World

‘എനിക്ക് നിന്നോട് എല്ലാം തുറന്ന് പറയാൻ സാധിക്കുമെന്ന് ഞാൻ പ്രത്യാശിക്കുന്നു’; ലോകത്തെ കണ്ണീരണിയിച്ച ആ ഡയറിക്കുറിപ്പ് പുറത്ത് വന്നിട്ട് 75 വർഷം

‘ എനിക്ക് നിന്നോട് എല്ലാം തുറന്ന് പറയാൻ സാധിക്കുമെന്ന് ഞാൻ പ്രത്യാശിക്കുന്നു, കാരണം മറ്റൊരാളോടും ഒന്നും തുറന്ന് പറയാൻ എനിക്ക് സാധിച്ചിട്ടില്ല. നീ എനിക്ക് വലിയ ആശ്വാസവും കരുത്തുമാകുമെന്ന് ഞാൻ കരുതുന്നു’- ആ പതിമൂന്ന് വയസുകാരി തന്റെ ഡയറിക്കുറിപ്പ് തുടങ്ങിയത് ഇങ്ങനെയാണ്. ആംസ്റ്റർഡാമിലെ കാറ്റും വെളിച്ചവും കയറാത്ത ഭൂഗർഭ അറയിലിരുന്ന് തന്റെ ജീവിതത്തിലെ ഓരോ ദിവസത്തെ കുറിച്ചും ഭയന്നുവിറച്ച് എഴുതുമ്പോൾ ആൻ ഫ്രാങ്ക് അറിഞ്ഞിരുന്നില്ല വൃത്തികെട്ട നാസിപ്പടയുടെ ചെയ്തികളെ കാലം തള്ളിപ്പറയുക തന്റെ ഈ എഴുത്തുകൾ ആധാരമാക്കിക്കൊണ്ടാകുമെന്ന്. […]

World

കാമുകിയെ ക്രൂരമായി മർദിച്ചു, പാസ്പോർട്ട് നശിപ്പിച്ചു; ഇന്ത്യൻ വംശജനായ മലേഷ്യൻ യുവാവിന് തടവ് ശിക്ഷ

കാമുകിയെ ക്രൂരമായി മർദിച്ചതിന് സിംഗപ്പൂരിൽ ഇന്ത്യൻ വംശജനായ മലേഷ്യൻ യുവാവിന് ജയിൽ ശിക്ഷ. പാർതിബൻ മണിയം എന്ന 30 കാരന് ഏഴ് മാസവും മൂന്നാഴ്ചയുമാണ് കോടതി തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്. കാമുകിയെ മർദിക്കുകയും സിം കാർഡ് വിഴുങ്ങിയ ശേഷം ഫോൺ തകർക്കുകയും പാസ്‌പോർട്ട് വലിച്ചുകീറുകയും കൈകൊണ്ട് ശ്വാസം മുട്ടിക്കുകയും ചെയ്‌തെന്ന കേസിലാണ് സിംഗപ്പൂർ കോടതിയുടെ വിധി. തന്റെ 38 വയസ്സുള്ള പങ്കാളിയുമൊത്ത് കഴിഞ്ഞ വർഷം ഡിസംബർ മുതൽ ജനുവരി 23 വരെ യുവതിയുടെ ബന്ധുവിനൊപ്പമാണ് ഇരുവരും താമസിച്ചിരുന്നത്. […]

