ഇസ്രയേലുമായി ഏതുതരം ബന്ധവും കുറ്റകരമാക്കുന്ന ബിൽ ഇറാഖി പാർലമെന്റ് പാസാക്കി. നിയമം ലംഘിച്ചാൽ ജീവപര്യന്തം തടവോ മരണശിക്ഷയോ ലഭിക്കാം. ഇറാഖിൽ പ്രവർത്തിക്കുന്ന കമ്പനികൾക്കും നിയമം ബാധകമാണ്. 329 അംഗ സഭയിൽ 275 പേർ ബില്ലിനെ പിന്തുണച്ചു. ജനവികാരത്തിന്റെ പ്രതിഫലനമാണ് നിയമമെന്ന് ഇറാഖി പാർലമെന്റ് വാർത്താകുറിപ്പിൽ വ്യക്തമാക്കി. ഇസ്രയേലിന്റെ രാഷ്ട്രപദവി ഇറാഖ് ഇതുവരെയും അംഗീകരിച്ചിട്ടില്ല. ഇരുരാജ്യങ്ങളും തമ്മിൽ നയതന്ത്രബന്ധങ്ങൾ നിലവിലില്ലാത്ത സാഹചര്യത്തിൽ പുതിയനിയമം എങ്ങനെ നടപ്പാക്കുമെന്ന് വ്യക്തമല്ല. അതേസമയം ബാഗ്ദാദിൽ തടിച്ചുകൂടിയ ജനങ്ങൾ ഇസ്രയേൽവിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കി.
World
ജൂൺ മുതൽ വിനോദസഞ്ചാരികൾക്ക് പ്രവേശനം; ടൂറിസം പുനരാരംഭിക്കാനൊരുങ്ങി ജപ്പാൻ
ജൂൺ മാസത്തോടെ ടൂറിസം പുനരാരംഭിക്കാനൊരുങ്ങി ജപ്പാൻ. ജൂൺ 10 മുതൽ യാത്രക്കാർക്ക് രാജ്യത്ത് പ്രവേശനം അനുവദിക്കും. കൊവിഡ് റിപ്പോർട്ട് ചെയ്തതിന് ഏതാണ്ട് രണ്ട് വർഷങ്ങൾക്ക് ശേഷമാണ് രാജ്യാന്തര വിനോദസഞ്ചാരികൾക്ക് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുന്നത്. നിലവിൽ പാക്കേജ് യാത്രകൾക്ക് മാത്രമേ അനുമതിയുള്ളൂ. കൊവിഡ് കേസുകൾ കുറവുള്ള സ്ഥലങ്ങളിൽ നിന്ന് മൂന്ന് ഡോസ് കൊവിഡ് വാക്സിൻ സ്വീകരിച്ചിട്ട് എത്തുന്ന വിനോദസഞ്ചാരികൾക്ക് കൊവിഡ് ടെസ്റ്റോ ക്വാറൻ്റീനോ ആവശ്യമില്ല. ഓസ്ട്രേലിയ, സിംഗപ്പൂർ, തായ്ലൻഡ്, അമേരിക്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ള ടൂർ പാക്കേജുകൾ ഈ […]
ഫിലിപ്പീന്‍സില്‍ യാത്രാക്കപ്പലിന് തീപിടിച്ച് 7 പേര്‍ മരിച്ചു; കടലില്‍ ചാടിയവരെ രക്ഷപ്പെടുത്തി
ഫിലിപ്പീന്‍സില്‍ 150 ലേറെ യാത്രക്കാരുമായി സഞ്ചരിച്ചിരുന്ന കപ്പലിന് തീപിടിച്ചു. ഏഴ് പേർ തീപിടുത്തത്തിൽ മരിച്ചു. തീപിടിച്ചതോടെ യാത്രാകപ്പലില്‍ നിന്ന് കടലിലേക്ക് ചാടിയ 120 ലേറെ പേരെ രക്ഷപ്പെടുത്തി. എംവി മെര്‍ക്രാഫ്റ്റ് 2 എന്ന കപ്പലിനാണ് തീപിടിച്ചത്. തലസ്ഥാനമായ മനിലയില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള തുറമുഖത്ത് എത്തുന്നതിന് മുമ്പായിരുന്നു അപകടം. മരിച്ചവരില്‍ അഞ്ച് സ്ത്രീകളും രണ്ട് പുരുഷന്‍മാരും ഉള്‍പ്പെടുന്നു. ഏഴ് പേര്‍ക്ക് ജീവൻ നഷ്ടപ്പെട്ടെന്നും 120 യാത്രക്കാരെ രക്ഷപ്പെടുത്തിയതായും രക്ഷപ്പെടുത്തിയവരില്‍ 23 പേര്‍ ചികിത്സയില്‍ കഴിയുകയാണെന്നും ഫിലിപ്പീന്‍സ് […]
സ്വയം നീങ്ങുന്ന പാറക്കല്ലുകൾ, ചുട്ടുപൊള്ളുന്ന മരുഭൂമി; ഇത് ഭൂമിയിലെ ചൂടേറിയ പ്രദേശം…
ഏറ്റവും മനോഹരമായ ഭൂപ്രകൃതി. പക്ഷെ വിളിക്കുന്നത് മരണതാഴ്വര എന്നാണ്. ഏറ്റവും ചൂടേറിയതും വരണ്ടതുമായ പ്രദേശമാണിത്. കാലിഫോർണിയയിലെ നെവാഡയിലാണ് ഈ താഴ്വര സ്ഥിതി ചെയ്യുന്നത്. 1994 ഒക്ടോബോർ 24 ലാണ് ഡെത്ത് വാലി നാഷണൽ പാർക്ക് സ്ഥാപിതമായത്. ചുട്ടുപൊള്ളുന്ന മരുഭൂമി എന്നതിലുപരി പ്രകൃതി ദൃശ്യങ്ങളുടെ വ്യത്യസ്തമായ അനുഭൂതിയും ഈ താഴ്വര സഞ്ചാരികൾക്ക് സമ്മാനിക്കുന്നുണ്ട്. മരുഭൂമിയിൽ നിന്ന് സമതലങ്ങളിലേക്ക് പോകുമ്പോൾ ഉയർന്ന കൊടുമുടികൾ പോലും തണുപ്പിക്കുന്ന മഞ്ഞും പൂക്കളാൽ സമൃദ്ധമായ താഴ്വരകളും ചുട്ടുപൊള്ളുന്ന ചൂടും എല്ലാം കാണാം. അറിയാം ഡെപ്ത് […]
അഫ്ഗാനിസ്ഥാനിൽ നാലിടത്ത് സ്ഫോടനം, 14 പേർ കൊല്ലപ്പെട്ടു
അഫ്ഗാൻ തലസ്ഥാനമായ കാബൂളിലും, വടക്കൻ നഗരമായ മസാർ-ഇ-ഷെരീഫിലും വൻ സ്ഫോടനം. നാലിടങ്ങളിൽ ഉണ്ടായ സ്ഫോടനത്തിൽ 14 പേർ കൊല്ലപ്പെടുകയും, 32 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. മസാർ-ഇ-ഷെരീഫിലാണ് ആദ്യ മൂന്ന് സ്ഫോടനങ്ങൾ നടന്നത്. കാബൂൾ പള്ളിയിലാണ് നാലാം സ്ഫോടനം. PD 10, PD 5 പ്രദേശങ്ങളിൽ ബസിലും വാനിലുമാണ് ആക്രമണം ഉണ്ടായത്. ബാൽഖ് പ്രവിശ്യയുടെ തലസ്ഥാനമായ വടക്കൻ നഗരത്തിൽ വൈകുന്നേരം യാത്രക്കാരെ കയറ്റിക്കൊണ്ടു പോകുകയായിരുന്നു ലക്ഷ്യമിട്ട ബസുകൾ. സംഭവത്തിൽ ഒമ്പത് യാത്രക്കാർ കൊല്ലപ്പെടുകയും, 15 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. […]
ടെക്സസ് സ്കൂളിലെ വെടിവെപ്പ്: പ്രതി മുത്തശ്ശിയെയും വെടിയുതിർത്ത് കൊലപ്പെടുത്തിയെന്ന് പൊലീസ്
