ശ്രീലങ്കന്‍ പ്രതിസന്ധിയെ അതീവ ഗൗരവത്തോടെയും സൂക്ഷമതയോടെയും ചൈന വിലയിരുത്തുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. ‘കാത്തിരുന്ന് നിരീക്ഷിക്കുക’ എന്ന സമീപനമാണ് ചൈന വിഷയത്തില്‍ സ്വീകരിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ശ്രീലങ്കയ്ക്ക് സാമ്പത്തിക സാഹയം നല്‍കുന്നത് പരിഗണനയിലുണ്ടോയെന്ന് ചൈന വ്യക്തമാക്കത്തതിനു പിന്നിലും ഇതേ നിലപാടണെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ശ്രീലങ്ക ചൈനയുടെ സൗഹൃദ അയല്‍ക്കാരനും സഹകരണ പങ്കാളിയുമാണ്. ശ്രീലങ്കയിലെ എല്ലാ മേഖലകള്‍ക്കും രാജ്യത്തെ ജനങ്ങളുടെയും അടിസ്ഥാന താല്‍പ്പര്യങ്ങള്‍ മനസില്‍ പിടിക്കാനും സ്ഥിരത പുനഃസ്ഥാപിക്കാനും സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനും ഉപജീവനമാര്‍ഗം മെച്ചപ്പെടുത്താനുമുള്ള ബുദ്ധിമുട്ടുകള്‍ മറികടക്കാന്‍ […]
World
ശ്രീലങ്കയില്‍ വീണ്ടും അടിയന്തരാവസ്ഥ; പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ പ്രതിഷേധം
പ്രസിഡന്റ് ഗോതബയ രജപക്‌സെ രാജ്യം വിട്ടതിന് പിന്നാലെ ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അനിശ്ചിത കാലത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതായി പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെയുടെ ഓഫിസ് അറിയിച്ചു. രജപക്‌സെ മാലിദ്വീപിലേക്ക് കടന്നെന്ന റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ചതിന് പിന്നാലെ പ്രതിഷേധക്കാര്‍ പ്രധാനമന്ത്രിയുടെ ഓഫിസിന് മുന്നിലേക്ക് ഇരച്ചെത്തി. ഗോതബയ രജപക്‌സെ രാജിവക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ബാരിക്കേഡ് തകര്‍ത്ത പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. മാലിദ്വീപിലേക്ക് കടന്ന രജപക്‌സെയുടെ ഒപ്പം അദ്ദേഹത്തിന്റെ ഭാര്യയും സുരക്ഷാ ഉദ്യോഗസ്ഥരുമുണ്ട്. മാലിയില്‍ വെലാന വിമാനത്താവളത്തിലെത്തിയ രജപക്‌സെയെ മാലിദ്വീപ് സര്‍ക്കാര്‍ […]
മകൻ ട്രാൻസ്‌ജെൻഡറായി മാറി; അഭിമാനപൂർവം വെളിപ്പെടുത്തി ഖാലിദ് ഹൊസെയ്‌നി