World

ലോകത്ത് ഏറ്റവും മികച്ച ജീവിതനിലവാരമുള്ള പട്ടണമായി വിയന്ന

ലോകത്ത് ഏറ്റവും മികച്ചജീവിതനിലവാരമുള്ള പട്ടണമായി ഓസ്ട്രിയൻ തലസ്ഥാനമായ വിയന്ന. ഏറ്റവുമധികം വാസയോഗ്യമായ പട്ടണങ്ങളുടെ പട്ടികയിൽ യുക്രേനിയൻ തലസ്ഥാനമായ കീവ് ഇത്തവണ ഉൾപ്പെട്ടില്ല. റഷ്യൻ പട്ടണങ്ങളായ മോസ്കോയും സെൻ്റ് പീറ്റേഴ്സ്ബർഗും റാങ്കിംഗിൽ പിന്നാക്കം പോയി. സെൻസർഷിപ്പും യുക്രൈൻ അധിനിവേശവുമാണ് കാരണം. ന്യൂസീലൻഡിലെ ഓക്ക്‌ലൻഡായിരുന്നു കഴിഞ്ഞ തവണത്തെ പട്ടികയിൽ ഒന്നാമത്. എന്നാൽ, പുതിയ പട്ടികയിൽ ഓക്ക്‌ലൻഡ് 34ആം സ്ഥാനത്താണ്. സ്ഥലത്തെ കൊവിഡ് നിയന്ത്രണങ്ങളാണ് ഓക്ക്‌ലൻഡിനെ പട്ടികയിൽ താഴേക്ക് ഇറക്കിയത്. കഴിഞ്ഞ വർഷത്തെ പട്ടികയിൽ 12ആം സ്ഥാനത്തായിരുന്നു വിയന്ന. 2018, 19 […]

World

ബംഗ്ലാദേശിൽ പ്രളയക്കെടുതി രൂക്ഷം; ഒരാഴ്ചക്കിടെ 40 മരണം: ചിത്രങ്ങൾ

ബംഗ്ലാദേശിൽ പ്രളയക്കെടുതി രൂക്ഷം. പ്രളയത്തിൽ ഇതുവരെ 40 പേർ കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു. ജൂൺ 16 മുതൽ 21 വരെയുള്ള ഒരാഴ്ചത്തെ കാലയളവിലാണ് ഇത്രയധികം പേർ മരണപ്പെട്ടത്. പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ചൊവ്വാഴ്ച പ്രളയബാധിത സ്ഥലങ്ങൾ സന്ദർശിച്ചിരുന്നു. സിൽഹറ്റ്, സുനംഗഞ്ജ് ജില്ലകളിലെ സ്ഥിതി വളരെ ഗുരുതരമാണെന്ന് അധികൃതർ വ്യക്തമാക്കി. 122 വർഷത്തിനിടെ സിൽഹറ്റിലുണ്ടായ ഏറ്റവും ശക്തമായ പ്രളയമാണ് ഇത്. വടക്കുകിഴക്കൻ ജില്ലകളിലെ സ്ഥിതിയും മാറ്റമില്ലാതെ തുടരുകയാണ്. സിൽഹറ്റിലെ പ്രധാന നദിയായ സുർമ അപകട മേഖലയും കടന്ന് നിറഞ്ഞൊഴുകുകയാണ്. […]

World

വിവാഹത്തിന് മുമ്പ് ലൈംഗികത നിരസിക്കുന്നത് യഥാർത്ഥ പ്രണയത്തിന്റെ അടയാളം; ഫ്രാൻസിസ് മാർപ്പാപ്പ

വിവാഹത്തിന് മുമ്പ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ വിസമ്മതിക്കുന്നത് യഥാർത്ഥ സ്നേഹത്തിന്റെ അടയാളമാണെന്ന് ഫ്രാൻസിസ് മാർപാപ്പ. വിവാഹം വരെ ലൈംഗികബന്ധത്തിൽ നിന്ന് വിട്ടുനിൽക്കുന്നത് ബന്ധങ്ങൾ സംരക്ഷിക്കാനുള്ള ഉത്തമ മാർഗമാണെന്നും മാർപാപ്പ പറഞ്ഞു. വത്തിക്കാനിൽ ഒരു പൊതു സദസ്സിൽ മാതൃത്വത്തെക്കുറിച്ച് സംസാരിക്കവെയാണ് മാർപാപ്പ ലൈംഗികതയെക്കുറിച്ച് തന്റെ പരാമർശം നടത്തിയത്. പരിശുദ്ധിയെ സ്നേഹിക്കാൻ പരിശുദ്ധി പഠിപ്പിക്കുന്നു. വിവാഹത്തിന് മുമ്പുള്ള ലൈംഗികബന്ധത്തിൽ നിന്ന് വിട്ടുനിൽക്കാനുള്ള നീക്കം മികച്ച തീരുമാനമാണ്. യുവാക്കളെ അവരുടെ സൗഹൃദത്തിന്റെ ആഴം വർദ്ധിപ്പിക്കാനും ദൈവകൃപ സ്വീകരിക്കാനും സമയം കണ്ടെത്തുന്നതിന് ഇത് […]

