Sports World

ഇന്‍റോണേഷ്യന്‍ ഓപ്പണ്‍ ഫൈനല്‍: പി.വി സിന്ധുവിന് തോല്‍വി

ഇന്‍റോണേഷ്യന്‍ ഓപ്പണ്‍ ഫൈനലില്‍ ഇന്ത്യയുടെ പി.വി സിന്ധുവിന് തോല്‍വി. ജപ്പാന്‍റെ അകാനെ യാമാഗുച്ചിയോട് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് പി.വി സിന്ധു പരാജയപ്പെട്ടത്. ആദ്യ സെറ്റിന്‍റെ തുടക്കത്തില്‍ തന്നെ കളിയില്‍ ആധിപത്യം സൃഷ്ടിച്ചുകൊണ്ടായിരുന്ന യാമാഗുച്ചിയുടെ തുടക്കം. തുടര്‍ച്ചയായി മൂന്ന് പോയിന്‍റുകള്‍ യാമാഗുച്ചി നേടി. പിന്നീട് ശക്തമായ പോരാട്ടം കാഴ്ചവെച്ച് സിന്ധു 11-8ന് ലീഡ് ചെയ്തെങ്കിലും വേഗം ഒമ്പത് പോയിന്‍റുകള്‍ കൈക്കലാക്കി യാമാഗുച്ചി തിരിച്ചുവന്ന് ആദ്യ സെറ്റ് 15-21ന് സ്വന്തമാക്കി. രണ്ടാമത്തെ സെറ്റില്‍ 8-11ന് ട്രയല്‍ ചെയ്തിരുന്ന സിന്ധു ജപ്പാന്‍ താരത്തോട് […]

International World

വേനല്‍ ചൂട്; ഖത്തറില്‍ തൊഴിലാളികള്‍ക്കുള്ള ഉച്ചവിശ്രമ നിയമം ഇന്ന് മുതല്‍ നിലവില്‍ വരും

ഖത്തറില്‍ വേനല്‍ച്ചൂട് കാരണം തൊഴിലാളികള്‍ക്ക് അനുവദിച്ച ഉച്ചവിശ്രമ നിയമം ഇന്ന് മുതല്‍ നിലവില്‍ വരും. നിയമം പാലിക്കാത്ത കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് തൊഴില്‍ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. വേനല്‍ച്ചൂട് കടുക്കുന്ന സാഹചര്യത്തിലാണ് ഖത്തറില്‍ തൊഴിലാളികള്‍ക്കായി ഉച്ചവിശ്രമ നിയമം നടപ്പിലാക്കുന്നത്. ജൂണ്‍ 15 മുതല്‍ ഓഗസ്റ്റ് 31 വരെയാണ് നിയമത്തിന് പ്രാബല്യമുള്ളത്. ഇക്കാലയളവില്‍ ഉച്ചയ്ക്ക് മുമ്പ് 11.30 വരെയും ഉച്ച തിരിഞ്ഞ് മൂന്ന് മണിക്ക് ശേഷവുമാണ് പുറം ജോലി സമയം. പതിനൊന്നേ മുപ്പത് മുതല്‍ മൂന്ന് […]

Pravasi Switzerland World

വർണം വാരിവിതറുന്ന വർണ്ണക്കാഴ്ചകൾ വിമൽ ചിറ്റക്കാട്ടിന്റെ ക്യാമറാക്കണ്ണുകളിലൂടെ .

