World

ശ്രീലങ്കയുടെ ഇടക്കാല ബജറ്റ് പാര്‍ലമെന്റ് പാസാക്കി; എതിര്‍ത്തത് അഞ്ച് അംഗങ്ങള്‍ മാത്രം

കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ശ്രീലങ്കയുടെ ഇടക്കാല ബജറ്റ് പാര്‍ലമെന്റ് പാസാക്കി. ശ്രീലങ്കന്‍ പ്രസിഡന്റ് റെനില്‍ വിക്രമസിംഗെയാണ് ബജറ്റ് അവതരിപ്പിച്ചത്. 225 അംഗ നിയമസഭയില്‍ 115 അംഗങ്ങള്‍ അനുകൂലമായി വോട്ട് ചെയ്തപ്പോള്‍ പ്രധാന പ്രതിപക്ഷമായ എസ്‌ജെബി വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. അഞ്ച് അംഗങ്ങള്‍ മാത്രമാണ് ഇടക്കാല ബജറ്റിന് എതിരായി വോട്ട് ചെയ്തത്. ജനതാ വിമുക്തി പെരമുനയുടെ (ജെവിപി) മൂന്ന് നിയമസഭാംഗങ്ങളും ഓള്‍ സിലോണ്‍ തമിഴ് കോണ്‍ഗ്രസിലെ രണ്ട് എംപിമാരുമാണ് ഇടക്കാല ബജറ്റിനെതിരെ വോട്ടുചെയ്തത്. ശ്രീലങ്കയില്‍ സാമ്പത്തിക പ്രതിസന്ധി […]

World

ചൈനയിലെ ഉയ്‍ഗുർ മുസ്ലിം ന്യൂനപക്ഷങ്ങൾ ലൈം​ഗിക പീഡനത്തിന് ഉൾപ്പടെ വിധേയരാകുകയാണെന്ന് യു.എൻ

ഉയ്‍ഗുർ മുസ്ലിം ന്യൂനപക്ഷങ്ങളോട് ചൈന മനുഷ്യാവകാശ ലംഘനം കാട്ടുകയാണെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കമ്മിഷൻ. മുസ്ലിം ന്യൂനപക്ഷങ്ങളെ തടവു കേന്ദ്രങ്ങളിൽ അനധികൃതമായി പാർപ്പിച്ച് ലൈം​ഗികമായി ഉൾപ്പടെ പീഡിപ്പിച്ചതിന്റെ തെളിവുകൾ പുറത്ത് വന്നിട്ടുണ്ട്. എന്നാൽ ഇതുമായി ബന്ധപ്പെട്ട എല്ലാ വാർത്തകളെയും തള്ളിക്കളയുകയാണ് ചൈന. സിൻജിയാങ് മേഖലയിൽ ഉയ്ഗുർ മുസ്ലിം ന്യൂനപക്ഷങ്ങൾക്കെതിരെ ക്രൂരമായ പീഡനമാണ് നടന്നതെന്നാണ് ഐക്യരാഷ്ട്രസംഘടനാ മനുഷ്യാവകാശ ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്. സിൻജിയാങ്ങിലെ തടവറകളിൽ ഒരു ദശലക്ഷത്തിലേറെ പേരെ തടവിലാക്കിയിട്ടുണ്ടെന്നും ചൈന നടത്തിയ കുറ്റകൃത്യങ്ങൾക്ക് വിശ്വനീയമായ തെളിവുകൾ ഉണ്ടെന്നും യുഎൻ […]

