ഓസ്ട്രിയന്‍ തലസ്ഥാനമായ വിയന്നയില്‍ ഭീകരാക്രമണ പരമ്പര. സെന്‍ട്രല്‍ സിനഗോഗിന് സമീപം ആറിടങ്ങളില്‍ നടന്ന വെടിവെപ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചെന്ന് പൊലീസ് അറിയിച്ചു. ഒരു സംഘം അക്രമികള്‍ തോക്കേന്തി ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. ഭീകര്‍ക്കായി സുരക്ഷാസേന തെരച്ചില്‍ തുടരുകയാണ്. കഫേകളിലും റസ്റ്റോറന്റുകളിലുമാണ് ഭീകരാക്രമണം നടന്നത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വീണ്ടും പ്രഖ്യാപിച്ച ലോക്ഡൗണിന് മുമ്പായി കഫേകളിലും റെസ്റ്റോറന്റുകളിലും ധാരളം […]
World
കൊവിഡ് വാക്‌സിൻ ആഴ്ചകൾക്കുള്ളിൽ പുറത്തുവിടുമെന്ന് ട്രംപ്; തള്ളി ജോ ബൈഡൻ
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായുളള സംവാദം കൊഴുക്കുന്നതിനിടെ കൊവിഡ് വാക്‌സിൻ ആഴ്ചകൾക്കകം പ്രഖ്യാപിക്കുമെന്ന് പറഞ്ഞ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എന്നാൽ കൊവിഡിനെ ചെറുക്കാൻ വ്യക്തമായ പദ്ധതികളൊന്നും ട്രംപിനില്ലെന്ന് ജോ ബൈഡൻ തിരിച്ചടിച്ചു. ഇത്രയധികം കൊവിഡ് മരണങ്ങൾ വരുത്തിവച്ച ട്രംപിനെ പോലൊരു വ്യക്തി പ്രസിഡന്റ് സ്ഥാനത്ത് തുടരരുതെന്നും ബൈഡൻ പറഞ്ഞു. എന്നാൽ ജനം കൊവിഡിനൊത്ത് ജീവിക്കാൻ പഠിച്ചുവെന്നും തന്റെ നേതൃത്വത്തിൽ നടന്ന കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ തനിക്ക് പലഭാഗത്ത് നിന്നും പ്രശംസ ലഭിച്ചുവെന്നും ട്രംപ് പറയുന്നു. എന്നാൽ അമേരിക്കൻ […]
സ്വവര്‍ഗാനുരാഗികളുടെ വിവാഹത്തിന് അംഗീകാരം നല്‍കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ
സ്വവര്‍ഗാനുരാഗികളുമായി ബന്ധപ്പെട്ട് ചരിത്ര പരാമര്‍ശവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. സ്വവര്‍ഗാനുരാഗികളുടെ വിവാഹങ്ങള്‍ക്ക് അംഗീകാരം നല്‍കണമെന്നും നിയമ പരിരക്ഷ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. താന്‍ അതിനെ പിന്തുണയ്ക്കുന്നെന്നും മാര്‍പാപ്പ. അവരും ദൈവത്തിന്റെ മക്കളാണെന്നും കുടുംബമായി ജീവിക്കാന്‍ അവകാശമുണ്ടെന്നും മാര്‍പാപ്പ. ആരും