Kerala

‘ഒറ്റക്കെട്ടായി നിൽക്കണം’ തരൂർ ഖാർഗെയെ അഭിനന്ദിച്ചത് ജനാധിപത്യത്തിന്റെ മറ്റൊരു രൂപം: എ കെ ആന്റണി

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ നടന്നത് ജനാധിപത്യപരമായ തെരഞ്ഞെടുപ്പെന്ന് കോൺഗ്രസ് നേതാവ് എ കെ ആന്റണി. ശശി തരൂർ മല്ലികാർജുൻ ഖാർഗെയെ അഭിനന്ദിച്ചത് ജനാധിപത്യത്തിന്റെ മറ്റൊരു രൂപം. നെഹ്‌റു കുടുംബം കോൺഗ്രസിന്റെ ശക്തി സ്രോതസെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണം. പാർട്ടിയുടെ വളർച്ചയ്ക്ക് വേണ്ടി നിലകൊള്ളണമെന്നും എ കെ ആന്റണി വ്യകത്മാക്കി. അതേസമയം കോൺഗ്രസ് ഒരു വലിയ ആൽമരമാണ്. ഈ ആൽമരച്ചുവട്ടിൽ എല്ലാവർക്കും സ്ഥാനമുണ്ട്. ഭാവി കോൺഗ്രസ്‌ രാഷ്ട്രീയത്തിൽ ശശി തരൂരിന് ഈ ആൽമരച്ചുവട്ടിൽ പ്രധാനപ്പെട്ട ഒരു […]

Kerala

മോദി നല്ല നടന്‍, ശരണം വിളി ജനങ്ങളെ കബളിപ്പിക്കാന്‍: എ കെ ആന്‍റണി

ഭരണമാറ്റത്തിന്‍റെ ശക്തമായ കാറ്റ് കേരളത്തിൽ വീശുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് എ കെ ആന്‍റണി. ആ കാറ്റിൽ പിണറായി ഭരണം ആടിയുലയും. യുഡിഎഫ് തിരിച്ച് വരുമെന്നും എ കെ ആന്‍റണി പറഞ്ഞു. പ്രധാനമന്ത്രിയുടെ കാപട്യം ജനങ്ങൾക്ക് ബോധ്യപ്പെട്ടു. ശബരിമലയിൽ ആചാരം സംരക്ഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്നും ചെയ്തില്ല. നല്ല നടനാണ് മോദി. ശരണം വിളി ജനങ്ങളെ കബളിപ്പിക്കാനാണെന്നും ആന്‍റണി കുറ്റപ്പെടുത്തി. മോദിയും അമിത് ഷായും ശ്രമിക്കുന്നത് കോൺഗ്രസ് മുക്ത ഭാരതത്തിനാണ്. കോൺഗ്രസ് വരാതിരിക്കാൻ കടുത്ത മത്സരം നടക്കുന്നിടത്ത് […]

Kerala

സ്ഥാനാർഥി നിർണയത്തില്‍ ഗ്രൂപ്പ് വീതംവെപ്പ് വേണ്ടെന്ന് ഹൈക്കമാന്‍ഡ്; പ്രചാരണത്തിന് ആന്‍റണിയെത്തും

കോൺഗ്രസിന്‍റെ നിയമസഭാ തെരഞ്ഞെടുപ്പ് നീക്കങ്ങളിൽ സജീവമായി എ കെ ആന്‍റണി ഉണ്ടാകും. പ്രചാരണത്തിന് നേതൃത്വം നൽകിയേക്കും. സീറ്റ് വിഭജനം മാനദണ്ഡങ്ങൾ തകർത്തുള്ള ഗ്രൂപ്പ് വീതം വെപ്പ് ആകരുതെന്ന നിർദേശം രാഹുൽ ഗാന്ധി നൽകിയിട്ടുണ്ട്. ഇരട്ട പദവി വഹിക്കുന്ന അധ്യക്ഷൻമാരുള്ള ഡിസിസികളിൽ മാത്രമാണ് അഴിച്ചു പണി. തെരഞ്ഞെടുപ്പ് മേൽനോട്ട സമിതി ചെയർമാനായി ഉമ്മൻചാണ്ടിയെ നിയമിക്കുന്നത് കേരളത്തിലെ പ്രത്യേക സാഹചര്യം പരിഗണിച്ചാണെന്നാണ് വിശദീകരണം. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഹൈക്കമാന്‍ഡ് ഇന്ന് നടത്തും. അതോടൊപ്പം എ കെ ആന്‍റണിയെ കൂടി […]