Kerala

ബഫർ സോൺ; സർക്കാർ ശ്രമിക്കുന്നത് ജനവാസ മേഖലയെ ഒഴിവാക്കാൻ: എ കെ ശശീന്ദ്രൻ

ബഫർ സോൺ ആശങ്കയിൽ പരിഹാരം കാണേണ്ടത് സമര മാർഗത്തിളുടെ അല്ലെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. നിരന്തരമായ സമരം അവശ്യം ഉണ്ടോ എന്നു ആലോചിക്കണം. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വിധി വന്ന ദിവസം മുതൽ എടുത്ത നിലപാട് ന്യായമല്ല. 2019 ലെ ഉത്തരവ് ജനവസ മേഖല ഒഴിവാക്കി ബഫർ സോൺ പ്രഖ്യാപിക്കാനുള്ള കരട് തയാറാക്കാനാണ്. അതോടെ ആ ഉത്തരവിന്റെ പ്രസക്തി കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. 23 വൈൽഡ് ലൈഫ് സാങ്കേതങ്ങളിലെ ബഫർസോൺ മാത്രാണ് […]

Kerala

മുട്ടിൽ മരം മുറിക്കൽ ; ഐഎഫ്എസ് ഉദ്യോഗസ്ഥൻ എൻ ടി സാജൻ കുറ്റക്കാരനെങ്കിൽ നടപടിയെടുക്കും: എ കെ ശശീന്ദ്രൻ

മുട്ടിൽ മരം മുറിക്കൽ കേസിൽ എൻ ടി സാജനെതിരെ അന്വേഷണ റിപ്പോർട്ട് ലഭിച്ചെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. എൻ ടി സാജൻ കുറ്റക്കാരനെങ്കിൽ നടപടിയെടുക്കുമെന്നും മന്ത്രി. എൻ ടി സാജൻ ഐ എഫ് എസ് ഉദ്യോഗസ്ഥനായതിനാൽ കൂടുതൽ വിശദീകരണം ആവശ്യമാണ്. വിവാദ മരം മുറിക്കൽ കേസിൽ എൻ ടി സാജൻ കുറ്റക്കാരനെങ്കിൽ നടപടിയെടുക്കുമെന്നും മന്ത്രി എ കെ ശശീന്ദ്രൻ വ്യക്തമാക്കി. മുട്ടിൽ മരം മുറിക്കൽ വിവാദത്തിൽ ആരോപണ വിധേയനായ ഉദ്യോഗസ്ഥൻ ആയിരുന്നു എൻ ടി സാജൻ. […]

Kerala

‘മുൻപും പീഡന പരാതി ഒതുക്കിയിട്ടുണ്ട്’; മന്ത്രി എ. കെ ശശീന്ദ്രനെതിരെ വീണ്ടും പരാതിക്കാരിയുടെ പിതാവ്

മന്ത്രി എ. കെ ശശീന്ദ്രനെതിരെ വീണ്ടും പീഡന പരാതിയുമായി രംഗത്തെത്തിയ യുവതിയുടെ പിതാവ്. മന്ത്രി മുൻപും പീഡന പരാതി ഒതുക്കിയിട്ടുണ്ടെന്ന് യുവതിയുടെ പിതാവ് ആരോപിച്ചു. എൻസിപി നേതൃത്വത്തിനെതിരേയും യുവതിയുടെ പിതാവ് ആരോപണം ഉന്നയിച്ചു. പി. സി ചാക്കോയ്ക്ക് ലാഭത്തിൽ മാത്രമാണ് നോട്ടമെന്ന് യുവതിയുടെ പിതാവ് പറഞ്ഞു. എൻസിപിയെ പിഴിയുകയാണ് പി.സി ചാക്കോയുടെ ലക്ഷ്യം. താൻ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെന്ന് പി. സി ചാക്കോ എന്തിന്റെ അടിസ്ഥാനത്തിലാണ് പറഞ്ഞതെന്നും യുവതിയുടെ പിതാവ് ചോദിച്ചു. ഓലപ്പാമ്പുകാട്ടി പേടിപ്പിക്കാൻ നോക്കേണ്ടെന്നും […]

Kerala

പീഡന പരാതി ഒതുക്കി തീർക്കാൻ ശ്രമിച്ചെന്ന ആരോപണം; എ.കെ ശശീന്ദ്രനെ മന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ്

പീഡന പരാതി ഒതുക്കി തീർക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ മന്ത്രി എ. കെ ശശീന്ദ്രനെതിരെ പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ. എ. കെ ശശീന്ദ്രനെ മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് വി. ഡി സതീശൻ ആവശ്യപ്പെട്ടു. (v d satheesan against minister a k saseendran) പീഡന പരാതി ഒതുക്കിതീർക്കാൻ ഇടപെട്ടെന്ന ആരോപണം നേരിടുന്ന മന്ത്രി രാജിവയ്ക്കണം. എ. കെ ശശീന്ദ്രൻ രാജിവയ്ക്കാൻ തയ്യാറായില്ലെങ്കിൽ മന്ത്രിസഭയിൽ നിന്ന് പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാകണം. പദവി ദുരുപയോഗം ചെയ്ത മന്ത്രി എ. […]

Kerala

കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ നാളെ മുതൽ

കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ നാളെ മുതൽ പുനഃരാരംഭിക്കുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ. കണ്ടെയ്ൻമെന്റ് സോണുകൾ ഒഴികെയുള്ള സ്ഥലങ്ങളിലാണ് സർവീസ് നടക്കുക. നാളെ 206 ദീർഘദൂര സർവീസുകളാകും ഉണ്ടാകുകയെന്നും മന്ത്രി അറിയിച്ചു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു സംസ്ഥാനത്ത് ദീർഘദൂര സർവീസുകൾ നിർത്തിവച്ചത്. യാത്രക്കാർ പൊതുഗതാഗതത്തെ ഉപേക്ഷിക്കുന്നത് വലിയ വെല്ലുവിളിയാണെന്ന് മന്ത്രി പറഞ്ഞു. ഈ പശ്ചാത്തലത്തിലാണ് നഷ്ടമാണെങ്കിൽ കൂടിയും കെഎസ്ആർടിസി സർവീസ് നടത്താൻ തീരുമാനിച്ചത്. കൊവിഡ് രോഗികൾ കൂടുതലുള്ള തിരുവനന്തപുരം തമ്പാനൂരിൽ നിന്ന് കെഎസ്ആർടിസി സർവീസുകൾ ഉണ്ടാകില്ല. […]