HEAD LINES National

ഇന്ത്യയുടെ ആധാർ വിശ്വസനീയമായ രേഖ അല്ലെന്ന് അന്താരാഷ്ട്ര റേറ്റിംഗ് എജൻസി മൂഡിസ്

ഇന്ത്യയുടെ ആധാർ വിശ്വസനീയമായ രേഖ അല്ലെന്ന് അന്താരാഷ്ട്ര റേറ്റിംഗ് എജൻസിയായ മൂഡിസ്. സുരക്ഷയും സ്വകാര്യതയുമായി ബന്ധപ്പെട്ട ഘടകങ്ങൾ മുൻ നിർത്തിയാണ് മൂഡിസിന്റെ നിലപാട്. ആധാറിന്റെ ബയോമെട്രിക് വിശ്വാസ്യതയും നൂറ് ശതമാനം അല്ലെന്ന് മൂഡിസ് വിമർശിച്ചു. (Moody’s says India’s Aadhaar is not a reliable document) അന്താരാഷ്ട്ര തലത്തിൽ ആധാറിനെ പ്രധാന തിരിച്ചറിയൽ രേഖയാക്കി മാറ്റുക എന്നത് ഇന്ത്യയുടെ ദീർഘകാലമായുള്ള ഒരു ലക്ഷ്യമാണ്. ഈ പശ്ചാത്തലത്തിലാണ് മൂഡിസ് വിമർശനവുമായി രം​ഗത്തെത്തിയിരിക്കുന്നത്. ചൂടുള്ളതും ആർദ്രതയുള്ളതുമായ കാലാവസ്ഥയിൽ പലപ്പോഴും […]

Business Kerala

ആധാർ അപ്‌ഡേറ്റ് ഉൾപ്പെടെ ചെയ്യേണ്ടത് 4 കാര്യങ്ങൾ; സെപ്റ്റംബറിൽ തന്നെ ചെയ്ത് തീർക്കണേ…

സെപ്റ്റംബർ മാസം നമ്മെ കാത്തിരിക്കുന്നത് ഒരുപിടി ജോലികളുമായാണ്. നിരവധി സാമ്പത്തിക കാര്യങ്ങളാണ് ഈ മാസം ചെയ്ത് തീർക്കേണ്ടത്. ഇതിൽ ആധാർ പുതുക്കലും ഉൾപ്പെടും. ( 5 Major Financial Rules including aadhar updation Changing In September ) ആധാർ കാർഡ് ഉപയോക്താക്കൾക്ക് ആധാർ രേഖകൾ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാനുള്ള അവസാന തിയതി സെപ്റ്റംബർ 14 ആണ്. നേരത്തെ ജൂൺ 14 ആയിരുന്ന തിയതി വീണ്ടും നീട്ടിയാണ് സെപ്റ്റംബർ 14 ആക്കിയത്. ഒപ്പം ആധാർ കാർഡും […]

Kerala

പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ യജ്ഞത്തിന് തുടക്കം

01.01.2024 യോ​ഗ്യതാ തീയ്യതിയായുള്ള പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കലിന്‍റെ പ്രാരംഭ നടപടികൾ ആരംഭിച്ചു. യജ്ഞത്തിന്‍റെ ഭാഗമായി വോട്ടർ പട്ടികയിൽ പുതുതായി പേര് ചേർക്കാനും ആധാറും വോട്ടർ ഐഡിയും തമ്മില്‍ ബന്ധിപ്പിക്കുന്നതിനും വോട്ടർ ഐഡിയിലെ തെറ്റുകള്‍ തിരുത്തുന്നതിനും ഭിന്നശേഷിക്കാരെ അടയാളപ്പെടുത്തുന്നതിനും ഉൾപ്പെടെ അവസരമുണ്ടാകും. വോട്ടർമാരെ സഹായിക്കാനായി ബൂത്ത് ലെവല്‍ ഓഫീസർമാർ വീടുകളിലെത്തും. സ്വന്തം നിലയിലും ഫോമുകൾ സമർപ്പിക്കാംബി എല്‍ ഒമാരുടെ സഹായം കൂടാതെ സ്വന്തമായും അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിന്, വോട്ടേഴ്സ് സർവീസ് പോർട്ടൽ, വോട്ടർ […]

