World

റെനിൽ വിക്രമസിംഗെ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും

ശ്രീലങ്കയുടെ എട്ടാമത് പ്രസിഡന്റായി റെനിൽ വിക്രമസിംഗെ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും. അധികാരമേറ്റശേഷം രാജ്യത്തെ പ്രതിസന്ധി പരിഹരിക്കാനുള്ള പദ്ധതികൾ വിക്രമസിംഗെ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. അതേസമയം, വിക്രമസിംഗെയ്ക്കെതിരെ ശക്തമായ പ്രതിഷേധത്തിലേക്ക് കടക്കാനാണ് പ്രക്ഷോഭകാരികളുടെ തീരുമാനം. പ്രതിഷേധക്കാർക്കെതിരെ കടുത്ത നടപടിക്കും സാധ്യതയുണ്ട്. ഗുരുതര രാഷ്ട്രീയ പ്രതിസന്ധിയും രൂക്ഷമായ സാമ്പത്തിക അരക്ഷിതാവസ്ഥയും ജനങ്ങളുടെ ശക്തമായ പ്രതിഷേധവും തുടരുന്നതിനിടയാണ് റെനിൽ വിക്രമസിംഗെ ശ്രീലങ്കയുടെ പുതിയ പ്രസിഡന്റ് ആകുന്നത്. പ്രതിസന്ധിയുടെ ആഴങ്ങളിൽപ്പെട്ട് ഉഴലുന്ന രാജ്യത്തെ കൈപിടിച്ചുയർത്തുവാൻ എന്ത് മാജിക് പ്രഖ്യാപനമാണ് വിക്രമസിംഗെ നടത്തുക എന്നുള്ളതാണ് […]

World

പാക്ക് ബോട്ട് ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 26 ആയി

പാകിസ്താനിൽ വിവാഹസംഘം സഞ്ചരിച്ച ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 26 ആയി. 27 പേരെ ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. തിങ്കളാഴ്ച ഖോർ ഗ്രാമത്തിൽ നിന്ന് രണ്ട് ബോട്ടുകളിലായി വിവാഹ സംഘം മച്ച്‌കെയിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. രണ്ട് കുട്ടികളും ഒരു സ്ത്രീയുമുൾപ്പെടെ 26 പേരാണ് ബോട്ട് ദുരന്തത്തിൽ മരിച്ചത്. മൃതദേഹങ്ങൾ സിന്ധിലെ പൂർവ്വികരുടെ ശ്മശാനത്തിൽ സംസ്കരിച്ചു. യാത്രക്കാരില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. 90 ഓളം പേരെ മുങ്ങല്‍ വിദഗ്ധര്‍ രക്ഷപ്പെടുത്തി. സംഘം സഞ്ചരിച്ചിരുന്ന ബോട്ടുകളിലൊന്ന് അമിതഭാരത്തെ തുടർന്ന് […]

World

ശ്രീലങ്കയില്‍ കനത്ത സുരക്ഷ; പുതിയ പ്രസിഡന്റിനെ ഇന്ന് തെരഞ്ഞെടുക്കും

ശ്രീലങ്കയില്‍ പുതിയ പ്രസിഡന്റിനെ ഇന്ന് തെരഞ്ഞെടുക്കും. പാര്‍ലമെന്റിലെ രഹസ്യ വോട്ടെടുപ്പിലൂടെയാണ് തെരഞ്ഞെടുപ്പ്. ആക്റ്റിംഗ് പ്രസിഡന്റ് റനില്‍ വിക്രമസിംഗേ ഉള്‍പ്പെടെ മൂന്നു പേരാണ് മത്സര രംഗത്തുള്ളത്. റനില്‍ വിക്രമസിംഗേ വിജയിച്ചാല്‍ പ്രതിഷേധം കടുപ്പിക്കുമെന്ന നിലപാടിലാണ് പ്രക്ഷോഭകര്‍. രാവിലെ 10 മണിക്കാണ് പാര്‍ലമെന്റില്‍ വോട്ടെടുപ്പ് നടക്കുന്നത്. ആക്റ്റിംഗ് പ്രസിഡന്റ് റനില്‍ വിക്രമസിംഗേ, ഭരണമുന്നണി വിട്ട മുന്‍ മന്ത്രി ഡളളസ് അലഹപെരുമ, ജനതാ വിമുക്തി പെരമുന പാര്‍ട്ടി നേതാവ് അനുര കുമാര ദിസാനായകെ എന്നിവരാണ് മത്സരരംഗത്തുള്ളത്. പ്രതിപക്ഷ നേതാവ് സജിത്ത് പ്രേമദാസ […]

