International World

ചൈനയില്‍ കൊറോണ മരണം 563 ആയി; 27,447 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

ചൈനയില്‍ കൊറോണ മരണം 563 ആയി. ഇതില്‍ 549 പേരും വൈറസിന്റെ പ്രഭവ കേന്ദ്രമായ ഹുബൈ പ്രവിശ്യയിലാണ്. 27,447 പേര്‍ക്ക് ചൈനയില്‍ രോഗം സ്ഥിരീകരിച്ചുവെന്നാണ് പുതിയ കണക്ക്. ദിവസം തോറും ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെയും വൈറസ് സ്ഥിരീകരിക്കപ്പെടുന്നവരുടെയും എണ്ണം കൂടുകയാണ്. 19665 പേര്‍ക്ക് ഹുബെയില്‍ രോഗം സ്ഥിരീകരിച്ചു. ഹുബെയ് പ്രവിശ്യയില്‍ ഉള്‍പ്പെടുന്ന സ്ഥലമാണ് വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാന്‍. മറ്റു ചില പ്രവിശ്യകളില്‍ രണ്ടില്‍ കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. 23,260 പേര്‍ വൈറസ് […]

Cultural Pravasi Switzerland World

ജോൺ കുറിഞ്ഞിരപ്പള്ളിയുടെ നോവൽ പരമ്പര ” മേമനെകൊല്ലി” പതിമൂന്നാം ഭാഗം

ഇരുണ്ടുമൂടിയ ആകാശത്തിൽ നിന്നും കണ്ണീർതുള്ളികൾ പെയ്തിറങ്ങി.കുടകിൽ മൺസൂൺ ആരംഭിക്കുകയായി.ഇടതൂർന്നു നിൽക്കുന്ന വൃക്ഷത്തലപ്പുകൾക്കിടയിലൂടെ നീർതുള്ളികൾ അവരെ തേടി വന്നു.പകൽ വെളിച്ചത്തിലും മിന്നൽ പിണരുകൾ ഭൂമിയിലേക്കിറങ്ങി വന്ന് നൃത്തം ചെയ്തു. പേടിപ്പെടുത്തുന്ന ഇടിമുഴക്കത്തിൽ അവരുടെ ഉള്ളിലും ഭയത്തിൻ്റെ വിത്തുകൾ വിതയ്ക്കപ്പെട്ടു.കോരിച്ചൊരിയുന്ന മഴയത്തു നനഞ്ഞു കുളിച്ചു എല്ലാവരും.എങ്ങിനെയെങ്കിലും ഇത് അവസാനിപ്പിച്ച് പോയാൽ മതി എന്ന അവസ്ഥയിൽ ആയിക്കഴിഞ്ഞിരുന്നു അവർ . കോരി ചൊരിയുന്ന മഴയിലേക്ക് മിന്നി ഇറങ്ങി ഓടിയപ്പോഴേ എന്തെങ്കിലും കടുംകൈ ചെയ്യുമെന്ന് ശങ്കരൻ നായർ കരുതിയിരുന്നു. താഴേക്ക് ചാടിയ മിന്നിയെ […]

International World

ബ്രിട്ടണില്‍ ബോറിസ് ജോണ്‍സണ്‍ വീണ്ടും അധികാരത്തിലെത്തുമെന്ന് എക്സിറ്റ് പോള്‍

ബ്രിട്ടന്‍ പൊതുതെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിക്ക് വന്‍ മുന്നേറ്റം. 68 സീറ്റുകളില്‍ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി ലീഡ് ചെയ്യുകയാണ്. ലേബര്‍ പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളില്‍ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിക്ക് മുന്നേറ്റമുണ്ടാക്കി. ബോറിസ് ജോണ്‍സണ്‍ വീണ്ടും അധികാരത്തിലെത്തുമെന്നാണ് എക്സിറ്റ് പോള്‍. തെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തില്‍ ജെറമി കോര്‍ബൈന്‍‍ രാജിവെച്ചു.

