ബ്രിട്ടൻ്റെ പുതിയ രാജാവായി ചാൾസ് മൂന്നാമൻ സ്ഥാനമേറ്റു. സെൻ്റ് ജെയിംസ് കൊട്ടാരത്തിൽ നടന്ന വിപുലമായ ചടങ്ങിലാണ് ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. ഇത് വലിയ ഉത്തരവാദിത്തമാണെന്ന് സ്ഥാനമേറ്റതിനു ശേഷം ചാൾസ് മൂന്നാമൻ പറഞ്ഞു. മാതാവ് എലിസബത്ത് രാഞ്ജി ഒരു പ്രചോദനമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ രാജകുടുംബാംഗങ്ങളും പ്രധാനമന്ത്രിയും ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. എലിസബത്ത് രാഞ്ജി മരിച്ചതിൻ്റെ ദുഖാചരണത്തിനു ശേഷമാവും ഔദ്യോഗിക ചടങ്ങുകൾ. ആരോഗ്യ നില മോശമായതിനെ തുടർന്ന് ഈ മാസം എട്ടിനാണ് എലിസബത്ത് രാജ്ഞി (96) അന്തരിച്ചത്. രാജകുടുബം തന്നെയാണ് […]
World
World Suicide Prevention Day 2022: ഇന്ന് ലോക ആത്മഹത്യാ പ്രതിരോധ ദിനം; ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആത്മഹത്യാ നിരക്ക് കൊല്ലത്ത്
ഇന്ന് ലോക ആത്മഹത്യാ പ്രതിരോധ ദിനം ആചരിക്കുമ്പോൾ അത്ര നല്ല വർത്തമാനം കേരളത്തെ കുറിച്ച് പറയാനില്ല. പോയ വർഷം മലയാള നാട്ടിലെ ആത്മഹത്യകൾ എണ്ണായിരത്തി അഞ്ഞൂറിൽ നിന്നും ഒമ്പതിനായിരത്തി അഞ്ഞൂറ്റി നാല്പത്തിയൊമ്പതായി വർധിച്ചു. പോയ വർഷവുമായി താരതമ്യപ്പെടുത്തുബോൾ പന്ത്രണ്ട് ശതമാനത്തിന്റെ കുതിച്ച് ചാട്ടം. നിരക്ക് ലക്ഷത്തിൽ ഇരുപത്തിനാലിൽ നിന്നും ഇരുപത്തിയാറ് ദശാംശം ഒമ്പതായി ഉയർന്നു. ദേശീയ ശരാശരി ഉയർച്ച ദശാംശം ഏഴ് മാത്രം. ദേശീയ ശരാശരിയിലെ വർധനവിനെക്കാൾ കേരളത്തിൽ നാലിരട്ടി. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആത്മഹത്യാ നിരക്ക് […]
വര്‍ഷത്തില്‍ 2 ജന്മദിനം, പാസ്‌പോര്‍ട്ടും ലൈസന്‍സും വേണ്ട; ചാള്‍സ് രാജാവിന് ലഭിക്കുക അസാധരണ അവകാശങ്ങള്‍