World

സോവിയറ്റ് യൂണിയനിൽ ജനാധിപത്യത്തിന്റെ കാറ്റും വെളിച്ചവും കൊണ്ടുവന്ന ഗോർബച്ചേവ്

ശീതയുദ്ധത്തിന് അന്ത്യം കുറിച്ചവൻ…സോവിയറ്റ് യൂണിയനിൽ ജനാധിപത്യത്തിന്റെ കാറ്റും വെളിച്ചവും കൊണ്ടുവന്ന വ്യക്തി…സോവിയറ്റ് യൂണിയന്റെ അവസാന പ്രസിഡന്റ്… മിഖായേൽ ഗോബച്ചേവ്… കമ്യൂണിസത്തിന്റെ കാർക്കശ്യ ചട്ടക്കൂടിൽ നിന്ന് വഴിമാറാനുള്ള ശ്രമത്തിൽ രാജ്യം തന്നെ പല കഷണങ്ങളായി മാറുന്നതാണ് ഗോർബച്ചേവിന്റെ കാലത്തു കണ്ടത്. ലഭിച്ച നൊബേൽ പോലും കമ്യൂണിസത്തെ തകർത്തതിനുളള പാരിതോഷികമാണെന്ന വിമർശനും ഏറ്റുവാങ്ങേണ്ടി വന്നു. പെരിസ്ട്രോയിക്ക അഥവാ പുന:സംഘടന എന്നതാണ് വളരുന്ന സമൂത്തിന്റെ ഏറ്റവും വലിയ അടയാളം. ഗ്ളാസ്നോസ്റ്റ് അഥവാ തുറന്ന മനസ്സാണ് ജനാധിപത്യത്തിന്റെ ലക്ഷണവും. ഇതുരണ്ടും നടപ്പാക്കിയതിനു പിന്നാലെ […]

World

പാകിസ്താന്റെ മൂന്നിൽ രണ്ട് ഭാഗവും വെള്ളത്തിനടിയിൽ; പ്രളയക്കെടുതിയിൽ മരണം 1136

പാകിസ്താനിൽ പ്രളയക്കെടുതി രൂക്ഷം. രാജ്യത്തിൻ്റെ മൂന്നിൽ രണ്ട് ഭാഗവും വെള്ളത്തിനടിയിലാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പതിറ്റാണ്ടുകൾക്കിടെ പാകിസ്താൻ അനുഭവിച്ചതിൽ വച്ച് ഏറ്റവും ഭീകരമായ പ്രളയമാണിത്. ലക്ഷക്കണക്കിന് ആളുകളെ പ്രളയം ബാധിച്ചു. പ്രളയക്കെടുതിയിൽ ഇതുവരെ 1,136 പേരാണ് മരണപ്പെട്ടത്. 1634 പേർ പരുക്കേറ്റ് ആശുപത്രിയിലാണ്. ഉയർന്ന പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകളെ ഒഴിപ്പിക്കൽ ആരംഭിച്ചിട്ടുണ്ട്. എന്നാൽ, ഹെലികോപ്റ്ററുകൾ ഉൾപ്പെടെ ഉപയോഗിച്ച് രക്ഷാപ്രവർത്തനത്തിനു ശ്രമിച്ചിട്ടും കുടുങ്ങിക്കിടക്കുന്നവരിലേക്ക് എത്തിപ്പെടാൻ സാധിക്കുന്നില്ല. പാലങ്ങളും റോഡുകളും കാർഷിക വിളകളുമൊക്കെ ദിവസങ്ങളോളമായി തുടരുന്ന കനത്ത മഴയിൽ […]

World

ആകാശത്ത് അപൂർവ മഴവിൽ കാഴ്ച; വിഡിയോ

ആകാശത്ത് അപൂർവ മഴവിൽ കാഴ്ച കണ്ട കൗതുകത്തിലാണ് ലോകം. ചൈനയിലെ ഹൈകോ സിറ്റിയിലെ മാനത്ത് തെളിഞ്ഞ ഈ വിസ്മയ കാഴ്ച ലക്ഷക്കണക്കിന് പേരാണ് ട്വിറ്ററിലൂടെ കണ്ടത്. സൺലിറ്റ് റെയ്ൻ എന്ന ട്വിറ്റർ ഹാൻഡിലിൽ നിന്നാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. 9 സെക്കൻഡ് മാത്രം ദൈർഖ്യമുള്ള വിഡിയോയിൽ പലതരം നിറങ്ങൾ കൂടി ചേർന്ന് കൂടാരത്തിന്റെ മുകൾ തട്ട് പോലെ തോന്നിപ്പിക്കുന്ന തരത്തിലാണ് മഴവില്ല്.