ടെക്സസ് സ്കൂളിലെ വെടിവെപ്പ് കേസ് പ്രതി മുത്തശ്ശിയെയും വെടിയുതിർത്ത് കൊലപ്പെടുത്തിയെന്ന് പൊലീസ്. സ്കൂളിലേക്ക് പോകുന്നതിനു മുൻപാണ് 19കാരനായ പ്രതി സാല്‍വഡോര്‍ റാമോസ് തൻ്റെ മുത്തശ്ശിയെ വെടിയുതിർത്ത് കൊലപ്പെടുത്തിയത്. കൂട്ടക്കൊലയ്ക്ക് ദിവസങ്ങൾക്കു മുൻപ് പ്രതി തൻ്റെ ആയുധങ്ങളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഉവാള്‍ഡെയിലെ റോബ് എലമെന്ററി സ്‌കൂളിൽ നടന്ന വെടിവെപ്പിൽ 19 വിദ്യാർത്ഥികളും രണ്ട് അധ്യാപകരുമാണ് കൊല്ലപ്പെട്ടത്. . 600ഓളം വിദ്യാര്‍ത്ഥികളാണ് സ്കൂളിൽ പഠിക്കുന്നത്. കൂട്ടക്കൊല നടത്തിയ ഉവാള്‍ഡെ സ്വദേശി സാല്‍വഡോര്‍ റാമോസിനെ പൊലീസ് വെടിവച്ച് കൊലപ്പെടുത്തി. […]
“ജോണി, ഈ കുഞ്ഞ് നിങ്ങളുടേതാണ്”; കോടതിമുറിയിൽ നാടകീയ രംഗങ്ങൾ; ആരാധികയെ നീക്കം ചെയ്ത് പൊലീസ്
ഹോളിവുഡ് താരദമ്പതികളായ ജോണി ഡെപ്പ്- ആംബർ ഹേഡ് മാനനഷ്ടക്കേസ് വിസ്താരത്തിനിടെ കോടതിമുറിയിൽ നാടകീയ രംഗങ്ങൾ. കോടതിമുറിയിലിരുന്ന ഒരു ആരാധിക തൻ്റെ കുഞ്ഞിൻ്റെ പിതാവ് ഡെപ്പ് ആണെന്ന് വിളിച്ചുപറഞ്ഞു. ഉടൻ തന്നെ ഇവരെ കോടതിമുറിയിൽ നിന്ന് നീക്കം ചെയ്തു. രാവിലെ കോടതി ഇടവേളയെടുക്കുന്നതിനിടെ ഒരു യുവതി ഗ്യാലറിയിൽ നിന്ന് “ജോണി, എനിക്ക് താങ്കളെ ഇഷ്ടമാണ്. നമ്മുടെ ആത്മാക്കൾ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു” എന്ന് വിളിച്ചുപറഞ്ഞു. ഡെപ്പ് യുതിക്ക് നേരെ തിരിഞ്ഞ് കൈവീശിക്കാണിച്ചു. ശേഷം തൻ്റെ കയ്യിലിരുന്ന കുഞ്ഞിനെ ഉയർത്തിക്കാണിച്ച് യുവതി […]
കൂട്ടക്കുരുതിയില്‍ നടുങ്ങി അമേരിക്ക; ദുഃഖാചരണം പ്രഖ്യാപിച്ച് ഭരണകൂടം
തോക്കുധാരിയായ അക്രമി ടെക്‌സസിലെ സ്‌കൂളിന് നേരെ നടത്തിയ വെടിവയ്പ്പില്‍ നടുങ്ങി അമേരിക്ക. 19 കുട്ടികളും ഒരു അധ്യാപികയും രണ്ട് സ്‌കൂള്‍ ജീവനക്കാരുമാണ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടത്. കൂട്ടക്കുരുതിയുടെ പശ്ചാത്തലത്തില്‍ യു എസില്‍ ഭരണകൂടം ദുഃഖാചരണം പ്രഖ്യാപിച്ചു. ഏഴ് മുതല്‍ 10 വയസുള്ള