വർണം വാരിവിതറുന്ന പൂക്കളും പൂമ്പാറ്റകളും  ,നിറപ്പകിട്ടിൽ അഴകുവിടർത്തുന്ന  കുഞ്ഞിളം  കിളികളും ജന്തുജാലങ്ങളും ,ഉദയാസ്തമനങ്ങളുടെ വർണ്ണവിന്യാസങ്ങളിൽ ഭാവം മാറുന്ന ആകാശം  , വർണ്ണാനാതീതമായ വർണ്ണ ശബളിമയാർന്നതാണ് നമ്മുടെ പ്രപഞ്ചം .ഈ കാഴ്ചകളെല്ലാം ത്രിമാനരൂപത്തിൽ നമുക്ക് അനുഭവേദ്യമാക്കുവാൻ സൃഷ്ടാവ് നൽകിയിരിക്കുന്ന രണ്ടു കണ്ണുകളായിരിക്കും ഒരുപക്ഷെ  പഞ്ചേന്ദ്രിയങ്ങളിൽ ഏറ്റവും  ശ്രേഷ്ഠം എന്ന് കരുതാതെ വയ്യ . അതിവേഗം മുന്നോട്ടു കുതിക്കുന്ന  കാലചക്രത്തിന്റെ പിടിയിൽ നിന്നും, പ്രകൃതി കോറിയിട്ട മുഹൂർത്തങ്ങളെ  നശിച്ചുപോകാതെ സംരക്ഷിച്ചു നിർത്താനുള്ള വിദ്യയാണ് ഫോട്ടോഗ്രാഫിയിലൂടെ മനുഷ്യൻ കരഗതമാക്കിയത് .സത്യത്തിന്റെ നേർക്കാഴ്ചയാണ്  ഫോട്ടോഗ്രാഫി .ഭാവനയുടെ  […]

World

സൗദിയിലേക്ക് പുതിയ വിസകള്‍ അനുവദിക്കും

സൗദിയില്‍ ഗാര്‍ഹിക തൊഴില്‍ മേഖലയിലേക്ക് പുതിയ മൂന്ന് പ്രൊഫഷനുകളില്‍ കൂടി വിസകള്‍ അനുവദിക്കും. ഉയര്‍ന്ന തോതില്‍ സൗദിവല്‍ക്കരണം നടപ്പിലാക്കിയ സ്ഥാപനങ്ങള്‍ക്ക് ബദല്‍ വിസ സംവിധാനവും ആരംഭിച്ചു. ഇന്ത്യക്കാരടക്കമുള്ള വിദേശികള്‍ക്ക് പുത്തന്‍ പ്രതീക്ഷകള്‍ നല്‍കുന്നതാണ് പുതിയ നീക്കം. വീട്ട് വേലക്കാര്‍, ഹൗസ് ഡ്രൈവര്‍, നഴ്‌സ്, പാചകക്കാര്‍ തുടങ്ങിയ നാല് പ്രൊഫഷനുകളിലാണ് ഇത് വരെ സൗദി പൗരന്മാര്‍ക്ക് ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ അനുവാദമുണ്ടായിരുന്നത്. ഇതിനോട് കൂടി പുതിയതായി മൂന്ന് പ്രൊഫഷനുകളിലേക്ക് കൂടി വിസകളനുവദിക്കുവാനാണ് തീരുമാനം. ഫിസിയോ തെറാപ്പിസ്റ്റ്, സ്പീച്ച് […]

World

കുവൈത്തിലും സന്തോഷത്തിന്റെ നോമ്പുപെരുന്നാൾ

വ്രതശുദ്ധിയുടെ 29 ദിനരാത്രങ്ങൾക്കൊടുവിൽ കുവൈത്തിലും സന്തോഷത്തിന്റെ നോമ്പുപെരുന്നാൾ. നോമ്പിലൂടെ ആർജ്ജിച്ചെടുത്ത വിശുദ്ധി തുടർജീവിതത്തിലും കൈമോശം വരാതെ സൂക്ഷിക്കണമെന്നു ഖത്തീബുമാർ വിശ്വാസികളെ ഉണർത്തി. ആത്മസമർപ്പണത്തിന്റെ രാപ്പകലുകൾക്കൊടുവിൽ വിരുന്നെത്തിയ പെരുനാൾ പുലരിയെ തക്ബീർ മന്ത്രങ്ങളോടെയാണ് വിശ്വാസികൾ എതിരേറ്റത് കുവൈത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇരുപതോളം പള്ളികളിൽ മലയാളതിലായിരുന്നു പെരുനാൾ ഖുത്തുബ . റമദാനിലെ ത്യാഗനിർഭരമായ ജീവിതത്തിലൂടെ നേടിയെടുത്ത ജീവിത വിശുദ്ധി തുടർജീവിതത്തിലും കൈമോശം വരാതെ സൂക്ഷിക്കാൻ ഖത്തീബുമാർ വിശ്വാസികളെ ഉണർത്തി. കെ.ഐ.ജിക്കു കീഴിൽ മഹ്ബൂല മസ്ജിദുറഹ്‌മാനിൽ സിദ്ദിഖ് ഹസ്സൻ , സാൽമിയ […]