Pravasi Switzerland World

സൂറിച് നിവാസികളായ ഷലിം ,ഷാജി വലിയവീട്ടിൽ ,ആനീസ് വളപ്പില എന്നിവരുടെ മാതാവ് ശ്രീമതി അന്നം ഡേവിഡ് (92 ) നിര്യാതയായി .

പരേതനായ അഷ്ടമിച്ചിറ ,കോൾക്കുന്ന് ഡേവിഡ് വലിയവീട്ടിലിന്റെ ഭാര്യയും സൂറിച് നിവാസികളായ ഷലിം വലിയവീട്ടിൽ,ഷാജി വലിയവീട്ടിൽ ,ആനീസ് വളപ്പില എന്നിവരുടെ മാതാവുമായ ശ്രീമതി അന്നം ഡേവിഡ് (92 ) ഇന്ന് രാവിലെ നിര്യാതയായി . . സംസ്കാരച്ചടങ്ങുകൾ പിന്നീട് പുത്തൻചിറ സെന്റ് ജോസഫ് പള്ളി കുടുംബകല്ലറയിൽ നടത്തുന്നതാണ്. പരേതയുടെ വിയോഗത്തിൽ സ്വിറ്റസർലണ്ടിലെ വിവിധ കലാ സംസ്കാരിക ,സ്‌പോർട് സംഘടനകൾ അനുശോചനം രേഖപ്പെടുത്തി.

World

കുവൈത്തിൽ വിദേശി അധ്യാപക നിയമനങ്ങള്‍ക്ക് ഇനി രാജ്യം തിരിച്ച് ക്വാട്ട നിശ്ചയിക്കും

കുവൈത്തിൽ വിദേശി അധ്യാപക നിയമനത്തിനു രാജ്യം തിരിച്ചു ക്വാട്ട നിശ്ചയിക്കാൻ നിർദേശം. ഇതുമായി ബന്ധപ്പെട്ടു പാർലിമെന്റിൽ സമർപ്പിക്കപ്പെട്ട ബില്ലിനു വിദ്യാഭ്യാസസമിതി അംഗീകാരം നൽകി. പരിചയസമ്പത്തുള്ളവരെ മാത്രം നിയമിച്ചൽ മതിയെന്നും നിർദേശം. അൽ തബ്തബാഇ എംപിയാണ് സ്‌കൂളുകളിൽ വിദേശി അധ്യാപകരെ നിയമിക്കുന്നതിന് കൂടുതൽ വ്യവസ്ഥകൾ ഏർപ്പെടുത്തണമെന്നും നിലവിലുള്ളവ പരിഷ്കരിക്കണമെന്നും ആവശ്യപ്പെട്ടു കരട് നിർദേശം അവതരിപ്പിച്ചത്. അധ്യാപരെ നിയമിക്കുമ്പോള്‍ രാജ്യം തിരിച്ചു ക്വാട്ട നിശ്ചയിക്കണമെന്നും വിദ്യാഭ്യാസ നിലവാരത്തിൽ മുന്നിട്ട് നിൽക്കുന്ന രാജ്യങ്ങളിൽനിന്ന് കൂടുതൽ പ്രാതിനിധ്യം ഉറപ്പാക്കണെമെന്നും എംപി നിർദേശിച്ചു. ഇത് […]