World

യു.എൻ രക്ഷാസമിതിയിൽ ആഫ്രിക്കക്ക് പ്രാതിനിധ്യം വേണം; ജപ്പാൻ

യു.എൻ രക്ഷാസമിതിയിൽ ആഫ്രിക്കക്കായി ശബ്‌ദമുയർത്തി ജപ്പാൻ. രക്ഷാസമിതിയിൽ പ്രാതിനിധ്യം നൽകാതെ നൽകാതെ ആഫ്രിക്കയെ അവഗണിക്കുന്നത് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് ജാപ്പാനീസ് പ്രധാനമന്ത്രി ഫുമിയോ കിഷിദ പറഞ്ഞു. സമാധാനത്തിനും സുസ്ഥിരതക്കുമായി കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നതിന്, രക്ഷാസമിതി അടിമുടി പരിഷ്കരിച്ച് യു.എൻ മൊത്തത്തിൽ ശക്തിപ്പെടേണ്ടത് ആവശ്യമാണെന്നും കിഷിദ ചൂണ്ടിക്കാട്ടി. തുനിസിൽ ആഫ്രിക്കൻ വികസനം എന്ന വിഷയത്തിൽ നടന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കിഷിദ. 2023, 2024 വർഷങ്ങളിൽ യു.എൻ രക്ഷാസമിതിയിൽ സ്ഥിരമല്ലാത്ത സീറ്റ് കൈവശം വെക്കാൻ തെരഞ്ഞെടുക്കപ്പെട്ട അഞ്ച് രാജ്യങ്ങളിൽ ഒന്നാണ് […]

World

ആർട്ടെമിസ് 1 ആദ്യ ഫ്ലൈറ്റ് പരീക്ഷണം ഇന്ന്

അപ്പോളോ ചാന്ദ്ര ദൗത്യത്തിന് 50 വര്‍ഷങ്ങള്‍ക്കിപ്പുറം, മനുഷ്യരെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ സ്വപ്ന പദ്ധതിയായ ആർട്ടെമിസിന്റെ ആദ്യ ദൗത്യത്തിന് ഇന്ന് തുടക്കം. ഇന്ത്യൻ സമയം വൈകിട്ട് 6.03ന് കെന്നഡി സ്പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്സ് 39 ബിയിൽ നിന്നാണ് ആർട്ടെമിസ്-1 കുതിച്ചുയരുക. മനുഷ്യന്‍ ചന്ദ്രനിലേക്ക് യാത്ര ചെയ്യുന്നതിനായി തയ്യാറാക്കിയ ഓറിയോണ്‍ പേടകത്തിന്റെയും അതിനായി ഉപയോഗിക്കുന്ന സ്‌പേസ് ലോഞ്ച് സിസ്റ്റം റോക്കറ്റിന്റേയും പ്രവര്‍ത്തന മികവ് പരീക്ഷിക്കുകയാണ് ഈ വിക്ഷേപണത്തിലൂടെ ലക്ഷ്യമിടുന്നത്. പ്രധാനമായും ഓറിയോണ്‍ പേടകം ഭൂമിയിലേക്ക് തിരിച്ചിറങ്ങുമ്പോള്‍ ഉണ്ടാകുന്ന […]

