വെറോനിക്ക ചുഴലിക്കാറ്റിനെ തുടര്‍ന്ന് ആസ്ട്രേലിയയുടെ വടക്ക് പടിഞ്ഞാറന്‍ തീരമേഖല ജാഗ്രതയില്‍. നേരത്തെ വടക്കന്‍ തീരമേഖലയില്‍ കനത്ത നാശനഷ്ടം വിതച്ച ട്രെവര്‍ ചുഴലിക്കാറ്റിന് തൊട്ടുപിന്നാലെയാണ് വെറോനിക്ക തീരം തൊടാന്‍ ഒരുങ്ങുന്നത്. 48 മണിക്കൂറിനകം രണ്ട് ചുഴലിക്കാറ്റുകളെ നേരിടുകയാണ് ആസ്ട്രേലിയയുടെ വടക്കന്‍ തീരമേഖല. ഇത്തരമൊരു സാഹചര്യം അപൂര്‍വമാണെന്നാണ് വിദഗ്ദരുടെ വിലയിരുത്തല്‍. പ്രദേശത്ത് ശക്തമായ മഴയും കാറ്റും തുടരുകയാണ്. പ്രദേശവാസികള്‍ വീട്ടിന് പുറത്തേക്കിറങ്ങരുതെന്ന നിര്‍ദ്ദേശം പ്രാദേശിക ഭരണകൂടം നല്‍കിയിട്ടുണ്ട്. കരയില്‍ നിന്നും 95 കിലോമീറ്റര്‍ ദൂരെ എത്തിയ വെറോനിക്ക ചുഴലിക്കാറ്റ് താമസിയാതെ […]
World
ദുരിതമൊഴിയാതെ ഇന്തോനേഷ്യ; പ്രളയത്തില്‍ വന്‍ നാശനഷ്ടം
തുടര്‍ച്ചയായുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളുടെ നടുക്കത്തിലാണ് ഇന്തോനേഷ്യന്‍ ജനത. കിഴക്കന്‍ പ്രവിശ്യയായ പാപ്പുവയില്‍ അപ്രതീക്ഷിതമായുണ്ടായ പ്രളയത്തില്‍ കനത്ത നാശമാണ് ഉണ്ടായത്. നൂറിലധികം ജീവനുകൾ പൊലിഞ്ഞതിന് പുറമേ നിരവധി കുടുംബങ്ങൾക്ക് വീടുകളും നഷ്ടമായി. 2004ല്‍ തകര്‍ത്താടിയ സുനാമി തിരമാലകളുടെ ദുരന്ത ഓര്‍മകല്‍ വിട്ടുമാറുന്നതിന് മുന്‍പേ നിരവധി ചെറുതും വലുതുമായി പ്രകൃതി ദുരന്തങ്ങളാണ് ഇന്തോനേഷ്യയുടെ വിവിധ ഭാഗങ്ങളിലായ് ഉണ്ടായത്. മാസങ്ങൾക്ക് മുന്‍പ് ജക്കാര്‍ത്തയിലുണ്ടായ പ്രളയത്തിന് ശേഷം ജനുവരിയില്‍ സുലവേസ് ദ്വീപില്‍ ഉണ്ടായ മണ്ണിടിച്ചിലും രാജ്യത്തിന് കനതത്ത ആഘാതമേല്‍പ്പിച്ചു. തൊട്ടു പിന്നാലെയാണ് അപ്രതീക്ഷിത […]
തീവ്ര വംശീയത തുടച്ചു നീക്കാന്‍ ലോകം ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി
തീവ്ര വംശീയത തുടച്ചുനീക്കാന്‍ ലോകം ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേന്‍. കുടിയേറ്റം വംശീയതയെ ശക്തിപ്പെടുത്തുമെന്ന വാദം ജസീന്ത നിഷേധിച്ചു. ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരോടുള്ള ആദരസൂചകമായി വെള്ളിയാഴ്ച ബാങ്ക് വിളിയും പ്രാര്‍ഥനയും മാധ്യമങ്ങളിലൂടെ സംപ്രേഷണം ചെയ്യുമെന്നും ജസീന്ത ആര്‍ഡേന്‍ പറഞ്ഞു. 50 പേരുടെ ജീവനെടുക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണത്തിന്റെ ഞെട്ടലില്‍ നിന്ന് ന്യൂസിലന്‍സ് ഇതുവരെ കരകയറിയിട്ടില്ല. വംശീയത തുടച്ചുനീക്കാന്‍ ലോകത്തിന്റെ കൂട്ടായ ശ്രമമാണ് വേണ്ടതെന്നാണ് ജസീന്ത ആര്‍ഡേന്റെ പ്രതികരണം. […]
ഇന്തോനേഷ്യയിലുണ്ടായ പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു
ഇന്തോനേഷ്യയിലുണ്ടായ പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു. 89 പേര്‍ ഇതുവരെ മരിച്ചു. കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ഇന്തോനേഷ്യയിലെ കിഴക്കന്‍ പ്രദേശമായ പാപ്പുവയാണ് പ്രളയത്തിലകപ്പെട്ടത്. 74 പേരെ കുറിച്ച് ഇനിയും വിവരമൊന്നുമില്ല. പ്രളയത്തിന്റെ ആഘാതം നിരവധി പേരെ ബാധിച്ചുകഴിഞ്ഞു. 159 പേര്‍ക്ക് പരിക്കേറ്റു, ഇതില്‍ 84 പേര്‍ ഗുരുതരാവസ്ഥയിലും. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ഉറങ്ങാന്‍പോലുമായിട്ടില്ലെന്ന് ദുരിതബാധിതര്‍ പറയുന്നു. നിരവധി പേരെ വീടുകളില്‍ നിന്ന് ഒഴിപ്പിച്ച് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. 350ലധികം വീടുകള്‍ താറുമാറായി. മൂന്ന് പാലങ്ങളും എട്ട് സ്കൂളുകളും മൂന്ന് […]
റോഹിങ്ക്യ; ബംഗ്ലാദേശ് സര്‍ക്കാരിന് ഐക്യരാഷ്ട്ര സഭയുടെ വിമര്‍ശനം
റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ മാറ്റിപ്പാര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പുതിയ പ്രതിസന്ധിയില്‍ ബംഗ്ലാദേശ് സര്‍ക്കാരിന് ഐക്യരാഷ്ട്രസഭയുടെ വിമര്‍ശനം. ഒരു ലക്ഷം അഭയാര്‍ത്ഥികളെ മാറ്റിപ്പാര്‍പ്പിക്കാന്‍ ഉദ്ദേശിക്കുന്ന ദ്വീപ്, വാസയോഗ്യമല്ലെന്ന് യു.എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ പ്രതിനിധി കുറ്റപ്പെടുത്തി. മാറ്റിപ്പാര്‍പ്പിക്കാനുള്ള ബംഗ്ലാദേശ് സര്‍ക്കാരിന്റെ തീരുമാനത്തെ വിമര്‍ശിച്ച് റോഹിങ്ക്യന്‍ അനുകൂലികളും രംഗത്തെത്തി. മ്യാന്‍മറിലെ യു.എന്‍ പ്രതിനിധി യാങീ ലീയാണ് ബംഗ്ലാദേശ് സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചത്. റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ മാറ്റിപ്പാര്‍പ്പിക്കാന്‍ ഉദ്ദേശിക്കുന്ന ഭസന്‍ചര്‍ പ്രദേശം കഴിഞ്ഞ ദിവസം അവര്‍ സന്ദര്‍ശിച്ചിരുന്നു. ഇതിന് ശേഷം ജനീവയില്‍ ചേര്‍ന്ന യു.എന്‍ […]
കുവൈത്തിൽ സർക്കാർ മേഖലയിലെ സ്വദേശിവത്ക്കരണ നടപടികൾ ഏപ്രിൽ ഒന്ന് മുതൽ
കുവൈത്തിൽ സർക്കാർ മേഖലയിലെ സ്വദേശിവത്ക്കരണ നടപടികൾ സമയബന്ധിതമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഏപ്രിൽ ഒന്ന് മുതൽ നടപ്പാക്കണമെന്നു സിവിൽ സർവീസ് കമ്മീഷൻ നിർദേശം നല്‍കി. എല്ലാ സർക്കാർ വകുപ്പുകള്‍ക്കും നിർദേശം ബാധകമാണെന്നും സിവിൽ സർവീസ് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്. സിവിൽ സർവ്വീസ് കമ്മീഷനുമായി ബന്ധപ്പെട്ട ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് അൽ അൻബ പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സമയബന്ധിതമായി സ്വദേശിവത്ക്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായി വിവിധ വകുപ്പുകളിൽനിന്ന് ഒഴിവാക്കപ്പെടുന്ന വിദേശികൾക്ക് ഇതിനകം വിവരം നൽകിയിട്ടുണ്ട്. മരവിപ്പിക്കേണ്ട തസ്തികകൾ ഏതൊക്കെയാണെന്നും പിരിച്ചു […]
എത്യോപ്യന്‍ വിമാനാപകടം; അന്വേഷണം ആരംഭിച്ചു
എത്യോപ്യന്‍ വിമാനം തകര്‍ന്നു വീണ് 157 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. 2018 ഒക്ടോബറില്‍ ഇന്തോനേഷ്യന്‍ വിമാനം തകര്‍ന്ന് 189 പേര്‍ മരിച്ചതിന് സമാനമായ അപകടമാണ് കഴിഞ്ഞ ദിവസമുണ്ടായത്. 2018 ഒക്ടോബര്‍ 29നാണ് ഇന്തോനേഷ്യന്‍ വിമാനം കടലില്‍ തകര്‍ന്ന് വീണ് 189 പേര്‍ മരിച്ചത്. സാങ്കേതിക തകരാറാണ് അപകടകാരണമെന്ന് പിന്നീട് കണ്ടെത്തി. എത്യോപ്യന്‍ എയര്‍ലൈന്‍സ് നവംബറില്‍ സ്വന്തമാക്കിയ വിമാനമാണ് കഴിഞ്ഞ ദിവസം അപകടത്തില്‍പെട്ടത്. പുതിയ വിമാനം, നല്ല കാലാവസ്ഥ, വ്യക്തമായ കാഴ്ച എന്നിവയെല്ലാം ഉണ്ടായിട്ടും ടേക്ക് […]
