തുടർച്ചയായി 100 ദിവസം ഏറ്റവുമധികം മാരത്തണുകൾ പൂർത്തിയാക്കി ലോക റെക്കോർഡ് നേടിയിരിക്കുകയാണ് ഇംഗ്ലണ്ടിലെ ഡെർബിഷിയറിൽ നിന്നുള്ള കെയ്റ്റ് ജേഡൻ എന്ന വനിത. ഒന്നും രണ്ടുമല്ല 100 ദിവസങ്ങളാണ് കെയ്റ്റ് തുടർച്ചയായി തളരാതെ ഓടിയത്. ജനുവരി മാസത്തിൽ അരംഭിച്ച ഓട്ടം ഏപ്രിൽ 17നായിരുന്നു പൂർത്തിയായത്. മാരത്തണിന്റെ ദൃശ്യങ്ങൾ കെയ്റ്റ് സോഷ്യൽ മീഡിയിൽ പങ്കുവെച്ചിട്ടുണ്ട്. കെയ്റ്റ് ദിവസവും 26.2 മൈലുകളാണ് ഓടിതീർത്തിരുന്നത്. അങ്ങനെ നൂറ് ദിവസം കൊണ്ട് 2620 മൈലുകൾ ആണ് കെയ്റ്റ് പിന്നിട്ടത്.ഇതിന് മുൻപ് അമേരിക്കൻ സ്വദേശിയായ അലിസ […]
World
അപൂർവ്വം ഈ കാഴ്ച്ച; രാത്രിയിൽ ആകാശത്ത് കാണാം”പിങ്ക് മൂൺ”…
ഭൂമിയും ചന്ദ്രനും പോലുള്ള ജ്യോതിർ ഗോളങ്ങൾക്കിടയിലുള്ള ശൂന്യമായ പ്രദേശമാണ് ബഹിരാകാശം അഥവാ ശൂന്യാകാശം. ബഹിരാകാശം എല്ലാം കൊണ്ടും മനുഷ്യന് വെല്ലുവിളികൾ നിറഞ്ഞ ഒന്നാണ്. ഭൂമിയില്‍ നിന്ന് ആകാശത്ത് കാണാന്‍ കഴിയുന്ന ചില അത്ഭുതക്കാഴ്ചകള്‍ ഒരു പക്ഷെ ഒരു മനുഷ്യന് തന്റെ ജീവിതകാലത്തില്‍ ഒരു തവണ മാത്രമേ കാണാന്‍ സാധിച്ചെന്ന് വരൂ. അത്തരത്തിൽ ബഹിരാകാശത്ത് നിന്ന് ഈ വാരാന്ത്യം പ്രത്യക്ഷമാവാനൊരുങ്ങുന്ന കാഴ്ചയാണ് പിങ്ക് മൂൺ. ഈ ആഴ്ചയിൽ രാത്രിയിൽ ഉടനീളം ആകാശത്ത് തെളിയുന്ന പൂർണ ചന്ദ്രനെയാണ് പിങ്ക് മൂൺ […]
ഗാസയിൽ ഇസ്രായേലിന്റെ വ്യോമാക്രമണം
പലസ്തീനിലെ ഗാസയിൽ ഇസ്രായേലിന്റെ വ്യോമാക്രമണം. ഹമാസ് ഇസ്രായേലിലേക്ക് റോക്കറ്റ് ആക്രമണം നടത്തിയതിന് പിന്നാലെയാണ് പ്രത്യാക്രമണം. അൽ അക്‌സാ പള്ളിയിലുണ്ടായ ആക്രമണമാണ് പുതിയ സംഘർഷങ്ങൾക്ക് പിന്നിൽ. ‘ഗാസ സ്ട്രിപ്പിൽ നിന്ന് ഇസ്രായേലി ടെറിടറിയിലേക്ക് ഒരു റോക്കറ്റ് പതിച്ചിരുന്നു. എന്നാൽ അയേൺ ഡോം എയർ ഡിഫൻസ് സിസ്റ്റം ശ്രമം തകർത്തു’- ഇസ്രായേലി മിലിട്ടറി പുറത്തിറക്കിയ പ്രസ്താവന പറയുന്നു. മണിക്കൂറുകൾക്ക് പിന്നാലെ ഇസ്രായേലി വ്യോമ സേന ഹമാസ് ആയുധ നിർമാണ കേന്ദ്രം ലക്ഷ്യംവച്ച് വ്യോമാക്രമണം നടത്തി. എന്നാൽ ഹമാസിന്റെ ആന്റി-എയർക്രാഫ്റ്റ് ഡിഫന്ഡസ് […]