എലിസബത്ത് രാജ്ഞിയുടെ മരണത്തോടെ മകൻ ചാൾസ്(73) ബ്രിട്ടന്റെ പുതിയ രാജാവാകും. യു.കെയുടേയും കോമണ്‍വെല്‍ത്ത് രാജ്യങ്ങളുടേയും തലപ്പത്തെത്തിയതോടെ ചാള്‍സ് രാജാവിന് ലഭിക്കുക അസാധരണമായ ചില അവകാശങ്ങള്‍. ബ്രിട്ടനിലെ പുതിയ രാജാവിനെക്കുറിച്ചുള്ള അസാധാരണമായ വസ്തുതകൾ നോക്കാം. ലൈസൻസോ പാസ്‌പോർട്ടോ വേണ്ട:ബ്രിട്ടനിൽ പാസ്‌പോർട്ടില്ലാതെയും ലൈസൻസില്ലാതെയും യാത്ര ചെയുന്ന ഏക വ്യക്തി ചാൾസ് രാജാവായിരിക്കും. കാരണം രാജ്യത്തെ എല്ലാ രേഖകളും അടിച്ചിറക്കുന്നത് രാജാവിന്‍റെ പേരിലാണ്. അതുകൊണ്ട് രാജാവിന് മറ്റു രേഖകളുടെ ആവശ്യമില്ല. എന്നാൽ മറ്റു രാജകുടുംബാംഗങ്ങള്‍ക്ക് യാത്ര ചെയ്യാൻ സാധുവായ രേഖകൾ ആവശ്യമാണ്. […]
സ്വർണ ഖനികൾ മുതൽ ഫാബർഷി മുട്ടകൾ വരെ ; ചാൾസ് രാജാവിന് ലഭിക്കുക രാജ്ഞിയുടെ 500 ദശലക്ഷത്തിന്റെ സ്വകാര്യ ആസ്തിയും
അമ്മ എലിസബത്ത് രാജ്ഞിയുടെ വിയോഗത്തോടെ ചാൾസ് രാജകുമാരൻ പുതിയ രാജാവായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. രാജപദവി മാത്രമല്ല ചാൾസിന് ലഭിക്കുക, നികുതി അടയ്ക്കാതെ തന്നെ രാജ്ഞിയുടെ സ്വകാര്യ സ്വത്തുക്കൾ കൂടി ഇതോടെ ചാൾസിന് വന്നു ചേരും. ബ്രിട്ടീഷ് രാജ കുടുംബത്തിന് സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തേണ്ടതില്ല. എന്നിരുന്നാലും പുറത്ത് വരുന്ന കണക്കുകൾ പ്രകാരം രാജ്ഞിക്ക് 500 മില്യൺ ഡോളറിന്റെ സ്വകാര്യ സ്വത്തുക്കൾ ഉണ്ടെന്നാണ് റിപ്പോർട്ട്. രാജകുടുംബത്തിനുള്ള ആസ്തി കൂടാതെയുള്ള കണക്കാണ് ഇത്. സോവറിൻ ഗ്രാന്റ്, ദ റോയൽ ഫേം, പ്രിവി പഴ്‌സ്, […]
എലിസബത്ത് രാജ്ഞി അന്തരിച്ചു; മരണം സ്ഥിരീകരിച്ച് ബാൽമോർ കൊട്ടാരം
ആരോഗ്യ നില മോശമായതിനെ തുടർന്ന് എലിസബത്ത് രാജ്ഞി (96) അന്തരിച്ചു. രാജകുടുബം തന്നെയാണ് രാജ്ഞിയുടെ മരണം സ്ഥിരീകരിച്ചത്. 1926 ഏപ്രിൽ 21 ന് ലണ്ടനിൽ ജനിച്ച എലിസബത്ത് രണ്ടാമൻ പിതാവ് ജോർജ്ജ് ആറാമന്റെ മരണത്തെത്തുടർന്ന് 1952 ഫെബ്രുവരി 6നാണ് അധികാരത്തിലെത്തിയത്. ഡോക്ടർമാരടങ്ങിയ വിദഗ്ദ്ധ സംഘത്തിന്റെ നിരീക്ഷണത്തിൽ സ്‌കോട്ട്ലൻറിലെ ബാൽമോർ കൊട്ടാരത്തിൽ തുടവേയാണ് രാജ്ഞി അന്തരിച്ചത്.മകൻ ചാൾസ് രാജകുമാരനായിരിക്കും അടുത്ത ചക്രവർത്തി. കഴിഞ്ഞ 70 വർഷമായി അധികാരം കൈയാളുന്നത് എലിസബത്ത് രാജ്‌ഞിയാണ്. മരണസമയത്ത് ചാൾസ് രാജകുമാരൻ രാജ്ഞിക്കൊപ്പമുണ്ടായിരുന്നു. ഇക്കഴിഞ്ഞ […]
