ഇമ്രാൻ ഖാൻ പുറത്തായതോടെ പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാൻ പാകിസ്താൻ ദേശീയ അസംബ്ലി ഇന്നു ചേരും. 13 മണിക്കൂറിലേറെ നീണ്ട സഭാ നടപടികൾക്കൊടുവിൽ ശനിയാഴ്ച അർധരാത്രിക്കുശേഷം നടന്ന അവിശ്വാസ പ്രമേയ വോട്ടെടുപ്പിലൂടെയാണ് പ്രതിപക്ഷ സഖ്യം ഇമ്രാൻ സർക്കാരിനെ പുറത്താക്കിയത്. അതേസമയം ഇമ്രാൻ അനുകൂലികൾ തെരുവിലിറങ്ങി പ്രക്ഷോഭം ആരംഭിച്ചു. പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാൻ ദേശീയ അസംബ്ലി ചേരാനിരിക്കെയാണ് ഇമ്രാൻ അനുകൂലികളുടെ പ്രക്ഷോഭം. കറാച്ചി, പെഷാവർ, ലാഹോർ അടക്കം 12 നഗരങ്ങളിൽ പ്രകടനം നടക്കുകയാണ്. മുഴുവൻ പാർട്ടി എംപിമാരേയും രാജിവയ്പ്പിക്കാനാണ് ഖാൻ […]
World
അവതാരകനെ തല്ലിയ സംഭവം; ഓസ്‍കര്‍ വിലക്കില്‍ പ്രതികരണവുമായി വില്‍ സ്‍മിത്ത്
ഓസ്‍കര്‍ പ്രഖ്യാപന വേദിയില്‍ വില്‍ സ്‍മിത്ത് അവതാരകനെ തല്ലിയ സംഭവത്തിൽ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് വില്‍ സ്‍മിത്ത്. ‘ഏത് രൂപത്തിലുമുള്ള ഹിംസയും വിഷമയമാണ്, സംഹാരശേഷിയുള്ളതാണ്. കഴിഞ്ഞ രാത്രി അക്കാദമി അവാര്‍ഡ് വേദിയിലുണ്ടായ പെരുമാറ്റം അസ്വീകാര്യവും ഒഴികഴിവ് പറയാനാവാത്തതുമാണ്. എന്നെക്കുറിച്ചുള്ള തമാശകളൊക്കെ അവിടെ പറയാനാവും. അത് ആ ജോലിയുടെ ഭാഗമാണ്. പക്ഷേ ജെയ്‍ഡയുടെ മെഡിക്കല്‍ കണ്ടീഷനെക്കുറിച്ചുള്ള ഒരു തമാശ എനിക്ക് താങ്ങാനാവുന്ന ഒന്നല്ല. വൈകാരികമായിരുന്നു എന്‍റെ പ്രതികരണമെന്ന് വില്‍ സ്‍മിത്ത് വ്യക്തമാക്കി. ക്രിസ്, താങ്കളോട് പരസ്യമായി ക്ഷമ ചോദിക്കാന്‍ […]
അപൂർവയിനം വെള്ള കംഗാരു പ്രത്യക്ഷപ്പെട്ടു; തരംഗമായി ചിത്രങ്ങൾ
അപൂർവയിനം വെള്ള കംഗാരുവിനെ ഓസ്‌ട്രേലിയയിൽ കണ്ടെത്തി. ക്വീൻസ് ലാൻഡിലാണ് വെള്ള കംഗാരു പ്രത്യക്ഷപ്പെട്ടത്. കംഗാരുക്കൾ ഏറ്റവും കൂടുതലുള്ള രാജ്യമാണ് ഓസ്‌ട്രേലിയ. അവിടെ മനുഷ്യരേക്കാളധികം കംഗാരുക്കളാണ് ഉള്ളതെന്നും പറയപ്പെടുന്നു. പൊതുവെ മാംസത്തിനും ചർമത്തിനും വേണ്ടി വേട്ടയാടപ്പെടുന്ന മൃഗങ്ങളിൽ ഒന്നാണ് കംഗാരുക്കൾ. സസ്യബുക്കുകളായ ഇവ ഏറ്റവും കൂടുതൽ കാണപ്പെടുന്നതും ഓസ്‌ട്രേലിയയിൽ തന്നെയാണ്. നാഗോ സ്‌റ്റേഷൻ സ്വദേശിയായ സാറ കിന്നൺ മൃഗത്തെ കണ്ടയുടനെ ഫോട്ടോ ക്യാമറയിൽ പകർത്തുകയായിരുന്നു. അവർക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ലെന്നും ഫോട്ടോ പങ്കുവെച്ചതിന് പിന്നാലെ സാറ പ്രതികരിച്ചു. അപൂർവങ്ങളിൽ […]
