World

കീവിലെ യുഎസ് എംബസി പ്രവർത്തനം പുനരാരംഭിച്ചു

റഷ്യൻ അധിനിവേശത്തെ തുടർന്ന് അടച്ച കീവിലെ യുഎസ് എംബസി പുനരാരംഭിച്ചു. മൂന്ന് മാസത്തെഇടവേളയ്ക്ക് ശേഷമാണ് യുഎസ് എംബസി വീണ്ടും തുറന്നത്. പ്രവർത്തനങ്ങൾ ഔദ്യോഗികമായി പുനരാരംഭിക്കുകയാണെന്ന് എംബസിക്ക് മുകളിൽ യുഎസ് പതാക ഉയർത്തി കൊണ്ട് വക്താവ് ഡാനിയൽ ലാംഗൻകാമ്പ് പറഞ്ഞു. ചെറിയൊരു വിഭാഗം നയതന്ത്രജ്ഞർ ആദ്യം ദൗത്യത്തിനായി മടങ്ങിയെത്തുമെന്ന് ലാംഗൻകാമ്പ് അറിയിച്ചു. കോൺസുലർ പ്രവർത്തനങ്ങൾ ഉടനടി പുനരാരംഭിക്കില്ലെന്നും, സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ യാത്രാ നിർദ്ദേശം യുക്രൈനിലുടനീളം നിലവിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റഷ്യ സമ്പൂർണ അധിനിവേശം ആരംഭിക്കുന്നതിന് പത്ത് ദിവസം മുമ്പാണ് […]

World

ഭക്ഷ്യസുരക്ഷാ പ്രതിസന്ധി; 30 ബില്യൺ ഡോളർ അനുവദിച്ച് ലോക ബാങ്ക്

ആഗോള ഭക്ഷ്യ സുരക്ഷാ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള പദ്ധതികൾക്കായി ലോക ബാങ്ക് 12 ബില്യൺ ഡോളർ അധിക ധനസഹായം പ്രഖ്യാപിച്ചു. 15 മാസത്തിനുള്ളിൽ ഭക്ഷ്യ-വളം ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനും, ദുർബലരായ കുടുംബങ്ങളെയും ഉൽപ്പാദകരെയും പിന്തുണയ്ക്കുന്നതിനുമാണ് അധിക സഹായമെന്ന് ലോക ബാങ്ക് വ്യക്തമാക്കി. ഭക്ഷ്യവിലക്കയറ്റം ദരിദ്രരും ദുർബലരുമായവരിൽ വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ലോക ബാങ്ക് പ്രസിഡന്റ് ഡേവിഡ് മാൽപാസ് പ്രസ്താവനയിൽ പറഞ്ഞു. ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, കിഴക്കൻ യൂറോപ്പ്, മധ്യേഷ്യ, ദക്ഷിണേഷ്യ എന്നിവിടങ്ങളിൽ നടപ്പിലാക്കുന്ന പദ്ധതികൾക്കായി 18.7 ബില്യൺ ഡോളർ ധനസഹായം […]

World

മസ്‌കിനെതിരായ പീഡന പരാതി 2.5 ലക്ഷം ഡോളർ നൽകി ഒത്തുതീർപ്പാക്കിയെന്ന് റിപ്പോർട്ട്

സ്‌പേസ് എക്സ്, ടെസ്ല സിഇഒയും ലോക ധനികരിൽ ഒന്നാമനുമായ ഇലോൺ മസ്കിനെതിരെ ലൈം​ഗിക പീഡന ആരോപണം. 2016-ൽ ഒരു വിമാനത്തിൽ വച്ച് എയർഹോസ്റ്റസിനെ ലൈം​ഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് ബിസിനസ് ഇൻസൈഡർ റിപ്പോർട്ട് ചെയ്തു. ലൈംഗികാരോപണം പുറത്ത് പറയാതിരിക്കാൻ 2018ൽ സ്‌പേസ് എക്‌സ് എയർഹോസ്റ്റസിന് 2.5 ലക്ഷം ഡോളർ നൽകിയെന്നും റിപ്പോർട്ടിൽ ഉണ്ട്. സ്‌പേസ് എക്‌സിന്റെ കോർപ്പറേറ്റ് ജെറ്റ് ഫ്‌ളീറ്റിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന അറ്റൻഡന്റിനോടാണ് മസ്ക് അപമര്യാദയായി പെരുമാറിയത്. മസ്‌ക് ന​ഗ്നത പ്രദർശിപ്പിച്ചെന്നും, സമ്മതമില്ലാതെ യുവതിയുടെ […]

Technology World

ജീവനക്കാരുടെ ശമ്പളം ഇരട്ടിയാക്കും; കൊഴിഞ്ഞുപോക്ക് തടയാനെന്ന് മൈക്രോസോഫ്റ്റ് സി.ഇ.ഒ