World

അഭയാര്‍ത്ഥികളുടെ ദുരിതം അവഗണിക്കപ്പെടരുതെന്ന് മാര്‍പാപ്പ

അഭയാര്‍ത്ഥികള്‍ വ്യവസ്ഥകളില്ലാതെ സ്വീകരിക്കപ്പെടണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ചൂഷണങ്ങളില്‍ നിന്നും പീഡനങ്ങളില്‍ നിന്നും സ്ത്രീകളും കുട്ടികളും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും ഏഷ്യാ സന്ദര്‍ശനത്തിന് മുന്നോടിയായി മാര്‍പാപ്പ പറഞ്ഞു. മാര്‍പാപ്പയുടെ തായ്‌ലന്‍റ് സന്ദര്‍ശനം തുടരുകയാണ്. ഒരാഴ്ച നീളുന്ന ഏഷ്യാ സന്ദര്‍ശനത്തിന് മുന്നോടിയായാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രതികരണം. മനുഷ്യക്കടത്തിന്‍റെയും ലൈംഗിക വ്യാപാരത്തിന്‍റെയും കേന്ദ്രമെന്ന് ഐക്യരാഷ്ട്രസഭ കണക്കാക്കുന്ന തായ്‍ലന്‍റിലാണ് മാര്‍പാപ്പയുടെ ആദ്യ സന്ദര്‍ശനം. മ്യാന്‍മര്‍, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ തായ് നഗരങ്ങളില്‍ ലൈംഗിക വ്യാപാരത്തിന് ഉപയോഗിക്കപ്പെടുന്നു എന്ന റിപ്പോര്‍ട്ടുകളുമുണ്ട്. ഇക്കാര്യങ്ങള്‍ പരിഗണിച്ചാണ് മാര്‍പാപ്പയുടെ […]

World

ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ അഴിമതിക്കുറ്റം ചുമത്തി

ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരായ അഴിമതിയാരോപണത്തില്‍ ഇസ്രായേല്‍ അറ്റോണി ജനറല്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ഇസ്രായേലിന്റെ ചരിത്രത്തില്‍ ആദ്യമായാണ് അധികാരത്തിലുള്ള ഒരു പ്രധാനമന്ത്രിക്കെതിരെ അഴിമതിക്കുറ്റം ചുമത്തപ്പെട്ടുന്നത്. നെതന്യാഹുവിന്റെ അഭിഭാഷകരുടെ നാല് ദിവസത്തെ വാദത്തിന് ശേഷമാണ് അറ്റോര്‍ണി ജനറല്‍ അവിചായ് മെഡല്‍ബ്ലിറ്റ് തീരുമാനം അറിയിച്ചത്. കൈക്കൂലി, വഞ്ചനകേസുകളില്‍ മൂന്നെണ്ണം വീതമാണ് നെതന്യാഹുവിനെതിരെ ചാര്‍ജ് ചെയ്തിരിക്കുന്നതെന്നാണ് നിയമ മന്ത്രാലയം വ്യക്തമാക്കിയത്. പ്രധാനമന്ത്രിയും ഭാര്യ സാറയും ആഡംബര വസ്തുക്കള്‍ കൈക്കൂലിയായി സ്വീകരിച്ചുവെന്നും അത് പ്രധാനമന്ത്രിയുടെ ഓഫീസിനെ കളങ്കപെടുത്തിയെന്നും പ്രസ്താവനയില്‍ പറയുന്നു. തെരഞ്ഞെടുപ്പ് വിജയത്തിനായി […]

