്രി ഭഗവന്ത് മാൻ […]

India National

ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ്; മുഴുവന്‍ സീറ്റിലേക്കും എ.എ.പി മത്സരിക്കുമെന്ന് കെജ്രിവാള്‍

2022ൽ നടക്കാനിരിക്കുന്ന ​ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി (എ.എ.പി) മുഴുവൻ സീറ്റിലേക്കും മത്സരിക്കുമെന്ന് പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ. അഹ്മദാബാദിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വാര്‍ത്താസമ്മേളനത്തിനു മുമ്പ് ഗുജറാത്തിലെ മുതിർന്ന മാധ്യമപ്രവർത്തകൻ ഇസുദാൻ ഗാദ്‌വി കെജ്രിവാളിന്‍റെ സാന്നിധ്യത്തിൽ ആം ആദ്മി പാർട്ടിയിൽ ചേർന്നിരുന്നു. ഒരു ദിവസത്തെ സന്ദർശനത്തിനായി ഗുജറാത്തിലെത്തിയ കെജ്രിവാള്‍ പാര്‍ട്ടിയുടെ സംസ്ഥാന കമ്മറ്റിയുടെ ഓഫീസും ഉദ്ഘാടനം ചെയ്യും. ഈ വര്‍ഷം സൂറത്ത് മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ […]

Economy

കര്‍ഷകര്‍ കാളയും കലപ്പയുമായി വരണമായിരുന്നോ?’ കേന്ദ്രമന്ത്രിയോട് എഎപി

കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ കാർഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്നവരെ കണ്ടിട്ട് കര്‍ഷകരാണെന്ന് തോന്നുന്നില്ലെന്ന് പറഞ്ഞ കേന്ദ്രമന്ത്രി വി കെ സിങിന് മറുപടിയുമായി ആം ആദ്മി പാര്‍ട്ടി. കര്‍ഷകര്‍ കാളയും കലപ്പയുമായി സമരത്തിന് വരണമായിരുന്നോ എന്നാണ് എഎപിയുടെ ചോദ്യം. “കർഷകരുടെ താൽപര്യ പ്രകാരമാണ് പുതിയ കാര്‍ഷിക നിയമം കൊണ്ടുവന്നത്. നിയമം കൊണ്ടുവന്നതില്‍ മറ്റുള്ളവര്‍ക്കാണ് പ്രശ്നം. പ്രതിപക്ഷത്തിന് പുറമെ ഇടനിലക്കാരും സമരത്തിലുണ്ട്. സമരം ചെയ്യുന്നവരുടെ ചിത്രം കണ്ടിട്ട് കര്‍ഷകരാണെന്ന് തോന്നുന്നില്ല” എന്നാണ് മന്ത്രി വി കെ സിങ് പറഞ്ഞത്. മന്ത്രിയുടെ ഈ […]

India National

രാജ്യം കൊള്ളയടിക്കുന്നതില്‍ കോണ്‍ഗ്രസിന് പകരമാണ് ബിജെപിയെന്ന് എ.എ.പി

അഴിമതിയുടെ കാര്യത്തില്‍ കോണ്‍ഗ്രസ്സും ബിജെപിയും തമ്മില്‍ വ്യത്യാസമില്ലെന്ന് ആം ആദ്‍മി പാര്‍ട്ടി. എഎപിയുടെ ഒഫീഷ്യല്‍ ട്വിറ്റര്‍ പേജിലൂടെയായിരുന്നു വിമര്‍ശനം. രാജ്യം കൊള്ളയടിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസിന് പകരമാണ് ബിജെപി എന്നായിരുന്നു എഎപിയുടെ ട്വീറ്റ്. അടുത്തിടെ പാര്‍ലമെന്‍റ് പാസാക്കിയ കാര്‍ഷിക ബില്ലുകളുടെ പശ്ചാത്തലത്തിലാണ് എഎപിയുടെ വിമര്‍ശം. ബില്ലുകള്‍ പിന്‍വലിക്കണമെന്നും അക്കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കോണ്‍ഗ്രസ് നേതാവിന്‍റെ സാന്നിധ്യത്തിലാണ് കാര്‍ഷിക ബില്ലുകള്‍ പാസ്സാക്കിയത്. അപ്പോള്‍ അവിടെ കൂടിയിരുന്നവരെല്ലാം അതിനെ എതിര്‍ക്കുന്നതിന് പകരം […]

India National

ബി.ജെ.പി രാജ്യത്തെ 200 വര്‍ഷം പിന്നോട്ടടിക്കുന്നു; മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കെജ്‍രിവാള്‍

കേന്ദ്ര സര്‍ക്കാരിനും ബി.ജെ.പിക്കുമെതിരെ ആഞ്ഞടിച്ചുകൊണ്ടായിരുന്നു ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ തന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തിരശീലയിട്ടത്. ബി.ജെ.പി പ്രവര്‍ത്തകരെ വ്യാജ ഹിന്ദുക്കളെന്ന് വിശേഷിപ്പിക്കുകയും മനസിന് ആശ്വാസം കിട്ടാന്‍ ഹനുമാൻ സ്തുതി ഉരുവിടാന്‍ എല്ലാവരേയും ഉപദേശിക്കുകയും ചെയ്തുകൊണ്ടായിരുന്നു കെജ്‍രിവാളിന്റെ പ്രചാരണം അവസാനിച്ചത്. “വൃത്തികെട്ട തന്ത്രങ്ങൾ” പ്രയോഗിച്ചിട്ടും ആം ആദ്മി പാർട്ടിയുടെ രാഷ്ട്രീയത്തെ പരാജയപ്പെടുത്താൻ ബി.ജെ.പിയ്ക്ക് കഴിഞ്ഞില്ലെന്ന് പത്രസമ്മേളനത്തിൽ കെജ്‌രിവാൾ പറഞ്ഞു. രാജ്യത്തെ എല്ലാ സ്ഥാപനങ്ങളെയും ബി.ജെ.പി രാഷ്ട്രീയ ഉപകരണങ്ങളാക്കി മാറ്റിയതായി അദ്ദേഹം ആരോപിച്ചു. ”സ്കൂളുകൾ, […]