പുറത്താക്കപ്പെടേണ്ടവര്‍ അല്ലെന്നും ദുഃഖിതരാവേണ്ടവരല്ലെന്നും മാര്‍പാപ്പ പറയുന്നു. തന്റെ ജീവിതം ആസ്പദമാക്കി ഒരുക്കിയ ഡോക്യുമെന്ററിയിലാണ് മാര്‍പാപ്പ ഈ പരാമര്‍ശം നടത്തിയിരിക്കുന്നത്. ഫ്രാന്‍സെസ്‌കോ എന്നാണ് ഡോക്യുമെന്ററിയുടെ പേര്. ഡോക്യുമെന്ററിയിലെ അഭിമുഖത്തിലാണ് മാര്‍പാപ്പയുടെ പരാമര്‍ശം. റോം ഫിലിം ഫെസ്റ്റിവലില്‍ ബുധനാഴ്ചയായിരുന്നു ചിത്രത്തിന്റെ പ്രീമിയര്‍. […]
ലോകത്ത് ഏറ്റവും കൂടുതൽ മിനിമം വേതനം ജോലിക്കാർക്ക് നൽകുന്ന രാജ്യമാകാൻ തയാറെടുത്ത് സ്വിറ്റ്സർലാൻഡ്
ലോകത്ത് ഏറ്റവും കൂടുതൽ മിനിമം വേതനം ജോലിക്കാർക്ക് നൽകുന്ന രാജ്യമാകാൻ സ്വിറ്റ്സർലാൻഡ്. മണിക്കൂറിന് 23 സ്വിസ് ഫ്രാങ്ക്(25ഡോളർ)കൂലി നൽകാനാണ് തീരുമാനം. അചായത് അതായത് ശരാശരി 1,839രൂപ. ദാരിദ്രത്തിനെതിരെ പോരാടുക, സാമൂഹിക സമന്വയത്തെ അനുകൂലിക്കുക, മനുഷ്യന്റെ അന്തസ്സിനെ ബഹുമാനിക്കുക തുടങ്ങിയ കാര്യങ്ങൾ ലക്ഷ്യമിട്ടാണ് സർക്കാർ ഇങ്ങനൊരു തീരുമാനമെടുത്തത്. പുതുക്കിയ വേതന വ്യവസ്ഥയോട് യോജിച്ച് ജനീവ നഗരത്തിൽ ഉൾപ്പെടെയുള്ളവർ അനുകൂലമായാണ് വോട്ട് രേഖപ്പെടുത്തിയത്. ഇതനുസരിച്ച് അടുത്തമാസ ഒന്നുമുതൽ കാന്റണിൽ പുതുക്കിയ വേതനം നിലവിൽവരും. സ്വിറ്റ്സർലാൻഡിലെ ജോലി സമയം അടിസ്ഥാനമാക്കി ആഴ്ചയിൽ […]
‘കൊവിഡിനെതിരെയുള്ള പോരാട്ടം ശക്തമാക്കിയില്ലെങ്കിൽ 20 ലക്ഷം പേർ മരിക്കും’; ലോകാരോഗ്യ സംഘടന
ആഗോളതലത്തിൽ കൊവിഡിനെതിരെ കർക്കശ പോരാട്ടം നടത്തിയില്ലെങ്കിൽ മരണ സംഖ്യ രണ്ട് ദശലക്ഷമാകുമെന്ന് ലോകാരോഗ്യസംഘടന. ലോക രാഷ്ട്രങ്ങൾ വൈറസിനെതിരെ ഒറ്റക്കെട്ടായി പ്രവർത്തിച്ചില്ലെങ്കിൽ പത്ത് ലക്ഷത്തോളം പേർ കൂടി കൊവിഡിനിരയാകുമെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകി. ആഗോള തലത്തിൽ കൊവിഡ് മൂലമുള്ള മരണങ്ങൾ പത്ത് ലക്ഷത്തിനടുത്തെത്തി നിൽക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യസംഘടനയുടെ എമർജൻസീസ് ഡയറക്ടർ മൈക്കൽ റയാൻ വെർച്വൽ വാർത്താസമ്മേളനത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്. 20 ലക്ഷം പേർ കൊവിഡിനെ തുടർന്നു മരിക്കുന്നുവെന്നത് നമുക്ക് സങ്കൽപിക്കാൻ പോലും കഴിയാത്ത സംഖ്യയാണ്. എന്നാൽ, കൂട്ടായ പ്രവർത്തനമില്ലെങ്കിൽ […]
