ഫെയ്‌സ്ബുക്കിന് നിയന്ത്രണം ഏർപ്പെടുത്തി റഷ്യ. അമേരിക്കൻ സാമൂഹിക മാധ്യമ സ്ഥാപനമായ ഫെയ്‌സ്ബുക്ക് റഷ്യൻ പൗരന്മാരുടെ അവകാശങ്ങൾ ഹനിക്കുന്നുവെന്നും റഷ്യൻ കണ്ടെന്റുകൾക്ക് സെൻസർഷിപ്പ് ഏർപ്പെടുത്തുന്നുവെന്നും കാണിച്ചാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഫെയ്‌സ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റയോട് വിഷയത്തിൽ വിശദീകരണം ആവശ്യപ്പെട്ട് റഷ്യ കത്തയച്ചിട്ടുണ്ട്. എന്നാൽ സർക്കാറിന്റെ ആവശ്യം മെറ്റ നിരസിച്ചുവെന്ന് റഷ്യ ചൂണ്ടിക്കാട്ടി. ഭാഗികമായി നിയന്ത്രണം ഏർപ്പെടുത്താനാണ് റഷ്യ തീരുമാനച്ചിരിക്കുന്നത്. എന്നാൽ എന്തെല്ലാം നിയന്ത്രണങ്ങളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് റഷ്യ വ്യക്തമാക്കിയിട്ടില്ല.റഷ്യൻ ഔദ്യോഗിക അക്കൗണ്ടുകൾക്കും സർക്കാറുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ഹാൻഡിലുകൾക്കും ഫെയ്‌സ്ബുക്ക് സെൻസർഷിപ്പ് […]
World
മരുന്നുകൾ അയച്ചു നൽകണമെന്ന് ഇന്ത്യയോട് അപേക്ഷിച്ച് യുക്രൈൻ എംപി സോഫിയ ഫെഡിന
യുക്രൈനിൽ റഷ്യൻ ആക്രമണം തുടരുമ്പോൾ യുക്രെയ്‌നിന് ആയുധ പിന്തുണ മാത്രമല്ല, മാനസിക സഹായവും ആവശ്യമാണ്, അടിയന്തിരമായി മെഡിക്കൽ സഹായം നൽകണമെന്ന് ഇന്ത്യയോട് അഭ്യർത്ഥിച്ച് യുക്രൈൻ എംപി സോഫിയ ഫെഡിന. ആക്രമണകാരിയായ റഷ്യയെ ശിക്ഷിക്കേണ്ടതുണ്ട്. അവർ സമാധാനക്കാരായ യുക്രൈനിയക്കാരെ കൊല്ലുകയാണ്. ഒരു പരമാധികാര രാജ്യത്തിന്റെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാൻ എല്ലാ ഇന്ത്യൻ രാഷ്‌ട്രീയക്കാരോടും ഞാൻ അപേക്ഷിക്കുന്നു, ‘ ഇന്ത്യൻ മാദ്ധ്യമത്തിനു നൽകിയ പ്രത്യേക അഭിമുഖത്തിൽ അവർ പറഞ്ഞു. യുക്രൈനിലെ അണ്ടർ ഗ്രൗണ്ട് ഷെൽട്ടറിനുള്ളിൽ നിന്ന് സംസാരിക്കുകയായിരുന്നു അവർ.