ഈ യുദ്ധത്തിൽ യുക്രൈൻ വിജയിക്കണം; അമേരിക്ക
നിലനിൽപ്പിന്റെ യുദ്ധത്തിൽ റഷ്യയ്‌ക്കെതിരെ യുക്രൈൻ വിജയിക്കണമെന്ന് അമേരിക്ക. യുക്രൈൻ ജനതയുടെ ജീവിതം നശിപ്പിക്കപ്പെട്ടു. യുദ്ധം അവസാനിപ്പിക്കണമെന്നും പെന്റഗൺ പ്രസ് സെക്രട്ടറി ജോൺ കിർബി പറഞ്ഞു. റഷ്യൻ സൈന്യത്തെ കീഴ്‌പ്പെടുത്താൻ യുഎസ് നൽകുന്ന രഹസ്യാന്വേഷണ വിവരങ്ങൾ യുക്രൈൻ സേനയ്ക്ക് ഉപയോഗിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “എട്ട് വർഷമായി സ്വന്തം പരമാധികാരത്തിനായി യുക്രൈന് പോരാടേണ്ടി വന്നിട്ടില്ല. പുടിനും റഷ്യൻ സൈന്യവും ഈ യുദ്ധം തോൽക്കുന്നത് കാണാൻ യു എസ് ആഗ്രഹിക്കുന്നു. സ്വയം പ്രതിരോധിക്കാൻ യുക്രൈനെ അനുവദിക്കുന്ന ഉപയോഗപ്രദമായ വിവരങ്ങളും ബുദ്ധിയും തുടർന്നും […]
പോളിഷ് എംബസി, കോൺസുലേറ്റ് ജീവനക്കാരെ പുറത്താക്കി റഷ്യ
45 പോളിഷ് എംബസി, കോൺസുലേറ്റ് ജീവനക്കാരെ പുറത്താക്കി റഷ്യൻ വിദേശകാര്യ മന്ത്രാലയം. റഷ്യൻ രഹസ്യാന്വേഷണ വിഭാഗത്തിൽ പ്രവർത്തിക്കുന്നവരെന്ന് സംശയിക്കുന്ന 45 നയതന്ത്രജ്ഞരെ പോളണ്ടിൽ നിന്ന് കഴിഞ്ഞ മാസം പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് റഷ്യയുടെ പ്രതികാര നടപടി. നേരത്തെ രണ്ട് ബൾഗേറിയൻ നയതന്ത്രജ്ഞരെ പുറത്താക്കുമെന്ന് റഷ്യ അറിയിച്ചിരുന്നു. ബൾഗേറിയൻ വിദേശകാര്യ മന്ത്രാലയം ഒരു റഷ്യൻ നയതന്ത്രജ്ഞനെ നന്ദിയുള്ളവനല്ല എന്ന് പ്രഖ്യാപിക്കുകയും രാജ്യം വിടാൻ 72 മണിക്കൂർ സമയം നൽകുകയും ചെയ്തിരുന്നു. അതേസമയം അധിനിവേശത്തെ തുടർന്ന് രണ്ട് റഷ്യൻ നയതന്ത്രജ്ഞരെ […]
റഷ്യൻ ആക്രമണം; മകരേവിൽ 132 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി; മേയർ