ചൈനയിൽ ബ്രസല്ല രോഗം വ്യാപിക്കുന്നു; അറിയാം ലക്ഷണങ്ങൾ
ചൈനയിൽ ബ്രസല്ല രോഗം വ്യാപിക്കുന്നു. രാജ്യത്തിന്റെ വടക്കൻ പ്രദേശത്താണ് ആയിരത്തിലേറെ പേർക്ക് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ലാൻസോ എന്ന ബയോഫാർമസ്യൂട്ടിക്കൽ പ്ലാന്റിലെ ജീവനക്കാരിലാണ് രോഗം പിടിപെട്ടിരിക്കുന്നത്. മൃഗങ്ങൾക്കായി ബ്രൂസല്ല വാക്‌സിൻ ഉത്പാദിപ്പിക്കുന്ന കമ്പനിയാണ് ലാൻസോ. കാലാവധി കഴിഞ്ഞ അണുവിമുക്ത ലായനികൾ ഉപയോഗിച്ചിരുന്നതാണ് രോഗം പടരാൻ കാരണമായത്. കഴിഞ്ഞ വർഷം സ്ഥാപനത്തിലുണ്ടായ വാതക ചോർച്ചയ്‌ക്കൊപ്പം ബ്രസല്ല ബാക്ടീരിയയും അന്തരീക്ഷത്തിൽ വ്യാപിച്ച് 200 ഓളം പേർക്ക് രോഗം പിടിപെട്ടിരുന്നു. നിലവിൽ 3,245 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. പനി, ക്ഷീണം, ഹൃദയത്തിന് വീക്കം, […]
ശുക്രനിൽ ജീവന്റെ സാന്നിധ്യം ?
ശുക്രനിൽ ജീവന്റെ സാന്നിധ്യം ഉണ്ടെന്ന് സംശയിക്കുന്നതായി റിപ്പോർട്ട്. ശുക്രന്റെ അന്തരീക്ഷത്തിൽ ഫോസ്‌ഫൈൻ വാതകം കണ്ടെത്തിയതാണ് ഇത്തരമൊരു നിഗമനത്തിലേക്ക് ശാസ്ത്രലോകത്തെ കൊണ്ടെത്തിക്കാൻ കാരണമായത്. ഭൂമിയിൽ ജീവ സാന്നിധ്യത്തിന് ഫോസ്‌ഫൈന് പങ്കുണ്ട്. ജൈവ വസ്തുക്കൾ വിഘടിക്കുമ്പോൾ ഉണ്ടാകുന്ന രാസവാതകമാണ് ഫോസ്‌ഫൈൻ. ഈ വാതകത്തിന് വെള്ളുത്തിള്ളിയുടേതോ, കേടായ മത്സ്യത്തിന്റെയോ ഗന്ധമായിരിക്കും. സൂര്യന് തൊട്ടടുത്ത് നിൽക്കുന്ന ഗ്രഹമായിരുന്നതുകൊണ്ടുതന്നെ ശുക്രനിൽ താപനില വളരെ കൂടുതലാണ്. 464 ഡിഗ്രി സെൽഷ്യസാണ് താപനില. അന്തരീക്ഷ മർദം ഭൂമിയേക്കാൾ 92 മടങ്ങ് അധികമാണ്. ജീവ സാന്നിധ്യം ഇതുവരെ സ്ഥിരീകരിക്കാൻ […]
യുഎൻ സാമ്പത്തിക സാമൂഹിക കൗൺസിലിൽ ഇന്ത്യയ്ക്ക് അംഗത്വം
