എഴുത്തുകാരൻ സൽമാൻ റുഷ്ദി മരണത്തിൽ നിന്ന് രക്ഷപ്പെട്ടത് അതിശയമെന്ന് ആക്രമണകാരി. ജയിലിൽ നിന്ന് ന്യൂയോർക്ക് പോസ്റ്റിനു നൽകിയ അഭിമുഖത്തിലാണ് സൽമാൻ റുഷ്ദിയെ ആക്രമിച്ച ഹാദി മത്തർ വിഷയത്തിൽ പ്രതികരിച്ചത്. “എനിക്ക് അദ്ദേഹത്തെ ഇഷ്ടമല്ല. അദ്ദേഹം ഒരു നല്ല മനുഷ്യനല്ല. ഇസ്ലാമിനെ ആക്രമിച്ചയാളാണ് അദ്ദേഹം. അവരുടെ വിശ്വാസങ്ങളെയും വിശ്വാസ സംഹിതകളെയും അദ്ദേഹം ആക്രമിച്ചു. ആയതൊള്ള ഖൊമൈനി മഹാനായ ഒരു നേതാവായിരുന്നു. ദി സാത്താനിക് വേഴ്സസിൻ്റെ ഏതാനും പേജുകളേ വായിച്ചിട്ടുള്ളൂ.”- ഹാദി മത്തർ പറഞ്ഞു. പക്ഷേ, 1989ൽ റുഷ്ദിയെ കൊലപ്പെടുത്താനായി […]
World
World Photography Day : ചരിത്രത്തിലിടം നേടിയ 15 അപൂർവ ചിത്രങ്ങൾ
ഇന്ന് ലോക ഫോട്ടോഗ്രഫി ദിവസം. എല്ലാ വർഷവും ഓഗസ്റ്റ് 19നാണ് ലോക ഫോട്ടോഗ്രഫി ദിനം ആഘോഷിക്കുന്നത്. ( world photography day 10 rare photos ) ആയിരം വാക്കുകൾക്ക് സമമാണ് ഒരു ചിത്രം. നമ്മുടെ പോയകാല ചരിത്രം ഇത്തരം ചിത്രങ്ങൡലൂടെ ഓർമിപ്പിക്കുകയാണ് ലോക ഫോട്ടോഗ്രഫി ദിനമായ ഇന്ന്. ടൈറ്റാനിക് മുങ്ങുന്നതിന് മുൻപുള്ള അവസാന ചിത്രം ആദ്യ മക്‌ഡോണൾഡ്‌സ് ഔട്ട്‌ലെറ്റ്
ലാൻഡിംഗിനിടെ രണ്ട് വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു; രണ്ട് മരണം
വടക്കൻ കാലിഫോർണിയയിൽ വിമാനാപകടം. ലാൻഡിംഗിനിടെ രണ്ട് ചെറുവിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു. അപകടത്തിൽ രണ്ട് പേർ മരിച്ചതായാണ് റിപ്പോർട്ട്. അമേരിക്കൻ സമയം ഉച്ചയ്ക്ക് 3 മണിക്ക് മുൻപായാണ് വാട്‌സൺവിൽ മുനിസിപൽ വിമാനത്താവളത്തിൽ കൂട്ടിയിടി സംഭവിച്ചത്. അപകട സമയത്ത് ഇരട്ട എഞ്ചിൻ വിമാനമായ സെസ്‌ന 340 ൽ രണ്ട് പേർ മാത്രമാണ് ഉണ്ടായിരുന്നത്. അപകടത്തിൽപ്പെട്ട രണ്ടാമത്തെ വിമാനമായ സെസ്‌ന 152ൽ പൈലറ്റ് മാത്രമാണ് ഉണ്ടായിരുന്നതെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ അറിയിച്ചു. ലാൻഡിംഗിന് തൊട്ടുമുന്നെയായിരുന്നു അപകടം. വിമാനം ഇറക്കുന്നതിനും ടേക്ക് ഓഫ് […]
