World

തെരഞ്ഞെടുപ്പ് വിജയാഘോഷങ്ങൾക്കിടെ ആരാധകനെ അടിച്ച് ഷാക്കിബ് അൽ ഹസൻ; വിഡിയോ

ബംഗ്ലാദേശിൽ തെരഞ്ഞെടുപ്പ് വിജയാഘോഷങ്ങൾക്കിടെ ആരാധകനെ അടിച്ച് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസൻ. അവാമി ലീഗ് സ്ഥാനാർത്ഥിയായി മത്സരിച്ച ഷാക്കിബ് ഒരു പോളിംഗ് സ്റ്റേഷനിൽ വച്ചാണ് ആരാധകനെ മർദ്ദിച്ചത്. സംഭവത്തിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.മഗൂര-1 നിയോജകമണ്ഡലത്തിൽ നിന്ന് ഒന്നരലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച ഷാക്കിബ് ഫലപ്രഖ്യാപനത്തിന് ഏതാനും മണിക്കൂറുകൾക്കു മുൻപ് പോളിങ് സ്റ്റേഷനുകൾ സന്ദർശിച്ചിരുന്നു. അപ്പോൾ താരത്തിനു ചുറ്റും തടിച്ചുകൂടിയ ആരാധകരിലൊരാൾ ഷാക്കിബിനെ കടന്നുപിടിക്കാൻ ശ്രമിച്ചു. ഇതോടെയാണ് ഷാക്കിബ് ആരാധകനെ അടിച്ചത്.

World

അശ്ലീല വെബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്ത് മാലിദ്വീപ്

അശ്ലീല വെബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്ത് മാലിദ്വീപ് സര്‍ക്കാര്‍. രാജ്യത്ത് ആദ്യമായാണ് പോണ്‍ സൈറ്റുകള്‍ ബ്ലോക്ക് ചെയ്യുന്നത്. എല്ലാ അശ്ലീല സൈറ്റുകളും ബ്ലോക്ക് ചെയ്യാന്‍ കമ്മ്യൂണിക്കേഷന്‍സ് അതോറിറ്റി ഓഫ് മാലിദ്വീപിനോട് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. സര്‍ക്കാരും ഇന്റര്‍നെറ്റ് സേവന ദാതാക്കളും ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചില്ലെങ്കിലും ഇന്ന് മുതല്‍ അശ്ലീല വെബ്സൈറ്റുകളിലേക്കുള്ള പ്രവേശനം ഉണ്ടാകില്ലെന്ന് അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയംമാലിദ്വീപിലെ പ്രധാന ഇന്റര്‍നെറ്റ് സേവന ദാതാക്കളായ ധീരാഗു, ഊരേദു എന്നിവയുടെ നെറ്റ്വര്‍ക്കുകളില്‍ അശ്ലീല വെബ്സൈറ്റുകള്‍ ആക്സസ് ചെയ്യാന്‍ കഴിയില്ലെന്നാണ് റിപ്പോര്‍ട്ട്.