ആക്രമണം അവസാനിപ്പിക്കും വരെ രാജ്യത്തെ സംരക്ഷിക്കും; യുക്രൈൻ
യുക്രൈനെ സഹായിക്കണമെന്ന് അപേക്ഷിച്ച് പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കി. രാജ്യത്തെ ഒറ്റയ്ക്കാണ് പ്രതിരോധിക്കുന്നത്. റഷ്യയ്ക്ക് മേലുള്ള ഉപരോധം സഹായകരമല്ല. ക്രൂരമായ ആക്രമണം തടയാൻ പാശ്ചാത്യ സഖ്യകക്ഷികൾ ഇടപെടണം. യുദ്ധം അവസാനിപ്പിക്കാൻ റഷ്യ ചർച്ചയ്ക്ക് തയ്യാറാകണമെന്നും യുദ്ധം നിർത്തും വരെ രാജ്യത്തെ സംരക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ഞങ്ങൾ ഒറ്റയ്ക്ക് പ്രതിരോധിക്കുകയാണ്. ലോകത്തിലെ വൻ ശക്തികൾ ദൂരെ നിന്ന് എല്ലാം വീക്ഷിക്കുന്നു. ഇന്നലത്തെ ഉപരോധം റഷ്യയ്ക്ക് ബോധ്യപ്പെട്ടോ? ഇല്ലെന്നാണ് ഞങ്ങൾ ആകാശത്തും ഭൂമിയിലും നിന്ന് കേൾക്കുകയും കാണുകയും ചെയ്യുന്നുത്” രാജ്യത്തെ അഭിസംബോധന […]
ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ രക്ഷാദൗത്യവുമായി എയര്‍ ഇന്ത്യ
റഷ്യന്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ യുക്രൈനിലുള്ള ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ രക്ഷാദൗത്യവുമായി എയര്‍ ഇന്ത്യ രംഗത്തെത്തി. ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരാന്‍ നാളെ പുലര്‍ച്ചെ രണ്ട് വിമാനങ്ങള്‍ പുറപ്പെടും. യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ സുരക്ഷയില്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായി യുക്രൈനിലെ ഇന്ത്യന്‍ അംബാസഡര്‍ നേരത്തേ അറിയിച്ചിരുന്നു. യുക്രൈനില്‍ നിന്ന് മടങ്ങുവാനുള്ള അറിയിപ്പ് ലഭിക്കുന്നതുവരെ എല്ലാവരും നിലവിലെ കേന്ദ്രങ്ങളില്‍ ക്ഷമയോടെ തുടരണമെന്നും ആരും പേടിക്കേണ്ടതില്ലെന്നുമാണ് പാര്‍ത്ഥാ സത്പതി അറിയിച്ചത്. യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ നാറ്റോയുടെ നിര്‍ണായക യോഗം ഇന്ന് ചേരും. അംഗരാജ്യങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ […]
ആയുധങ്ങളുമായി പോയ റഷ്യന്‍ വിമാനം തകര്‍ന്നുവീണു; എല്ലാവരും മരിച്ചെന്ന് സ്ഥിരീകരണം