World

അഫ്ഗാനിസ്താനിൽ വൻ ഭൂചലനം; 250 മരണം

അഫ്ഗാനിസ്താനിൽ വൻ ഭൂചലനം. 250 മരണം റിപ്പോർട്ട് ചെയ്തു. 150 പേർക്ക് പരുക്കേറ്റു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. തെക്ക് കിഴക്കൻ നഗരമായ ഖോസ്റ്റിൽ നിന്ന് 44 കിമി അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. അഫ്ഗാനിസ്താൻ, പാകിസ്താൻ, ഇന്ത്യ എന്നിവിടങ്ങളിലേക്കുള്ള 500 കിമി ചുറ്റളവിൽ ഭൂചലനം അനുഭവപ്പെട്ടുവെന്നാണ് റിപ്പോർട്ട്. കാബൂൾ, പാകിസ്താനിലെ ഇസ്ലാമാബാദ് എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. പുലർച്ചെയായിരുന്നു ഭൂചലനം. 6.1 തീവ്രത രേഖപ്പെടുത്തി.

World

രാജ്യത്ത് റഷ്യൻ സംഗീതം നിരോധിച്ച് യുക്രൈൻ

മാധ്യമങ്ങളിലും പൊതു ഇടങ്ങളിലും റഷ്യൻ സംഗീതം നിരോധിക്കുമെന്ന് യുക്രൈൻ. റഷ്യയിൽ നിന്നും ബെലാറസിൽ നിന്നും പുസ്തകങ്ങൾ ഇറക്കുമതി ചെയ്യുന്നതും നിയമപ്രകാരം നിരോധിക്കും. 450 പ്രതിനിധികൾ അടങ്ങുന്ന യുക്രൈനിയൻ പാർലമെന്റിൽ 303 പേരുടെ പിന്തുണയോടെ ബിൽ പാസായി. ടെലിവിഷൻ, റേഡിയോ, സ്കൂളുകൾ, പൊതുഗതാഗതം, ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, സിനിമാശാലകൾ, മറ്റ് പൊതു ഇടങ്ങളിൽ ഇനി റഷ്യൻ സംഗീതം പാടില്ല. എന്നാൽ മുഴുവൻ റഷ്യൻ സംഗീതത്തിനും നിരോധനം ബാധകമല്ല. 1991ന് ശേഷം നിർമ്മിക്കപ്പെട്ട ഗാനങ്ങൾക്കാണ് നിയമം ബാധകമാവുക. റഷ്യൻ അധിനിവേശത്തിൽ അപലപിച്ച […]

World

കാബൂളിലെ ഗുരുദ്വാരയിൽ സ്‌ഫോടനം; രണ്ട് പേർ കൊല്ലപ്പെട്ടു പിന്നിൽ ഐഎസ് തീവ്രവാദികളെന്ന് സൂചന

