കൊവിഡിനെ പ്രതിരോധിക്കാൻ യുവജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ലോകാരോഗ്യ സംഘടന. ചെറുപ്പക്കാർക്കിടയിൽ കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നു. ഫെബ്രുവരി 24 മുതൽ ജൂലൈ 24 വരെ നടത്തിയ പഠനത്തിൽ 20 നും 40 നും ഇടയിൽ പ്രായമുള്ളവരാണ് രേഗബാധിതരിൽ ഏറെയും. ഇവരിൽ ലക്ഷണങ്ങൾ പ്രകടമാകത്തതിനാൽ കൊവിഡ് വ്യാപന സാധ്യത വർധിക്കുന്നതായും ലോകാരോഗ്യ സംഘടന പറയുന്നു. ഏഷ്യയിലെ വിവിധ രാജ്യങ്ങളിൽ ആദ്യഘട്ടങ്ങളിൽ വളരെ കുറച്ചു കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ, സമീപ കാലങ്ങളിൽ രോഗികളുടെ എണ്ണത്തിൽ ഗണ്യമായ […]
World
കൊറോണയേക്കാൾ പത്ത് മടങ്ങ് ശക്തിയുള്ള വൈറസിനെ കണ്ടെത്തി
കൊറോണയേക്കാൾ പത്ത് മടങ്ങ് ശക്തിയുള്ള വൈറസിനെ കണ്ടെത്തി. മലേഷ്യയിലാണ് ഡി614ജി എന്ന വൈറസിനെ കണ്ടെത്തിയത്. ഇന്ത്യയിൽ നിന്ന് മലേഷ്യയിൽ തിരിച്ചെത്തിയ വ്യക്തി 14-ദിന ക്വാറന്റീൻ ലംഘിച്ചതോടെ പ്രദേശത്ത് കൊവിഡ് ക്ലസ്റ്റർ രൂപപ്പെട്ടിരുന്നു. എന്നാൽ ഇവിടെ നിന്ന് റിപ്പോർട്ട് ചെയ്ത 45 കേസുകളിൽ മൂന്നെണ്ണത്തിൽ ഡി614ജിയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഫിലിപ്പീൻസിൽ നിന്ന് മടങ്ങിയെത്തിയവരിൽ നിന്നും ഈ വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. അതേസമയം, ഈ വൈറസ് ഗുരുതര രോഗാവസ്ഥയിലേക്ക് നയിക്കുമോ എന്നതിന് തെളിവില്ലെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. എന്നാൽ ഇപ്പോൾ […]
ലോകത്തെ ആദ്യ കൊവിഡ് വാക്‌സിൻ നാളെ
ലോകത്തെ ആദ്യ കൊവിഡ് വാക്‌സിൻ നാളെ രജിസ്റ്റർ ചെയ്യും. റഷ്യൻ പ്രതിരോധ മന്ത്രാലയവും ഗാമലേയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന് വികസിപ്പിച്ച വാക്‌സിൻ ഓഗസ്റ്റ് 12 ന് പുറത്തിറക്കുമെന്ന് ഡെപ്യൂട്ടി ആരോഗ്യ മന്ത്രി ഒലേഗ് ഗ്രിൻദേവാണ് അറിയിച്ചത്. വാക്‌സിന്റെ ക്ലിനിക്കൽ പരീക്ഷണത്തിൽ പങ്കാളികളായ വ്യക്തികളുടെ അവസാന ആരോഗ്യ പരിശോധന ഓഗസ്റ്റ് 3ന് നടന്നിരുന്നു. ബുർദെൻകോ മെയിൻ മിലിറ്ററി ക്ലിനിക്കൽ ആശുപത്രിയിലായിരുന്നു പരിശോധന. പരിശോധനയിൽ വാക്‌സിൻ ലഭിച്ചവർക്കെല്ലാം കൊവിഡിനെതിരായ പ്രതിരോധം ലഭിച്ചുവെന്ന് വ്യക്തമായി. വാക്‌സിന് മറ്റ് പാർശ്വ ഫലങ്ങളില്ലെന്നും തെളിഞ്ഞു. […]
കൊവിഡ് രോഗികൾ കുഴഞ്ഞുവീണ് മരിക്കുന്നതിന് പിന്നിൽ ‘സൈലന്റ് ഹൈപോക്‌സിയ’
നിരീക്ഷണത്തിൽ കഴിയുന്ന കൊവിഡ് ബാധിതർ കുഴഞ്ഞു വീണ് മരിക്കുന്ന നിരവധി വാർത്തകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. എന്നാൽ ഇതിന് പിന്നിലെ കാരണം വ്യക്തമായിരുന്നില്ല. പെട്ടെന്നുള്ള മരണത്തിന് കാരണം ‘സൈലന്റ് ഹൈപോക്‌സിയ’ ആണെന്നാണ് കണ്ടെത്തൽ. രക്തത്തിൽ ഓക്‌സിജന്റെ കുറവുമൂലമാണ് ‘സൈലന്റ് ഹൈപോക്‌സിയ’ സംഭവിക്കുന്നത്. സാധാരണ ശരീരത്തിൽ ഓക്‌സിജന്റെ അളവ് കുറഞ്ഞാൽ ശ്വാസതടസമുണ്ടാകും. എന്നാൽ കൊവിഡ് രോഗിയുടെ ശരീരത്തിൽ ഓക്‌സിജന്റെ അളവ് കുറഞ്ഞാൽ രക്തം കട്ടപിടിക്കും. ഇത് മൂലം ശ്വാസതടസമുണ്ടാകുന്നത് അറിയാതെ വരികയും രോഗി മരിച്ച് വീഴുകയും ചെയ്യും. ഗുരുതരമായ രോഗങ്ങൾ […]