മൈക്രോസോഫ്റ്റ് ജീവനക്കാരുടെ ശമ്പളം ഇരട്ടിയായി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചെന്ന് കമ്പനി. സിഇഒ സത്യ നാദെല്ല തന്നെയാണ് ഇ-മെയില്‍ വഴി ഇക്കാര്യം ജീവനക്കാരെ അറിയിച്ചത്.ജീവനക്കാര്‍ വലിയതോതില്‍ കമ്പനി വിട്ടുപോകുന്നത് ഒഴിവാക്കുന്നതിനാണ് ഈ നടപടിയെന്നാണ് റിപ്പോര്‍ട്ട്. ജീവനക്കാരുടെ മികച്ച പ്രകടനത്തിലൂടെ കമ്പനിയ്ക്ക് മികച്ച നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞുവെന്ന് അഭിനന്ദിച്ചുകൊണ്ടാണ് സത്യ നാദെല്ല ഇ മെയില്‍ സന്ദേശം അയച്ചിരിക്കുന്നത്. ജീവനക്കാര്‍ക്ക് നല്‍കുന്ന ശമ്പളം ആഗോള തലത്തില്‍ ഇരട്ടിക്കടുത്ത് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതായും സന്ദേശത്തില്‍ പറയുന്നു. അതേസമയം മാനേജര്‍മാര്‍, വൈസ് പ്രസിഡന്റുമാര്‍ മറ്റ് ഉന്നത തലത്തിലുള്ള […]

World

പെട്രോള്‍ സ്‌റ്റോക്കുള്ളത് ഒരു ദിവസത്തേക്ക് മാത്രം; ജനങ്ങളോട് കൂടെ നില്‍ക്കാന്‍ ആവശ്യപ്പെട്ട് റെനില്‍ വിക്രമസിംഗെ

ശ്രീലങ്കയില്‍ സാമ്പത്തിക പ്രതിസന്ധി കടുക്കുന്ന പശ്ചാത്തലത്തില്‍ ജനങ്ങളോട് കൂടെ നില്‍ക്കാന്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ. പെട്രോള്‍ ഒരു ദിവസത്തേക്കുള്ളത് മാത്രമേ സ്‌റ്റോക്കുള്ളൂ എന്നും ക്ഷാമം പരിഹരിക്കാനായില്ലെങ്കില്‍ പവര്‍കട്ട് ദിവസം 15 മണിക്കൂര്‍ നേരമാക്കേണ്ടി വരുമെന്നും പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. ശ്രീലങ്കന്‍ എയര്‍ലൈന്‍സ് സ്വകാര്യവല്‍ക്കരിക്കുന്നത് അടക്കമുള്ള കാര്യങ്ങളാണ് പ്രതിസന്ധിയില്‍ നിന്ന് കരകയറാനായി പ്രധാനമന്ത്രി ആലോചിക്കുന്നത്. മുന്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് റെനില്‍ വിക്രമസിംഗെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ ബജറ്റിലെ കമ്മി ജിഡിപിയുടെ 13 […]

World

ഒടുവിൽ ഉത്തര കൊറിയ സ്ഥിരീകരിച്ചു; ഭീതിയിലാഴ്ത്തി കൊവിഡ്, മൂന്നു ദിവസത്തിനുള്ളിൽ എട്ടുലക്ഷം കേസുകൾ

ഉത്തരകൊറിയയിൽ കൊവിഡ് വ്യാപനമുണ്ടായതായി സ്ഥിരീകരിച്ച് അധികൃതർ. മൂന്നു ദിവസത്തിനുള്ളിൽ രാജ്യത്ത് എട്ടുലക്ഷം കേസുകൾ റിപ്പോർട്ട് ചെയ്തതായും 42 പേർ മരിച്ചതായുമാണ് റിപ്പോർട്ട്. രോഗം ബാധിച്ച 8,20,620 പേരിൽ 3,24,550 പേർ ചികിത്സയിലാണുള്ളത്. ഇതോടെ രാജ്യത്താകെ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചിരിക്കുകയാണ്. രോഗബാധ വലിയ പ്രശ്‌നമായിരിക്കുന്നുവെന്നാണ് ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ പറയുന്നത്. വാക്‌സിൻ സ്വീകരിക്കാത്തവർ വഴി രോഗം പടരുന്നത് ഒഴിവാക്കാൻ പരമാവധി ക്വാറൻൈറൻ ഏർപ്പെടുത്തുകയാണ് ഉത്തരഉത്തര കൊറിയ. രാജ്യത്തെ എല്ലാ പ്രവിശ്യകളും നഗരങ്ങളും ലോക്ഡൗണിലാണെന്നും നിർമാണ യൂണിറ്റുകളും താമസകേന്ദ്രങ്ങളും […]

World

യുഎഇ പ്രസിഡന്റ് അന്തരിച്ചു

യുഎഇ പ്രസിഡൻ്റും അബുദബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അന്തരിച്ചു. യുഎഇയുടെ രണ്ടാമത്തെ പ്രസിഡൻ്റാണ്. അല്പസമയം മുൻപായിരുന്നു അന്ത്യം. ഇന്ത്യയോടും കേരളത്തോടുമൊക്കെ ആത്മബന്ധം പുലർത്തിയിരുന്ന ആളായിരുന്നു ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ. 2004 നവംബർ 3 മുതൽ യുഎഇ പ്രസിഡൻ്റാണ് ഇദ്ദേഹം. രാജ്യത്തിൻ്റെ ആദ്യ പ്രസിഡൻ്റും രാഷ്ട്രപിതാവുമായ ഷെയ്ഖ് സയ്ദ് ബിൻ സുൽത്താൻ അൽ നഹ്യാൻ്റെ മരണത്തിനു പിന്നാലെയാണ് മകൻ ഖലീഫ ബിൻ സായിദ് ഈ സ്ഥാനം ഏറ്റെടുത്തത്.