National

ആധാർ പുതുക്കാനുള്ള കാലാവധി നീട്ടി

ആധാർ പുതുക്കാനുള്ള കാലാവധി നീട്ടി. പത്ത് വർഷം മുൻപ് എടുത്ത ആധാറിലെ വിശദാംശങ്ങൾ സൗജന്യമായി ഓൺലൈനിൽ പുതുക്കാനുള്ള കാലാവധി ഇന്നായിരുന്നു അവസാനിക്കുന്നത്. ഈ തിയതി നിലവിൽ സെപ്റ്റംബർ 14 ലേക്ക് നീട്ടിയിരിക്കുകയാണ്. ആധാർ പുതുക്കാൻ അക്ഷയ കേന്ദ്രങ്ങളെയോ, ആധാർ സേവാ കേന്ദ്രങ്ങളെയോ സമീപിക്കാം. അതല്ലാതെ വീട്ടിൽ ഇന്റർനെറ്റുണ്ടെങ്കിൽ വീട്ടിലിരുന്ന് തന്നെ ഓൺലൈനായും ആധാർ പുതുക്കാം. ആദ്യം ആധാറിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. https://myaadhaar.uidai.gov.in/ ഇ വെബ്സൈറ്റിൽ ലോഗ് ഇൻ ചെയ്യണം. ആധാർ നമ്പറും കാപ്ചയും നൽകിയാൽ ആധാറുമായി ബന്ധിപ്പിക്കപ്പെട്ട നിങ്ങളുടെ […]

National

ആധാര്‍-പാന്‍ ബന്ധിപ്പിക്കല്‍; കാലാവധി വീണ്ടും നീട്ടി

ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും പരസ്പരം ബന്ധിപ്പിക്കുന്നതിനുള്ള കാലാവധി നീട്ടി കേന്ദ്ര സര്‍ക്കാര്‍. ജൂണ്‍ 30 വരെയാണ് കാലാവധി നീട്ടിയത്. നേരത്തെ ഈ മാസം 31 വരെയായിരുന്നു കാലാവധി നിശ്ചയിച്ചിരുന്നത്.(aadhaar pan link date extended) ആദായ നികുതി വകുപ്പിന്റെ വെബ്സൈറ്റ് സന്ദര്‍ശിച്ച് ലിങ്ക്-ആധാര്‍ പാന്‍ സ്റ്റേറ്റസ് എന്ന ടാബ് ക്ലിക്ക് ചെയ്ത് ആധാര്‍ കാര്‍ഡ് നമ്പര്‍, പാന്‍ നമ്പര്‍ എന്നിവ നല്‍കിയാല്‍ ഇവ രണ്ടും ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് അറിയാന്‍ സാധിക്കും. സന്ദര്‍ശിക്കേണ്ട ലിങ്ക് : https://eportal.incometax.gov.in/iec/foservices/#/pre-login/link-aadhaar-status […]

National

‘ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ആധാർ പരിശോധിക്കാനാവില്ല’; പോക്സോ കേസ് പ്രതിക്ക് ജാമ്യം നൽകി കോടതി

ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ആധാർ കാർഡ് പരിശോധിക്കാനാവില്ലെന്ന് ഡൽഹി ഹൈക്കോടതി. പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിനു മുൻപ് ജനനത്തീയതി പരിശോധിക്കേണ്ടതില്ല എന്നും കോടതി നിരീക്ഷിച്ചു. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിക്കു ജാമ്യം നൽകിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനു മുൻപ് പങ്കാളിയുടെ ആധാർ കാർഡോ പാൻ കാർഡോ സ്‌കൂൾ സർട്ടിഫിക്കറ്റോ നോക്കി പ്രായം പരിശോധിക്കാനാവില്ല എന്ന് കോടതി പറഞ്ഞു. അതിന്റെ ആവശ്യവുമില്ല. പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിനു ശേഷം ഭീഷണിപ്പെടുത്തി പണം തട്ടുന്ന […]

India

പാൻ കാർഡും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിക്കാനുള്ള തീയതി നീട്ടി

ഡൽഹി: പാൻ കാർഡും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിക്കാനുള്ള തീയതി നീട്ടി. 2021 ജൂൺ 30 വരെയാണ് നീട്ടിയത്. രണ്ടും ബന്ധിപ്പിക്കാനുള്ള കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് കേന്ദ്ര ആദായ നികുതി വകുപ്പിന്‍റെ പുതിയ തീരുമാനം വന്നത്. 1961 ലെ ആദായ നികുതി നിയമത്തിലെ 148-ാം വകുപ്പ് പ്രകാരമാണ് പുതിയ തീരുമാനം. കോവിഡിനെ തുടർന്നുള്ള പ്രതിസന്ധിയെ കണക്കിലെടുത്താണ് തീരുമാനമെന്നാണ് കേന്ദ്ര ആദായ നികുതി വകുപ്പിന്‍റെ വിശദീകരണം. ഇന്ന് ആധാർ കാർഡും പാൻ കാർഡും തമ്മിൽ ബന്ധിപ്പിച്ചില്ലെങ്കിൽ പിഴയടക്കേണ്ടി വരുമെന്നാണ് […]