World

റോബര്‍ട്ട് മ്യുള്ളറുടെ ഭാഗിക റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു

വാഷിംഗ്ടണ്‍: അമേരിക്കന്‍ തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലും അതില്‍ ട്രംപിന്‍റെ പങ്കും അന്വേഷിച്ച റോബര്‍ട്ട് മ്യുള്ളറുടെ ഭാഗിക റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. ട്രംപിനെ കുറ്റക്കാരനെന്ന് സ്ഥാപിക്കുന്നില്ലെങ്കിലും പ്രസിഡ‍ന്‍റ് തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടല്‍ സ്ഥിരീകരിക്കുന്നതാണ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടില്‍ ട്രംപിനെ പൂര്‍ണ്ണമായും കുറ്റവിമുക്തനാക്കിയിട്ടില്ല. 450 പേജുള്ള റിപ്പോര്‍ട്ടിന്‍റെ മുഴുവന്‍ ഭാഗവും പുറത്തുവിട്ടിട്ടില്ല. റിപ്പോര്‍ട്ട് ട്രംപിനെതിരെയുള്ള ആയുധമാക്കാന്‍ ഒരുങ്ങുകയാണ് ഡെമോക്രാറ്റുകള്‍. നിയമനടപടികളിലേക്ക് നീങ്ങുകയാണ് ഡെമോക്രാറ്റുകള്‍ എന്നാണ് വിവരം.

World

ഇന്ത്യന്‍ രൂപ കരുത്താര്‍ജിക്കുന്ന പ്രവണത അധിക കാലം തുടരില്ലെന്ന് സാമ്പത്തിക വിദഗ്ധര്‍

ഡോളറിനെ അപേക്ഷിച്ച് ഇന്ത്യന്‍ രൂപ കരുത്താര്‍ജിക്കുന്ന പ്രവണത അധികകാലം നീണ്ടുനിൽക്കില്ലെന്ന് സാമ്പത്തിക വിദഗ്ധർ. വർധിച്ച തോതിലുള്ള ഇന്ത്യൻ ധന കമ്മിയും ഡോളറിന്റെ ചാഞ്ചാട്ടവും രൂപക്ക്തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. സമീപകാലത്തെ ഏറ്റവും മെച്ചപ്പെട്ട നിലയിലാണ് ഇന്ത്യന്‍ രൂപ ഇപ്പോൾ. രൂപയുടെ വലിയ തോതിലുള്ള തളർച്ച കാരണം, പോയ വർഷം ഗൾഫ്കറൻസികളുമായുള്ള വിനിമയത്തിൽ പ്രവാസികൾക്ക് മികച്ച നേട്ടം ലഭിച്ചിരുന്നു. കയറ്റുമതി മേഖലയില്‍ ഡോളര്‍ കൂടുതലായി വിറ്റഴിച്ചതും ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് പണപ്രവാഹം കൂടിയതും രൂപയുടെ നില മെച്ചപ്പെടുത്തിയിട്ടുണ്ട്. എന്നാൽ പ്രതികൂല ഘടകങ്ങൾ […]