ദക്ഷിണ ചൈന കടലിലേക്ക് വിമാനവാഹിനി കപ്പലുകൾ അയച്ച് അമേരിക്ക
ചൈനയുമായുള്ള ബന്ധം വഷളായിരിക്കെ ദക്ഷിണ ചൈന കടലിലേക്ക് രണ്ട് വിമാനവാഹിനി കപ്പലുകളെ അയച്ച് അമേരിക്ക. യുഎസ്എസ് റൊണാൾഡ് റീഗൻ, യുഎസ്എസ് നിമിറ്റ്‌സ് എന്നീ വിമാനവാഹിനി കപ്പലുകളാണ് സൈനികാഭ്യാസങ്ങൾക്കായി എത്തുന്നത്. പ്രദേശത്ത് ചൈനീസ് സൈന്യത്തിന്റെ അഭ്യാസപ്രകടനങ്ങൾ നടക്കുന്നതിനിടെയാണിത്. ഇരുരാജ്യങ്ങൾക്കുമിടയിലുള്ള ബന്ധം വഷളായ സാഹചര്യത്തിൽ ചൈനക്ക് മുന്നറിയിപ്പ് നൽകുന്നതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ അമേരിക്കയുടെ നീക്കമെന്നാണ് സൂചന. പ്രാദേശിക സുരക്ഷയ്ക്കും സ്ഥിരതയ്ക്കും തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് പങ്കാളികൾക്കും സഖ്യകക്ഷികൾക്കും വ്യക്തമായ സൂചന നൽകുകയാണ് ലക്ഷ്യമെന്ന് യു.എസ് റിയർ അഡ്മിറൽ ജോർജ് എം.വൈകോഫ് പറഞ്ഞു. […]
ലോകത്ത് കോവിഡ് ബാധിതര്‍ 98 ലക്ഷത്തിലേക്ക്; ലോക്ഡൌണ്‍ ഇളവുകള്‍ക്ക് ശേഷം രോഗവ്യാപനം കൂടിയതായി ലോകാരോഗ്യ സംഘടന
അമേരിക്കയിലും ബ്രസീലിലും കോവിഡ് വ്യാപിക്കുകയാണ്. രോഗവ്യാപനത്തില്‍ അമേരിക്കയെ മറികടന്ന ബ്രസീലില്‍ സ്ഥിതി അതിസങ്കീര്‍ണമായി തുടരുന്നു ലോകത്ത് കോവിഡ് ബാധിതര്‍ 98 ലക്ഷത്തിലേക്ക്. കോവിഡ് മരണം നാലു ലക്ഷത്തി എണ്‍പത്തി അഞ്ചായിരം കടന്നു. അതേസമയം യൂറോപ്യന്‍ രാജ്യങ്ങളില്‍ ലോക്ഡൌണ്‍ ഇളവുകള്‍ക്ക് ശേഷം കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന അറിയിച്ചു. അമേരിക്കയിലും ബ്രസീലിലും കോവിഡ് വ്യാപിക്കുകയാണ്. രോഗവ്യാപനത്തില്‍ അമേരിക്കയെ മറികടന്ന ബ്രസീലില്‍ സ്ഥിതി അതിസങ്കീര്‍ണമായി തുടരുന്നു. ഇവിടെ 40,000 ത്തിലധികം കോവിഡ് കേസുകളും ആയിരത്തിലധികം മരണവും […]
ലോകത്ത് കോവിഡ് മരണം നാലര ലക്ഷം കടന്നു; മാറ്റമില്ലാതെ അമേരിക്കയും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളും
യൂറോപ്പില്‍ കനത്ത ആള്‍നാശമുണ്ടാക്കിയ മഹാമാരി ഇപ്പോള്‍ അമേരിക്കയിലും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലുമാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത് ലോകത്ത് കോവിഡ് മരണം നാലര ലക്ഷം കടന്നു. കഴിഞ്ഞ നവംബറില്‍ കോവിഡ‍് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ശേഷം കഴിഞ്ഞ ഒന്നര മാസം കൊണ്ടാണ് മരണ സംഖ്യ ഇരട്ടിയായത്. യൂറോപ്പില്‍ കനത്ത ആള്‍നാശമുണ്ടാക്കിയ മഹാമാരി ഇപ്പോള്‍ അമേരിക്കയിലും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലുമാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. എണ്‍പത്തിയഞ്ചരലക്ഷത്തോളമാണ് ലോകത്തെ കോവിഡ് കേസുകള്‍. ഇതില്‍ ഇരുപത്തിരണ്ടര ലക്ഷത്തോളം പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കപ്പെട്ടത് അമേരിക്കയിലാണ്. മരണസംഖ്യ നാലര ലക്ഷം പിന്നിടുമ്പോള്‍ ഒരുലക്ഷത്തി […]