Europe Pravasi Social Media Switzerland World

മേമനെകൊല്ലി-8 -ജോൺ കുറിഞ്ഞിരപ്പള്ളിയുടെ നോവൽ എട്ടാം ഭാഗം

കഥ ഇതുവരെ. ആയിരത്തി എണ്ണൂറ്റിമുപ്പത്തിനാല് ഏപ്രിൽ പതിനൊന്ന്.ഫ്രെയ്‌സർ എന്ന  ബ്രിട്ടീഷ് കേണൽ ഒരു ബറ്റാലിയൻ പട്ടാളക്കാരുമായി കുടക്‌ (കൊടഗ്) ആക്രമിച്ചു. കുടകിലെ രാജാവ് ചിക്ക വീരരാജാ ബന്ദിയാക്കപ്പെട്ടു.കേണൽ ഫ്രെയ്‌സർ കുടക് പ്രദേശം ഈസ്റ്റ് ഇന്ത്യ കമ്പനിയെ ഏൽപ്പിച്ചു.കുടകിൻ്റെ ഭരണകാര്യങ്ങൾ മൈസൂറിലെ  റസിഡൻറ്  ആണ് നടത്തി വന്നിരുന്നത്.എന്നാൽ മൈസൂർ ഭരിച്ചിരുന്നത്  ബ്രിട്ടീഷ് നിയന്ത്രണത്തിൽ വടയാർ രാജാക്കന്മാരും.ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കീഴിൽ കുടക് അഭിവൃദ്ധി പ്രാപിച്ചു.കുടകിലെ പതിനായിരക്കണക്കിന് ഏക്കർ വരുന്ന വനഭൂമിയിലെ അമൂല്യമായ വനസമ്പത്തുകൾ ,കരി വീട്ടി,തേക്ക്,ചന്ദനം തുടങ്ങിയവ ഇംഗ്ലണ്ടിലേക്ക് […]

World

അമേരിക്ക- ചൈന വ്യാപാര യുദ്ധത്തിന് പരിഹാരമാകുന്നു

അമേരിക്ക- ചൈന വ്യാപാര യുദ്ധത്തിന് പരിഹാരമാകുന്നു. ഇരുവിഭാഗവും ചുമത്തിയ നികുതികള്‍ ഘട്ടംഘട്ടമായി പിന്‍വലിക്കുമെന്ന് ചൈനീസ് വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ രണ്ടാഴ്ചയായി അമേരിക്കയും ചൈനയും നടത്തിയ ഉദ്യോഗസ്ഥതല ചര്‍ച്ചയിലാണ് സുപ്രധാനമായ തീരുമാനം. ഇതോടെ കഴിഞ്ഞ കുറേ നാളുകളായി ഉടലെടുത്ത വ്യാപാര യുദ്ധത്തിന് ഒരു പരിധി വരെ അറുതിയാകുമെന്നാണ് പ്രതീക്ഷ. നിലവിലെ കരാര്‍ പ്രകാരം ഇരുരാജ്യങ്ങളും പരസ്പരം ചുമത്തിയ തീരുവ ഘട്ടംഘട്ടമായി കുറക്കുമെന്ന് ചൈനീസ് വാണിജ്യമന്ത്രാലയം വക്താവ് ജിയോ ഫെങ് പറഞ്ഞു. എന്നാല്‍ തീരുമാനം എന്ന് മുതല്‍ പ്രാബല്യത്തിലാകുമെന്ന […]

Sports World

ചൈന ഓപ്പണില്‍ സിന്ധുവിന് ഞെട്ടിക്കുന്ന തോല്‍വി

ലോക ചാമ്പ്യന്‍ പി.വി സിന്ധുവിന് ചൈന ഓപ്പണ്‍ ബാഡ്മിന്റണില്‍ ഞെട്ടിക്കുന്ന തോല്‍വി. ചൈനീസ് തായ്പേയ് താരം പൈ യു പോയോടാണ് സിന്ധു ഓപ്പണിങ് റൌണ്ടില്‍ തന്നെ തോറ്റുപുറത്തായത്. ലോക ആറാം നമ്പര്‍ താരമായ സിന്ധു, ലോക റാങ്കിങ്ങില്‍ 42 ാം സ്ഥാനത്തുള്ള പൈ യു പോയോടാണ് പരാജയം ഏറ്റുവാങ്ങിയത്. സ്കോര്‍: 13-21, 21-18, 19-21. വനിതാ സിംഗിള്‍സില്‍ 74 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ സിന്ധു തോല്‍വി വഴങ്ങുകയായിരുന്നു. ആദ്യ ഗെയിം തോറ്റ സിന്ധു രണ്ടാം ഗെയിമിലൂടെ തിരിച്ചുവന്നെങ്കിലും […]