റഷ്യൻ മിസൈലാക്രമണം; യുക്രൈനിൽ 6 പേർ കൊല്ലപ്പെട്ടു
യുക്രൈനിലേക്ക് റഷ്യ നടത്തിയ മിസൈലാക്രമണത്തിൽ ആറ് മരണം. ല്വീവിലേക്ക് നടത്തിയ ആക്രമണത്തിൽ 8 പേർക്ക് പരുക്കേറ്റു. അതിശക്തമായ അഞ്ച് ആക്രമണങ്ങളാണ് റഷ്യ നടത്തിയതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. തൻ്റെ ഫേസ്ബുക്ക് പേജിലൂടെ ല്വീവ് മേയർ ആൻഡ്രി സഡോവ്യിയും ഇക്കാര്യം സ്ഥിരീകരിച്ചു. അതേസമയം, യുക്രൈൻ തുറമുഖ നഗരമായ മരിയുപോൾ കീഴടക്കിയെന്ന് റഷ്യ അവകാശപ്പെട്ടു. ഫെബ്രുവരി 24ന് ആക്രമണം ആരംഭിച്ച ശേഷം പൂർണമായും റഷ്യൻ സേനയുടെ നിയന്ത്രണത്തിലാകുന്ന നഗരമാണ് മരിയുപോൾ. അസോവിൽ ഉരുക്കുനിർമാണശാലയെ ആശ്രയിച്ച് ഒളിവിൽ കഴിയുന്ന യുക്രൈൻ സൈന്യത്തോട് […]
ടൈഗ്രിസ് നദിയെ സംരക്ഷിക്കാന്‍ ശുചീകരണ പ്രവര്‍ത്തനത്തിലേര്‍പ്പെട്ട് 200റോളം വോളണ്ടിയര്‍മാര്‍
യുദ്ധം മൂലമുണ്ടായ കെടുതികളില്‍ നിന്നും നഷ്ടങ്ങളില്‍ നിന്നുമൊക്കെ കര കയറുന്ന ഇറാഖ് ജനത ഇപ്പോള്‍ നേരിടുന്ന മറ്റൊരു പ്രധാന ഭീഷണിയാണ് മാലിന്യ പ്രശ്‌നം. ജലാശയങ്ങളടക്കമുള്ള രാജ്യത്തെ പരിസ്ഥിതി നിലവില്‍ മലിനമായിട്ടാണ് കാണപ്പെടുന്നത്. രാജ്യത്തെ തന്നെ ഏറ്റവും മലിനമെന്ന് കരുതുന്ന ഒരു നദിയാണ് ടൈഗ്രിസ് നദി. എന്നാല്‍ ഇപ്പോള്‍ ടൈഗ്രിസ് നദിയുടെ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ചുമതല ഏറ്റെടുത്തിരിക്കുകയാണ് ക്ലീനപ്പ് അംബാസിഡേഴ്‌സിന്റെ നേതൃത്വത്തിലുള്ള വോളണ്ടിയര്‍മാര്‍. ഇരുനൂറോളം വോളണ്ടിയര്‍മാരാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങിയിരിക്കുന്നത്. ശേഖരിച്ച മാലിന്യങ്ങള്‍ വോളണ്ടിയര്‍മാര്‍ ബാഗ് ദാദ് സിറ്റി […]
മരിയുപോള്‍ കീഴടക്കിയെന്ന് അവകാശപ്പെട്ട് റഷ്യ; കീഴടങ്ങില്ലെന്ന് ആവര്‍ത്തിച്ച് സെലന്‍സ്‌കി