നൈജീരിയ ഇന്ന് പോളിങ് ബൂത്തിലേക്ക്; പ്രതീക്ഷയോടെ രാജ്യത്തെ സ്ത്രീ വോട്ടർമാർ
നൈജീരിയ ഇന്ന് പോളിങ് ബൂത്തിലേക്കെത്തുമ്പോൾ പ്രതീക്ഷയിലാണ് രാജ്യത്തെ സ്ത്രീ വോട്ടർമാർ. തദ്ദേശ തെരഞ്ഞെടുപ്പോടെ രാജ്യത്തെ സംഘർഷാവസ്ഥക്ക് അയവു വരുമെന്നാണ് ഇവർ കണക്കുകൂട്ടുന്നത്. വനിതാ സ്ഥാനാർഥികൾക്കായി വോട്ടുപിടിക്കാന്‍ വനിതാ സംഘങ്ങളും സജീവമായി രംഗത്തുണ്ട്. സ്ത്രീകളുടെ പ്രശ്നങ്ങള്‍ കൂടുതലായി മനസ്സിലാക്കാൻ സ്ത്രീകൾക്കേ കഴിയൂ എന്ന് പറഞ്ഞാണ് വനിതാ സ്ഥാനാർഥികൾ വോട്ട് തേടുന്നത്. സ്ത്രീ സ്ഥാനാർഥികളെ വിജയിപ്പിച്ച് സ്ത്രീ ശക്തി കാണിക്കണമെന്നാണ് വനിതാ വോട്ടർമാരോട് ഇവർക്ക് അഭ്യർഥിക്കാനുള്ളത്. 29 സ്റ്റേറ്റുകളിൽ നിന്നായി 80 വനിതാ സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. 987 പുരുഷ സ്ഥാനാർഥികളെയാണ് […]
കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ഹെയ്തി; ചെളി മണ്ണ് ഭക്ഷിച്ച് ജീവന്‍ നിലനിര്‍ത്തി ജനങ്ങള്‍
ഹെയ്തി കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. പ്രസിഡന്‍റ് ജുവനല്‍ മോയിസിന്റെ നയങ്ങളാണ് രാജ്യത്തെ ഇത്രയേറെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത്. പ്രക്ഷോഭവും കലാപങ്ങളും ഹെയ്ത്തി ജനതക്ക് കടുത്ത പട്ടിണിയാണ് സമ്മാനിച്ചത്. ഒരു നേരത്തെ അന്നം കിട്ടാതെ ചെളി മണ്ണ് ഭക്ഷിച്ചാണ് പലരും ജീവന്‍ നിലനിര്‍ത്തുന്നത്. രാഷ്ട്രീയ അസ്ഥിരതയും കലാപങ്ങളും മൂലം വര്‍ഷങ്ങളായി ദാരിദ്ര്യം അനുഭവിക്കുകയാണ് ഹെയ്തിയന്‍ ജനത. പ്രസിഡന്‍റ് ജുവനല്‍ മോയിസിനെതിരായ പ്രക്ഷോഭവും കലാപങ്ങളും മൂലം പ്രതിസന്ധിയിലായ ഹെയ്തിയില്‍ ഇപ്പോള്‍ ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ പോലും ഭയമാണ്. ഇവരുടെ പ്രധാന വരുമാന […]
സ്വദേശികള്‍ക്ക് പാര്‍ട് ടെെം ജോലി അനുവദിക്കാന്‍ സൗദി മന്ത്രാലയം
സൗദിയിൽ സ്വദേശികൾക്ക് മണിക്കൂർ വേതന പാർട് ടൈം ജോലി അനുവദിക്കാൻ തൊഴിൽ മന്ത്രാലയം നീക്കം ആരംഭിച്ചു. പുതിയ സംവിധാനത്തിൻറെ കരട് മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. തൊഴിൽ മന്ത്രിയുടെ അംഗീകാരം ലഭിച്ചാൽ നിബന്ധനകൾക്ക് വിധേയമായി വിദേശികൾക്കും ഈ ആനുകൂല്യം ഉപയോഗപ്പെടുത്താം. മാർച്ച് 19 വരെ തൊഴിലുടമകൾക്കും തൊഴിൽ രംഗത്തെ വിദഗ്‌ദർക്കും അഭിപ്രായം രേഖപ്പെടുത്താൻ മന്ത്രാലയം സമയം അനുവദിച്ചിട്ടുണ്ട്. കൂടുതൽ സ്വദേശികളെ സ്വകാര്യ മേഖലയിലേക്ക് ആകർഷിക്കുക, വിദേശി ജോലിക്കാരെ അവലംബിക്കുന്നത് കുറക്കുക എന്നിവയാണ് മന്ത്രാലയം ഇതിലൂടെ ലക്ഷ്യമാക്കുന്നത്. അതേസമയം, അപൂർവം […]