ഇസ്രായേലുമായി നയതന്ത്രബന്ധം പുനഃസ്ഥാപിച്ച് തുർക്കി
നയതന്ത്രബന്ധം പൂർണതോതിൽ പുനഃസ്ഥാപിക്കാൻ തുർക്കി-ഇസ്രായേൽ ധാരണ. സാമ്പത്തിക, വാണിജ്യ, സാംസ്കാരിക ബന്ധങ്ങൾ വിപുലമാക്കുന്നതിനും മേഖലയിലെ സുസ്ഥിരത ശക്തിപ്പെടുത്തുന്നതിനും ഉഭയകക്ഷി സൗഹൃദം സഹായിക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി യായിർ ലാപിഡിന്റെ ഓഫിസ് അറിയിച്ചു. നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നതോടെ ഇരു രാജ്യങ്ങളും അംബസഡർമാരെയും നിയമിക്കും. ലാപിഡും തുർക്കി പ്രസിഡന്റ് റജബ് ത്വയ്യബ് ഉർദുഗാനും തമ്മിൽ ചർച്ച നടത്തിയിരുന്നു. പലസ്തീൻ വിഷയം തുർക്കി ഉപേക്ഷിക്കുകയാണെന്ന് ഇതിന് അർത്ഥമില്ലെന്നും തുർക്കി വിദേശകാര്യ മന്ത്രി കാവൂസ് ഓഗ് ലു പറഞ്ഞു. 2018ൽ യു.എസ് ജറൂസലമിനെ ഇസ്രായേൽ തലസ്ഥാനമായി […]
യു എസ് പ്രതിനിധി സംഘം വീണ്ടും തായ്‌വാനില്‍; അമേരിക്കന്‍ പിന്തുണ ഊട്ടിയുറപ്പിക്കാനെന്ന് വിശദീകരണം
വീണ്ടും തായ്‌വാന്‍ സന്ദര്‍ശിച്ച് യു എസ് പ്രതിനിധി സംഘം. മസാച്യുസെറ്റ്‌സ് ഡെമോക്രാറ്റിക് സെനറ്റര്‍ എഡ് മാര്‍ക്കിയുടെ നേതൃത്വത്തിലുള്ള യുഎസ് കോണ്‍ഗ്രസിലെ അഞ്ചംഗ സംഘമാണ് തായ്‌വാന്‍ സന്ദര്‍ശിച്ചത്. ചൈനയുമായി സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനിടെയാണ് യു എസ് സംഘം വീണ്ടും തായ്‌വാനിലെത്തുന്നത് എന്നത് ശ്രദ്ധേയമാണ്. യു എസ് ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസിയുടെ സന്ദര്‍ശനത്തിന് ശേഷം ചൈന അതിര്‍ത്തിയില്‍ സൈനിക നീക്കം ശക്തമാക്കിയിരുന്നു. രണ്ട് ദിവസത്തെ അപ്രഖ്യാപിത സന്ദര്‍ശനത്തിനാണ് യു എസ് പ്രതിനിധിസംഘം തായ്‌വാനിലെത്തിയത്. തായ്‌വാനുള്ള അമേരിക്കന്‍ പിന്തുണ ഊട്ടിയുറപ്പിക്കുന്നതിനാണ് […]
ഈജിപ്തില്‍ പള്ളിയില്‍ തീപിടിത്തം; 41 മരണം