World

പാരീസ് ബാറിൽ വെടിവയ്പ്പ്: ഒരു മരണം, നാല് പേർക്ക് പരുക്ക്

ഫ്രാൻസ് തലസ്ഥാനമായ പാരീസിൽ വെടിവയ്പ്പ്. ബാറിൽ സായുധർ നടത്തിയ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. 4 പേർക്ക് പരുക്കേറ്റതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രണ്ട് അക്രമികളിൽ ഒരാളെ പൊലീസ് പിടികൂടിയിട്ടുണ്ട്. മറ്റൊരാൾ ഒളിവിലാണ്. തിങ്കളാഴ്ച രാത്രി (പ്രാദേശിക സമയം) ഫ്രഞ്ച് തലസ്ഥാനത്തെ 11-ആം അറോണ്ടിസ്‌മെന്റിലാണ് സംഭവം. വാഹനത്തിൽ എത്തിയ രണ്ടു പേർ ടെറസിൽ ഇരുന്നവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റ അഞ്ച് പേരിൽ ഒരാൾ സംഭവസ്ഥലത്ത് തന്നെ മരിച്ചു. മറ്റ് നാല് പേരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ […]

World

മനുഷ്യനെ ‘മയക്കുന്ന’ ചെടി; കയറ്റുമതി പുനരാരംഭിച്ച് കെനിയ

മനുഷ്യനെ ‘മയക്കുന്ന’ ചെടി. അതാണ് ഖാത്. കഞ്ചാവ് പോലെ നമുഷ്യന് ലഹരി നൽകുന്ന ഖാത് കയറ്റുമതി കെനിയയുടെ കുത്തകയാണ്. എന്നാൽ ചില നയതന്ത്ര പ്രശ്‌നങ്ങളുടെ പേരിൽ സൊമാലിയയിലേക്കുള്ള ഖാത് കയറ്റുമതി കെനിയ നിരോധിച്ചിരുന്നു. ഇപ്പോഴിതാ ഇരു രാജ്യവും തമ്മിലുള്ള സന്ധി സംഭാഷണങ്ങൾക്ക് പിന്നാലെ കെനിയയിലേക്കുള്ള ഖാത് കയറ്റുമതി പുനരാരംഭിക്കുകയാണ് കെനിയ. സോമാലിയയിലും എത്തിയോപിയയിലും യെമെനിലും, കെനിയയിലും ഒഴികെ മിക്കവാറും രാജ്യങ്ങളിലും നിരോധിക്കപ്പെട്ട മയക്കുമരുന്ന് ചെടിയാണ് ഖാത്. ഉത്തേജകം പോലെ പ്രവർത്തിക്കുന്ന ഖാതിന്റെ ഇല ഒന്നു രണ്ടു മണിക്കൂർ […]

World

ശ്രീലങ്കയിൽ വീണ്ടും അടിയന്തരാവസ്ഥ

ശ്രീലങ്കയിൽ ഇന്നുമുതൽ വീണ്ടും അടിയന്തരാവസ്ഥ. ആക്ടിംഗ് പ്രസിഡന്റ് റനിൽ വിക്രമസിംഗേ ആണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ശ്രീലങ്കയിലെ ജനകീയ പ്രക്ഷോഭം നൂറു ദിവസം പിന്നിട്ടിരിക്കുകയാണ്. ആക്റ്റിംഗ് പ്രസിഡന്റ് റനിൽ വിക്രമ സിംഗേക്കെതിരെ നിലപാട് കടുപ്പിക്കുകയാണ് പ്രക്ഷോഭകർ. അതിനിടെ, ശ്രീലങ്കയിൽ ഇന്ധന വില കുറച്ചു. ആക്റ്റിങ് പ്രസിഡന്റ് റെനിൽ വിക്രമസിംഗേയുടെ നിർദേശം കണക്കിലെടുത്താണ് അടിയന്തര നടപടിയെന്നോണം ഇന്ധനവില കുറച്ചത്. പെട്രോളിന് ഇരുപത് രൂപയും ഡീസലിന് 10 രൂപയുമാണ് കുറച്ചത്. അതേസമയം, 20 ന് നടക്കുന്ന പ്രസിഡന്റ് വോട്ടെടുപ്പിൽ എംപി മാർക്ക് […]

World

അമേരിക്കയിലെ ഷോപ്പിംഗ് മാളിൽ വെടിവയ്പ്പ്; മൂന്ന് പേർ കൊല്ലപ്പെട്ടു

അമേരിക്കയിലെ ഇൻഡിയാനയിലെ ഷോപ്പിംഗ് മാളിൽ വെടിവയ്പ്പ്. മൂന്ന് പേർ കൊല്ലപ്പെട്ടു. ‘ഗ്രീൻവുഡ് പാർക്ക് മാളിൽ ഇന്ന് വൈകുന്നേരം വലിയ വെടിവയ്പ്പ് നടന്നു’- ഇൻഡിയാന ഗ്രീൻവുഡ് മേയർ മാർക്ക് മിയർ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. ആയുധ ധാരിയായ വ്യക്തിയാണ് വെടിവയ്പ്പ് നടത്തിയതെന്നും മിയർ കുറിച്ചു. അക്രമിയെ കുറിച്ച് വിവരം നൽകാൻ ദൃക്‌സാക്ഷികളോട് അഭ്യർത്ഥിച്ചുകൊണ്ട് ഗ്രീൻവുഡ് പൊലീസ് ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ഇട്ടിട്ടുണ്ട്. അമേരിക്കയിൽ തുടർച്ചയായി വെടിവയ്പ്പും കൊലപാതകങ്ങളും നടക്കുന്നുണ്ട്. പ്രതിവർഷം മാത്രം 40,000 പേരാണ് അമേരിക്കയിൽ വെടിവയ്പ്പിൽ കൊല്ലപ്പെടുന്നതെന്ന് […]