കുട്ടികളാണ് അക്രമത്തില്‍ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരോടുള്ള ആദരസൂചകമായി പതാക താഴ്ത്തിക്കെട്ടും. മെയ് 28 വരെ അമേരിക്ക ദുഃഖമാചരിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. ഇത്തരമൊരു ദാരുണമായ കുറ്റകൃത്യത്തിന് പ്രതിയെ നയിച്ചത് എന്തെന്ന് വ്യക്തമായിട്ടില്ല. മുത്തശ്ശിയെ കൊലപ്പെടുത്തിയ ശേഷമാണ് 18കാരനായ പ്രതി സ്‌കൂളിലെ […]
‘തോക്കുലോബിയെ തകര്‍ക്കും’; ടെക്‌സസ് സ്‌കൂളിലെ വെടിവയ്പ്പില്‍ നടുക്കമറിയിച്ച് ജോ ബൈഡന്‍
ടെക്‌സസിലെ സ്‌കൂളിലുണ്ടായ വെടിവയ്പ്പില്‍ 18 കുട്ടികളും ഒരു അധ്യാപികയും രണ്ട് സ്‌കൂള്‍ ജീവനക്കാരും കൊല്ലപ്പെട്ട സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തോക്ക് ലോബിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ബൈഡന്‍ പറഞ്ഞു. വാര്‍ത്ത കേട്ട് താന്‍ തളര്‍ന്ന് പോയെന്നും ഇത് എല്ലാ നേതാക്കളും ജനപ്രതിനിധികളും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കേണ്ട സമയമാണെന്നും ബൈഡന്‍ പറഞ്ഞു. അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസും വെടിവയ്പ്പിനെ ശക്തമായി അപലപിച്ച് രംഗത്തെത്തി. സംഭവം ഹൃദയഭേദകമാണെന്നും ഇനി ഇത്തരം സംഭവങ്ങള്‍ […]
റഷ്യൻ അധിനിവേശം; മരിയുപോളിൽ 200 മൃതദേഹങ്ങൾ കണ്ടെത്തി
കനത്ത റഷ്യൻ ആക്രമണം നടന്ന യുക്രൈൻ നഗരമായ മരിയുപോളിൽ നിന്ന് 200 ലേറെ മൃതദേഹങ്ങൾ കണ്ടെത്തി. ബോംബിങ്ങിൽ തകർന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് ജീർണിച്ചു തുടങ്ങിയ ശരീരങ്ങൾ ലഭിച്ചതെന്ന് മേയർ പെട്രോ ആൻഡ്രു ഷെങ്കോ അറിയിച്ചു. റഷ്യൻ അധിനിവേശത്തിൽ ഏറ്റവും കനത്ത ബോംബിങ് നടന്ന പട്ടണങ്ങളിലൊന്നാണ് മരിയുപോൾ. ഇതിനിടെ റഷ്യ യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യന്‍ പ്രസിഡന്റുമായി ചര്‍ച്ചയ്ക്ക് സന്നദ്ധതയറിയിച്ച് യുക്രൈന്‍ പ്രസിഡന്റ് വ്‌ലോഡിമിര്‍ സെലന്‍സ്‌കി. റഷ്യന്‍ ഫെഡറേഷന്റെ പ്രസിഡന്റാണ് എല്ലാം തീരുമാനിക്കുന്നത്. യുദ്ധം അവസാനിപ്പിക്കുന്നതിന് നമ്മള്‍ […]