കോവിഡ് ബാധിതരുടെ എണ്ണം 77 ലക്ഷം കടന്നു; വാക്സിന്‍ പരീക്ഷണം അവസാനഘട്ടത്തിലെന്ന് അമേരിക്കന്‍ കമ്പനി
പരീക്ഷണം പൂര്‍ണമായും വിജയിച്ചാല്‍ അടുത്ത മാസം മുപ്പതിനായിരം ആളുകളില്‍ വാക്സിന്‍ ഉപയോഗിക്കാം എന്നുമാണ് കമ്പനി അധികൃതരുടെ വിശദീകരണം. ലോകത്ത് കോവിഡ് ബാധിതര്‍ 77 ലക്ഷം കടന്നു. മരണം നാല് ലക്ഷത്തി മുപ്പതിനായിരത്തോട് അടുക്കുകയാണ്. അതേസമയം കോവിഡ് വാക്സിന്റെ അവസാനഘട്ട പരീക്ഷണത്തിലേക്ക് കടന്നതായി അമേരിക്കന്‍ മരുന്ന് കമ്പനിയായ മൊഡേണ അറിയിച്ചു. കോവിഡ് 19ന് കാരണമാകുന്ന കൊറോണ വൈറസിനെ തടയാനുപകരിക്കുന്ന ചെറുതന്മാത്രകളെ കണ്ടത്തിയെന്ന വാദവുമായി ജോര്‍ജിയ സര്‍വകലാശാലയിലെ ഗവേഷകരും രംഗത്തെത്തി. അമേരിക്കയില്‍ ഇരുപതിനായിരത്തിലധികം പുതിയ കേസുകളാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് […]
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 75 ലക്ഷത്തിലേക്ക്; ബ്രസീലില്‍ 24 മണിക്കൂറിനിടെ 1300 മരണം
37 ലക്ഷത്തി 22,000 ലേറെ പേര്‍ക്ക് രോഗം ഭേദമായപ്പോള്‍ 4 ലക്ഷത്തി 18,000 ത്തില്‍പരം ജീവനുകള്‍ ഇതുവരെ നഷ്ടമായി ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 75 ലക്ഷത്തിലേക്ക്. 4 ലക്ഷത്തി 18,000 ത്തില്‍ അധികം പേരാണ് കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്. 37 ലക്ഷത്തിലധികം പേര്‍ക്ക് രോഗം ഭേദമായി. ബ്രസീലില്‍ 24 മണിക്കൂറിനിടെ 1,300 മരണം സ്ഥിരീകരിച്ചു. ലോകമെമ്പാടും കോവിഡ് വ്യാപനം രൂക്ഷമാവുകയാണ്. 74 ലക്ഷത്തി 44,000 ത്തിലധികം പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 37 ലക്ഷത്തി […]
കോവിഡ് ജാഗ്രതയില്‍ നിന്ന് രാഷ്ട്രങ്ങള്‍ പിന്നോട്ട് പോകരുത്: വീണ്ടും മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
പല രാജ്യങ്ങളിലും രോഗലക്ഷണമില്ലാത്ത വൈറസ് ബാധിതരെ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇവരില്‍ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പകര്‍ന്നതായി കണ്ടെത്താനായിട്ടില്ലെന്നും ലോകാരോഗ്യ സംഘടന ലോകത്ത് കോവിഡ് 19ത്തിന്‍റെ വ്യാപനം കൂടുതൽ സങ്കീർണമാകുകയാണെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. കോവിഡ് ഭീഷണി ഒഴിഞ്ഞിട്ടില്ലെന്നും മുന്‍കരുതലില്‍ പിന്നോട്ടുപോകരുതെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. പ്രതിദിനം രോഗം ബാധിക്കുന്നവരുടെ എണ്ണത്തിൽ റെക്കോർഡ് വർധനവാണ് ഉണ്ടാകുന്നതെന്നും ലോകാരോഗ്യ സംഘടന പറയുന്നു. യൂറോപ്പിലെ സാഹചര്യം മെച്ചപ്പെടുന്നുണ്ടെങ്കിലും ആഗോള തലത്തിൽ സ്ഥിതി മോശം തന്നെയാണ്. കഴിഞ്ഞ ഒമ്പത് ദിവസങ്ങളിലും ഒരു […]