Kerala

‘കോവിഡ് കാലത്തെ ഏറ്റവും വലിയ തമാശ’; യു.എ.പി.എ തടവുകാരെ വിട്ടയക്കാന്‍ ആവശ്യപ്പെട്ടുള്ള സി.പി.ഐ.എം സത്യഗ്രഹ പോസ്റ്ററിനെതിരെ അലന്‍റെ മാതാവ്

അഖിലേന്ത്യാ പ്രതിഷേധ വാരത്തിൻ്റെ ഭാഗമായി സി.പി.ഐ.എം സംഘടിപ്പിക്കുന്ന സത്യഗ്രഹ പോസ്റ്ററിനെതിരെ അലന്‍റെ മാതാവ് സബിത ശേഖര്‍. ‘യു.എ.പി.എ, എൻ.എസ്.‌എ, രാജ്യദ്രോഹനിയമം എന്നിവ പ്രകാരം ജയിലിലടച്ച എല്ലാ രാഷ്ട്രീയത്തടവുകാരെയും വിട്ടയക്കുക‘ എന്ന് ആവശ്യപ്പെട്ടുള്ള സി.പി.ഐ.എം പോസ്റ്ററിനെതിരെയാണ് സി.പി.ഐ.എം സര്‍ക്കാര്‍ യു.എ.പി.എ ചുമത്തി ജയിലിലടച്ച അലന്‍ ഷുഅൈബിന്‍റെ അമ്മ സബിത ശേഖര്‍ രംഗത്തുവന്നത്. ‘കോവിഡ് കാലത്തെ ഏറ്റവും വലിയ തമാശ’ എന്നാണ് സബിത ശേഖര്‍ പോസ്റ്ററിന് താഴെ കമന്‍റ് ചെയ്തത്. സി.പി.ഐ.എം സംസ്ഥാനം ഭരിക്കുമ്പോള്‍ സിപിഎം അംഗങ്ങളായ വിദ്യാര്‍ഥികളെ മാവോയിസ്റ്റ് […]