World

ഹോളിവുഡ് നടൻ ക്രിസ്റ്റ്യൻ ഒലിവറും രണ്ട് പെണ്‍മക്കളും വിമാനം തകര്‍ന്ന് മരിച്ചു

ഹോളിവുഡ് നടൻ ക്രിസ്റ്റിയന്‍ ഒലിവറും രണ്ട് പെണ്‍മക്കളും വിമാനാപകടത്തില്‍ മരിച്ചു. ഇവര്‍ സഞ്ചരിച്ചിരുന്ന സ്വകാര്യ വിമാനം കരീബിയന്‍ കടലില്‍ പതിക്കുകയായിരുന്നു. ക്രിസ്റ്റ്യന്‍ ഒലിവര്‍ (51), മക്കളായ മഡിത (10), അന്നിക്(12), വിമാനത്തിന്റെ പൈലറ്റ് റോബര്‍ട്ട് സാച്ച്‌സ് എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. ഗെനേഡിന്‍സിലെ ചെറു ദ്വീപായ ബെക്വിയയില്‍ നിന്ന് സെന്റ് ലൂസിയയിലേക്ക് പോവുന്നതിനിടെ അപകടമുണ്ടായത്. വിമാനം പറന്നു പൊങ്ങിയതിനു പിന്നാലെ കടലില്‍ പതിക്കുകയായിരുന്നുവെന്നാണ് വിവരം. അപകടത്തിനു പിന്നാലെ മത്സ്യത്തൊഴിലാളികളും ഡൈവര്‍മാരും കോസ്റ്റ് ഗാര്‍ഡും ചേര്‍ന്ന് നടത്തിയ തെരച്ചിലില്‍ നാല് മൃതദേഹങ്ങളും […]

World

ഇറാനിലെ ഇരട്ട സ്ഫോടനം; പിന്നിൽ അമേരിക്കയും ഇസ്രയേലുമാണെന്ന ആരോപണങ്ങൾ തള്ളി അമേരിക്ക

ഇറാനിലെ ഇരട്ട സ്ഫോടനത്തിനു പിന്നിൽ അമേരിക്കയും ഇസ്രയേലും ആണെന്ന ആരോപണങ്ങൾ തള്ളി അമേരിക്ക. ആക്രമണത്തിന് കടുത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമൈനി മുന്നറിയിപ്പ് നൽകി. ആക്രമണത്തിന് പിന്നിലുള്ളവരെ കണ്ടുപിടിക്കുമെന്ന് ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റെയ്സിയും അറിയിച്ചു. ആക്രമണത്തിൽ മരണസംഖ്യ 103 ആയി. ഇരുനൂറിലധികം പേർക്ക് പരുക്കേറ്റു. മരണസംഖ്യ ഉയരുമെന്ന് അധികൃതർ അറിയിച്ചു. ആക്രമണത്തെ റഷ്യ, ഇറാഖ്, തുർക്കി തുടങ്ങിയ രാജ്യങ്ങൾ അപലപിച്ചു. ഖാസിം സുലൈമാനിയുടെ ശവകുടീരത്തിൽ നിന്ന് 700 മീറ്റർ […]

India National World

ലെബനനിൽ ഇസ്രയേൽ വ്യോമാക്രമണം; ഹമാസ് ഉപമേധാവി സാലിഹ് അറൂരി കൊല്ലപ്പെട്ടു

ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിലുണ്ടായ ഇസ്രയേൽ വ്യോമാക്രണത്തിൽ ഹമാസ് രാഷ്ട്രീയ ഉപമേധാവി സാലിഹ് അറൂരി കൊല്ലപ്പെട്ടു.സായുധവിഭാഗത്തിന്റെ രണ്ടു കമാൻഡർമാരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ദക്ഷിണ ബൈറൂത്തിലെ മശ്റഫിയ്യയിൽ ഹമാസ് ഓഫിസിനുനേരെ ചൊവ്വാഴ്ച രാത്രിയോടെയാണ് ഇസ്രായേൽ ഡ്രോണുകൾ ആക്രമണം നടത്തിയത്. ആക്രമണത്തിൽ കൂടുതൽ ആളപായമുണ്ടായതായും ഒരു കെട്ടിടം തകർന്നതായും റിപ്പോർട്ടുകൾ പറയുന്നു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ ഇസ്രയേൽ സന്ദർശനം മാറ്റിവെച്ചു. ചെങ്കടലിൽ കപ്പലുകൾക്ക് നേരെയുള്ള ഹൂതികളുടെ ആക്രമണം ചർച്ച ചെയ്യാൻ യുഎൻ രക്ഷാസമിതി യോഗം ഇന്ന് ചേരും. ഇസ്രായേൽ […]

