Kerala

കെഎസ്ഇബി-അദാനി കരാർ മുഖ്യമന്ത്രി അറിഞ്ഞു തന്നെ: എത്ര കമ്മീഷൻ കിട്ടിയെന്ന് മുഖ്യമന്ത്രി പറയണമെന്ന് ചെന്നിത്തല

അദാനിയുമായി വൈദ്യുതി വാങ്ങാൻ കരാറുണ്ടാക്കിയത് മുഖ്യമന്ത്രി നേരിട്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കരാറിലൂടെ അദാനിക്ക് ആയിരം കോടി കമ്മീഷൻ കിട്ടിയപ്പോൾ മുഖ്യമന്ത്രിക്ക് എത്ര രൂപ കമ്മീഷൻ കിട്ടിയെന്ന് വ്യക്തമാക്കണം. കരാറിലൂടെ രാഷ്ട്രീയവും സാമ്പത്തികവുമായ ആനുകൂല്യം സർക്കാരിന് ലഭിച്ചിട്ടുണ്ട്. മോദിക്കും പിണറായിക്കും ഇടയിലെ പാലമാണ് അദാനിയെന്നും അധിക വൈദ്യുതി ഉണ്ടായിട്ടും പുറത്ത് നിന്ന് വൈദ്യുതി വാങ്ങുന്നതെന്തിനാണെന്നും ചെന്നിത്തല ചോദിച്ചു. നിയമങ്ങൾ കാറ്റിൽ പറത്തിയാണ് വൈദ്യുതി വാങ്ങാനുള്ള കരാറുണ്ടാക്കിയത്. 25 വർഷം അദാനിക്ക് കൊള്ളയടിക്കാൻ അവസരം നൽകിയിട്ട് ജനങ്ങളെ […]