യുഎൻ സാമ്പത്തിക സാമൂഹിക കൗൺസിലിന്റെ (ECOSOC) യുണൈറ്റഡ് നേഷൻസ് കമ്മീഷൻ ഓൺ സ്റ്റാറ്റസ് ഓഫ് വുമൺ (UNCSW) അംഗമായി ഇന്ത്യ തെരഞ്ഞെടുക്കപ്പെട്ടു. യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ് തിരുമൂർത്തിയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.2021 മുതൽ 2025 വരെയുള്ള നാല് വർഷത്തേക്കാണ് ഇന്ത്യക്ക് യുഎൻസിഎസ്ഡബ്ല്യു അംഗത്വം. 54 അംഗ രാജ്യങ്ങളിൽ ഇന്ത്യയും അഫ്ഗാനിസ്ഥാനും യുണൈറ്റഡ് നേഷൻസ് കമ്മീഷൻ ഓൺ സ്റ്റാറ്റസ് ഓഫ് വുമണിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. വിജയിക്കാനുള്ള വോട്ടുകൾ ഇന്ത്യയും അഫ്ഗാനിസ്ഥാനും നേടിയപ്പോൾ ചൈനക്ക് പകുതി വോട്ടുപോലും ലഭിച്ചില്ലെന്നതും […]
മൂക്കിൽ സ്‌പ്രേ ചെയ്യുന്ന കൊവിഡ് വാക്‌സിനുമായി ചൈന; പരീക്ഷണത്തിന് ചൈന
കൊവിഡ് വൈറസിനെതിരെ മൂക്കിൽ സ്‌പ്രേ ചെയ്യുന്ന വാക്‌സിനുമായി ചൈന. വാക്‌സിൻ പരീക്ഷണത്തിന് ചൈനയ്ക്ക് അനുമതി ലഭിച്ചു. നവംബറോടെ ആദ്യഘട്ട ക്ലിനിക്കൽ പരീക്ഷണം തുടങ്ങും സിയാമെൻ സർവകലാശാല, ഹോങ്കോങ് സർവകലാശാല, ബെയ്ജിങ് വാൻതായ് ബയോളജിക്കൽ ഫാർമസി എന്നിവർ ചേർന്നാണ് വാക്‌സിൻ വികസിപ്പിക്കുന്നത്. ആദ്യഘട്ടത്തിൽ നൂറ് പേരിലാണ് പരീക്ഷണം. മൂക്കിലൂടെയുള്ള വാക്‌സിൻ എടുക്കുന്നവർക്ക് കൊവിഡിൽ നിന്നും ഇൻഫ്‌ളുവെൻസ വൈറസുകളായ എച്ച്1 എൻ1, എച്ച്3 എൻ2, ബി എന്നീ വൈറസുകളിൽ നിന്നും അകന്ന് നിൽക്കാൻ സാധിക്കുമെന്നാണ് ഹോങ്കോങ് സർവകലാശാല പറയുന്നത്. മൂക്കിൽ […]
കരുണയുടെ കരം തേടി ഹലോ ഫ്രണ്ട്‌സ് സ്വിറ്റ്സർലൻഡ് “സ്‌നേഹ സ്‌പർശം “ചാരിറ്റി പ്രൊജക്ടുമായി ജനഹൃദയങ്ങളിലേക്ക്
കോവിഡ് എന്ന മഹാമാരി വിട്ടൊഴിയാതെ ലോകജനതയുടെ മുൻപിൽ ഭീതിനൽകി നിൽക്കുകയാണിപ്പോഴും ..ജനജീവിതം സാധാരണരീതിയിൽ പോകുന്നെങ്കിലും ഏതുനിമിഷവും കോവിഡിലകപ്പെടാം എന്ന ഭയത്തോടെയാണിപ്പോൾ ജനജീവിതം മുന്നോട്ടു പോകുന്നത് .. ഈ മഹാമാരി പോലെ മറ്റൊന്നായിരുന്നു കേരളക്കരയെ കണ്ണീരിലാഴ്ത്തിയ പ്രളയ ദുരന്തം …ഗ്രൂപ്പിലെ ഒരംഗം നടത്തിയ ചെറിയ ഒരു ആശയത്തിൽനിന്നും അതിന്റെ ആവശ്യകത ഉൾക്കൊണ്ടുകൊണ്ടാണ് ഹലോ ഫ്രണ്ട്‌സ് സ്വിറ്റ്സർലൻഡ് തൊടുപുഴക്കടുത്തുള്ള മലയിഞ്ചിയിലെ “സ്വപ്നക്കൂട്” എന്ന ചാരിറ്റി പ്രോജക്ടിന് പ്രളയകാലത്ത് തുടക്കമിട്ടത് …ഗ്രൂപ്പ് അംഗങ്ങളുടെയും ഉദാരമനസ്കരായ സ്വിസ് മലയാളികളുടെയും സഹായത്താൽ തുക സമാഹരിക്കുകയും […]