World

ഇഡായ് ചുഴലിക്കാറ്റ്: മരിച്ചവരുടെ എണ്ണം 700 കവിഞ്ഞു

തെക്കന്‍ ആഫ്രിക്കന്‍ രാഷ്ട്രങ്ങളിലുണ്ടായ ഇഡായ് ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 700 കവിഞ്ഞു. മൊസംബിക്കിലുണ്ടായ ഏറ്റവും വലിയ പ്രകൃതി ദുരന്തമാണ് ഇഡായ് ചുഴലിക്കാറ്റെന്ന് മൊസംബിക് പ്രസിഡന്റ് ഫിലിപ്പ് ന്യൂസി പറഞ്ഞു. ഈ മാസം 14-നാണ് തെക്കന്‍ ആഫ്രിക്കന്‍ രാഷ്ട്രങ്ങളായ മൊസംബിക്, സിംബാവെ, മലാവി എന്നീ രാജ്യങ്ങളില്‍ ഇഡായ് ചുഴലിക്കാറ്റ് വീശിയടിച്ചത്. മൊസംബിക്കിനെ ബാധിച്ച ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തമാണെന്നാണ് പ്രസിഡന്റ് ഫിലിപ്പ് ന്യൂസി പറയുന്നത്. വിവിധ രാഷ്ട്രങ്ങളില്‍ നിന്നും സഹായം എത്തിച്ചേര്‍ന്ന് കൊണ്ടിരുക്കുകയാണ്. എന്നാല്‍ മൊസംബിക്കില്‍ ചിലയിടങ്ങളില്‍ […]

World

നാട് ചുട്ടുപൊള്ളുമ്പോള്‍ കടലിനക്കരെ മഴയാണ്

നാട് ചുട്ടുപൊള്ളുമ്പോള്‍ യു.എ.ഇയില്‍ വ്യാപക മഴ. യു.എ.ഇയുടെ ഏഴ് എമിറേറ്റുകളിലും സാമാന്യം ശക്തമായ മഴ ലഭിച്ചു. പലയിടത്തും ആലിപ്പഴ വര്‍ഷവുമുണ്ടായി. നാളെയും മഴക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അറബിക്കടല്‍ തീരത്ത് രൂപം കൊണ്ട ന്യൂനമര്‍ദത്തിന്റെ ഫലമായാണ് യു.എ.ഇയില്‍ വ്യാപകമായി മഴ ലഭിച്ചത്. കഴിഞ്ഞ നാലുദിവസമായി രാജ്യത്തെമ്പാടും മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. മിനിഞ്ഞാന്ന് വടക്കന്‍ എമിറേറ്റുകളില്‍ ശക്തമായ മഴയും ആലിപ്പഴ വര്‍ഷവും ലഭിച്ചിരുന്നു. ഇന്ന് രാവിലെ അബൂദബി, ദുബൈ എമിറേറ്റുകളിലാണ് മഴ ആരംഭിച്ചത്. വൈകുന്നേരമായതോടെ മുഴുവന്‍ എമിറേറ്റുകളിലും ഇടിമുഴക്കത്തോടെ മഴ കനത്തു. […]

World

വെറോനിക്ക ചുഴലിക്കാറ്റ്; ആസ്ട്രേലിയയുടെ വടക്ക് പടിഞ്ഞാറന്‍ തീരമേഖല ജാഗ്രതയില്‍

വെറോനിക്ക ചുഴലിക്കാറ്റിനെ തുടര്‍ന്ന് ആസ്ട്രേലിയയുടെ വടക്ക് പടിഞ്ഞാറന്‍ തീരമേഖല ജാഗ്രതയില്‍. നേരത്തെ വടക്കന്‍ തീരമേഖലയില്‍ കനത്ത നാശനഷ്ടം വിതച്ച ട്രെവര്‍ ചുഴലിക്കാറ്റിന് തൊട്ടുപിന്നാലെയാണ് വെറോനിക്ക തീരം തൊടാന്‍ ഒരുങ്ങുന്നത്. 48 മണിക്കൂറിനകം രണ്ട് ചുഴലിക്കാറ്റുകളെ നേരിടുകയാണ് ആസ്ട്രേലിയയുടെ വടക്കന്‍ തീരമേഖല. ഇത്തരമൊരു സാഹചര്യം അപൂര്‍വമാണെന്നാണ് വിദഗ്ദരുടെ വിലയിരുത്തല്‍. പ്രദേശത്ത് ശക്തമായ മഴയും കാറ്റും തുടരുകയാണ്. പ്രദേശവാസികള്‍ വീട്ടിന് പുറത്തേക്കിറങ്ങരുതെന്ന നിര്‍ദ്ദേശം പ്രാദേശിക ഭരണകൂടം നല്‍കിയിട്ടുണ്ട്. കരയില്‍ നിന്നും 95 കിലോമീറ്റര്‍ ദൂരെ എത്തിയ വെറോനിക്ക ചുഴലിക്കാറ്റ് താമസിയാതെ […]