World

പാകിസ്താനില്‍ പ്രളയം; രണ്ട് മാസത്തിനിടെ മരണം ആയിരത്തോളം

പാകിസ്താനിലെ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം ആയിരത്തിനടുത്തെത്തി. രണ്ട് മാസത്തിനിടെയാണ് രാജ്യത്തെ മരണ സംഖ്യ 900 കടന്നത്. ദേശീയ ദുരന്തമായി പ്രളയത്തെ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. 30 മില്യണിലധികം ജനങ്ങള്‍ക്ക് വീട് നഷ്ടമായി. ജൂണ്‍ പകുതിയോടെ ആരംഭിച്ച ദുരന്തത്തില്‍ 343 കുട്ടികളുള്‍പ്പെടെ 937 പേരാണ് മരിച്ചതെന്ന് ദേശീയ ദുരന്ത നിവാരണ മാനേജ്‌മെന്റ് അറിയിച്ചു. തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ബലൂചിസ്ഥാനിലെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിനടിയിലായി. 2010ലെ പ്രളയത്തിന് ശേഷമാദ്യമായാണ് പാകിസ്താന്‍ ഇത്ര വലിയ ദുരന്തത്തിന് സാക്ഷ്യം വഹിക്കുന്നത്. ാജ്യത്തുടനീളമുള്ള അരലക്ഷം വീടുകളെ പ്രളയം […]

World

യുകെയിലെ വൈദ്യുതി ബില്ലുകളില്‍ 80 ശതമാനം വര്‍ധന; പ്രതിസന്ധി രൂക്ഷം

ബ്രിട്ടനിലെ വൈദ്യുതി ബില്ലുകള്‍ കുതിച്ചുയരുന്നു. വൈദ്യുതി ബില്ലുകളില്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ 80 ശതമാനം വര്‍ധനയുണ്ടാകുമെന്ന് രാജ്യത്തെ വൈദ്യുതി റെഗുലേറ്റര്‍ വെള്ളിയാഴ്ച പ്രഖ്യാപിച്ചു. 54 ശതമാനം വര്‍ധനയെന്ന നിലവിലെ റെക്കോര്‍ഡ് വിലവര്‍ധനവിനേയും മറികടന്നാണ് പുതിയ നീക്കം. വില വര്‍ധനവ് യു കെയില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ഇതോടെ ശരാശരി ഉപഭോക്താവിന് പ്രതിവര്‍ഷം 2332 ഡോളര്‍ മുതല്‍ അധികമായി നല്‍കേണ്ട അവസ്ഥയുണ്ടാകും. പ്രതിസന്ധി രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ ജനുവരിയില്‍ വീണ്ടും വൈദ്യുതി ബില്‍ ഉയര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഗ്യാസ് വിലയും […]

World

‘നിന്ദ്യമായ ആശംസ’; ബെലാറസിന്റെ സ്വാതന്ത്ര്യദിനാശംസകള്‍ നിരസിച്ച് യുക്രൈന്‍

ബെലാറസിന്റെ സ്വാതന്ത്ര്യദിനാശംസകള്‍ നിരസിച്ച് യുക്രൈന്‍. ബെലാറസ് നേതാവ് അലക്‌സാണ്ടര്‍ ലുകാഷെന്‍കോയുടെ ‘നിന്ദ്യമായ’ ആശംസകള്‍ നിരസിക്കുന്നതായാണ് യുക്രൈന്റെ പ്രതികരണം. ബെലാറസിന്റെ തലസ്ഥാനമായ മിന്‍സ്‌കില്‍ നിന്ന് യുക്രൈനില്‍ ആക്രമണം നടത്താന്‍ റഷ്യയെ അനുവദിച്ചതിനുള്ള പ്രതിഷേധമായാണ് ആശംസകള്‍ നിരസിച്ചത്. സോവിയറ്റ് യൂണിയനില്‍ നിന്ന് യുക്രൈന്‍ സ്വാതന്ത്ര്യം നേടിയതിന്റെ 31ാം വാര്‍ഷികത്തിലാണ് തന്റെ വെബ്‌സൈറ്റില്‍ അപ്രതീക്ഷിതമായി ലുകാഷെന്‍കോ യുക്രൈന്‍ ജനതയ്ക്ക് ആശംസകള്‍ അറിയിച്ചത്. സമാധാനം സഹിഷ്ണുത, ധൈര്യം, ശക്തി, ജീവിതം എന്നിവ പുനഃസ്ഥാപിക്കുന്നതില്‍ വിജയം ആശംസിക്കുന്നു’ എന്നായിരുന്നു ബലാറസിന്റെ പ്രതികരണം. റഷ്യയുടെ അടുത്ത […]