അഫ്ഗാൻ അമേരിക്കൻ എഴുത്തുകാരൻ ഖാലിദ് ഹൊസെയ്‌നിയുടെ മകൻ ട്രാൻസ്‌ജെൻഡറായി. പുരുഷനായി ജനിച്ച ഹാരിസ് സ്ത്രീയാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു. മകൾ ഹാരിസിനെ കുറിച്ചോർത്ത് അഭിമാനമുണ്ടെന്ന് വിഖ്യാത എഴുത്തുകാരൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ‘ഇന്നലെ എന്റെ 21 കാരിയായ മകൾ ഹാരിസ് ട്രാൻസ്‌ജെൻഡറാണെന്ന് പ്രഖ്യാപിച്ചു. കഴിഞ്ഞ ഒരു വർഷമായി ഹാരിസിന്റെ മാറ്റം ഞാൻ അടുത്തറിയുകയാണ്. ഇത്തരം മാറ്റങ്ങൾ മാനസികമായും ശാരീരികമായും സാമൂഹികമായുമെല്ലാം സങ്കീർണമാണ്. പക്ഷേ ഹാരിസ് അവയെ എല്ലാം സധൈര്യം നേരിട്ടു. ഒരച്ഛനെന്ന നിലയിൽ ഇതിലും അഭിമാനം തോന്നിയിട്ടില്ല’- ഖാലിദ് ഹൊസെയ്‌നി പറഞ്ഞു. […]
ഏറ്റെടുക്കല്‍ കരാറില്‍ നിന്ന് പിന്മാറി; എലോണ്‍ മസ്‌കിനെതിരെ ട്വിറ്റര്‍ കോടതിയിലേക്ക്
ഏറ്റെടുക്കല്‍ കരാറില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്ന് സ്‌പേസ് എക്‌സ് ഉടമ എലോണ്‍ മസ്‌കിനെതിരെ ട്വിറ്റര്‍ കോടതിയെ സമീപിച്ചു. കമ്പനിയുമായി ഉണ്ടാക്കിയ ധാരണ പ്രകാരം കരാര്‍ അംഗീകരിച്ച് ഏറ്റെടുക്കല്‍ പൂര്‍ത്തീകരിക്കാന്‍ മസ്‌കിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടാണ് ട്വിറ്റര്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചതിനാല്‍ ട്വിറ്റര്‍ വാങ്ങില്ലെന്ന് കാണിച്ച് വെള്ളിയാഴ്ചയാണ് മസ്‌കിന്റെ അഭിഭാഷകന്‍ കരാറില്‍ നിന്ന് പിന്മാറിയത്. വ്യാജ അക്കൗണ്ടുകളെക്കുറിച്ച് ആവശ്യപ്പെട്ട രേഖകള്‍ ട്വിറ്റര്‍ നല്‍കിയില്ലെന്ന് ആരോപിച്ചാണ് ട്വിറ്റര്‍ വാങ്ങാനുള്ള നീക്കത്തില്‍ നിന്നുള്ള പിന്മാറ്റം. സ്‌കിന്റെ ആവശ്യങ്ങളെ ട്വിറ്റര്‍ ബഹുമാനിച്ചില്ലെന്നും […]
അടിയന്തരഘട്ടങ്ങളില്‍ ജീവന്‍ നിലനിര്‍ത്താന്‍ ഗര്‍ഭഛിദ്രം നടത്താം; നിര്‍ണായക തീരുമാനവുമായി യുഎസ്
അടിയന്തരഘട്ടങ്ങളില്‍ ജീവന്‍ നിലനിര്‍ത്താന്‍ ഗര്‍ഭഛിദ്രം ആവശ്യമായി വന്നാല്‍ നടത്തിക്കൊടുക്കണമെന്ന് യുഎസ് സ്‌റ്റേറ്റ് ഗവണ്‍മെന്റ്. ഡോക്ടര്‍മാര്‍ക്കും ആശുപത്രികള്‍ക്കും സര്‍ക്കാര്‍ ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കി. ഗര്‍ഭഛിദ്രം നിരോധിച്ചുകൊണ്ടുള്ള സുപ്രിംകോടതിയുടെ പുതിയ വിധി ഇതോടെ ചില പ്രത്യേക സാഹചര്യങ്ങളില്‍ മറികടക്കാന്‍ ഡോക്ടര്‍മാര്‍ക്ക് സാധിക്കും. സ്വന്തം തീരുമാനപ്രകാരം ഗര്‍ഭഛിദ്രം ചെയ്യാനുള്ള സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശം കഴിഞ്ഞ മാസമാണ് അമേരിക്കന്‍ സുപ്രിംകോടതി പിന്‍വലിച്ചത്. ഗര്‍ഭഛിദ്രം ചെയ്യാനുള്ള അവകാശങ്ങളെ സംരക്ഷിക്കുന്ന ചരിത്രപ്രസിദ്ധമായ 1973 റോ വേള്‍സസ് വേഡ് വിധിയാണ് സുപ്രിംകോടതി റദ്ദാക്കിയത്. ഇതനുസരിച്ച് സംസ്ഥാനങ്ങള്‍ക്ക് ഗര്‍ഭഛിദ്രം […]