ചിക്കാഗോയില്‍ തീപാറുന്ന വടംവലി മത്സരം; ആകെ വിതരണം ചെയ്തത് 15 ലക്ഷം രൂപയുടെ സമ്മാനങ്ങള്‍
അമേരിക്കന്‍ മലയാളികളുടെ ഓണാഘോഷത്തിന് മത്സരവിസ്മയമൊരുക്കി ചിക്കാഗോ സോഷ്യല്‍ ക്ലബ്ബ്. ക്ലബ്ബിലെ എട്ടാമത് വടംവലി മത്സരത്തിന് ഇത്തവണ അമേരിക്കയില്‍ നിന്ന് മാത്രമല്ല ബ്രിട്ടണില്‍ നിന്നും കാനഡയില്‍ നിന്നും കുവൈറ്റില്‍ നിന്നും ആളുകളെത്തി. 18 ഓളം ടീമുകളാണ് മത്സരിച്ചത്. 10,000 ഡോളറാണ് ഒന്നാം സമ്മാനം. ഏകദേശം 8 ലക്ഷം രൂപ. ആകെ 15 ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് വിതരണം ചെയ്യുന്നത്. 18 ടീമുകള്‍ 52 റൗണ്ടുകളിലായി മത്സരിച്ചു. ഫൈനലില്‍ വിജയിച്ച കാനഡ ടീമിനുള്ള ട്രോഫിയും 8 ലക്ഷം ഇന്ത്യന്‍ രൂപയും […]
റഷ്യയെ പരാജയപ്പെടുത്താൻ ട്രസ് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു; സെലെൻസ്‌കി
റഷ്യയെ പരാജയപ്പെടുത്താൻ ബ്രിട്ടന്റെ പുതിയ കൺസർവേറ്റീവ് നേതാവ് ലിസ് ട്രസ് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി. ട്രസ്സുമായുള്ള സഹകരണത്തിന്റെ തുടക്കത്തിനായി കാത്തിരിക്കുകയാണെന്ന് തന്റെ ദൈനംദിന പ്രസംഗത്തിൽ സെലെൻസ്‌കി പറഞ്ഞു. “നമ്മുടെ ജനങ്ങളെ സംരക്ഷിക്കുന്നതിനും, റഷ്യൻ ശ്രമങ്ങളെ പരാജയപ്പെടുത്തുന്നതിനും ഒരുമിച്ച് പ്രവർത്തിക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നു. യുക്രൈൻ ജനതയ്ക്ക് നിങ്ങളെ നന്നായി അറിയാം, നിങ്ങൾ യൂറോപ്യൻ രാഷ്ട്രീയത്തിന്റെ നന്മയുടെ വശം ചേർന്ന് നിൽക്കുന്നു. നമ്മുടെ ഐക്യം കാത്തുസൂക്ഷിക്കുക എന്നതാണ് പ്രധാനം” – സെലെൻസ്‌കി കൂട്ടിച്ചേർത്തു. ഫെബ്രുവരി 24 […]
ഋഷി സുനകിന് പരാജയം; ലിസ് ട്രസ് ബ്രിട്ടീഷ് പ്രധാനമന്ത്രി