യുദ്ധത്തിനിടെ ആയുധങ്ങളുമായി യുക്രൈന്‍ അതിര്‍ത്തിയിലേക്ക് പോകുകയായിരുന്ന റഷ്യന്‍ വിമാനം തകര്‍ന്ന് വലിയ അപകടം. സൈനിക ഉപകരണങ്ങളുമായി പോയ റഷ്യന്‍ അന്റോനോവ് An26 ട്രാന്‍സ്‌പോര്‍ട്ട് വിമാനമാണ് റഷ്യയുടെ സൗത്ത് വൊറോനെഷ് മേഖലയില്‍ ഉക്രെയ്‌നിനടുത്ത് തകര്‍ന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ ജീവനക്കാരും മരിച്ചതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഉപകരണങ്ങളുടെ തകരാര്‍ മൂലമാണ് അപകടമുണ്ടായതെന്നാണ് റഷ്യ പറയുന്നത്. യുക്രൈനിലേക്ക് കൂടുതല്‍ ആയുധമെത്തിക്കാനുള്ള റഷ്യയുടെ ഉത്തരവിനെത്തുടര്‍ന്നാണ് വിമാനം അതിര്‍ത്തിയിലേക്ക് കുതിച്ചത്. അപകടത്തില്‍പ്പെട്ട് മരിച്ചവരുടെ കൂടുതല്‍ വിവരങ്ങള്‍ റഷ്യ പുറത്തുവിട്ടിട്ടില്ല. 6 മുതല്‍ […]
യുക്രൈന്‍ അഭയാര്‍ഥികള്‍ക്കായി 20 മില്യണ്‍ ഡോളര്‍ നല്‍കി യു എന്‍
യുദ്ധ പശ്ചാത്തലത്തില്‍ യുക്രൈന്‍ ജനതയ്ക്കിടയില്‍ ഭീതിയും അരക്ഷിതാവസ്ഥയും പടരുന്ന പശ്ചാത്തലത്തില്‍ സഹായമായി 20 മില്യണ്‍ ഡോളര്‍ പ്രഖ്യാപിച്ച് ഐക്യരാഷ്ട്രസഭ. ഐക്യരാഷ്ട്രസഭയുടെ എമര്‍ജന്‍സ് റെസ്‌പോന്‍സ് ഫണ്ടില്‍ നിന്നാണ് ഈ തുക അനുവദിച്ചിരിക്കുന്നത്. കിഴക്കന്‍ പ്രദേശങ്ങളായ ഡൊനെറ്റ്‌സ്‌ക, ലുഹാന്‍സ്‌ക എന്നിവിടങ്ങളില്‍ നിന്നും പലായനം ചെയ്യപ്പെടേണ്ടി വന്ന അഭയാര്‍ഥികള്‍ക്കുള്‍പ്പെടെയാണ് സഹായം ലഭിക്കുക. ആരോഗ്യപാലനം, പാര്‍പ്പിടം, ഭക്ഷണം മുതലായ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാനാണ് ഈ തുക അനുവദിച്ചിരിക്കുന്നത്. വയോധികര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക പരിഗണന നല്‍കണമെന്നാണ് യു എന്‍ നിര്‍ദേശിച്ചിരിക്കുന്നത്. തുക വളരെപ്പെട്ടെന്ന് […]
‘രാഷ്ട്രത്തലവനെ വധിച്ച് രാജ്യം പിടിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു’; ആദ്യ ലക്ഷ്യം താനെന്ന് സെലന്‍സ്‌കി
യുദ്ധം ലോകരാജ്യങ്ങളെ ആകെ പിടിച്ചുകുലുക്കിയ ഘട്ടത്തില്‍ റഷ്യന്‍ സൈന്യത്തിന്റേയും വിമതരുടേയും ആദ്യ ലക്ഷ്യം താനാകാമെന്ന പ്രസ്താനയുമായി യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കി. റഷ്യന്‍ സൈനിക സംഘം യുക്രൈന്‍ ആസ്ഥാനമായി കീവില്‍ പ്രവേശിച്ചിട്ടുണ്ടെന്നാണ് തങ്ങള്‍ മനസിലാക്കുന്നതെന്ന് സെലന്‍സ്‌കി പറഞ്ഞു. രാഷ്ട്രത്തലവനെ ഇല്ലാതാക്കി രാജ്യം പിടിച്ചടക്കാനാകും ഒരു പക്ഷേ അവരുടെ ലക്ഷ്യം. താനാണ് അവരുടെ നമ്പര്‍ വണ്‍ ടാര്‍ജറ്റ്. അതിനുശേഷം അവര്‍ തന്റെ കുടുംബത്തേയും നശിപ്പിക്കുമെന്നും സലന്‍സ്‌കി പറഞ്ഞു. സൈന്യത്തെ സംഘര്‍ഷ പ്രദേശത്തേക്ക് അയയ്ക്കില്ലെന്ന് ജോ ബൈഡന്‍ വ്യക്തമാക്കിയ പശ്ചാത്തലത്തില്‍ […]
യുദ്ധത്തിനെതിരെ ജനം തെരുവിൽ; മോസ്കോയിൽ പ്രതിഷേധം