കാബൂളിലെ ഗുരുദ്വാരയിൽ സ്‌ഫോടനം. കർത്തേപർവാൾ ഗുരുദ്വാരയിലാണ് സ്‌ഫോടനം നടന്നത്. ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. നിരവധി പേരെ ആയുധധാരികൾ ബന്ദികളാക്കിയെന്നും സൂചനയുണ്ട്. ആക്രമണം അഫ്ഗാനിസ്താനിലെ സിഖ് വംശജരെ ലക്ഷ്യമിട്ടാണെന്നാണ് സുചന. ഇന്ന് രാവിലെ ഇന്ത്യൻ സമയം 8.30നാണ് തീവ്രവാദികൾ ഗുരുദ്വാരയിലെത്തുന്നത്. മുപ്പതോളം പേരാണ് ഗുരുദ്വാരയിൽ പ്രാർത്ഥനയ്ക്കായി എത്തിയിരുന്നത്. സ്‌ഫോടനം നടന്നതോടെ പതിനഞ്ച് പേർ അവിടെ നിന്നും ഓടി രക്ഷപ്പെട്ടു. രണ്ട് പേർ കൊല്ലപ്പെടുകയും, മൂന്ന് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ബാക്കിയുള്ളവരെ ബന്ദികളാക്കിയിരിക്കുകയാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. സ്ഥിതിഗതികൾ […]

World

അമേരിക്കയിലെ പള്ളിയിൽ വെടിവയ്പ്പ്; ഒരാൾ മരിച്ചു, രണ്ട് പേർക്ക് ​ഗുരുതര പരുക്ക്

അമേരിക്കയിൽ അലബാമയിലെ പള്ളിയിലുണ്ടായ വെടിവയ്പ്പിൽ ഒരാൾ മരിച്ചു. രണ്ട് പേർക്ക് പരുക്കേറ്റു. വെസ്‌റ്റാവിയയിലെ സെൻറ് സ്റ്റീഫൻസ് പള്ളിയിലാണ് വെടിവയ്പ്പുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്. ആക്രമണ കാരണം എന്താണെന്ന് വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രാദേശിക സമയം ഇന്ന് വൈകിട്ട് 6.22നാണ് ആക്രമണുണ്ടായത്. പരുക്കേറ്റവരെ ​ഗുരുതരാവസ്ഥയിൽ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 40000 പേർ മാത്രമുള്ള ചെറിയ പട്ടണത്തിലാണ് ദാരുണ സംഭവമുണ്ടായത്.

World

പെട്രോളിനും ഡീസലിനും വീണ്ടും വിലകൂട്ടി പാകിസ്താന്‍; 20 ദിവസത്തിനിടെ മൂന്നാമത്തെ വര്‍ധനവ്

പാകിസ്താനില്‍ പെട്രോള്‍ വില ലിറ്ററിന് 24 രൂപ വര്‍ധിച്ച് 233.89 രൂപയിലെത്തി. ഡീസലിന് 16.31 രൂപ വര്‍ധിപ്പിച്ച് ലിറ്ററിന് 263.31 രൂപയാണ് പുതിയ നിരക്ക്. രാജ്യത്തെ ഇന്ധനവിലയിലെ റെക്കോര്‍ഡ് ഉയരത്തിലേക്കാണ് ഈ വര്‍ധനവ്. പെട്രോളിയം ഉല്‍പന്നങ്ങളുടെ സബ്‌സിഡി വഹിക്കാന്‍ സര്‍ക്കാരിന് കഴിയില്ലെന്ന് പാക് ഫെഡറല്‍ ധനമന്ത്രി മിഫ്താ ഇസ്മായില്‍ പറഞ്ഞു. കഴിഞ്ഞ 20 ദിവസത്തിനിടെ രാജ്യത്തുണ്ടാകുന്ന മൂന്നാമത്തെ വര്‍ധനയാണിത്. രാജ്യത്ത് പെട്രോള്‍ വില 24.03 രൂപ വര്‍ധിപ്പിച്ച് ലിറ്ററിന് 233.89 രൂപ എന്ന റെക്കോര്‍ഡ് നിരക്കിലേക്കാണ് പുതിയ […]