ബ്രിട്ടണിൻ്റെ ഏറ്റവും പുതിയ പ്രധാനമന്ത്രിയായി മേരി എലിസബത്ത് ട്രസ് എന്ന ലിസ് ട്രസ് തെരഞ്ഞെടുക്കപ്പെട്ടു. പാർട്ടി അംഗങ്ങളുടെ വോട്ടിലാണ് ലിസ് ട്രസ് തെരഞ്ഞെടുക്കപ്പെട്ടത്. മാർഗരറ്റ് താച്ചർക്കും തെരേസ മേയ്ക്കും ശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രിയാവുന്ന വനിതയാണ് ലിസ്. ആദ്യ അഞ്ച് ഘട്ടങ്ങളിലും ഇന്ത്യൻ വംശജനായിരുന്ന ഋഷി സുനക് ആണ് മുന്നിട്ടുനിന്നത്. 81,326 വോട്ടുകളാണ് ലിസിനു ലഭിച്ചത്. ഋഷി സുനകിന് 60,399 വോട്ടുകൾ ലഭിച്ചു. ബോറിസ് ജോൺസൺ മന്ത്രിസഭയിൽ വിദേശകാര്യമന്ത്രിയായിരുന്നു ലിസ് ട്രസ്. ആദ്യ ഘട്ടത്തിൽ ബ്രെക്സിറ്റ് വിരുദ്ധ നിലപാട് […]
ന്യൂയോർക്ക് ടൈംസ് സ്‌ക്വയറിൽ മാവേലി വന്നപ്പോൾ
ഓണം കേരളത്തിൽ മാത്രമല്ല, മലയാളികൾ ഉള്ളിടത്തെല്ലാം ഉണ്ട്. ഇത്തവണ ഓണം ന്യൂയോർക്കിലെ ടൈംസ് സ്‌ക്വയറിൽ വരെ എത്തിച്ചിരിക്കുകയാണ്. മൂന്ന് ചക്രമുള്ള സൈക്കിൾ റിക്ഷയിലാണ് മാവേലി ടൈംസ് സ്‌ക്വയറിൽ വന്നിറങ്ങിയത്. പിന്നാലെ തന്നെ നർത്തകർ മാവേലിയെ വിളിച്ച് തങ്ങൾക്കൊപ്പം നൃത്തം ചെയ്യിപ്പിച്ചു. ടൈംസ് സ്‌ക്വയറിൽ കശപിശ നടക്കുമ്പോൾ മാവേലി അവരെ പിടിച്ചുമാറ്റി സ്‌നേഹത്തിന്റേയും സാഹോദര്യത്തിന്റേയും സന്ദേശം നൽകുന്നതും വിഡിയോയിൽ കാണാം.
അരനൂറ്റാണ്ടിന് ശേഷം മനുഷ്യനെ ചന്ദ്രനിലെത്തിക്കാൻ നാസ; ആർട്ടിമിസ് വൺ വിക്ഷേപണം ഇന്ന്
ആർട്ടിമിസ് വണ്ണിന്റെ വിക്ഷേപണം ഇന്ന്. കെന്നഡി സ്‌പേസ് സെന്ററിൽ നിന്ന് ഇന്ന് രാത്രി 11.47 ന് ആർട്ടിമിസ് വിക്ഷേപിക്കും. ഓഗസ്റ്റ് 29ന് നടത്താനിരുന്ന വിക്ഷേപണം ഫ്യുവൽ ലൈനിലെ ചോർച്ചയെ തുടർന്ന് ഇന്നത്തേക്ക് മാറ്റി വയ്ക്കുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ച കൗൺഡൗൺ ആരംഭിച്ചിരുന്നു. എന്നാൽ കാലാവസ്ഥയിലുണ്ടായ മാറ്റത്തെ തുടർന്ന് ഏഴ് ലക്ഷത്തോളം ഇന്ധനം വീണ്ടും നിറയ്ക്കേണ്ടി വന്നത്. ആ സമയത്താണ് ഫ്യുവൽ ലൈനിൽ പൊട്ടലുണ്ടലായി കണ്ടെത്തിയത്. തുടർന്ന് വിക്ഷേപണം മാറ്റി വയ്ക്കാൻ നാസ തീരുമാനമെടുത്തു. ലോകത്തിലെ തന്നെ ഏറ്റവും കരുത്തുറ്റ […]