യുക്രൈന്‍ തുറമുഖ നഗരമായ മരിയുപോള്‍ കീഴടക്കിയെന്ന് അവകാശപ്പെട്ട് റഷ്യ. ഫെബ്രുവരി 24ന് ആക്രമണം ആരംഭിച്ച ശേഷം പൂര്‍ണമായും റഷ്യന്‍ സേനയുടെ നിയന്ത്രണത്തിലാകുന്ന നഗരമാണ് മരിയുപോള്‍. അസോവില്‍ ഉരുക്കുനിര്‍മാണശാലയെ ആശ്രയിച്ച് ഒളിവില്‍ കഴിയുന്ന യുക്രൈന്‍ സൈന്യത്തോട് കീഴടങ്ങാന്‍ റഷ്യ അന്ത്യശാസനം നല്‍കിയിട്ടുണ്ട്. കീഴടങ്ങണമെന്ന അന്ത്യശാസനത്തിനിടയിലും അവസാനം വരെ പോരാടുമെന്ന് പ്രസിഡന്റ് വഌഡിമിര്‍ സെലന്‍സ്‌കി പറഞ്ഞു. റഷ്യയുടെ മരിയുപോളിന് മേലുള്ള അധിനിവേശം കീഴടക്കലിലേക്ക് എത്തിയെന്ന് യുക്രൈന്‍ പ്രസിഡന്റ് വഌദിമിര്‍ സെലന്‍സ്‌കി സൂചന നല്‍കി. മരിയുപോളിലെ തങ്ങളുടെ സൈനികരുടെ എണ്ണം ആറിലൊന്നായി […]
ബഹിരാകാശത്ത് മനുഷ്യനെ അയക്കുന്ന ചൈനയുടെ ഏറ്റവും വലിയ ദൗത്യം പൂര്‍ത്തിയായി; പങ്കാളിയായത് വനിതയടക്കമുള്ള മൂന്നംഗ സംഘം
ബഹിരാകാശത്ത് മനുഷ്യനെ അയക്കുന്ന ചൈനയുടെ ഏറ്റവും വലിയ ബഹിരാകാശ ദൗത്യം പൂര്‍ത്തിയായി. 183 ദിവസത്തെ ബഹിരാകാശ ദൗത്യം അവസാനിപ്പിച്ചാണ് മൂന്നംഗ ദൗത്യസംഘം മടങ്ങിയെത്തിയത്. അമേരിക്കയ്ക്ക് എതിരായി പ്രധാന ബഹിരാകാശ ശക്തിയായി മാറാനുള്ള ചൈനയുടെ ഏറ്റവും പുതിയ ദൗത്യമാണ് ഷെന്‍കൗ 13. ഴായി സിഗാങ്, യെ ഗുവാങ്ഫു, വാങ് യപിംഗ് എന്നിവരാണ് ദൗത്യത്തില്‍ പങ്കാളികളായത്. ബഹിരാകാശത്ത് ചിലവഴിക്കുന്ന ആദ്യ ചൈനീസ് വനിതയാണ് വാങ് യപിംഗ്. 55 കാരനായ മിഷന്‍ കമാന്‍ഡര്‍ സായ്, 2008 ല്‍ ചൈനയുടെ ആദ്യത്തെ ബഹിരാകാശ […]
യുക്രൈനില്‍ വീണ്ടും കൂട്ടക്കുരുതി; കീവില്‍ നിന്ന് ആയിരത്തോളം മൃതദേഹം കണ്ടെത്തി
യുക്രൈന്‍ തലസ്ഥാനമായ കീവില്‍ നിന്ന് റഷ്യ പിന്മാറിയതോടെ മേഖലയാകെ ശവപ്പറമ്പായി മാറി. ആയിരത്തോളം സാധാരണക്കാരുടെ മൃതദേഹം കിട്ടിയതായി യുക്രൈന്‍ പൊലീസ് അറിയിച്ചു. ബുച്ചയില്‍നിന്ന് മാത്രം 350 ലേറെ മൃതദേഹങ്ങള്‍ കിട്ടി. അതിനിടെ കാര്‍കീവില്‍ റഷ്യന്‍ ഷെല്ലാക്രമണത്തില്‍ ഏഴുമാസം പ്രായമുള്ള കുട്ടിയടക്കം 10 പേര്‍ മരിച്ചു. 