ഈജിപ്തിലെ പള്ളിയിലുണ്ടായ ഉണ്ടായ തീപിടിത്തത്തില്‍ 41 പേര്‍ കൊല്ലപ്പെട്ടു. 45 പേര്‍ക്കു പരുക്കേറ്റു. ജീസ നഗരത്തിലെ ഇംബാബയില്‍ കോപ്റ്റിക് പള്ളിയില്‍ ഞായറാഴ്ച കുര്‍ബാനയ്ക്കിടെയായിരുന്നു തീപിടിത്തം. ഷോര്‍ട് സര്‍ക്യൂട്ടിനെ തുടര്‍ന്നായിരുന്നു തീപിടിത്തമെന്നാണ് പ്രാഥമിക നിഗനമം. അയ്യായിരത്തോളം പേര്‍ പള്ളിയിലുണ്ടായിരുന്നു. പള്ളിയുടെ നേഴ്‌സറി മുറിയിലുണ്ടായിരുന്ന കുട്ടികളാണു മരിച്ചവരില്‍ ഏറെയും. നാലു നിലകളുള്ള അബു സിഫിന്‍ പള്ളിയില്‍ രണ്ടാം നിലയിലെ എയര്‍ കണ്ടീഷണറില്‍ നിന്നാണ് ആദ്യം തീ പടര്‍ന്നത്. ഇവിടെ നിന്ന് പുക ഉയരുന്നത് കണ്ടവര്‍ രക്ഷപെടാന്‍ തിക്കി തിരക്കയതാണ് അപകടത്തിന്റെ […]
‘ലക്ഷ്യം കാണാതെ വിശ്രമിക്കാത്ത വെടിയുണ്ട പോലെ’; റുഷ്ദിക്കെതിരായ ഫത്വയെ കുറിച്ച് ആയതുള്ള ഖമനെയ്‌നി പ്രതികരിച്ചതിങ്ങനെ
ഇറാൻ അനുകൂലികളെല്ലാം എഴുത്തുകാരൻ സൽമാൻ റുഷ്ദിക്കെതിരായ ആക്രമണം ആഘോഷിക്കുകയാണ്. കഴുത്തിനേറ്റ ഒരു പരുക്ക് ഉൾപ്പെടെ 15 തവണയാണ് അക്രമകാരിയായ ഹാദി മതാർ റുഷ്ദിയെ കുത്തിയത്. 1989 ൽ ഇറാന്റെ ആയത്തുള്ള ഖൊമനെയ്‌നിയിറക്കിയ ഫത്വയുടെ പേരിലാണ് ഇന്ന് 33 വർഷങ്ങൾക്ക് ശേഷവും റഷ്ദിക്കെതിരെ വധശ്രമം ഉണ്ടായത്. ഇതുവരെ ഇറാൻ ഔദ്യോഗികമായി വിഷയത്തിൽ പ്രതികരിച്ചിട്ടില്ലെങ്കിൽ കൂടി ഖൊമനെയ്‌നിയുടെ ഫത്വയാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് ഇറാൻ അനുകൂലികൾ ഒന്നടങ്കം പറയുന്നു. റുഷ്ദിക്കെതിരായ ഫത്വ ലക്ഷ്യം കാണാതെ വിശ്രമിക്കാത്ത വെടിയുണ്ട പോലെയാണെന്ന് ആയത്തുള്ള അലി […]
‘സേറ്റാനിക് വേഴ്‌സസ്’; പുസ്തകത്തിന് പിന്നിൽ പ്രവർത്തിച്ചവരെല്ലാം മരണത്തെ മുഖാമുഖം കണ്ടു; അതിൽ നാലാമൻ മാത്രമാണ് റുഷ്ദി
സേറ്റാനിക് വേഴ്‌സസ്…1988 മുതൽ ലോകമെമ്പാടും വിവാദമായ പുസ്തകം. ബ്രിട്ടിഷ്-ഇന്ത്യൻ എഴുത്തുകാരൻ സൽമാൻ റഷ്ദിയെ മരണത്തിന്റെ പടിവാതിൽക്കൽ വരെ എത്തിച്ച പുസ്തകം. എന്നാൽ റഷ്ദി ഈ പരമ്പരയിലെ നാലാമൻ മാത്രമാണ്. ഇതിന് മുൻപ് പുസ്തകത്തിന്റെ അണിയറയിൽ പ്രവർത്തിച്ച മൂന്ന് പേരും ആക്രമിക്കപ്പെട്ടിട്ടുണ്ട്. അതിലൊരാൾ ഇന്ന് ജീവനോടെ ഇല്ല ! 1989 ൽ ഇറാന്റെ റുഹൊല്ലാഹ് ഖൊമെയ്‌നിയാണ് സേറ്റാനിക് വേഴ്‌സസിന്റെ രചയിതാവിനെ കൊല്ലണമെന്ന ഫത്വ ഇറക്കുന്നത്. പുസ്തകം നബിക്കും ഖുറാനുമെതിരാണെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു പ്രഖ്യാപനം. ഖൊമെയ്‌നിയുടെ പിൻഗാമി അലി ഖമിനെയ്‌നി […]