World

ദക്ഷിണ കൊറിയൻ പ്രതിപക്ഷ നേതാവിന് നേരെ ആക്രമണം; കഴുത്തിൽ കുത്തേറ്റു

ദക്ഷിണ കൊറിയൻ പ്രതിപക്ഷ നേതാവിന് നേരെ ആക്രമണം. ലീ ജെയ് മ്യുങിന് കഴുത്തിൽ കുത്തേറ്റു. തുറമുഖ നഗരമായ ബുസാൻ സന്ദർശനത്തിനിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയാണ് സംഭവം. അക്രമി അറസ്റ്റിലായി. പുതിയ വിമാനത്താവളം വരാനിരിക്കുന്ന സ്ഥലം സന്ദർശിച്ച ശേഷം മാധ്യമങ്ങളെ കാണുന്നതിനിടെയാണ് ആൾക്കൂട്ടത്തിൽ നിന്ന് അക്രമിയെത്തിയത്. ഓട്ടോഗ്രാഫ് വേണമെന്ന് പറഞ്ഞ് അടുത്തെത്തിയ അക്രമി കഴുത്തിൽ കത്തിവച്ച് കുത്തുകയായിരുന്നു. ലീയുടെ പേര് ആലേഖനം ചെയ്ത തൊപ്പി ധരിച്ചാണ് ആക്രമി എത്തിയത്. ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ ലീയെ ആംബുലൻസിൽ കയറ്റുകയും ഹെലികോപ്റ്ററിൽ […]

World

ടോക്കിയോ എയർപോർട്ടിൽ വിമാനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; വിമാനത്തിന് തീപിടിച്ചു, അഞ്ച് പേരെ കാണാതായി

ജപ്പാനിൽ വിമാനങ്ങൾ കൂട്ടിയിടിച്ച് അപകടം. ടോക്കിയോയിലെ ഹനേഡ എയർപോർട്ടിലാണ് അപകടമുണ്ടായത്. സംഭവത്തിന് പിന്നാലെ ജപ്പാൻ എയർലൈൻസിന്റെ വിമാനത്തിന് തീപിടിച്ചു. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. വടക്കൻ ജാപ്പനീസ് ദ്വീപായ ഹോക്കൈഡോയിലെ ഷിൻ ചിറ്റോസ് എയർപോർട്ടിൽ നിന്ന് പറന്നുയർന്ന് ഹനേഡയിൽ എത്തിയ ‘JAL ഫ്ലൈറ്റ് 516’ വിമാനമാണ് അപകടത്തിൽപ്പെട്ടത്. റൺവേയിൽ ഉണ്ടായിരുന്ന കോസ്റ്റ് ഗാർഡിന്റെ വിമാനവുമായി ജപ്പാൻ എയർലൈൻസിന്റെ വിമാനം കൂട്ടിയിടിക്കുകയായിരുന്നു. തുടർന്ന് വലിയ സ്‌ഫോടനത്തോടെ വിമാനത്തിന് തീപിടിച്ചു. തീ പിടിച്ച വിമാനം മുന്നോട്ടുനീങ്ങുന്നതിന്റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്. 379 യാത്രക്കാരും […]