50 ലക്ഷം യുക്രൈനികള്‍ ഇതുവരെ പലായനം ചെയ്‌തെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്. ഭീകരത പ്രോത്സാഹിപ്പിക്കുന്ന രാജ്യമായി റഷ്യയെ പ്രഖ്യാപിക്കണമെന്ന് വ്‌ളൊഡിമിര്‍ സെലന്‍സ്‌കി അമേരിക്കയോട് ആവശ്യപ്പെട്ടു. റഷ്യന്‍ കപ്പല്‍ തകര്‍ത്തത് യുക്രൈന്‍ മിസൈലെന്ന് അമേരിക്ക […]
നീരവ് മോദിയുടെ സഹായി സുഭാഷ് ശങ്കർ അറസ്റ്റിൽ
ബാങ്ക് വായ്പാ തട്ടിപ്പ് നടത്തി നാടുവിട്ട വ്യവസായി നീരവ് മോദിയുടെ സഹായി സുഭാഷ് ശങ്കർ അറസ്റ്റിൽ. ഈജിപ്തിൽ നിന്നാണ് ഇയാളെ സിബിഐ അറസ്റ്റ് ചെയ്തത്. പഞ്ചാബ് നാഷണൽ ബാങ്കിൽനിന്ന് 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ മുഖ്യ പ്രതികളാണ് നീരവ് മോദിയും അമ്മാവനായ മെഹുൽ ചോക്‌സിയും. 2018 ജനുവരിയോടെ ഇരുവരും ഇന്ത്യ വിടുകയായിരുന്നു. നീരവ് മോദിയുടെ, 326.99 കോടി വിലമതിക്കുന്ന സ്വത്തുക്കൾ കണ്ടുകെട്ടിയിരുന്നു. നീരവ് മോദിയുടെ പേരിൽ ലണ്ടനിലും ഗൾഫ് രാജ്യങ്ങളിലുമുള്ള ഫ്‌ളാറ്റുകൾ അടക്കമാണ് കണ്ടുകെട്ടിയത്. […]
ഇ-സ്‌കൂട്ടര്‍ അനധികൃതമായി പാര്‍ക്ക് ചെയ്യുകയോ ഉപേക്ഷിക്കുകയോ ചെയ്താല്‍ 200 ദിര്‍ഹം പിഴ
ദുബൈയില്‍ ഇ-സ്‌കൂട്ടര്‍ അനധികൃതമായി പാര്‍ക്ക് ചെയ്യുകയോ ഉപേക്ഷിക്കുകയോ ചെയ്താല്‍ 200 ദിര്‍ഹം പിഴ ഈടാക്കുമെന്ന് മുന്നറിയിപ്പ്. ദുബൈ ആര്‍.ടി.എയാണ് ഇതു സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇ-സ്‌കൂട്ടറുകള്‍ പാര്‍ക്ക് ചെയ്യാന്‍ കൃത്യമായ പ്രദേശങ്ങള്‍ നിര്‍ണയിച്ചിട്ടുണ്ട്. അവിടെ മാത്രമെ പാര്‍ക്ക് ചെയ്യാന്‍ പാടുള്ളൂവെന്നും അധികൃതര്‍ പറഞ്ഞു. അതിനിടെ, ഇ-സ്‌കൂട്ടര്‍ ലൈസന്‍സിനായി അപേക്ഷ സമര്‍പ്പിക്കാന്‍ നിരവധി പേരാണ് തയാറെടുക്കുന്നത്. ഈ മാസാവസാനം മുതല്‍ ആര്‍.ടി.എയുടെ വെബ്സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. ഓണ്‍ലൈന്‍ ടെസ്റ്റും പരിശീലനവും പൂര്‍ത്തിയാക്കുന്നവര്‍ക്ക് ലൈസന്‍സ് നല്‍കും. ദുബൈയിലെ തെരഞ്ഞെടുത്ത സൈക്കിള്‍ ട്രാക്കിലൂടെ […]