World

പ്രധാനമന്ത്രിയാകാന്‍ തയാറെന്ന് അറിയിച്ച് പ്രതിപക്ഷ നേതാവ്; ശ്രീലങ്കയില്‍ നടക്കുന്നത് നാടകീയ നീക്കങ്ങള്‍

ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹീന്ദ രജപക്‌സെ നാടുവിടുന്നത് വിലക്കി സുപ്രിംകോടതി. തിങ്കളാഴ്ച രാജ്യത്ത് സമാധാനപരമായി സമരം ചെയ്തവര്‍ക്ക് നേരെ നടപടിയെടുത്തതിനാണ് വിലക്ക്. ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രിയായി റെനില്‍ വിക്രമസിംഗെ സ്ഥാനമേല്‍ക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ നാടകീയ നീക്കങ്ങളാണ് ശ്രീലങ്കയില്‍ നടക്കുന്നത്. ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കാന്‍ തയാറെന്ന് അറിയിച്ച് പ്രതിപക്ഷനേതാവ് സജിത് പ്രേമദാസ പ്രസിഡന്റ് ഗോതബായ രജപക്‌സെക്ക് കത്തയച്ചു. പ്രധാനമന്ത്രി പദം താന്‍ ഏറ്റെടുക്കാമെന്നാണ് സജിത് പ്രേമദാസ അറിയിച്ചിരിക്കുന്നത്. നേരത്തെ സജിത് പ്രേമദാസ പ്രധാനമന്ത്രി പദവി ഏറ്റെടുക്കാന്‍ പ്രസിഡന്റ് ക്ഷണിച്ചിരുന്നു. […]

World

ആപ്പിളിനേയും പിന്തള്ളി; ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായി സൗദി അരാംകോ

ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതി കമ്പനിയായ സൗദി അരാംകോ ഇനി ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനി. ഐ ഫോണ്‍ നിര്‍മാതാക്കളായ ആപ്പിളിനെ പിന്തള്ളയാണ് വിപണിയില്‍ ഏറ്റവും മൂല്യമുള്ള കമ്പനിയായി അരാംകോ മാറിയത്. സൗദി അരാംകോ ഓഹരികള്‍ 45.95 സൗദി റിയാല്‍ (12.25 ഡോളര്‍) എന്ന നിരക്കിലേക്ക് ഇന്ന് കുതിക്കുകയായിരുന്നു. ഇതോടെ അരാംകോയുടെ വിപണി മൂല്യം 9.19 ട്രില്യണ്‍ റിയാലിലെത്തി. ഈ വര്‍ഷം ജനുവരി 2 മുതല്‍ അരാംകോയുടെ ഓഹരി മൂല്യത്തില്‍ ഏകദേശം 30 ശതമാനത്തിന്റെ വളര്‍ച്ചയാണ് […]

World

ശ്രീലങ്കയിലെ ആഭ്യന്തര കലാപം; അടിച്ചമര്‍ത്താന്‍ സൈന്യത്തിനും പൊലീസിനും പ്രത്യേക അധികാരം നല്‍കി

ശ്രീലങ്കയില്‍ ആഭ്യന്തര കലാപം കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിച്ചതോടെ സംഘര്‍ഷത്തില്‍ മരണപ്പെട്ടവരുടെ എണ്ണം ഏഴായി. ഭരണകക്ഷി നേതാക്കളുടെ വീടുകള്‍ കത്തിച്ച് പ്രതിഷേധക്കാര്‍. ഇതോടെ കലാപം അടിച്ചമര്‍ത്താന്‍ സൈന്യത്തിനും പൊലീസിനും പ്രത്യേക അധികാരം നല്‍കി. വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാന്‍ അനുമതി നല്‍കി പ്രസിഡന്റ് ഗോതബായ രജപക്‌സെ ഉത്തവിട്ടു. അതിനിടയില്‍ മഹിന്ദ രജപക്‌സെ ട്രിങ്കോമാലിയിലെ നാവികത്താളവത്തില്‍ അഭയം തേടി. ഹെലികോപ്റ്ററില്‍ മഹിന്ദയേയും കുടുംബത്തേയും നാവികത്താവളത്തിലെത്തിക്കുകയായിരുന്നു. മഹിന്ദ രാജ്യം വിടാതിരിക്കാന്‍ പ്രതിഷേധക്കാര്‍ വിമാനത്താവളങ്ങളില്‍ തമ്പടിക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. അതേസമയം ഇന്നലെ രാത്രി മുഴുവന്‍ […]