യുക്രൈൻ അധിനിവേശത്തെ അപലപിച്ച് റഷ്യയിലുള്‍പ്പെടെ പ്രതിഷേധം. തലസ്ഥാനമായ മോസ്കോയിലും മറ്റ് റഷ്യന്‍ നഗരങ്ങളിലും യുദ്ധവിരുദ്ധ പ്രകടനങ്ങളുമായി ജനം തെരുവിലിറങ്ങി. ടോക്കിയോ മുതൽ ടെൽ അവീവ്, ന്യൂയോർക്ക് വരെയുള്ള നഗരങ്ങളിലെ റഷ്യൻ എംബസികൾക്ക് പുറത്ത് പ്രതിഷേധക്കാർ അണിനിരന്നു. റഷ്യയിലെ 54 നഗരങ്ങളിലായി 1,745 പേരെ കസ്റ്റഡിയിലെടുത്തു. ഇതിൽ 957 അറസ്റ്റും മോസ്കോയിൽ നിന്നാണ്. സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലും മോസ്‌കോയിലുമാണ് ഏറ്റവുമധികം യുദ്ധ വിരുദ്ധ പ്രതിഷേധങ്ങള്‍ നടന്നത്. സംഘടിതമായി നടന്ന പ്രതിഷേധങ്ങളെയെല്ലാം ഭരണകൂടം വളരെ വേഗം അടിച്ചമര്‍ത്തി സമര നേതാക്കളെ […]
ഡ്യൂറൻഡ് ലൈനിൽ താലിബാൻ-പാക് ഏറ്റുമുട്ടൽ; 3 പേർ കൊല്ലപ്പെട്ടു
കാണ്ഡഹാറിലെ സ്പിൻ ബോൾഡക് ജില്ലയിലെ ഡ്യൂറൻഡ് ലൈനിൽ താലിബാനിയും പാകിസ്താൻ സേനയും തമ്മിലുള്ള ഏറ്റുമുട്ടലിൽ 3 പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ ഇതുവരെ 20 സാധാരണക്കാർക്ക് പരുക്കേറ്റു. ഡ്യൂറൻഡ് ലൈനിൽ നിന്നും സിവിലിയന്മാർ പലായനം ചെയ്യുകയാണ്. വ്യാഴാഴ്‌ച ഉച്ചകഴിഞ്ഞാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. സ്പിൻ ബോൾഡാക്ക് ഗേറ്റിൽ വച്ച് പാക് അതിർത്തി കാവൽക്കാർ അഫ്ഗാൻ കുട്ടിയെ മർദിച്ചു. തുടർന്ന് അഫ്ഗാൻ സുരക്ഷാ സേന പാക് കാവൽക്കാർക്ക് നേരെ വെടിയുതിർത്തു. ഇതാണ് ഏറ്റുമുട്ടലിന് കാരണമെന്ന് കാണ്ഡഹാറിലെ വൃത്തങ്ങൾ അറിയിച്ചു. നിലവിൽ സ്പിൻ […]
യുദ്ധകാരണം മോദിയെ ധരിപ്പിച്ച് പുടിൻ, ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പുവരുത്തും
യുദ്ധകാരണവും സാഹചര്യവും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ധരിപ്പിച്ച് റഷ്യ. യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ നിർദ്ദേശം നൽകുമെന്ന് വ്ളാഡിമിർ പുടിൻ അറിയിച്ചു. നരേന്ദ്ര മോദിയുമായുള്ള സംഭാഷണത്തിലാണ് പുടിൻ ഇക്കാര്യം അറിയിച്ചത്. യുദ്ധം അവസാനിപ്പാക്കാൻ ഇന്ത്യ ഇടപെടണമെന്ന് യുക്രൈൻ അഭ്യർഥിച്ചതിന് പിന്നാലെയാണ് മോദി പുടിനുമായി സംസാരിച്ചത്. യുക്രൈനിലെ സംഘർഷം ഉടൻ അവസാനിപ്പിക്കണമെന്നും അടിയന്തരമായി വെടിവയ്‌പ് നിർത്തണമെന്നും മോദി അഭ്യർഥിച്ചു. റഷ്യ–നാറ്റോ ഭിന്നത ചർച്ചകളിലൂടെ പരിഹരിക്കണമെന്നും മോദി ആവശ്യപ്പെട്ടു. ഇന്ത്യൻ പൗരന്മാരുടെ, പ്രത്യേകിച്ച് വിദ്യാർത്ഥികളുടെ സുരക്ഷയെക്കുറിച്ചുള്ള ഇന്ത്യയുടെ ആശങ്കകളും […]