യുക്രൈൻ പട്ടണമായ മകരേവിൽ 132 പൗരന്മാരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായി അധികൃതർ. ഭൂരിഭാഗം മൃതദേഹങ്ങളും കൂട്ടക്കുഴിമാടങ്ങളിൽ നിന്ന് കുഴിച്ചെടുത്തതാണ്. എന്നാൽ ചിലത് തെരുവിൽ നിന്ന് കണ്ടെത്തിയെന്നും മേയർ വാദിം ടോക്കർ പറഞ്ഞു. തലസ്ഥാനമായ കീവിനു പടിഞ്ഞാറ് 50 കിലോമീറ്റർ അകലെയാണ് മകരേവ് സ്ഥിതിചെയ്യുന്നത്. റഷ്യൻ അധിനിവേശത്തിന് മുമ്പ് ഏകദേശം 15,000 ആളുകൾ ഇവിടെ ഉണ്ടായിരുന്നു. ആക്രമണത്തിൽ വ്യാപക നാശനഷ്ടങ്ങൾ മകരേവിന് സംഭവിച്ചിട്ടുണ്ട്. 40% ത്തോളം കേടുപാടുകൾ ഉണ്ടായിട്ടുണ്ടെന്നും പല കെട്ടിടങ്ങളും അറ്റകുറ്റപ്പണികൾക്ക് കഴിയാത്തതാണെന്നും ടോക്കർ പറഞ്ഞു. “അധിനിവേശക്കാർ മിക്കവാറും […]
റഷ്യൻ ആക്രമണം; ഒഡെസയിൽ വാരാന്ത്യ കർഫ്യൂ
യുക്രൈൻ്റെ തെക്കൻ തുറമുഖ നഗരമായ ഒഡെസയിൽ വാരാന്ത്യ കർഫ്യൂ ഏർപ്പെടുത്തി. റഷ്യൻ മിസൈൽ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. കൂടുതൽ മിസൈൽ ആക്രമണങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പ്രാദേശിക സൈന്യം മുന്നറിയിപ്പ് നൽകി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സൈനിക ഭരണകൂടം ഇക്കാര്യം അറിയിച്ചത്. തിങ്കളാഴ്ച വരെ കർഫ്യൂ നിലവിലുണ്ടാകും. പ്രത്യേക അനുമതിയില്ലാതെ ആളുകൾ വീടിന് പുറത്തിറങ്ങുന്നത് നിരോധിച്ചിട്ടുണ്ട്. ഇന്നലെ രാത്രി മേഖലയിൽ മിസൈൽ ആക്രമണം ഉണ്ടായതിന് പിന്നാലെയാണ് പ്രഖ്യാപനം. ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടതായി പ്രാദേശിക വക്താവ് പറഞ്ഞു. ആക്രമണങ്ങൾക്കിടയിലും റഷ്യൻ […]
ന്യൂയോർക്കിൽ സ്കൂളിന് സമീപം വെടിവെപ്പ്; ഒരു വിദ്യാർത്ഥിനി കൊല്ലപ്പെട്ടു
ന്യൂയോർക്കിലെ ബ്രോങ്ക്‌സ് സ്‌കൂളിന് സമീപം വെടിവെപ്പ്. സംഭവത്തിൽ ഒരു കൗമാരക്കാരി കൊല്ലപ്പെടുകയും രണ്ട് വിദ്യാർത്ഥികൾക്ക് പരുക്കേൽക്കുകയും ചെയ്തു. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നതെന്ന് ന്യൂയോർക്ക് പൊലീസ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. 16 വയസ്സുള്ള പെൺകുട്ടിയാണ് വെടിവെപ്പിൽ കൊല്ലപ്പെട്ടത്. നെഞ്ചിൽ വെടിയേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. കാലിന് പരുക്കേറ്റ് മറ്റൊരു പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. 17 വയസ്സുള്ള ആൺകുട്ടിക്ക് നിതംബത്തിൽ വെടിയേറ്റതായും പൊലീസ് പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു. പ്രതിയെ തിരിച്ചറിഞ്ഞതായും ഒളിവിലാണെന്നും പൊലീസ് അറിയിച്ചു.