യു കെയിലെ ഏറ്റവും ജനപ്രിയമായ ആണ്‍പേര് മുഹമ്മദ്; ഇത്തവണ ‘ഒലിവിയ’യെ മറികടന്ന് ‘ലില്ലി’
ഓരോ കുഞ്ഞും ഭൂമിയിലെത്തുന്നതിന് മാസങ്ങള്‍ മുന്‍പ് തന്നെ അച്ഛനും അമ്മയും മറ്റ് ബന്ധുക്കളും കുഞ്ഞുങ്ങള്‍ക്കുള്ള പേരുകള്‍ ആലോചിച്ച് തലപുകയ്ക്കാറുണ്ട്. പേരില്‍ എന്തിരിക്കുന്നു എന്ന് പുറമേ പറഞ്ഞാലും മക്കള്‍ക്ക് ‘നല്ല പേരുകിട്ടാനായി’ ഇന്റര്‍നെറ്റ് മുഴുവന്‍ പല മാതാപിതാക്കളും അരിച്ചുപെറുക്കാറുണ്ട്. ഇഷ്ടപ്പെട്ട പ്രശസ്ത വ്യക്തികളുടെ പേരുകളോ ദൈവനാമങ്ങളോ കുടുംബത്തിലെ മുതിര്‍ന്ന വ്യക്തികളുടെ പേരുകളോ വരെ കുഞ്ഞുങ്ങള്‍ക്കായി തെരഞ്ഞെടുക്കാറുണ്ട്. ബ്രിട്ടനിലെ ബേബി സെന്റര്‍ യു കെ പുറത്തുവിട്ട 2022ലെ അര്‍ധവര്‍ഷ റിപ്പോര്‍ട്ടില്‍ ഇത്തരം പേരിടലുകളുടെ നിരവധി വിശേഷങ്ങളാണുള്ളത്. ബ്രിട്ടണില്‍ മാത്രമല്ല, ഇപ്പോള്‍ […]
രാജിവച്ചെങ്കിലും ബോറിസ് ജോൺസന്റെ വിവാഹ സത്കാരം സർക്കാർ വസതിയിൽ; ബ്രിട്ടൻ സാക്ഷ്യം വഹിക്കുക വൻ വിരുന്നിന്
അത്യുഗ്രൻ വിവാഹ സത്കാര വിരുന്നിനൊരുങ്ങി ബ്രിട്ടൻ മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ. രാജിവച്ചുവെങ്കിലും കെയർടേക്കർ പ്രധാനമന്ത്രിയായി തുടരുന്ന ബോറിസ് ജോൺസൺ തന്റെ ഔദ്യോഗിക വസതിയിലാകും വിരുന്ന് ഒരുക്കുക. 1920 മുതൽ ബ്രിട്ടീഷ് പ്രധാന മന്ത്രിമാരുടെ അവധിക്കാല വിഹാരകേന്ദ്രമായ ചെക്കേഴ്‌സിലാകും വിവാഹ സത്കാര വിരുന്ന് നടക്കുക. ജൂലൈ 30നാണ് വിൻസ്റ്റൺ ചർചിലിന്റെ വസതിയായിരുന്ന ചെക്കേഴ്‌സിൽ ചടങ്ങ് സംഘടിപ്പിക്കുന്നത്. എന്നാൽ ബോറിസ് ജോൺസണ് അൽപമെങ്കിലും ആത്മാഭിമാനമുണ്ടെങ്കിൽ വിവാഹം മറ്റൊരു സ്ഥലത്ത് നടത്തണമെന്നാണ് കൺസർവേറ്റിവ് പാർട്ടി പ്രതിനിധികളുടെ നിലപാട്. എന്നാൽ പുതിയ […]
സഹപാഠിയായ പെണ്‍കുട്ടിയെ കഴുത്തറത്ത് കൊലപ്പെടുത്തി; ഈജിപ്ഷ്യന്‍ പൗരന് വധശിക്ഷ
