മരണം തീമഴയായി പെയ്ത ഹിരോഷിമയിലെ ഓര്‍മകള്‍ക്ക് ഇന്ന് 76 വയസ്. 1945 ഓഗസ്റ്റ് ആറിന് രാവിലെ 8.15നാണ് അമേരിക്കയുടെ യുദ്ധവിമാനം ഹിരോഷിമയ്ക്ക് മേല്‍ അണുബോബ് വര്‍ഷിച്ചത്. ലോകത്ത് ആദ്യമായി അണുബോംബ് ഉപയോഗിച്ചത് ഹിരോഷിമയിലായിരുന്നു. ആ കറുത്ത ദിനങ്ങളെക്കുറിച്ചുള്ള ഓരോ ഓര്‍മയും മനസാക്ഷിയെ പൊള്ളിക്കുന്നതാണ്.(76th hiroshima day) ഓഗസ്റ്റ് ആറിന് ജപ്പാനിലെ ഹോണ്‍ ഷൂ ദ്വീപിലെ നഗരമായ ഹിരോഷിമയിലാണ് ആ അണുബോംബ് വന്നുപതിച്ചത്. അന്നവിടെ ഞൊടിയിടയില്‍ തകര്‍ക്കപ്പെട്ടത് നിഷ്‌കളങ്കരായ ഒരു ജനതയുടെ ജീവനും ജീവിതവുമെല്ലാമായിരുന്നു.രണ്ടാം ലോകമഹായുദ്ധത്തില്‍ ജപ്പാനെ പരാജയപ്പെടുത്താന്‍ […]