ശ്രീലങ്കയ്ക്ക് പിന്നാലെ നേപ്പാള്‍ സമ്പദ് വ്യവസ്ഥയും സമ്മര്‍ദത്തിലെന്ന് റിപ്പോര്‍ട്ട്; പെട്രോളിയം, വൈദ്യുതി ഇറക്കുമതി പ്രതിസന്ധിയില്‍
ശ്രീലങ്കയ്ക്ക് പിന്നാലെ നേപ്പാള്‍ സമ്പദ് വ്യവസ്ഥയും സമ്മര്‍ദത്തിലെന്ന് റിപ്പോര്‍ട്ട്. സമ്പദ് വ്യവസ്ഥ ഞെരുക്കത്തിലായതോടെ പെട്രോളിയം, വൈദ്യുതി എന്നിവയുടെ ഇറക്കുമതിയിലുള്‍പ്പെടെ നേപ്പാള്‍ ഭരണകൂടം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ആലോചിക്കുകയാണ്. കൊവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയും യുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ ക്രൂഡ് ഓയിലിന്റെ വില ഉയര്‍ന്നതുമാണ് സമ്മര്‍ദത്തിന് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. വൈദ്യുതിയുടേയും പെട്രോളിന്റേയും വില ഉയര്‍ന്നതിനാല്‍ ഇവയുടെ ഇറക്കുമതി പ്രതിസന്ധിയിലാകുകയായിരുന്നു. പെട്രോളിയത്തിന്റെ ഇറക്കുമതി അന്‍പത് ശതമാനത്തോളം കുറയ്ക്കാനാണ് നേപ്പാള്‍ കേന്ദ്രബാങ്ക് ആലോചിച്ച് വരുന്നതെന്ന് നേപ്പാളിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. […]
ചരിത്രമെഴുതി യുഎസ്; സുപ്രിംകോടതിയില്‍ ആദ്യ കറുത്തവംശജ ജഡ്ജി
അമേരിക്കന്‍ സുപ്രിംകോടതിയില്‍ ആദ്യമായി കറുത്തവര്‍ഗക്കാരി ജഡ്ജിയാകുന്നു. കെറ്റാന്‍ജി ബ്രൗണ്‍ ജാക്‌സണാണ് അമേരിക്കയുടെ പരമോന്നത കോടതിയില്‍ ജഡ്ജിയായെത്തുന്നത്. യുഎസ് സെനറ്റില്‍ നടന്ന തെരഞ്ഞെടുപ്പിലാണ് ജോ ബൈഡന്റെ നോമിനിയായി 51കാരിയായ കെറ്റാന്‍ജി ബ്രൗണ്‍ തെരഞ്ഞെടുക്കപ്പെട്ടത്. 47നെതിരെ 53 വോട്ടുകള്‍ക്കാണ് ബ്രൗണിന്റെ ചരിത്രപരമായ വിജയം. വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ അധ്യക്ഷതയിലായിരുന്നു തെരഞ്ഞെടുപ്പ്. രാജ്യത്തിന്റെ വൈവിധ്യം പ്രതിഫലിപ്പിച്ചുകൊണ്ട് പുതിയൊരു ചുവടുവയ്പ്പ് നടത്തുന്നതായി ബൈഡന്‍ ട്വീറ്റ് ചെയ്തു. കെറ്റാന്‍ജി ബ്രൗണിന്റെ പേര് കമലാ ഹാരിസ് പ്രഖ്യാപിക്കുമ്പോള്‍ ജോ ബൈഡന്‍ അവരെ ചേര്‍ത്തുനിര്‍ത്തിയാണ് സന്തോഷം […]