‘സൽമാൻ റുഷ്ദിയെ കൊലപ്പെടുത്താൻ ശ്രമിച്ചത് കറുത്ത വസ്ത്രധാരിയായ ഇരുപത്തിനാലുകാരൻ’: പ്രതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്
എഴുത്തുകാരൻ സൽമാൻ റുഷ്ദിയെ കൊലപ്പെടുത്താൻ ശ്രമിച്ചയാളുടെ ചിത്രം ന്യൂയോർക് പൊലീസ് പുറത്തുവിട്ടു. ന്യൂജേഴ്സിയിൽ നിന്നുള്ള ഹാദി മേതർ എന്ന ഭീകരനാണ് ആക്രമണം നടത്തിയത്. സൽമാൻ റുഷ്ദിയെ ആക്രമിച്ചത് ന്യൂജേഴ്‌സിയിൽ നിന്നുള്ള 24 കാരനായ ഹാദി മേതറാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ന്യൂയോർക്ക് പൊലീസ് ഇതുവരെ അക്രമിക്കെതിരെ കുറ്റം ചുമത്തിയിട്ടില്ല, റുഷ്ദിയുടെ അവസ്ഥയെ ആശ്രയിച്ചിരിക്കും കുറ്റം ചുമത്തുകയെന്ന് പ്രസ്താവനയിൽ പറഞ്ഞു. അക്രമിയെന്ന് സംശയിക്കുന്നയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സൽമാൻ റുഷ്ദി പ്രസംഗിക്കാൻ വേദിയിൽ എത്തിയതിന് തൊട്ടുപിന്നാലെ ഹാദി മേതർ കഴുത്തിലും അടിവയറ്റിലും ആക്രമണം നടത്തിയതായി […]
ആയത്തുള്ള ഖൊമൈനിയുടെ ഫത്വയുടെ നിഴലില്‍ മുപ്പതാണ്ട്; ആരാണ് സല്‍മാന്‍ റുഷ്ദി?
അല്‍പസമയം മുന്‍പ് ന്യൂയോര്‍ക്കിലെ ഒരു സ്‌റ്റേജില്‍ വച്ച് പ്രശസ്ത എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിയുടെ മുഖത്തേറ്റ കുത്ത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ഹൃദയത്തിലേറ്റ മുറിവുകൂടിയാണെന്നാണ് സാഹിത്യലോകം പ്രതികരിക്കുന്നത്. സതാനിക് വേഴ്‌സസ് എന്ന പുസ്തകത്തിന് പിന്നാലെ ആയത്തുള്ള ഖൊമൈനി പുറപ്പെടുവിച്ച ഫത്വയെത്തുടര്‍ന്ന് 30 വര്‍ഷക്കാലം വലിയ അതിജീവന പോരാട്ടം നടത്തിയ റുഷ്ദി ഇന്നുണ്ടായ ആക്രമണത്തെയും അതിജീവിക്കുമെന്ന പ്രതീക്ഷയിലാണ് റുഷ്ദിയുടെ എഴുത്തുകളെ ഇഷ്ടപ്പെടുന്നവര്‍. ലെക്ച്വറിനിടെ സ്റ്റേജിലേക്ക് പാഞ്ഞുവന്ന് റുഷ്ദിയെ രണ്ട് തവണ കുത്തിയ അക്രമി പിടിയിലായിട്ടുണ്ട്. കുത്തേറ്റ ഉടന്‍ റുഷ്ദിക്ക് വിദഗ്ധ ചികിത്സ […]