World

ശ്രീലങ്കയില്‍ ഇന്ന് പ്രത്യേക പാര്‍ലമെന്‍റ് സമ്മേളനം ചേരും

ശ്രീലങ്കയില്‍ ഇന്ന് പ്രത്യേക പാര്‍ലമെന്‍റ് സമ്മേളനം ചേരും. പുതിയ പ്രധാനമന്ത്രിയെ നാമനിര്‍ദേശം ചെയ്യുന്നത് സഭയില്‍ ചര്‍ച്ചയാകും. എല്ലാ പാര്‍ട്ടി പ്രതിനിധികളോടും ഇന്നത്തെ സഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ പ്രസിഡന്‍റിനെ ബുധനാഴ്ച തെരഞ്ഞെടുക്കും. ഗോതബയ രജപക്‌സെയുടെ രാജി കഴിഞ്ഞ ദിവസം സ്പീക്കര്‍ അംഗീകരിച്ചിരുന്നു. പ്രധാനമന്ത്രിയായിരുന്ന റെനില്‍ വിക്രമസിംഗെ ഇതിന് പിന്നാലെ ആക്ടിങ് പ്രസിഡന്‍റായി ചുമതലയേറ്റിരുന്നു. എന്നാല്‍ ഗോട്ടബയയുടെ വിശ്വസ്ഥനായ വിക്രമസിംഗെയെ ആക്ടിങ് പ്രസിഡന്‍റായി തുടരാന്‍ അനുവദിക്കില്ലെന്നാണ് പ്രക്ഷോഭകരുടെ നിലപാട്. റെനിലിനെ മുന്‍നിര്‍ത്തി ഭരണതുടർച്ച നടത്താണ് ഗോട്ടബയയുടെ […]

World

ശ്രീലങ്കയിൽ പുതിയ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഈ മാസം 24ന്

ശ്രീലങ്കയിൽ പുതിയ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഈ മാസം ഇരുപതിന് നടക്കും. അതുവരെ ഇടക്കാല പ്രസിഡന്റായി റെനിൽ വിക്രമസിംഗെ ഇന്ന് ചുമതലയേൽക്കും. സർവകക്ഷി സർക്കാർ രൂപീകരിക്കാനുള്ള ചർച്ചകൾക്കായി പ്രതിപക്ഷ പാർട്ടികൾ ഇന്ന് യോഗം ചേരും. ഗോതപയ രജപക്‌സെയുടെ രാജി സ്പീക്കർ ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് പിന്നാലെ പുതിയ പ്രസിഡന്റിനായുള്ള ചർച്ചകൾക്കും വേഗം കൂടുകയാണ്. ഈ മാസം 20 ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് ഒടുവിലത്തെ റിപ്പോർട്ടുകൾ. അതുവരെ പ്രധാനമന്ത്രി റെനിൽ വിക്രമസിങ്കെ പ്രസിഡന്റ് പദവിയിൽ തുടരും. ഇടക്കാല പ്രസിഡന്റ് ആയി […]

World

ഇവാന ട്രംപ് അന്തരിച്ചു

ഫാഷൻ ഡിസൈനറും, എഴുത്തുകാരിയും, വ്യവസായിയും, മുൻ മോഡലുമായ ഇവാന ട്രംപ് അന്തരിച്ചു. 73 വയസായിരുന്നു. മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആദ്യ ഭാര്യയാണ് ഇവാന ട്രംപ്. ‘ഇവാന ട്രംപ് അന്തരിച്ച വിവരം ഏറെ ദുഃഖത്തോടെ അവരെ സ്‌നേഹിക്കുന്നവരെ ഞാൻ അറിയിക്കുന്നു’- ട്രൂത്ത് സോഷ്യൽ എന്ന സാമൂഹ്യ മാധ്യമത്തിലൂടെ ട്രംപ് മരണവാർത്ത അറിയിച്ചതിങ്ങനെ. മുൻപ് ചെക്കോസ്ലോവാക്കിയയുടെ ഭാഗമായിരുന്ന ഗോട്ടവാൽദോവിൽ 1949 ലാണ് ഇവാന ജനിച്ചത്. മോഡലായിരുന്ന ഇവാന ചെക്കോസ്ലോവാക്യൻ ജൂനിയർ നാഷ്ണൽ സ്‌കീ ടീമിന് വേണ്ടി പരിശീലനം […]