സഹപാഠിയായ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതിന് ഈജിപ്ഷ്യന്‍ പൗരന് വധശിക്ഷ വിധിച്ച് കോടതി. ഈജിപ്തിലെ അല്‍ മന്‍സൂറ ക്രിമിനല്‍ കോടതിയുടേതാണ് വിധി. കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം. അല്‍ മന്‍സൂറ യൂണിവേഴ്‌സിറ്റി ക്യാമ്പസിന് പുറത്താണ് കൊലപാതകം നടന്നത്. നയേറ അഷ്‌റഫ് എന്ന പെണ്‍കുട്ടിയെ മുഹമ്മദ് ആദല്‍ എന്ന യുവാവ് കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു. രാജ്യത്തിനകത്ത് വലിയ പ്രതിഷേധമാണ് ഇതേത്തുടര്‍ന്നുണ്ടായത്. കെയ്‌റോയില്‍ നിന്ന് 130 കിലോമീറ്റര്‍ വടക്കുള്ള മന്‍സൂറയിലാണ് സംഭവം. കുറ്റകൃത്യത്തിന്റെ ഗൗരവം, കൊലപാതകം നടന്ന രീതി, തുടങ്ങിയവ കണക്കിലെടുത്ത് വിചാരണയും ശിക്ഷാവിധിയും […]
‘അല്‍പവസ്ത്രം അനാചാരം’; ബിക്കിനിക്ക് നിരോധനവുമായി ഇറ്റാലിയന്‍ തീരദേശ നഗരം
ബിക്കിനി എന്ന വസ്ത്രത്തെ ഈ ആധുനിക കാലത്തും പല നാടുകളും പല മനുഷ്യരും അയിത്തം കല്‍പ്പിച്ച് മാറ്റിനിര്‍ത്തുന്നത് കാണാം. മനുഷ്യ സ്വാതന്ത്ര്യം പോലെ വസ്ത്ര സ്വാതന്ത്ര്യവും ബിക്കിനിയെ ബാധിക്കുന്നത് കാലങ്ങളായി ഏല്ലാ നാടുകളിലും കാണുന്ന പതിവ് രീതിയാണ്. എല്ലാ വസ്ത്രങ്ങളും പോലെ തന്നെ ഒന്നായി ബിക്കിനിയും പതിയെ സ്വീകാര്യത നേടുന്നതിനിടെയാണ് ഇറ്റലിയില്‍ നിന്നൊരു ബിക്കിനി നിരോധന വാര്‍ത്ത വരുന്നത്. ഇറ്റലിയിലെ തീരദേശ നഗരമായ സോറന്റോയാണ് ബിക്കിനിയെ നിരോധിക്കാനൊരുങ്ങുന്നത്. സോറന്റോയിലെ ഏറെ ജനപ്രീതിയുള്ള റിസോര്‍ട്ടിലേക്ക് ബിക്കിനും ധരിച്ച് പോകാമെന്ന് […]
കൂസലില്ലാതെ പ്രതി; മുൻ പ്രധാനമന്ത്രി ഷിൻസോ ആബേയെ വെടിവച്ചത് നാവിക സേന മുൻ അംഗം
ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബേയെ വെടിവെച്ചത് നാവിക സേന മുൻ അംഗം യാമാഗാമി തെത്സൂയ. വെടിവെച്ച ശേഷവും സംഭവ സ്ഥലത്ത് കൂസലില്ലാതെ പ്രതിയുണ്ടായിരുന്നെന്ന് പൊലീസ് പറയുന്നു. പ്രതിയായ യാമാഗാമി തെത്സൂയ പൊലീസ് കസ്റ്റഡിയിലാണ്. ആക്രമണത്തെ തുടർന്ന് ഔദ്യോഗിക പരിപാടികൾ റദ്ദാക്കി ജാപ്പനീസ് പ്രധാനമന്ത്രി ടോക്കിയോയിലേക്ക് തിരിച്ചു. സംഭവത്തെക്കുറിച്ച് നയതന്ത്രപ്രതിനിധിയോട് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി വിവരങ്ങൾ അന്വേഷിച്ചു. ജപ്പാനിലെ നാര നഗരത്തിൽ വെച്ച് പൊതുപരിപാടിയിൽ പ്രസംഗിക്കുന്നതിനിടെയാണ് മുൻപ്രധാനമന്ത്രിക്ക് വെടിയേറ്റത്. ഉടൻ ആശുപത്രിയിലേക്ക് മാറ്റിയ അദ്ദേഹത്തിന്റെ നില അതീവ […]