World

ഭൂകമ്പം: ജപ്പാനിൽ കൺട്രോൾ റൂം തുറന്ന് ഇന്ത്യൻ എംബസി

മധ്യ-പടിഞ്ഞാറൻ ജപ്പാനിലുണ്ടായ ഭൂകമ്പത്തിന്റെ പശ്ചാത്തലത്തിൽ കൺട്രോൾ റൂം തുറന്ന് ജപ്പാനിലെ ഇന്ത്യൻ എംബസി. തീരപ്രദേശങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകിയ പശ്ചാത്തലത്തിൽ എംബസി ഇന്ത്യൻ പൗരന്മാർക്കായി അടിയന്തര കോൺടാക്റ്റ് നമ്പറുകൾ പരസ്യപ്പെടുത്തിയിട്ടുണ്ട്. അടിയന്തര കൺട്രോൾ റൂം ആരംഭിച്ചതായി സോഷ്യൽ മീഡിയയിലൂടെയാണ് ഇന്ത്യൻ എംബസി അറിയിച്ചത്. +818039301715, +817014920049, +818032144734, +818062295382, +818032144722 എന്നിങ്ങനെയാണ് അടിയന്തര കോൺടാക്റ്റ് നമ്പറുകള്‍. sscons.tokyo@mea.gov.in, offseco.tokyo@mea.gov.in, എന്നി ഇമെയില്‍ ഐഡികള്‍ വഴിയും ബന്ധപ്പെടാന്‍ സാധിക്കും. റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ജപ്പാനിൽ […]

World

ജപ്പാനില്‍ ശക്തമായ ഭൂചലനം: 7.6 തീവ്രത, തീര പ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്

ജപ്പാനില്‍ ശക്തമായ ഭൂചലനം. വടക്കൻ മധ്യ ജപ്പാനിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായെന്നാണ് പബ്ലിക് ബ്രോഡ്കാസ്റ്റർ എൻഎച്ച്കെ റിപ്പോർട്ട് ചെയ്യുന്നത്. ഇതേ തുടർന്ന് ജപ്പാൻ കാലാവസ്ഥാ ഏജൻസിയായ ഇഷികാവ, നിഗറ്റ, ടോയാമ എന്നീ തീരപ്രദേശങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകി. പുതുവത്സര ദിനത്തിൽ ഉണ്ടായ ഭൂചലനം ടോക്കിയോയിലും കാന്റോ മേഖലയിലും അനുഭവപ്പെട്ടു. ആണവോർജ്ജ നിലയങ്ങളിൽ എന്തെങ്കിലും ക്രമക്കേടുകളുണ്ടായിട്ടുണ്ടോ എന്ന് രാജ്യത്തെ പവര്‍ പ്ലാന്റുകള്‍ പരിശോധിക്കും. ജപ്പാന്‍ തീരപ്രദേശങ്ങളില്‍ ഒരു മീറ്ററോളം ഉയരത്തില്‍ തിരയടിച്ചതായും റിപ്പോര്‍ട്ട്.

World

കപ്പലിന് നേരെ ആക്രമണം; ഹൂത്തികളുടെ ബോട്ടുകൾ ചെങ്കടലിൽ മുക്കി അമേരിക്ക

ചെങ്കടലിൽ ചരക്കു കപ്പൽ റാഞ്ചാൻ ഹൂത്തികൾ നടത്തിയ ശ്രമം പരാജയപ്പെടുത്തി യുഎസ് സേന. ഹൂത്തികളുടെ മൂന്ന് കപ്പലുകൾ യുഎസ് ആക്രമണത്തിൽ തകർത്തുവെന്ന് സൈന്യം പറഞ്ഞു. ഹെലികോപ്റ്ററിന്റെ സഹായത്തോടുകൂടി ബോട്ടുകൾ കടലിൽ മുക്കുകയായിരുന്നു. പത്തോളം പേരെ പോരാട്ടത്തിൽ നഷ്ടപ്പെട്ടതായി ഹൂത്തികൾ സ്ഥിരീകരിച്ചു. നാല് ചെറു ബോട്ടുകളിലായിട്ടാണ് ഹൂത്തികളെത്തിയത്. ഇതിൽ മൂന്ന് ബോട്ടുകളാണ് തകർത്തതെന്നും യുഎസ് പറഞ്ഞു. അതേസമയം നാലാമത്തെ കപ്പൽ അവിടെ നിന്ന് രക്ഷപ്പെട്ടുവെന്നും യുഎസ് കമാൻഡ് അറിയിച്ചു. സിംഗപ്പൂർ കൊടി ഉയർത്തിയ മെർസ്‌കിന്റെ ചരക്ക് കപ്പലിന് നേരെ […]